02/09/2026
ശ്രീപെരുമ്പത്തൂർ മലയാളി വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം "ഓണപ്പൂവരങ്ങ് 2026" 6/9/2026 (ഞായറാഴ്ച) രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 വരെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റ്, ശ്രീപെരുമ്പത്തൂരിൽ നടക്കുത്തുവാൻ തീരുമാനിച്ചിരിക്കുന്നു....,
എല്ലാ വർഷത്തെയും പോലെ ഈ വർഷവും വിപുലമായ കലാ - സാംസ്‌കാരിക - കായിക പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.., അത് ഓണപൂക്കളം, ചെണ്ടമേളം, തിരുവാതിരകളി, നാടൻ കായിക മത്സരങ്ങൾ, വടംവലി , ഓണസദ്യ , എന്നിങ്ങനെ കേരളതനിമയോടെയുള്ള പരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്..., വിശിഷ്ടാതിഥികളായി സാമൂഹ്യ-കലാ-സാഹിത്യ പ്രവർത്തകർ അണിനിരക്കും..., ശ്രീ. SPK Thennarasu (Minister for Non-Resident Tamils Welfare, Refugees, and Evacuees.) ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സുപ്രസിദ്ധ സാമൂഹിക പ്രവർത്തകൻ ശ്രീ. C. K.വാസുകുട്ടനും സുപ്രസിദ്ധ ജീവകാരുണ്യ പ്രവർത്തകൻ ശ്രീ. E J പോൾ എന്നിവർ മുഖ്യഥിതികളായി പങ്കെടുക്കുന്നതാണ്....,
വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മികച്ച വിജയം കൈവരിച്ച 10ലെയും 12ലെയും കുട്ടികളെ ആദരിക്കുന്നതാണ്..,
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
9380580971 & 9941006790.