CPIM Pookkottukavu Lc

Directions

CPIM Pookkottukavu Lc Official Page of the CPIM Pookkottukavu LC

അഭിവാദ്യം
05/10/2026

അഭിവാദ്യം

താനിക്കുന്നിലെ ആദ്യകാല സഖാവായിരുന്ന കരിമ്പൻ കുട്ടിയുടെ 9-ാം ചരമ വാർഷികദിനം പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ശ്രീകൃഷ്ണപുരം...
05/10/2026

താനിക്കുന്നിലെ ആദ്യകാല സഖാവായിരുന്ന കരിമ്പൻ കുട്ടിയുടെ 9-ാം ചരമ വാർഷികദിനം പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറിയുമായ സ: കെ.ജയദേവൻ ഉദ്ഘാടനം ചെയ്തു. ചെത്തുതൊഴിലാളിയായിരുന്ന സഖാവ് 80 കളിൽ പൂക്കോട്ടുകാവിൽ പ്രത്യേകിച്ച് താനിക്കുന്ന് പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സഖാവായിരുന്നു.
LC സെക്രട്ടറി സുനിൽ കുമാർ, ഏരിയാ കമ്മിറ്റി അംഗം അശോക് കുമാർ, ബ്രാഞ്ച് സെക്രട്ടറി പത്മകുമാർ, ആദ്യകാലസഖാവ് ബാലേട്ടൻ, 8-ാം വാർഡ് മെമ്പർ മനോജ്തുടങ്ങിയവർ പങ്കെടുത്തു.

24/08/2026

വില കൂടിയിട്ടില്ല തോന്നുന്നതാ...

സഖാക്കൾ കയനാട്ടിൽ രാമകൃഷ്ണൻ & ചെറുങ്ങോട്ടിൽ രാഗേഷ് അനുസ്മരണം സഖാവ് എൻ.എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു
18/08/2026

സഖാക്കൾ കയനാട്ടിൽ രാമകൃഷ്ണൻ & ചെറുങ്ങോട്ടിൽ രാഗേഷ് അനുസ്മരണം
സഖാവ് എൻ.എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു

ആദരാഞ്ജലികൾ സഖാവേ.... ലാൽസലാം ...
10/08/2026

ആദരാഞ്ജലികൾ സഖാവേ.... ലാൽസലാം ...

പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിന്റെ ധന വിഹിതം വെട്ടികുറച്ച UDF  സർക്കാർ നടപടിയ്ക്കതിരെ LDF പൂക്കോട്ടുകാവ് പഞ്ചായത്ത് കമ്...
14/07/2026

പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിന്റെ ധന വിഹിതം വെട്ടികുറച്ച UDF സർക്കാർ നടപടിയ്ക്കതിരെ LDF പൂക്കോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ്ണ CPIM ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ ഉദ്ഘാടനം ചെയ്തു.

01/07/2026

ഇല്ലാത്ത സാമ്പത്തിക തകർച്ച കാണിച്ച് സംസ്ഥാനത്തെ കോർപ്പറേറ്റുകൾക്ക് വിറ്റ് കമ്മീഷൻ തട്ടാനുള്ള പരിപാടിയാണ് സതീശൻ ആസൂത്രണം ചെയ്തിരിക്കുന്നത്

K.Premkumar MLA 🔥🔥🔥🔥

🚩 കയ്യൂർ രക്തസാക്ഷികൾ : മരണത്തെ ചിരിച്ചു നേരിട്ട കർഷക പുത്രന്മാർ!1943 മാർച്ച് 29-ന്റെ പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ ബ്ര...
21/06/2026

🚩 കയ്യൂർ രക്തസാക്ഷികൾ :
മരണത്തെ ചിരിച്ചു നേരിട്ട കർഷക പുത്രന്മാർ!

1943 മാർച്ച് 29-ന്റെ പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ ബ്രിട്ടീഷ് ഭരണകൂടം ക്രൂരമായി തൂക്കിലേറ്റിയ നാല് സാധാരണ കർഷക ചെറുപ്പക്കാരുടെ ചോരയുടെ കഥയാണിത്. ഇരുപത്തിയഞ്ചിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന ആ ധീരന്മാർ ഇവരാണ്:

🔸മഠത്തിൽ അപ്പു
🔸കോയിത്താറ്റിൽ ചിരുകണ്ഠൻ
🔸പൊടോര കുഞ്ഞമ്പു നായർ
🔸പള്ളിക്കൽ അബൂബക്കർ

🌾 പശ്ചാത്തലം :

അന്ന് ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്ന കാസർകോട്ടെ കയ്യൂർ ഗ്രാമം നീലേശ്വരം രാജവംശത്തിലെ ജന്മിമാരുടെ ക്രൂരമായ ചൂഷണത്തിന് ഇരയായിരുന്നു.

'വെച്ചുകാണൽ', 'നൂരി' തുടങ്ങിയ കെട്ടിച്ചമച്ച നികുതികൾ നൽകാൻ കർഷകർ നിർബന്ധിതരായി.

സഖാവ് പി. കൃഷ്ണപിള്ള, എ.കെ.ജി, ടി.എസ്. തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ കർഷകർ ചെങ്കൊടിയേന്തി സംഘടിച്ചതോടെ ജന്മിമാരും ബ്രിട്ടീഷ് പൊലീസും കർഷകരെ ക്രൂരമായി മർദ്ദിക്കാനും വീടുകൾ കൊള്ളയടിക്കാനും തുടങ്ങി.

——————————

🌊 തേജസ്വിനി നദിയിലെ മരണം :

1941 മാർച്ച് 28-ന് പൊലീസിന്റെ ക്രൂരതയ്ക്കെതിരെ കർഷകർ പ്രതിഷേധ ജാഥ നടത്തി. ജാഥയ്ക്ക് മുന്നിലേക്ക് കർഷകരോട് ക്രൂരമായി പെരുമാറിയിരുന്ന സബ്ബരായൻ എന്ന സ്പെഷ്യൽ കോൺസ്റ്റബിൾ കടന്നുവന്നു.

പ്രകോപിതരായ ജനക്കൂട്ടത്തിൽ നിന്നും ഇയാളെ രക്ഷിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിക്കുകയും, ചെങ്കൊടി പിടിപ്പിച്ച് ജാഥയ്ക്ക് മുന്നിൽ നടത്തുകയും ചെയ്തു. എന്നാൽ അവിടെനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സബ്ബരായൻ അബദ്ധത്തിൽ തേജ്വസിനി നദിയിൽ വീണ് മരണപ്പെട്ടു.

ഈ മരണം കമ്മ്യൂണിസ്റ്റ്-കർഷക മുന്നേറ്റത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാർ ആയുധമാക്കി. നിരപരാധികളായ ചെറുപ്പക്കാരെ അവർ കള്ളക്കേസിൽ കുടുക്കി.

——————————

⚖️ വിചാരണയും വധശിക്ഷയും :

കൃത്യമായ തെളിവുകളോ പരസ്പരവിരുദ്ധമല്ലാത്ത സാക്ഷിമൊഴികളോ ഇല്ലാതിരുന്നിട്ടും, പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ കോടതി അഞ്ച് പേർക്ക് വധശിക്ഷ വിധിച്ചു. അതിൽ ചൂരിക്കാടൻ കൃഷ്ണൻ നായർക്ക് പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. ബാക്കി നാല് പേരുടെയും വധശിക്ഷ ഉറപ്പിച്ചു.

——————————

🔒 തടവറയിലെ അവസാന വാക്കുകൾ :

തൂക്കിലേറ്റുന്നതിന് മുൻപ് കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.സി. ജോഷി, പി. കൃഷ്ണപിള്ളയോടും പി. സുന്ദരയ്യയോടും ഒപ്പം ഇവരെ ജയിലിൽ സന്ദർശിച്ചു. മരണത്തെ മുന്നിൽ കണ്ടിട്ടും അവർ പറഞ്ഞ വാക്കുകൾ ചരിത്രമായി :

🔹പൊടോര കുഞ്ഞമ്പു :
"എന്റെ കടമ ഞാൻ നിർവഹിച്ചു എന്ന് പാർട്ടി കരുതുന്നുണ്ടെങ്കിൽ, അതിൽക്കൂടുതൽ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല."

🔹മഠത്തിൽ അപ്പു : "രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞങ്ങൾ ജീവൻ നൽകുന്നത്. കൂടുതൽ കരുത്തോടെ ഞങ്ങൾ കഴുമരത്തിലേക്ക് നടന്നു കയറും."

🔹കോയിത്താറ്റിൽ ചിരുകണ്ഠൻ : "ഞങ്ങൾ വെറും നാല് പേരാണ്, എന്നാൽ ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യർ കർഷകരാണ്. ഞങ്ങളെ തൂക്കിലേറ്റാം, അവരെ നശിപ്പിക്കാൻ കഴിയില്ല."

🔹പള്ളിക്കൽ അബൂബക്കർ :
"ഞങ്ങൾ ഭയമില്ലാതെ കഴുമരത്തിലേക്ക് നടക്കുമെന്ന് സഖാക്കളോടും പറയുക. എന്റെ അമ്മയ്ക്ക് പ്രായമായി, അനുജന്മാരെ പാർട്ടിയുടെ പ്രവർത്തകരായി വളർത്തുക..."

കണ്ണീരോടെ യാത്ര പറഞ്ഞ പി.സി. ജോഷി അവരെ വിശേഷിപ്പിച്ചത് , "ഒരിക്കലും വാടാത്ത മനുഷ്യത്വത്തിന്റെ വറ്റാത്ത പുഷ്പങ്ങൾ" എന്നാണ്.

🚩 1943 മാർച്ച് 29-ന്റെ പുലരിയിൽ, സഹതടവുകാരുടെ കണ്ഠമിടറിയ മുദ്രാവാക്യങ്ങൾക്കിടയിലൂടെ വിറയ്ക്കാത്ത കാലടികളോടെ ആ നാല് ചെറുപ്പക്കാർ കഴുമരത്തിലേക്ക് നടന്നു കയറി.

കഴുത്തിൽ കയർ മുറുകുമ്പോഴും ആ ജയിലറകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവർ ഉറക്കെ മുദ്രാവാക്യം വിളിച്ചു :
"കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്! ജന്മിത്വം തുലയട്ടെ! സാമ്രാജ്യത്വം തുലയട്ടെ!"

സ്വന്തം ജീവൻ ബലിനൽകി അവർ കൊളുത്തിവെച്ച ആ വിപ്ലവ സൂര്യൻ ഇന്നും പോരാട്ടങ്ങൾക്ക് വഴിവിളക്കായി ജ്വലിച്ചുനിൽക്കുന്നു. കയ്യൂരിന്റെ ധീര സ്മരണകൾക്ക് മുന്നിൽ പ്രണാമം! 🙏

ഒരു സംസ്ഥാനത്തിലെ വകുപ്പ് മേധാവികളുടെ യോഗം ഒരു ഗവർണ്ണർ നേരിട്ട് വിളിച്ചു ചേർക്കുക,അത്‌ അന്നാട്ടിലെ മുഖ്യമന്ത്രി അറിഞ്ഞില...
18/06/2026

ഒരു സംസ്ഥാനത്തിലെ വകുപ്പ് മേധാവികളുടെ യോഗം ഒരു ഗവർണ്ണർ നേരിട്ട് വിളിച്ചു ചേർക്കുക,
അത്‌ അന്നാട്ടിലെ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന്
കൈ മലർത്തുക…!

നമുക്ക് മുന്നിൽ ഇപ്പോൾ സംഭവിക്കുന്നത്
സംഘ പരിവാരത്തിനുള്ള ഈ നാടിന്റെ അധികാര കൈമാറ്റമാണ്,അത്‌ നടപ്പിൽ വരുത്താൻ വേണ്ടി മാത്രം നിയോഗിക്കപ്പെട്ടവനാണ് സതീശൻ മേനോൻ.

സഖാക്കളേ,

നമുക്ക് മാത്രമായി ഒന്നും നഷ്ടപ്പെടാൻ ഇല്ലെങ്കിലും,
കരച്ചിൽ ഇത്‌ വരെ തീർന്നില്ലേ എന്ന പരിഹാസങ്ങളെ അവഗണിച്ചു സമൂഹത്തോട് അത്‌ പറഞ്ഞു കൊണ്ടിരിക്കുക.

Address

Pookkottukavu
Sreekrishnapuram
679514

Website

Alerts

Be the first to know and let us send you an email when CPIM Pookkottukavu Lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share