Career Development Centre, Perambra

Call Directions Contact the organization

Career Development Centre, Perambra CDC is a government-run programme with services for the career development of students and job aspirants of any age. of Kerala.

(free of cost)
Career counselling with necessary psychometric analysis
Expert advice from psychologists and employment Officer Career Development Centre(CDC)is the new initiative of National Employment Service (Kerala) Department, Govt. It will be the extension centre of Vocational Guidance Units functioning in the District Employment Exchanges. The centre is envisaged as a destination where individuals can obtain authentic solutions for all kinds of career issues faced by them. The centre will adapt the latest technologies and appropriate tools in Career Management to address the issues of individuals. The ultimate goal of these centers are to link the students with meaningful work, giving them support to shape and manage their careers by building key ingredients necessary for their transformation to become complete professionals. The Career Development Centers across Kerala is intended to act as a pathway to a welfare society.

സി.ഡി.സി. പേരാമ്പ്ര നടത്തുന്ന സൗജന്യ NET COCHING GENERAL PAPER കോച്ചിംഗ്  ക്ലാസ് .( സിഡിസിയിൽ വെച്ചാണ് ക്ലാസ്  നടക്കുന്ന...
07/09/2026

സി.ഡി.സി. പേരാമ്പ്ര നടത്തുന്ന സൗജന്യ NET COCHING GENERAL PAPER കോച്ചിംഗ്
ക്ലാസ് .( സിഡിസിയിൽ വെച്ചാണ് ക്ലാസ് നടക്കുന്നത്, ഓഫ്‌ലൈൻ,70 hours)
താല്പര്യമുള്ള വിദ്യാർത്ഥികൾ September 15നു മുമ്പ് അപേക്ഷിക്കുക

പേസ്റ്ററിൽ കാണുന്ന QR Code സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യുക.

ഗൂഗിൽ ഫോം മിന്റെ അവസാനം WhatsApp group ലിങ്ക് കൊടുത്തിട്ടുണ്ട്.

എല്ലാ കമ്മ്യൂണിക്കേഷനും WhatsApp ഗ്രൂപ്പ് വഴിയാകും നടക്കുക.

ആയതിനാൽ നിർബന്ധമായും WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

NET Coaching Registration Google form link 👇👇👇

https://forms.gle/r5ErePh4zub8Gg6o7

👉After filling the Google form, please join WhatsApp group also.

എല്ലാവർക്കും സിഡിസിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
25/08/2026

എല്ലാവർക്കും സിഡിസിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

08/07/2026

*പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് അപേക്ഷ ജൂലൈ 20 വരെ*

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ നഴ്സിങ് കോളജുകളിൽ 2 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്ങിന് ജൂലൈ 20 വരെ അപേക്ഷിക്കാം. ജനറൽ നഴ്സിങ് യോഗ്യതയുള്ളവർക്ക് ഈ പ്രോഗ്രാം വഴി ബിഎസ്‌സി നഴ്സിങ് ബിരുദം നേടാം. 1000 രൂപയാണ് അപേക്ഷാഫീ. പട്ടിക വിഭാഗക്കാർക്ക് 500 രൂപ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് 12 വിജയിച്ച ശേഷം 50% മാർക്കോടെ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷനോ കേരളത്തിനു പുറത്തു പഠിച്ചവർക്ക് അതതു സ്ഥലങ്ങളിലെ നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനോ ഉണ്ടാകണം. പ്രായപരിധിയില്ല.

പ്രവേശനപരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് തയാറാക്കുന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കു വിവിധ കോളജുകൾ മുൻഗണനാക്രമത്തിൽ ഓപ്ഷനുകളായി നൽകാനുള്ള അവസരം നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ച് എൽബിഎസ് 2 അലോട്മെന്റുകൾ നടത്തും. പ്രവേശനം ലഭിക്കുന്നവർ പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം ഒരു വർഷം സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യണം. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കു കോളജുകൾ നേരിട്ടാണു പ്രവേശനം നടത്തുന്നത്.

3 സർക്കാർ കോളജുകൾ ഉൾപ്പെടെ 18 കോളജുകളിലാണ് പോസ്റ്റ് ബേസിക് നഴ്സിങ് പ്രോഗ്രാമുള്ളത്. ആകെ 251 സീറ്റ്. 90 മിനിറ്റ് ദൈർഘ്യമുള്ള പ്രവേശനപരീക്ഷയ്ക്കു ജനറൽ നഴ്സിങ് പാഠഭാഗങ്ങൾ അടിസ്ഥാനമാക്കി 100 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണു പരീക്ഷകൾ.

പോസ്റ്റ് ബേസിക് നഴ്സിങ്ങിന് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിലെ ജീവനക്കാർക്കായി 12 സീറ്റും ഹെൽത്ത് സർവീസസിലെ ജീവനക്കാർക്കായി 11 സീറ്റും ഇൻഷുറൻസ് മെഡിക്കൽ സർവീസസിലെ ജീവനക്കാർക്കായി ഒരു സീറ്റും മാറ്റിവച്ചിട്ടുണ്ട്. പ്രബേഷൻ പൂർത്തിയാക്കിയ സർക്കാർ സർവീസിലെ നഴ്സുമാർക്ക് അപേക്ഷിക്കാം. 49 ആണ് പ്രായപരിധി. ഇവരും പ്രവേശനപരീക്ഷ എഴുതണം. പരീക്ഷയിലെ സ്കോറിന്റെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണു പ്രവേശനം. ഈ ക്വോട്ടയിൽ പ്രോഗ്രാം പൂർത്തിയാക്കുന്നവർ പഠനശേഷം 5 വർഷം സർക്കാർ ആശുപത്രിയിൽ സേവനം ചെയ്യണം.

08/07/2026

🪸 *പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്. ജൂലൈ 13 മുതൽ അപേക്ഷ നൽകാം.*

*ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ജൂലൈ 13 നു മുൻപ് പ്രസിദ്ധീകരിക്കും.* 👉 അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി അപേക്ഷ പുതുക്കിനൽകണം.

ഒഴിവുള്ള സീറ്റുകളുടെ പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു.

*അപേക്ഷ പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല.*

❓ആർക്കൊക്കെ സപ്ലിമെന്ററി അപേക്ഷ നൽകുവാൻ കഴിയും?

#അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ

# ഇതുവരെ അപേക്ഷിക്കാത്തവർ

# തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ

*അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം?*

❌നിലവിൽ പ്രവേശനം നേടി കഴിഞ്ഞവർ
❌ പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർ(Non-join)
❌ പ്രവേശനം നേടിയശേഷം TC വാങ്ങിയവർ.

15/06/2026

✅ *BSc നഴ്സിംഗ് , പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം, രജിസ്റ്ററേഷൻ ആരംഭിച്ചു. 2026 ജൂലൈ 2 വരെ അപേക്ഷിക്കാം*

✅സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്.സി പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോറ്റിക്‌സ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
✅ബി.എസ്‌.സി നഴ്‌സിംഗിംനും, ബി.എ.എസ്‌.എല്‍.പി ഒഴികെയുള്ള മറ്റ്‌ പാരാമെഡിക്കൽ കോഴ്സുകള്‍ക്കും കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡിന്റെ +2/ഹയര്‍ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന്‌ അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവർ പ്രവേശനത്തിന്‌ അര്‍ഹരാണ്‌
🔹ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം.

✅ *ആവശ്യമായ രേഖകൾ*
🔹SSLC ,
🔹+2 സർട്ടിഫിക്കറ്റ്
🔹ആധാർ കാർഡ്
🔹ഫോട്ടോ, ഒപ്പ്
🔹സംവരണ സർട്ടിഫിക്കറ്റുകൾ
✅ *ഫീസ്:*
SC / ST -400
മറ്റുള്ളവർ - 800
✅ *അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2026 ജൂലൈ 2*

09/06/2026
04/06/2026

✅ *കാലിക്കറ്റ്‌ സർവ്വകലാശാല ഡിഗ്രി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം*
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼

കാലിക്കറ്റ്‌ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

കേരള സംസ്ഥാന ഹയർ സെക്കണ്ടറി ബോർഡിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, കേരള സംസ്ഥാന ഹയർ സെക്കണ്ടറി ബോർഡിൽ നിന്നും പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കും നിലവിൽ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്.

*Last date: 12-06-2026*

*Required documents*

📌 ഫോട്ടോ
📌 +2 മാർക്ക്‌ ലിസ്റ്റ്
📌 SSLC
📌 AAdhar
📌 ഇമെയിൽ
📌 മൊബൈൽ നമ്പർ

02/06/2026

‼️*സംസ്ഥാനത്ത് പോളിടെക്നിക് ഡിപ്ലോമ പ്രവേശനം ജൂൺ 6 മുതൽ; ഓൺലൈനായി അപേക്ഷിക്കാം*

​തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ (2026-27) പോളിടെക്നിക് ഡിപ്ലോമ റെഗുലർ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ജൂൺ ആറാം തീയതി മുതൽ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് www.polyadmission.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
​വെബ്സൈറ്റിൽ ലഭ്യമാകുന്ന ലിങ്ക് വഴി ആദ്യം വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് ലഭിക്കുന്ന യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുകയും വ്യക്തിഗത വിവരങ്ങളും കോഴ്സ്/കോളേജ് ഓപ്ഷനുകളും സമർപ്പിക്കുകയും ചെയ്യാം. എസ്.എസ്.എൽ.സി മാർക്കിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് തയ്യാറാക്കുന്നത്.
​അപേക്ഷിക്കാൻ ആവശ്യമായ പ്രധാന രേഖകൾ:
​എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/മാർക്ക്‌ലിസ്റ്റ്
​ആധാർ കാർഡ് നമ്പർ
​നിലവിൽ ഉപയോഗത്തിലുള്ള മൊബൈൽ നമ്പറും ഇമെയിൽ വിലാസവും (മൊബൈൽ നമ്പർ പിന്നീട് മാറ്റാൻ സാധിക്കില്ല)
​നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ കേരളത്തിൽ ജനിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ മാത്രം)
​കമ്മ്യൂണിറ്റി/കാസ്റ്റ് സർട്ടിഫിക്കറ്റ് (സംവരണ വിഭാഗങ്ങൾക്ക്)
​നോൺ-ക്രിമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി/എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യത്തിന്)
​ഇൻകം സർട്ടിഫിക്കറ്റ് (ആവശ്യമുള്ളവർക്ക്)
​ഇ.ഡബ്ല്യു.എസ് (EWS) സർട്ടിഫിക്കറ്റ് (മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്)
​പ്രത്യേക സംവരണങ്ങൾ അർഹതയുള്ളവർ അതിനുള്ള സർട്ടിഫിക്കറ്റുകൾ (സ്പോർട്സ് കോട്ട, ജവാന്മാരുടെ മക്കൾ തുടങ്ങിയവ)
​അലോട്ട്മെന്റ് പ്രക്രിയ:
അപേക്ഷകൾ സമർപ്പിച്ച ശേഷം വിദ്യാർഥികളുടെ ഇൻഡെക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റ് ഘട്ടത്തിൽ വിദ്യാർഥികൾക്ക് തങ്ങളുടെ ഓപ്ഷനുകളിൽ മാറ്റം വരുത്താനും കൂടുതൽ ഓപ്ഷനുകൾ നൽകാനും സൗകര്യമുണ്ടാകും. ഇതിന് ശേഷം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
​ആദ്യ അലോട്ട്മെന്റിൽ തങ്ങൾക്ക് താല്പര്യമുള്ള കോളേജാണ് ലഭിക്കുന്നതെങ്കിൽ ഫീസും അസ്സൽ സർട്ടിഫിക്കറ്റുകളും നൽകി പെർമനന്റ് അഡ്മിഷൻ നേടാം. താല്പര്യമില്ലാത്ത ഓപ്ഷനാണ് ലഭിക്കുന്നതെങ്കിൽ ഹയർ ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ട് താല്ക്കാലികമായി (Temporary) റിപ്പോർട്ട് ചെയ്യാം. തുടർന്ന് രണ്ടാം അലോട്ട്മെന്റും, പിന്നീട് നോഡൽ പോളിടെക്നിക്കുകൾ കേന്ദ്രീകരിച്ച് കൗൺസിലിംഗും സ്പോട്ട് അലോട്ട്മെന്റുകളും നടക്കും.
​വിവിധ പോളിടെക്നിക് കോളേജുകളുടെയും അവിടെ ലഭ്യമായ കോഴ്സുകളുടെയും സീറ്റുകളുടെയും വിവരങ്ങൾ വെബ്സൈറ്റിലെ 'Annexure and Certificates' എന്ന ലിങ്ക് വഴി വിദ്യാർഥികൾക്ക് പരിശോധിക്കാവുന്നതാണ്. ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിൽ ഫീസ് കുറവായിരിക്കുമെന്നും സ്വാശ്രയ (Self Financing), ഗവൺമെന്റ് കോസ്റ്റ് ഷെയറിങ് കോളേജുകളിൽ ഫീസ് വ്യത്യാസമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

26/05/2026

✅ *പ്ലസ് വൺ പ്രവേശനം 2026 : അപേക്ഷ സമർപ്പണം ആരംഭിച്ചു*

*ഇപ്പോൾ അപേക്ഷ സമർപ്പിക്കാം*

*അലോട്ട്മെന്റ് വിവരങ്ങൾ*

*പ്രവേശന ഷെഡ്യൂൾ (ഏകജാലക പ്രവേശന രീതി)*

1. *മുഖ്യഘട്ടം (Main Phase)*

* *ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങുന്ന തീയതി: 25/05/2026*

* *ഓൺലൈൻ അപേക്ഷാ സമർപ്പണം അവസാനിക്കുന്ന തീയതി: 03/06/2026*

* *ട്രയൽ അലോട്ട്മെൻ്റ് തീയതി: 08/06/2026*

* *ആദ്യ അലോട്ട്മെൻ്റ് തീയതി: 15/06/2026*

* *മുഖ്യ അലോട്ട്മെൻ്റ് അവസാനിക്കുന്ന തീയതി: 01/07/2026*

* *പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്ന തീയതി: 02/07/2026*

2. *സപ്ലിമെൻ്ററി ഘട്ടം (Supplementary Phase)*

* സപ്ലിമെൻ്ററി അലോട്ട്മെൻ്റ് കാലയളവ്: 13/07/2026 മുതൽ 05/08/2026 വരെ

* പ്രവേശനം പൂർണ്ണമായി അവസാനിപ്പിക്കുന്ന തീയതി: 05/08/2026

⬛⬛⬛⬛⬛⬛⬛

25/05/2026

Address

Perambra
673525

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914962615500

Website

Alerts

Be the first to know and let us send you an email when Career Development Centre, Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Career Development Centre, Perambra:

Shortcuts

Share