17/09/2026
പ്രളയ ദുരിതാശ്വാസ തുക അടിയന്തരമായി വിതരണം ചെയ്യണം
കേരള കോൺഗ്രസ് എം അങ്ങാടി മണ്ഡലം കമ്മിറ്റി.
ഓഗസ്റ്റ് ഒന്നിന് ഉണ്ടായ പ്രളയത്തിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായ വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും സർക്കാർ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ തുക 45 ദിവസമായിട്ടും അർഹതപ്പെട്ടവർക്ക് നൽകാതിരിക്കുന്നത് പ്രതിഷേധാർഹമാണന്ന് കേരള കോൺഗ്രസ് അങ്ങാടി മണ്ഡലം കമ്മിറ്റി. സർക്കാരിൻറെ ഈ മെല്ലെപോക്ക് നയം ദുരിതബാധിതരോടുള്ള വെല്ലുവിളിയാണ്. കിണറുകൾ ശുചീകരിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയിട്ടും ഇതുവരെ നടപടികൾ ആയിട്ടില്ല. സർക്കാരിൻറെ ഈ അനാസ്ഥയ്ക്കെതിരെ മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. പാർട്ടി ഉന്നത അധികാര സമിതി അംഗം പ്രമോദ് നാരായൺ
Ex. എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടിബു പുരക്കൽ, അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. മനോജ് മാത്യു, ജില്ലാ സെക്രട്ടറി ബിബിൻ കല്ലംപറമ്പിൽ,KSCM സംസ്ഥാന ജനറൽ സെക്രട്ടറി റിന്റോ തോപ്പിൽ, അങ്ങാടി പഞ്ചായത്ത് മെമ്പർ മെറിൻ അനീഷ്, ദളിത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.സി ജയകുമാർ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സാബു കുറ്റിയിൽ, സംസ്ഥാന കമ്മിറ്റി അംഗം ബഹനാൻ ജോസഫ്, നിയോജക മണ്ഡലം സെക്രട്ടറി ടോമി വടക്കേമുറി, ജിനോ വടക്കേമണ്ണിൽ അൻസാരി പി കെ,, ഷൈജു, റെജി തടത്തിൽ, സജി, എന്നിവർ പ്രസംഗിച്ചു