Shaji kaliyathel

Call Directions

Shaji kaliyathel Aspel Veliyancode Aspel Medicity Hospital Managing Partner

27/10/2025
01/08/2024
01/08/2024

💫നാളെ നടത്താൻ തീരുമാനിച്ചിരുന്ന യു. അബൂബക്കർ ഫൌണ്ടേഷൻ കമ്മ്യൂണിറ്റി സെന്റർ ഉത്ഘാടനവും അനുസ്മരണം സമ്മേളനവും വയനാട് ദുരന്തത്തിന്റെ വ്യാപ്തി അതിതീവ്രമായതു കൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു.. ദിവസം പിന്നീട് അറിയിക്കുന്നതാണ്..🙏

ഉമ്മൻ‌ചാണ്ടി എന്ന മനുഷ്യ സ്നേഹി,താഴെക്കിടയിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുകരണീയനായ നേതാവായിരുന്നു. രാജ്യം പലവിധത്തിലു...
18/07/2024

ഉമ്മൻ‌ചാണ്ടി എന്ന മനുഷ്യ സ്നേഹി,താഴെക്കിടയിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുകരണീയനായ നേതാവായിരുന്നു.

രാജ്യം പലവിധത്തിലുള്ള വിഭജനങ്ങൾ നേരിടുന്ന കാലത്ത് ചേർത്തുനിർത്തലിന്റെ രാഷ്ട്രീയമായിരുന്നു അദ്ദേഹതിന്റേത്.

ക്ഷേമരംഗത്തും വികസനരംഗത്തും തന്റെതായ കയ്യൊപ്പ് പതിപ്പിച്ച ശേഷമാണ് അദ്ദേഹം നമ്മോട് യാത്രയായത്.

കേരളത്തിലെ ജനങ്ങൾ ക്കായി ചെയ്ത ആജീവനാന്ത സേവനങ്ങളുടെ പേരിൽ ഉമ്മൻചാണ്ടി എന്ന അധികായൻ എന്നും ഓർക്കപ്പെടും.🙏

അപ്പർവ്വങ്ങളിൽ അപൂർവ്വമായജനുസ്സായിരുന്നു അദ്ദേഹത്തിന്റെത്.👌

എനിക്ക് അദ്ദേഹത്തെ കടപ്പാടുകൂടിയേ ഓർക്കാൻ കഴിയൂ..🙏.

അദ്ദേഹതിന്റെ പാവനസ്മരണക്ക് മുന്നിൽ കൂപ്പുകൈ... 🙏🙏🙏🙏🙏

ഫാദർ ഡേവിസ് ചിറമ്മേൽ::  കാരുണ്ണ്യപ്രവർത്തനത്തിന് എന്റെ ജീവിതവും പ്രവർത്തനവുമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് എന്ന് ലോകത...
08/05/2024

ഫാദർ ഡേവിസ് ചിറമ്മേൽ::
കാരുണ്ണ്യപ്രവർത്തനത്തിന് എന്റെ ജീവിതവും പ്രവർത്തനവുമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു മഹാമനുഷ്യൻ.

'കാരുണ്യവും കരുതലുമാണ് 'എന്റെ സന്ദേശം എന്ന മുദ്രാവാക്യവുമായി ലോകതുടന്നീളം ഓടിനടന്നു പ്രവർത്തനം നടത്തുന്ന ഒരു മനുഷ്യസ്നേഹി,

സ്വന്തം ശരീരത്തിൽനിന്ന് വേറെ മതസ്‌തനായ ഒരു വ്യക്തിക്ക് കിഡ്നി ദാനം ചെയ്ത ഒരു വലിയ മനസിന്റെ ഉടമയായ പുരോഹിതൻ..

താൻ സമൂഹത്തിനു വേണ്ടി ചെയ്ത കാര്യങ്ങൾ പൊതുസമൂഹത്തിൽ വിളിച്ചു പറഞ്ഞു നിങ്ങളും ഇതുപോലെ പാവപ്പെട്ടവരെ ചേർത്തു പിടിക്കൂ എന്ന് അദ്ദേഹത്തെ തന്നെ ഉദാഹരണമായി സമൂഹതിനോട് കാണിച്ചുകൊടുക്കുന്ന ഒരു വലിയ വ്യക്തിത്വതിന്റെ ഉടമ..🌹

അദ്ദേഹം ഈ അടുത്തായി പുന്നയൂരിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയും, അദ്ദേഹതിന് ഹാർട്ട്‌ അറ്റാക് എന്ന് കരുതി ആ വേദിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആളുകൾ അദ്ദേഹത്തെ രക്ഷപ്പെടുതുന്നതിനു വേണ്ടി സി പി ആർ കൊടുത്തതിന്റെ ഫലമായുള്ള ചെറിയ ബുദ്ധിമുട്ടുകൾ അദ്ദേഹതിനെ ബാധിച്ചന്നു മാത്രം.ഇപ്പോൾ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലണെങ്കിലും,സി പി ആർ കൊടുത്തതിന്റെ ചെറിയ പ്രയാസമാണ് ഇപ്പോൾ ഉള്ളത്.

ഇപ്പോൾ അദ്ദേഹം നോർമലായി ഹോസ്പിറ്റലിൽ തന്നെയുണ്ട്.സാധാരണ നിലയിലേക്ക് ഫാദർ തിരിച്ചുവരുന്നു. 🙏

ലോകത്തിലെ നാനാഭാഗത്തുള്ള അച്ഛനെ സ്നേഹിക്കുന്നുന്നവർ അദ്ദേഹതിന് വേണ്ടി പ്രാർത്ഥിക്കുന്നു .🙏

വ്യക്തിപരമായി മറക്കാനാവാത്ത ചില ഓർമ്മകൾ നന്ദിയോടു കൂടി സ്മരിക്കുകയാണ്‌ ഞാൻ. കുറച്ചുകാലം മാത്രമേ ഞങ്ങളുടെ പ്രദേശത് അദ്ദേഹത്തിന്റെ ആ ആശയവും സന്ദേശവും കൊണ്ടു പോവാൻ സാധിച്ചുള്ളൂവെങ്കിലും ഉള്ള കാലം വളരെ സുതാര്യമായി അദ്ദേഹതൊടൊപ്പം ജനങ്ങൾക്കു വേണ്ടി സേവനം ചെയ്യാൻ സാധിച്ചിട്ടുണ്ട്.(കാരുണ്യവും കരുതലും ).🙏

ഒരു രീതിലുള്ള ലാഭവും പ്രതീക്ഷിക്കാതെ സേവനം നടത്തുന്ന അപൂർവ്വവ്യക്തികളിൽ ഒരുവൻ തന്നെയാണ് ഫാദർ ഡേവിസ് ചിറമ്മേൽ..

അദ്ദേഹത്തിന്റെ അസുഖം പരിപൂർണ്ണമായും പഴയ ആരോഗ്യസ്ഥിയിൽ വരാൻ സർവ്വശക്തൻ തുണക്കട്ടെ 🙏 പ്രാർത്ഥനയോടെ...🌹

ഫസലു.. ഞാനുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ചെറുപ്പക്കാരൻ.അയിരൂർ സ്വദേശി.. കഴിഞ്ഞനോമ്പിനൊക്കെ ജീവകാരുണ്ണ്യമേഖലയിൽ മുൻപന്ത...
18/03/2024

ഫസലു.. ഞാനുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ചെറുപ്പക്കാരൻ.അയിരൂർ സ്വദേശി.. കഴിഞ്ഞനോമ്പിനൊക്കെ ജീവകാരുണ്ണ്യമേഖലയിൽ മുൻപന്തിയിൽ നിന്ന ചെറുപ്പക്കാരൻ.

അവൻ ട്രിപ്പർ ലോറിയാണ് ഓടിച്ചിരുത്, വണ്ടി എക്സിഡന്റായി ഒരു കാല് മുറിച്ചു മാറ്റുന്ന അവസ്ഥയിലാണ്. ഒരു ഓപ്പറേഷനിലൂടെ ഫസലുവിനെ പഴയ നിലയിൽ എത്തിക്കാൻ പറ്റുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

പത്തു ലക്ഷം രൂപയാണ് അതിനുള്ള ചിലവ്.. സഹായിക്കണം ഇ ചെറുപ്പക്കാരനെ.. വളരെ നിർദ്ധന കുടുംബമാണ്.. 🙏

Dr. ശശി തരൂർ ❤️ലണ്ടനിൽ ജനനം. കൽക്കട്ടയിലും ബോംബെയിലും കൗമാരം.ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദം. ഫ്ലച്ചർ ...
13/03/2024

Dr. ശശി തരൂർ ❤️

ലണ്ടനിൽ ജനനം. കൽക്കട്ടയിലും ബോംബെയിലും കൗമാരം.ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദം. ഫ്ലച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്ന് ഇൻ്റർനാഷണൽ റിലേഷൻസ് ആൻഡ് അഫെയേർസിൽ ഡോക്ടറേറ്റ്.
അന്തർദേശീയ പത്രങ്ങളിൽ എഴുതുന്ന കോളമിസ്റ്റ്, പത്ര പ്രവർത്തകൻ, മികച്ച വാഗ്മി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെക്കുറിച്ച് നടത്തിയ ക്ലാസ്സിക്കൽ സ്പീച്ച് മാത്രം കേട്ടാൽ മതി ഇദ്ദേഹത്തിൻ്റെ ഇൻസൈറ്റ് മനസ്സിലാക്കാൻ. 8.1 ദശലക്ഷം പേർ ഇതിനോടകം ഈ പ്രസംഗം കേട്ടു.

1978 മുതൽ 2007 വരെ ഐക്യരാഷ്ട്ര സഭയിൽ പ്രവർത്തിച്ച അനുഭവ സമ്പത്ത്.1981 മുതൽ 1984 വരെ സിംഗപ്പൂരിലെ UNHCR ഓഫീസിൻ്റെ തലവൻ. ന്യൂയോർക്കിലെ പീസ് കീപ്പിങ് ഓപ്പറേഷൻ ഡിപ്പാർട്ട്മെൻ്റ് ഹെഡ്. മുൻ യുഗോസ്ലോവായിലെ സമാധാന പരിപാലന ടീം നായകൻ. യൂ എന്നിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറലായി പ്രവർത്തിച്ചു. കോഫി അന്നന് ശേഷം സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യയുടെ പിന്തുണയോടെ മത്സരിച്ചു.

2009 മുതൽ തിരുവനന്തപുരത്തിൻ്റെ ലോകസഭാ അംഗം. മുൻ കേന്ദ്ര മാനവവിഭവശേഷി, വിദേശകാര്യ സഹമന്ത്രി. ഒരു മലയാളിയായ അദ്ദേഹം ഇന്ത്യയുടെ ഒരു ഗ്ലോബൽ മുഖമാണ്.
ബ്രിട്ടീഷ് ഭരണത്തിലെ ക്രൂരതകളെക്കുറിച്ച് ബ്രിട്ടനിൽ പോയി പ്രസംഗിച്ച അദ്ദേഹം ബ്രിട്ടൻ അതിന് നഷ്ടപരിഹാരം ചെയ്യണം എന്ന് പറഞ്ഞത് അമ്പരപ്പിച്ചത് ബ്രിട്ടീഷുകാരെയോ ഇന്ത്യക്കാരെയോ മാത്രമല്ല, ആ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും മുൻപിൽ ലോകം മുഴുവനും സല്യൂട്ട് കൊടുത്തിട്ടുണ്ട്.

എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ ഓരോ പുസ്തകവും ഒന്നിനൊന്ന് ക്ലാസ്സിക്ക് ആണ്. ഒരു ജനകീയ നായകൻ എന്ന നിലയിലും അദ്ദേഹത്തെ ജനങ്ങൾക്ക് നന്നായറിയാം. മൂന്ന് തവണ തിരുവനന്തപുരത്ത് നിന്ന് ലോക്സഭാംഗമായി . ഒരു സ്റ്റേറ്റ്സ് മാൻ എന്ന നിലയിൽ അദ്ദേഹം കഴിവ് തെളിയിച്ച ആളുമാണ്.

ഇന്ന് ഇന്ത്യ ഒട്ടുക്കും - ഇന്ത്യക്ക് പുറത്തും - ജനങ്ങളെ, പ്രത്യേകിച്ചും, മിഡിൽ ക്ലാസ്സിനെയും ചെറുപ്പക്കാരുടെ തലമുറയെയും ആകർഷിക്കാനുള്ള കഴിവുള്ള നേതാവാണ് ഡോക്ടർ ശശി തരൂർ എന്നത് പ്രത്യേകിച്ചും പറയേണ്ട ആവശ്യമില്ല. അദ്ദേഹത്തിന് വിഷയാധിഷ്ഠിതമായി ജനങ്ങളുമായി സംവദിക്കാനും ആശയങ്ങൾ കൃത്യമായി ജനങ്ങളിലേക്കെത്തിക്കാനും കഴിയും. തന്റെ രാഷ്ട്രീയ ചിന്താധാരയിൽ ഉള്ളവരുടെ കൂടി ബഹുമാനം അദ്ദേഹത്തിനുണ്ട് എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്.

മലയാളം, തമിഴ്, ഹിന്ദി, മറാട്ടി, ബംഗാളി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ അനായാസേന സംസാരിക്കാൻ കഴിവുള്ള വ്യക്തി. നയതന്ത്രജ്ഞനും എഴുത്തുകാരനും ബുദ്ധിജീവിയുമായ ഡോ ശശി തരൂർ ഇന്ത്യ എന്തെന്നറിയവുന്ന, ലോകം കണ്ടറിഞ്ഞ വിശ്വപൗരനാണ്...അതേ വിശ്വപൗരന് തിരുവനന്തപുരത്തു നിന്ന് എല്ലാ വിധ വിജയാശംസകളും നേരുന്നു.

Shashi Tharoor ❤️

Address

Ponnani
679577

Telephone

+919562222242

Website

Alerts

Be the first to know and let us send you an email when Shaji kaliyathel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category