Puthuppally Varthakal

Directions Website

Puthuppally Varthakal News from Puthuppally, Kottayam

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം , പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.ശക്തമായ മഴയെത്തുടർന്ന് (2/...
01/10/2026

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം , പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴയെത്തുടർന്ന് (2/10/26) വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:11 വരെ (IST) ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

കൊട്ടാരക്കരയിൽ നിന്ന് എം.സി. റോഡ് വഴി ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, പാറേൽ പള്ളി, തെങ്ങണ എന്നിവിടങ്ങളിലൂടെ പുതുപ്പള്ളി പള്ളിയ...
29/09/2026

കൊട്ടാരക്കരയിൽ നിന്ന് എം.സി. റോഡ് വഴി ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, പാറേൽ പള്ളി, തെങ്ങണ എന്നിവിടങ്ങളിലൂടെ പുതുപ്പള്ളി പള്ളിയിലേക്കും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ കല്ലറയിലേക്കും നേരിട്ട് എത്താൻ കഴിയുന്ന തരത്തിൽ പുതിയ കെഎസ്ആർടിസി ബസ് സർവീസ് അനുവദിപ്പിച്ചു.

പുതുപ്പള്ളിയിൽ നിന്ന് മണർകാട് പള്ളി വഴി കോട്ടയം വരെയും സർവീസ് നീളും. കൊട്ടാരക്കര, കുളക്കട, അടൂർ തുടങ്ങിയ കിഴക്കൻ മേഖലയിലെ യാത്രക്കാർക്ക് ബസുകൾ മാറിക്കയറാതെ പുതുപ്പള്ളി, മണർകാട്, കോട്ടയം എന്നിവിടങ്ങളിലെത്താൻ ഈ സർവീസ് സഹായകരമാകും.

പുതുപ്പള്ളി പള്ളിയിലേക്കുള്ള തീർത്ഥാടകർക്കും ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കുന്നവർക്കും മറ്റ് യാത്രക്കാർക്കും പുതിയ സർവീസ് ഏറെ പ്രയോജനപ്പെടും.

സർവീസ് അനുവദിക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രിയുമായും കെഎസ്ആർടിസി അധികൃതരുമായും നടത്തിയ ഇടപെടലുകളുടെ തുടർച്ചയായാണ് ഈ നടപടി.

ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് കിഴക്കൻ മേഖലയിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ തുടരും.
കൊട്ടാരക്കര–പുതുപ്പള്ളി–കോട്ടയം നേരിട്ടുള്ള കെഎസ്ആർടിസി സർവീസ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

27/09/2026

കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ഉപതെരഞ്ഞ...
26/09/2026

കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പു നടക്കുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു.

പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ്(കുമ്പന്താനം), മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്(ചീരംകുളം) കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനിൽ(തൃക്കൊടിത്താനം) ഉൾപ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16,17,18,19 വാർഡുകൾ, പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 17 വരെ വാർഡുകൾ, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 22 വരെ വാർഡുകൾ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകൾ എന്നിവടങ്ങളിലാണ് അവധി.

പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് സെപ്റ്റംബർ 27, 28 തീയതികളിൽ അവധിയായിരിക്കും. ഉപതരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമായ വെള്ളൂർ ടെക്നിക്കൽ സ്‌കൂളിനും ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂളിനും വോട്ടെണ്ണൽ ദിനമായ സെപ്റ്റംബർ 29ന് അവധിയായിരിക്കും.

മദ്യനിരോധനം: ഉപതരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സെപ്റ്റംബർ 28 വൈകുന്നേരം ആറു മണിക്ക് മുൻപുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനിമായ 29നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ വോട്ടർമാരാണെന്നു തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ വോട്ടു ചെയ്യുന്നതിന് മേലധികാരികൾ അനുമതി നൽകണമെന്നും കളക്ടർ അറിയിച്ചു. ഉദ്യോഗസ്ഥർ 27ന് രാവിലെ എത്തണം സെപ്റ്റംബർ 28ന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഉത്തരവിൽ നിർദേശിച്ചിരിക്കുന്ന കേന്ദ്രത്തിൽ സെപ്റ്റംബർ 27ന് രാവിലെ പത്തിനു മുൻപ് എത്തിച്ചേരണം.

 #തൂഫാൻ @ 10010,000 ലധികം അറസ്റ്റുകൾ. 10,000 ന് മുകളിൽ കേസുകൾ.ഈ വൻ മുന്നേറ്റത്തിന് കരുത്തായത് തൂഫാനൊപ്പം കൈകോർത്തുനിന്ന ...
09/09/2026

#തൂഫാൻ @ 100

10,000 ലധികം അറസ്റ്റുകൾ. 10,000 ന് മുകളിൽ കേസുകൾ.

ഈ വൻ മുന്നേറ്റത്തിന് കരുത്തായത് തൂഫാനൊപ്പം കൈകോർത്തുനിന്ന ജനങ്ങളാണ്.
ലഹരി ശൃംഖലകളെ വേരോടെ പിഴുതെറിയാൻ നിങ്ങളുടെ ഒരു ചെറിയ വിവരവും വലിയ തുടക്കമാകും.

രഹസ്യമായി വിവരങ്ങൾ അറിയിക്കാം:
9995966666 | WhatsApp

തൂഫാൻ തുടരും…

@100

KSYF സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട  പുതുപ്പള്ളി സ്വദേശി  ജിംബ്സ വർഗീസ് എബ്രഹാമിന് അഭിനന്ദനങ്ങൾ.....
04/09/2026

KSYF സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പുതുപ്പള്ളി സ്വദേശി ജിംബ്സ വർഗീസ് എബ്രഹാമിന് അഭിനന്ദനങ്ങൾ.....

DOG MISSING ഒരു sh*tzhu puppy  10 months പ്രായം. ഇന്ന് രാത്രി മുതൽ കാണാതെ ആയിരിക്കുന്നു.കാണാതെ ആയത് Paloorpady junction ...
30/08/2026

DOG MISSING
ഒരു sh*tzhu puppy 10 months പ്രായം. ഇന്ന് രാത്രി മുതൽ കാണാതെ ആയിരിക്കുന്നു.
കാണാതെ ആയത് Paloorpady junction aduthu ninnum. രാത്രി 7-11 നും ഇടക്ക്. പിള്ളാരുടെ pet പട്ടിക്കുട്ടി ആണ്.

Update: പട്ടിക്കുട്ടിയെ തിരിച്ച് കിട്ടി 🥰

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ  നൂറിലധികം ഇന്ത്യക്കാരെ കാണാതായി എന്ന പ്ര...
26/08/2026

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായി എന്ന പ്രാഥമിക വിവരങ്ങൾ പുറത്തു വരുന്നുണ്ട്. സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിൽ ഉള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ
അറിയിക്കണം.

ബന്ധപ്പെടേണ്ട നമ്പർ
944 7111844, 9747132147

20/08/2026

Address

Puthuppally

Alerts

Be the first to know and let us send you an email when Puthuppally Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share