12/10/2026
*ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് രംഗത്തിറങ്ങുക: എസ്.ഡി.പി.ഐ*
*പേരാമ്പ്ര:* ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും രാജ്യത്ത് വർധിച്ചുവരുന്ന ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കാനും മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് എസ്.ഡി.പി.ഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ചും എസ്.ഐ.ആർ (SIR) നടപടികളിലൂടെ കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കിയും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ബി.ജെ.പി സർക്കാരിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജനാധിപത്യ പ്രക്ഷോഭങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമർത്തുകയും നേതാക്കളെ ജയിലിലടക്കുകയും ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുകയും ചെയ്യുന്ന നടപടികൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പോരാടുന്നവർക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഓരോ പഞ്ചായത്തിലെയും നേതൃത്വങ്ങൾ കൂടിയാലോചിച്ച് കൃത്യമായ കർമപദ്ധതികൾ തയ്യാറാക്കാനും ബ്രാഞ്ച്തല കമ്മിറ്റികൾ സജീവമാക്കാനും തീരുമാനിച്ചു സമകാലിക രാഷ്ട്രീയ വിഷയങ്ങളും പ്രാദേശിക പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് ഹമീദ് കെ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി സി അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
മാക്കുൽ മുഹമ്മദ്,സി.കെ. കുഞ്ഞി മൊയ്തീൻ മാസ്റ്റർ, സലിം എം.സി, സിദ്ധീഖ് എം, ജസിൽ കെ.വി, ശാഫി കെ.സി, മുഹമ്മദ് കാരയാട്, സലാം നടയാത്ത്, അഷ്റഫ് അയോൽ പടി, ബാസിത് ടി.എം, ബഷീർ കെ.കെ, അഷ്റഫ് പി.പി, ശാഫി എടവരാട്, കുഞ്ഞമ്മദ് വി, നൂഹ് കെ എന്നിവരും യോഗത്തിൽ സംസാരിച്ചു. സെക്രട്ടറി പി.സി.അഷ്റഫ് മാസ്റ്റർ പാർട്ടി പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം ട്രഷറർ മൂസ മാസ്റ്റർ നന്ദി പറഞ്ഞു.
*എസ്.ഡി.പി.ഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി*