Ubaid Ibrahim Nurani

Ubaid Ibrahim Nurani

Share

serve with love

17/11/2024

വാക്കുകളിലൂടെ വിവരിക്കുക എന്നത് തന്നെ പ്രയാസമുള്ള കാര്യം,

അത്രയും ഗംഭീരമായാണ് പ്രവാസി നേതാക്കൾ എല്ലാം മറന്ന്, വിവിധ പ്രവിശ്യകളിൽ നിന്ന് വന്ന നൂറുകണക്കിന് മത്സരാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ടീമിനും വേണ്ടി എല്ലാ സൗകര്യങ്ങളും ജിസാനിലെ രാജകീയമായ ഇസ്തിറാഹയിൽ ഒരുക്കിയിരിക്കുന്നത്.

വിശാലമായ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസ്, മാപ്പിളപ്പാട്ടിന്റെ ഈണത്തിലും ഖവാലിയുടെ താളത്തിലും അലിഞ്ഞു ചേർന്ന ജനം,
സദസിന്റെ അച്ചടക്കവും ഖവാലിയുടെയും ദഫ്ഫിന്റെയും അഴകും ചന്തവും അത്ഭുതത്തോടെ ഒന്നാം വരിയിലെ വി ഐ പി കസേരയിലിരുന്ന് തങ്ങളുടെ ക്യാമറയിൽ ഒപ്പിയെടുക്കുന്ന വിവിധങ്ങളായ മലയാളി പ്രവാസ സംഘടകനകളുടെ നേതാക്കൾ,

ഓരോ പരിപാടി തീരുമ്പോയും തക്ബീർ ധ്വനികളിലൂടെ അതിന് പ്രോത്സാഹനം നൽകുന്ന ഓരോ വശത്തായി പ്ളകാർഡുകളുമായി നിലയുറപ്പിച്ച ടീമുകൾ....

കൂട്ടരെ....
ഈ പ്രവാസി സാഹിത്യോത്സവ് ഒന്നു അനുഭനിക്കുക തന്നെ വേണം....അത്രയും സംഭവം തന്നെയാണിത് എല്ലാ അർതഥത്തിലും...

സത്യത്തിൽ പ്രവാസികളുടെ അവരുടെ കുടുംബങ്ങളുടെ വലിയ ഒരു സെലിബ്റേഷൻ തന്നെയാണീ സാഹിത്യോത്സവ്.

അഭിനന്ദനങ്ങൾ കൂട്ടുകാരെ,
പ്രിയ RSC നേതാക്കളെ , ഭാരമാവുന്ന പ്രവാസത്തെ എത്രയോ ലളിതമാക്കുന്നത് ഈ സാഹിത്യോത്സവുകളാണ്...


#സൗദി അറേബ്യ വെസ്റ്റ് നാഷണൽ #കലാലയം സംസ്കാരിക വേദി #പതിനാലാമത് പ്രവാസി സാഹിത്യോത്സവ്

19/08/2024

ഇവർക്കാണല്ലോ വർഷാ വർഷം "നല്ല നടൻ" അവാർഡുകൾ കൊടുക്കുന്നത്?
ഇവര് ഭാര്യമാരെ മുതലാഖ് ചൊല്ലുന്നതും പീഡനങ്ങളുമെല്ലാം അത് ഒരു "മോഡേണ്" മാത്രം.
ആ നികൃഷ്ട ജന്മങ്ങളെ ഇന്നും ജനപ്രിയരായി കൊണ്ട് നടക്കുന്നവരാണ് യഥാര്‍ത്ഥ വിഡ്ഢികൾ.

നിഷ്കളങ്കരായ പാവം ഡോക്ടേസിനോ ആരോഗ്യ പ്രവർത്തകർക്കോ ആര് സമ്മാനിക്കുന്നു അവാർഡ്സ്.

വരട്ടെ ഒരു മാറ്റം.

04/06/2024

Pyaare hai Haathi....kabhi

03/03/2024

ഉസ്താദ് ...

ബംഗാൾ മർകസിന്റെ പത്താം വാർഷികമായിരുന്നു ഇന്ന്. മർകസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് നമ്മുടെ പ്രവർത്തകർ ബംഗാളിലെത്തുന്നത്. ബംഗാൾ മിഷന്റെ ഏറ്റവും വലിയ പ്രൊഡക്റ്റായിരുന്നു തൈബ ഗാർഡൻ. തൈബ ഗാർഡൻ പത്ത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. 18 ഇൻസ്റ്റിട്യൂഷനുകളിൽ നിന്നായി 27500-ലധികം വിദ്യാർഥികൾ, ഇതിനകം ബംഗാൾ മർകസിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. ഇന്ന് 103 വിദ്യാർഥികൾ ബിരുദം പൂർത്തിയാക്കി സേവന രംഗത്തേക്ക് ഇറങ്ങുകയാണ്. അതിൽ ഏഴ് വർഷത്തെ ഇന്റഗ്രേറ്റഡ് സ്റ്റഡി പൂർത്തിയാക്കിയവരും, ഒരു വർഷത്തെയും രണ്ടു വർഷത്തെയും ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയവരുമുണ്ട്.

വിദ്യാഭ്യാസം നേടാൻ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ദിനേന 500-ലധികം ആളുകൾക്ക് ഭക്ഷണ പൊതി നൽകുന്നത്. തൈബ സ്വീറ്റ് വാട്ടർ പ്രോജക്ടിന്റെ ഭാഗമായി 81250-ലധികം ആളുകൾ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. തൈബ ഓർഫൻ ഹോമിലൂടെ 124 അനാഥകൾ ചേർത്തുവെക്കലിന്റെ സൗന്ദര്യം അറിയുന്നു. തൈബ ഓർഫൻ കയറിലൂടെ 800 ഫാമിലികൾ, 352 വിദ്യാർഥികൾ ആനുകൂല്യങ്ങൾ നേടി വരുന്നു. ഒരു സമൂഹത്തിന്റെ നിർമിതിയുടെ മനോഹരമായ ചിത്രങ്ങളാണ് ഇവയൊക്കെയും.

2011 സെൻസസ് പ്രകാരം വെസ്റ്റ് ബംഗാളിന്റെ 27 ശതമാനവും മുസ്‌ലിങ്ങളാണ്. ബംഗാൾ മുസ്‌ലിങ്ങളുടെ സാക്ഷരതാ നിരക്ക് ഇപ്പോഴും 68 ശതമാനമാണ്. ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനവും സമാനമായ കണക്കുകളാണ് സൂചിപ്പിക്കുന്നത്. ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും വളരാനുള്ള വിദ്യാഭ്യാസ സംരഭങ്ങൾ ഉയർന്നുവരികയും ചെയ്യുന്നത് ബംഗാൾ മുസ്‌ലിങ്ങളുടെ പ്രതീക്ഷ കൂടെയാണ്. ബംഗാൾ മർകസ് അവർക്കുള്ള ഉത്തരങ്ങളാണ്. നാളെ അവർ നമുക്കുള്ള ഉത്തരങ്ങളുമാകും.

അടുത്ത വർഷം ഗുജറാത് മിഷന്റെ പതിനഞ്ചാം വാർഷികമാണ്. നിരവധി സ്വപ്‌നങ്ങൾ പൂവണിഞ്ഞ, പുതിയ സ്വപ്‌നങ്ങൾ പിറവിയെടുത്ത വാർത്തകൾ നമുക്ക് അപ്പോൾ കേൾക്കാം. അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.

03/03/2024

Kind to all

31/01/2024
Photos from Ubaid Ibrahim Nurani's post 16/06/2023

ഗുജറാത്തിലെ തീര പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

ബിപർജോയ് കൊടുങ്കാറ്റ് കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നൽകിയിരിക്കുകയാണ്.

ലോകരക്ഷിതാവായ അല്ലാഹു എല്ലാ ദുരന്തങ്ങളിൽ നിന്നും നമ്മെയും അവരെയും കാത്തുരക്ഷിക്കട്ടെ...

കച്ച് ജില്ലയിലെ മാണ്ടിയിലെ ചില ദൃശ്യങ്ങൾ....

'સતત 12 કલાકથી વરસાદ અને પવન છે. વીજ પુરવઠો ઠપ છે'

કચ્છના માંડવીમાં વાવાઝોડા બિપરજોયના કારણે સતત વરસાદ થઈ રહ્યો છે, ત્યારે ત્યાનાં સ્થાનિક લોકોએ ગુરુવારની રાતે કેવી રીતે વિતાવી? સમગ્ર અહેવાલ માટે લિંક કૉમેન્ટમાં...

BBC News Gujarat...

24/08/2022

Free auto service for all

23/08/2022

ദാറുൽ ഹിദായ ഈങ്ങാപ്പുഴ, സിറാജുൽ ഹുദാ കുറ്റ്യാടി ഇവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയാണ് .......കൂട്ടുകാരനാണ് .....

രണ്ട് പിഞ്ചുമക്കളുണ്ട്
ഒരു കുടുംബത്തിൻറെ അത്താണിയാണ് കൈവിടല്ലേ സഹോദരങ്ങളെ

കോഴിക്കോട് പൂനൂർ : സുഹൃത്തും നാട്ടുകാരനുമായ യൂനുസ് കാന്തപുരം (32 വയസ്) ജോലി ആവശ്യാർഥം സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിക്കവെ മൂന്ന് മാസങ്ങൾക്ക് മുമ്പെ ഒരു റോഡ് ആക്സിഡണ്ട് സംഭവിച്ചു, അതീവ ഗുരുതരാവസ്തയിൽ കിടന്ന ദിവസങ്ങൾക്ക് ശേഷം നമ്മുടെയെല്ലാം പ്രാർഥനകൾ കൊണ്ട് ഗുരുതരഘട്ടം തരണം ചെയ്തു. #പക്ഷെ ഇപ്പോഴും എഴുന്നേറ്റ് നടക്കാനോ, ആളുകളെ തിരിച്ചറിയാനോ, സംസാരിക്കാനോ പറ്റുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ഡോക്ടർമാർ നിർദേശിച്ചത് പ്രകാരം തുടർ-ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞയാഴ്ച്ച നാട്ടിലെത്തിച്ചെങ്കിലും ഭാര്യയെയൊ മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനേയോ പോലും തിരിച്ചറിയാൻ അവനു സാധിച്ചിട്ടില്ല. കൃത്യമായ വിദഗ്ദ ചികിത്സ ഉടനടി ഉറപ്പാക്കിയില്ലെങ്കിൽ എഴുന്നേറ്റ് നിൽക്കാനുള്ള കഴിവും, സംസാരശേഷിയുമെല്ലാം എന്നെന്നേക്കുമായി നഷ്ടപെടുന്ന സാഹചര്യം ഉണ്ടായേക്കാം. ഭാര്യയും രണ്ട് കുട്ടികളുമുള്ള യൂനുസിൻ്റെ കുടുബത്തിന് മറ്റ് വരുമാനമാർഗങ്ങളൊന്നുമില്ലതാനും. ആയതിനാൽ നമ്മുടെ കൂടെ ജീവിച്ച ആ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട്‌ വരാൻ നമുക്ക് കൈ കോർക്കാം. നമ്മളാൽ കഴിയാവുന്ന സാമ്പത്തിക സഹായം നമുക്കും എത്തിക്കാം.

ഉപ്പ അബ്ദുറഹ്മാൻ മുസ്ലിയാരുടെ അക്കൗണ്ട് നമ്പറാണ്

AC NAME: ABDURAHMAN
AC NO: 0155053000035594
IFSC: SIBL0000155
BRANCH: SOUTH INDIAN BANK POONOOR

G PAY NUMBER: 9846801603

ഇത്തരം അപകടങ്ങളെതൊട്ട് നമ്മെയും നമ്മുടെ കുടുബത്തെയും നാഥൻ കാക്കുമാറാവട്ടെ -

Photos from Ubaid Ibrahim Nurani's post 20/04/2022

മലയാളികൾ ഇതൊക്കെ കണ്ടു പഠിക്കട്ടെ

ഒരാഴ്ചയിൽ കൂടുതലായി ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബെയിലാണുള്ളത്. എന്തൊരു നിഷ്കളങ്കരായ ജനങ്ങളാണ് ഇവിടെയുളളത്, പാൻ ഗല്ല മുതൽ വലിയ വ്യവസായ സ്ഥാപനങ്ങൾ വരെ നടത്തുന്നവർ, പല വിധത്തിലുളള തിരക്കുകളുമായി രാവിലെ മുതൽ രാവിലെ വരെയുള്ള തിരക്കൊഴിയാത്ത റോഡുകളിൽ ഓടി നടക്കുന്ന വിവിധങ്ങളായ തൊഴിലാളികൾ, പരിശുദ്ധ റമളാനിലെ മുസ്ലിംകളുടെ കരുണകൈകൾ കാത്ത് മസ്ജിദുകളുടെ മുന്നിലെ പച്ചയായ മനുഷ്യരുടെ നീണ്ട ലൈനുകൾ, കൂടുതലും ചോര പൈതലുകളെയും കയ്യിലേന്തി കരയുന്ന സ്തീകൾ, ലാറികളിലും തോളുകളിലും വലിയ ചരക്കുകളുമായി "ഭയ്യാ ഹഠോ" എന്ന് ആക്രോശിച്ച് നിലത്തു നോക്കി നടക്കുന്ന കുറേ പാവങ്ങൾ. ഒരു ചാണ് വയറിനു വേണ്ടി എന്തെല്ലാം രീതിയിൽ കഷ്ടപ്പെടുകയാണീ പാവങ്ങൾ.

പക്ഷേ എടുത്തു പറയേണ്ട ഒരു കാര്യം ഇവിടെയുള്ള എല്ലാ മസ്ജിദുകളും നിറഞ്ഞു കവിയുകയാണ്, ഫർളു നിസ്കാരങ്ങളും പരിശുദ്ധ ഖുർആന് പരായണങ്ങളുമായി എപ്പോഴും ഫുള്ളാണ് മസ്ജിദുകൾ, ഒരേ പളളിയിൽ തന്നെ മണിക്കൂറുകൾ ഇടവിട്ടുള്ള തറാവീഹ് നിസ്കാരങ്ങൾ, അതും മണിക്കൂറുകൾ നീണ്ട ഖുർആൻ ഖത്മാക്കുന്ന നിസ്കാരങ്ങൾ, നിസ്കാരം തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പേ അകം പള്ളികളിൽ ആളുകൾ വന്നു തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നു. എഴുപതു വയസ്സ് കഴിഞ്ഞവർ പോലും ഈ നീണ്ട തറാവീഹുകളിൽ ആവേശത്തോടെ നിസ്കരിക്കുന്നു. "അലംതറ" തറാവീഹുകൾ വളരെ അപൂര്‍വമായി മാത്രമേ ഇവിടെ കാണൂ, അതും പലപ്പോയും മലബാരി ബെൽട്ടുകളിൽ മാത്രം. എന്തൊരു ആവേശമാണ് ഇവർക്ക് ഈ നിസ്കാരങ്ങൾ, സുന്നത്തും, വാജിബും, മുഅക്കദുമായി എത്ര നിസ്ക്കാരങ്ങളാണ് ഇവർ ഫർളായ നിസ്കാരങ്ങളുടെ മുന്പും ശേഷവും നിസ്കരിക്കുന്നത്, തല മറക്കാത്ത ഒരു വ്യക്തി പോലും മസ്ജിദിന്റെ നാലയലത്തു പോലുമില്ല.കേരളത്തിലെ പോലെ ഇമാം സലാം വീട്ടി മഅമൂമിലേക്ക് തിരിയുമ്പോയേക്കും മസ്ജിദ് ഹാഫ് കാലിയാകുന്ന ഒരു സ്ഥിതി ഇവിടെ സങ്കൽപ്പിക്കാനേ കഴിയില്ല....അത്താഴ സമയം വരെ സുന്നത്ത് നിസ്കാരങ്ങളിലും ഇഅതികാഫുമായി പള്ളികൾ സജീവം..
ഗുജറാത്തിലും ഡൽഹിയിലും മറ്റു ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലും ഇതേ ആത്മീയത കാണാൻ പറ്റും.
പ്രശസ്തമായ മിനാരം മസ്ജിദിൽ ഇപ്പോയും മുമ്ബെയിന്സ് ഖുർആന് ഓത്തിലും സുന്നത്ത് നിസ്ക്കാരത്തിലുമാണ്. നാഥനോട് കരഞ്ഞു കരഞ്ഞു ശുക്രിന്റെ സുജൂദുമായി നന്ദി പ്രകടിപ്പിക്കുകയാണവർ...

പ്രവാചക പ്രേമത്തിലും, ആരാധനയിലും മലയാളികളേക്കാൾ ഒരുപാടു മുന്പിലാണ് ഈ ഉത്തരേന്ത്യക്കാർ.

ഈ പാവങ്ങളെ മലയാളിൾ കണ്ടു പഠിക്കുക തന്നെവേണം , തറാവീഹിൽ ഖുർആൻ ഖത്മോതുന്ന പള്ളികൾ ഒരു പഞ്ചായത്തിൽ ഒന്നെങ്കിലും ആനുപാത്തിൽ വരട്ടെ. മസ്ജിദുകൾ ഇഹ്തികാഫും മറ്റു അമലുകളുമായി അത്താഴം വരെ സജീവമാകട്ടെ....

19 സഹ് രി മുബാറക്

03/04/2022

Ahlan ya Ramzan

Want your business to be the top-listed Government Service in Rajkot?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Rajkot
360001