24/02/2024
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമായി തളിപ്പറമ്പ് - അഭിമാനം ഈ നേട്ടം
﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമായി തളിപ്പറമ്പിനെ ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. ഏഴാംമൈൽ ഹജ്‌മുസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം.വി ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ ഉപഹാരങ്ങൾ വിതരണം ചെയ്യും.
2023 മേയ് രണ്ടിന് ഇടം (എഡ്യുക്കേഷണൽ ആൻഡ് ഡിജിറ്റൽ അവയർനെസ് മിഷൻ) പദ്ധതിയിൽ മന്ത്രി ആർ. ബിന്ദുവാണ് തളിപ്പറമ്പ് നിയോജക മണ്ഡലം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വാർഡ്, ഡിവിഷൻ സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റിന്റെ കീഴിൽ സാക്ഷരതാ മിഷൻ, കുടുംബശ്രീകൾ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
2023 സെപ്തംബർ 24 മുതൽ കഴിഞ്ഞ 12 വരെയായി മണ്ഡലത്തിലെ എല്ലാ തദേശസ്ഥാപനങ്ങളും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തിയിരുന്നു. എം.വി.ഗോവിന്ദൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, ആന്തൂർ നഗരസഭ അദ്ധ്യക്ഷൻ പി.മുകുന്ദൻ, കെ.സന്തോഷ്, കുറുമാത്തൂർ ഞ്ചായത്ത് പ്രസിഡന്റ് സി.എം.സീന എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
📮3213 വോളന്റീർസ്
കൈറ്റ് തയ്യാറാക്കിയ സോഫ്റ്റ്‌വെയർ
ഉപയോഗിച്ച് 3213 സന്നദ്ധ പ്രവർത്തകരുടെ
സഹായത്തോടെയാണ് പഠിതാക്കളുടെ
രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
മണ്ഡലത്തിലെ 52,230 പഠിതാക്കൾ രജിസ്റ്റർ ചെയ്തു.
മണ്ഡലത്തിലെ
തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂളുകൾ,
വായനശാലകൾ, അയൽക്കൂട്ടങ്ങൾ,
വീടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ്
ഡിജിറ്റൽ മീഡിയ സാക്ഷരതാ പദ്ധതി നടപ്പിലാക്കിയത്. പത്ത് മണിക്കൂർ
ദൈർഘ്യമുള്ള അഞ്ച് മൊഡ്യൂളുകൾ
ഇതിനായി ഉപയോഗിച്ചു.
MV Govindan Master
CM Krishnan
Local Self Government Department Kannur
LSGD Kerala
Kerala Government