CPI Karavalur

Directions

CPI Karavalur ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി 🚩
കരവാളൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി✊🏻 ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി🚩

 #ആദരാജ്ഞലികൾ 🌹🌹🌹എരിച്ചിക്കൽ, എരമത്ത്‌ പുത്തൻവീട്ടിൽ ശോശാമ്മ ജോയ് (72) അന്തരിച്ചു.CPI എരിച്ചിക്കൽ ബ്രാഞ്ച് കമ്മിറ്റി സെക...
07/09/2026

#ആദരാജ്ഞലികൾ 🌹🌹🌹
എരിച്ചിക്കൽ, എരമത്ത്‌ പുത്തൻവീട്ടിൽ ശോശാമ്മ ജോയ് (72) അന്തരിച്ചു.
CPI എരിച്ചിക്കൽ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും, AITUC കരവാളൂർ യൂണിറ്റ് കൺവീനറുമായ ബിനു ജെ (കോശി) യുടെ മാതാവാണ്.

 #സംസ്ഥാനത്ത് ആദ്യമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം ആരംഭിക്കുന്നു. #പുനലൂർ താല...
29/08/2026

#സംസ്ഥാനത്ത് ആദ്യമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം ആരംഭിക്കുന്നു.

#പുനലൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗം, ജനറൽ ശസ്ത്രക്രിയ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, അനസ്തേഷ്യ എന്നീ പ്രധാന വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പുനലൂർ നിയോജകമണ്ഡലത്തിലെ സാധാരണ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായ പുനലൂർ താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് നിർണായകമായ പുതിയ ചുവടുവയ്പ്പാണ് 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള തീരുമാനം.

ഇതിനോടകം ഫോറൻസിക് സർജന്റെ സേവനം ആശുപത്രിയിൽ ആരംഭിച്ചു.
കൂടാതെ അസ്ഥിരോഗ വിഭാഗത്തിൽ രണ്ട്,ജനറൽ മെഡിസിനിൽ ഒന്ന് അനസ്തേഷ്യ വിഭാഗത്തിൽ രണ്ട്, ശിശുരോഗ വിഭാഗത്തിൽ രണ്ട് വീതം ഡോക്ടർമാരെയും അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരെ കൂടി അനുവദിച്ച് പദ്ധതി പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യഘട്ടം മുതൽ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പ്രത്യേക മുൻഗണന നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ജൂൺ 22-ന് ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ആശുപത്രിയുടെ നിലവിലെ സാഹചര്യം, ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങൾ, മണ്ഡലത്തിന്റെ ഭൂമിശാസ്ത്ര -സാമൂഹിക സാഹചര്യങ്ങൾ എന്നിവ വിശദമായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ആഗസ്റ്റ് 4-ന് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ ആശുപത്രി സന്ദർശിച്ച് ജനപ്രതിനിധികൾ, നഗരസഭാ അധികൃതർ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുമായി വിശദമായ ചർച്ച നടത്തി.

അച്ചൻകോവിൽ, അരിപ്പ ഉൾപ്പെടെയുള്ള ദൂരപ്രദേശങ്ങളിലെയും വിവിധ സെറ്റിൽമെന്റ് ഉന്നതികളിലെയും ജനങ്ങൾ ചികിത്സയ്ക്കായി പുനലൂർ ആശുപത്രിയെ ആശ്രയിക്കുന്ന പ്രത്യേക സാഹചര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ്, പാരിപ്പള്ളി മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവടങ്ങളിലേക്ക് റഫർ ചെയ്യുന്നതുമൂലം ഏറെ ദൂരം
യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യവും ഇതിന് പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആശുപത്രിയുടെ വികസനത്തിനായി കിഫ്ബിയിൽ നിന്നും 68.19 കോടി രൂപ ഉൾപ്പെടെ 95 കോടിയോളം രൂപ ചെലവഴിച്ചാണ് 10 നിലകളുള്ള കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത്.

ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ അപകടങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാനും, ആവശ്യമായ അടിയന്തര ചികിത്സ പുനലൂരിൽ തന്നെ ലഭ്യമാക്കാനും സാധിക്കും. വർധിച്ചുവരുന്ന റഫറലുകൾ കുറയ്ക്കുകയും ജനങ്ങൾക്ക് സ്വന്തം പ്രദേശത്തിന് സമീപം തന്നെ സമയബന്ധിതവും ഗുണമേന്മയുള്ളതുമായ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ജനങ്ങളുടെ ജീവനും ആരോഗ്യസുരക്ഷയും മുൻനിർത്തി പുനലൂരിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന പുതിയൊരു മുന്നേറ്റത്തിലേക്കാണ് പുനലൂർ താലൂക്ക് ആശുപത്രി മുന്നേറുന്നത്..

 #നീലാമ്മാൾ മുതൽ  #കരവാളൂർ_സൊസൈറ്റി മുക്ക് വരെയുള്ള (നീലാമ്മാൾ, കുരിയിലുംമുകൾ, കരവാളൂർ ടൗൺ) എന്നീ വാർഡുകളിലൂടെ കടന്നു പോ...
12/07/2026

#നീലാമ്മാൾ മുതൽ #കരവാളൂർ_സൊസൈറ്റി മുക്ക് വരെയുള്ള (നീലാമ്മാൾ, കുരിയിലുംമുകൾ, കരവാളൂർ ടൗൺ) എന്നീ വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി, റോഡിന്റെ സൈഡ് സംരക്ഷണ പ്രവർത്തികളും അനുബന്ധ ജോലികളും മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നു. തുടർന്ന് ബിറ്റുമിൻ (ടാർ) വിലയിൽ ഉണ്ടായ അപ്രതീക്ഷിത വർധനവിനെ തുടർന്ന് സംസ്ഥാനത്തുടനീളമുള്ള റോഡ് കോൺട്രാക്ടർമാർ സമരത്തിലേർപ്പെട്ടതിനാൽ ടാറിംഗ് പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായി.

അന്തർദേശീയ സാഹചര്യങ്ങളെ തുടർന്ന് ബിറ്റുമിന്റെ വില ഗണ്യമായി വർധിച്ചതിനാൽ കോൺട്രാക്ടർമാർക്ക് അധിക സാമ്പത്തിക ബാധ്യത നേരിട്ടു. ഈ വിഷയം നിയമസഭയിൽ ഉയർന്നതിനെ തുടർന്ന്, സർക്കാർ പ്രത്യേക ഉത്തരവിറക്കി ബിറ്റുമിൻ വിലവർധന മൂലമുണ്ടാകുന്ന അധിക ചെലവിന് ആവശ്യമായ ഇളവുകൾ അനുവദിക്കുകയും, നിലവിൽ ആരംഭിച്ചിട്ടുള്ള എല്ലാ റോഡ് പ്രവൃത്തികളും 2026 ഓഗസ്റ്റ് 31-നകം പൂർത്തിയാക്കി ബിൽ സമർപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 2-ന് പുനലൂർ എം.എൽ.എ ശ്രീ. സി. അജയപ്രസാദിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കോൺട്രാക്ടർമാരും ചേർന്ന് യോഗം ചേർന്നു. സർക്കാർ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 31-നകം എല്ലാ പ്രവൃത്തികളും പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കി ബിൽ സമർപ്പിച്ചാൽ മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്നതും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ ശക്തമായ മഴയാണ് ടാറിംഗ് ആരംഭിക്കുന്നതിന് പ്രധാന തടസ്സം. മഴയ്ക്ക് ശമനം ലഭിക്കുന്ന മുറയ്ക്ക് ടാറിംഗ് പ്രവൃത്തി ഉടൻ ആരംഭിച്ച് എത്രയും വേഗം പൂർത്തിയാക്കുമെന്ന് കോൺട്രാക്ടർ അറിയിച്ചിട്ടുണ്ട്.

കൂടാതെ, മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കരവാളൂർ സൊസൈറ്റി മുക്കിൽ നിന്ന് മാടനട കാവിലേക്ക് പോകുന്ന ഭാഗത്ത് റോഡിന്റെ ഉയരം കൂടുതലായതിനാൽ വാഹനങ്ങളുടെ അടിഭാഗം തട്ടുന്ന സാഹചര്യം. ഇത് പരിഹരിക്കുന്നതിനായി ആ ഭാഗത്തെ ഉയരം ആവശ്യമായ രീതിയിൽ കുറച്ച് ഗതാഗതം കൂടുതൽ സുഗമമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഈ അറിയിപ്പിനോടൊപ്പം ബന്ധപ്പെട്ട #സർക്കാർ_ഉത്തരവ് (G.O.(Ms) No. 36/2026/PWD) കേരള സർക്കാരിന്റെ ഔദ്യോഗിക ഡോക്യുമെന്റ് പോർട്ടലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ സർക്കാർ സൈറ്റ് സന്ദർശിച്ച് ഉത്തരവ് പരിശോധിക്കാവുന്നതാണ്.

🇮🇳 ഡൽഹി ചലോ – ബദലാവ് സരൂരി ഹേ🚩ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 1-ന് ഡൽഹിയിലെ റാംലീല മൈതാ...
12/07/2026

🇮🇳 ഡൽഹി ചലോ – ബദലാവ് സരൂരി ഹേ

🚩ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 1-ന് ഡൽഹിയിലെ റാംലീല മൈതാനത്ത് " #ഡൽഹി_ചലോ – ബദലാവ് സരൂരി ഹേ" എന്ന മുദ്രാവാക്യവുമായി മഹാറാലിയും പ്രക്ഷോഭവും സംഘടിപ്പിക്കുന്നു.

#പ്രധാന_ആവശ്യങ്ങൾ:
• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടൻ നടപ്പിലാക്കുക!
• താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക
• തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പർ പുനഃസ്ഥാപിച്ച് ജനാധിപത്യം സംരക്ഷിക്കുക
• ദളിതർക്കും ഗോത്രവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കി അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക

ഈ ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം
🚩CPI കരവാളൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്കൽ തല കാൽനട ജാഥ സംഘടിപ്പിക്കുന്നു.

2026 ഓഗസ്റ്റ് 8, ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക്
തുമ്പശ്ശേരി ജംഗ്ഷനിൽ ആരംഭിക്കുന്നു

ഉദ്ഘാടനം: സ. സി. അജയപ്രസാദ് MLA
ജാഥാ ക്യാപ്റ്റൻ: സ. പ്രസാദ് ഗോപി
വൈസ് ക്യാപ്റ്റൻ: സ. അനൂപ് പി. ഉമ്മൻ
ഡയറക്ടർ: സ. എസ്. രാജ്ലാൽ

എല്ലാ ജനാധിപത്യ വിശ്വാസികളെയും ജാഥയിൽ പങ്കുചേരാൻ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

#സിപിഐ

 #അനുസ്മരണം🌹
06/06/2026

#അനുസ്മരണം🌹

സ്കൂൾ പ്രവേശനത്തിനോടനുബന്ധിച്ച് AISF കരവാളൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  #കരവാളൂർ AMMHS സ്കൂളിൽ മധുരവിതരണവ...
01/06/2026

സ്കൂൾ പ്രവേശനത്തിനോടനുബന്ധിച്ച് AISF കരവാളൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ #കരവാളൂർ AMMHS സ്കൂളിൽ മധുരവിതരണവും, നെയിംസ്ലിപ്പ് വിതരണവും നടത്തി. AISF കരവാളൂർ ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി വിഷ്ണു. എം ഉത്ഘാടനം ചെയ്തു
#അഭിവാദ്യങ്ങൾ

27/05/2026

🚩 കരവാളൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലാമ്മാൾ GWLPS സ്കൂളും പരിസരവും വൃത്തിയാക്കുന്നു.
#അഭിവാദ്യങ്ങൾ🚩

Address

Karavaloor
Punalur
691333

Website

Alerts

Be the first to know and let us send you an email when CPI Karavalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share