Amal Gandhibhavan

Directions Website Contact the organization

Amal Gandhibhavan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amal Gandhibhavan, Pathanapuram.

15/10/2026

ഈ വീഡിയോ ആ മകനിലേക്ക് എത്രയും വേഗം എത്തട്ടെ....🙏🏻
゚viralシ

ലോകത്തെ ചേർത്തുപിടിക്കുന്നു... ഒപ്പം കുടുംബത്തെയും! ❤️​ഒരിക്കൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം കൊച്ചി ലുലുമാളിൽ പോയപ്പോൾ യാദൃ...
09/10/2026

ലോകത്തെ ചേർത്തുപിടിക്കുന്നു... ഒപ്പം കുടുംബത്തെയും! ❤️

​ഒരിക്കൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം കൊച്ചി ലുലുമാളിൽ പോയപ്പോൾ യാദൃച്ഛികമായി ഒരപൂർവ്വ സുന്ദര നിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞു.

​വൈകുന്നേരത്തെ ജനത്തിരക്കിനിടയിൽ, മാളിലെ 'ഫൺടൂറ'യിൽ ചെറുമക്കളെ കളിപ്പിക്കാനായി എം.എ. യൂസഫലി സാർ എത്തിയിരിക്കുന്നു!

ലോകത്തിലെ വൻകിട ബിസിനസുകളും അനേകായിരം മനുഷ്യരുടെ ഉത്തരവാദിത്വങ്ങളും തോളിലേറ്റുന്ന, ലോകം മുഴുവൻ പറന്നുനടക്കുന്ന വലിയ മനുഷ്യൻ, ഒരു സാധാരണ മുത്തച്ഛനെപ്പോലെ തന്റെ കൊച്ചുമക്കളുടെ സന്തോഷങ്ങളിൽ പങ്കുചേരുന്നത് കണ്ടപ്പോൾ വലിയ കൗതുകവും ആദരവും തോന്നി. ഓരോ റൈഡിലും കുട്ടികളെ ആവേശത്തോടെ കയറ്റിയിരുത്തി, അവരുടെ കൊച്ചു സന്തോഷങ്ങൾക്കൊപ്പം നിൽക്കുന്ന യൂസഫലി സാർ!

എന്റെ പിതാവ് നേതൃത്വം നൽകുന്ന ​ഗാന്ധിഭവൻ കുടുംബത്തിന് എന്നും തണലായി നിൽക്കുന്ന അദ്ദേഹം എന്നെ കാണുമ്പോഴൊക്കെ വലിയ സ്നേഹത്തോടും വാത്സല്യത്തോടും കൂടിയാണ് ചേർത്തുനിർത്താറുള്ളത്. ​അവിടെവെച്ച് കണ്ടപ്പോഴും അങ്ങനെതന്നെ.

​ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ആഗോള ബിസിനസ് സാമ്രാജ്യാധിപൻ, അനേകർക്ക് ആശ്വാസമേകുന്ന ഈ വലിയ മനുഷ്യൻ തന്റെ സ്വകാര്യജീവിതത്തിലെ കൊച്ചു സന്തോഷങ്ങൾക്കും കുടുംബത്തിനും അതുപോലെതന്നെ മനുഷ്യബന്ധങ്ങൾക്കും വേണ്ടിയും സമയം കണ്ടെത്തുന്നത് വലിയൊരു മാതൃകയാണ്.

​എന്നും തണലായി നിൽക്കുന്ന ആ വലിയ മനസ്സിന്, ഹൃദയം നിറഞ്ഞ ഈ മനോഹര സ്നേഹാനുഭവത്തിന് നന്ദി യൂസഫലി സാർ... ❤️

05/10/2026

Twist ആയത് പഴയ പത്രവാർത്ത! 🥰

27/09/2026

"ആരാടാ അത്... " 😄
ഗാന്ധിഭവനിലെ ഞങ്ങടെ സ്വന്തം ലക്ഷ്മിക്കുട്ടിയമ്മ 🫂❤️

50K കുടുംബാംഗങ്ങൾ!Amal Gandhibhavan ഫേസ്ബുക്ക്‌ കുടുംബം 50,000 ഫോളോവേഴ്സ് തികച്ചിരിക്കുന്നു!ഈ സന്തോഷം നിങ്ങളുമായി പങ്കുവ...
16/09/2026

50K കുടുംബാംഗങ്ങൾ!

Amal Gandhibhavan ഫേസ്ബുക്ക്‌ കുടുംബം 50,000 ഫോളോവേഴ്സ് തികച്ചിരിക്കുന്നു!
ഈ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു...

നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയപൂർവ്വമായ നന്ദി! 🙏🏻❤️

14/09/2026

ഇതല്ലേ ശരിക്കും സ്വർഗ്ഗം..!! 🥹🥰
゚viralシ

ചെറിയ കൈകളിൽ… വലിയൊരു സ്നേഹം! ❤️മൂത്ത രണ്ട് പെൺമക്കളുടെയും ആദ്യ പിറന്നാൾ അവരുടെ ബാപ്പയും ഉമ്മയും ചേർന്ന് ഗാന്ധിഭവനിൽവെച്...
06/09/2026

ചെറിയ കൈകളിൽ… വലിയൊരു സ്നേഹം! ❤️

മൂത്ത രണ്ട് പെൺമക്കളുടെയും ആദ്യ പിറന്നാൾ അവരുടെ ബാപ്പയും ഉമ്മയും ചേർന്ന് ഗാന്ധിഭവനിൽവെച്ചാണ് ആഘോഷിച്ചത്.
കാലം കടന്നു… ഏറ്റവും ഇളയ സഹോദരന്റെ ആദ്യ പിറന്നാൾ എത്തിയപ്പോൾ, അതും ഗാന്ധിഭവനിൽ ആഘോഷിക്കണമെന്ന് ആഗ്രഹിച്ചത് ആ രണ്ട് ചേച്ചിമാരായിരുന്നു!

തങ്ങൾക്ക് സമ്മാനമായി ലഭിക്കുന്ന ചെറിയ ചെറിയ തുകകൾ അവർ ഒരു വഞ്ചിയിൽ സൂക്ഷിച്ചുവെച്ചു… ആ കുഞ്ഞുസമ്പാദ്യം മുഴുവൻ സ്വന്തം കുഞ്ഞനുജന്റെ പിറന്നാൾ ദിനത്തിൽ ഗാന്ധിഭവനിലെ അമ്മമാരും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന അഗതികൾക്കായി അവർ സന്തോഷത്തോടെ കൈമാറി.
ചെറിയ കൈകളിൽ ശേഖരിച്ച ആ കുഞ്ഞുസമ്പാദ്യത്തിനു പിന്നിൽ ഒളിഞ്ഞിരുന്നത് സ്നേഹത്തിന്റെ വലിയൊരു ലോകമായിരുന്നു…

ഇന്നലെ ഗാന്ധിഭവനിൽ കണ്ട മനോഹരമായ ഒരു കാഴ്ച. ❤️

02/09/2026

അനാഥത്വത്തിന്റെ സങ്കടം മായ്ച്ച് ഒന്നിച്ചു വളർന്നവർ... 🥹💔

മാതാപിതാക്കളുടെ തണൽ നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ ഇരുളിലേക്ക് വീണുപോയ മൂന്ന് പെൺകുഞ്ഞുങ്ങളെ 17 വർഷങ്ങൾക്ക് മുമ്പാണ് ഗാന്ധ...
30/08/2026

മാതാപിതാക്കളുടെ തണൽ നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ ഇരുളിലേക്ക് വീണുപോയ മൂന്ന് പെൺകുഞ്ഞുങ്ങളെ 17 വർഷങ്ങൾക്ക് മുമ്പാണ് ഗാന്ധിഭവൻ നെഞ്ചോട് ചേർത്തുവെച്ചത്. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെയും പ്രസന്നയുടെയും സ്വന്തം മക്കളായി, അവരുടെ സ്നേഹവാത്സല്യങ്ങളിൽ വളർന്ന ആ പെൺകുട്ടികൾ ഇന്ന് തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുത്തിരിക്കുകയാണ്.

​മൂത്തമകൾ നഴ്സിംഗ് പഠനവും രണ്ടാമത്തെയാൾ സ്പെഷ്യൽ ടീച്ചർ ട്രെയിനിങ്ങും പൂർത്തിയാക്കി. ഇരുവരും വിവാഹിതരായി കോട്ടയത്തും തിരുവനന്തപുരത്തുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു.
​എന്നാൽ ഇളയവൾ ചൈതന്യയുടെ ആഗ്രഹം ഉയർന്ന പഠനവും ജീവിതത്തിലെ വലിയ മുന്നേറ്റങ്ങളുമായിരുന്നു. ആ സ്വപ്നങ്ങൾക്ക് തണലായി നിന്ന് ബി.എസ്.സി നഴ്സിംഗ് പഠിപ്പിച്ച്, രണ്ടുവർഷം മുമ്പ് കണ്ണീരോടെയാണ് ഗാന്ധിഭവൻ കുടുംബം അവളെ അയർലൻഡിലേക്ക് യാത്രയാക്കിയത്.
​ഇന്ന്, സ്വന്തം മംഗളമുഹൂർത്തത്തിനായി നാട്ടിൽ തിരിച്ചെത്തിയ പ്രിയമകളെ എയർപോർട്ടിൽ ചെന്ന് സ്വീകരിച്ച് ഗാന്ധിഭവന്റെ മണ്ണിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുവരുമ്പോൾ ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്.

​ഗാന്ധിഭവന്റെ പ്രിയമകൾ ചൈതന്യയും അഖിലും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 31 തിങ്കളാഴ്ച രാവിലെ 11-ന് പത്തനാപുരം ഗാന്ധിഭവനിൽ വെച്ച് നടക്കുകയാണ്. ഈ ധന്യനിമിഷത്തിൽ പങ്കുചേരാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യവും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാകണം. 🙏💖

29/08/2026

പെണ്ണ് 💪🏻🔥👏🏻😍

Address

Pathanapuram
689695

Alerts

Be the first to know and let us send you an email when Amal Gandhibhavan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Amal Gandhibhavan:

Shortcuts

Share