CPIM Mokeri LC

Directions

CPIM Mokeri LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Mokeri LC, Political organisation, Thalassery.

28/09/2026

ഓർമ്മകളിൽ പുഷ്പൻ
സെപ്റ്റംബർ 28
സഖാവ് പുഷ്പൻ രക്തസാക്ഷി ദിനം

 #മാധ്യമ_സെൻസർഷിപ്പിൽ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു❗ലീഗൽ റിക്വസ്റ്റ് ലഭിച്ചെന്ന് മെറ്റയുടെ മറുപടി റിപ്പോർട്ടറിന്☝️ഇന്...
14/08/2026

#മാധ്യമ_സെൻസർഷിപ്പിൽ
മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു❗
ലീഗൽ റിക്വസ്റ്റ് ലഭിച്ചെന്ന്
മെറ്റയുടെ മറുപടി റിപ്പോർട്ടറിന്☝️
ഇന്നത്തെ പത്ര സമ്മേളനത്തിലെ മൂന്നാമത്തെ നുണ😝

നുണ ഒന്ന്:
ഹുസൈന്ന് നവകേരള സമരത്തിൽ പരിക്ക് പറ്റിയിരുന്നു🥹 പരിക്കില്ലായിരുന്നു

നുണ രണ്ട്: പരിക്ക് പറ്റിയ ആളെ കാണാനാണ് വീട്ടിൽ പോയത് 2023 ൽ
എന്നാൽ 2021 മതൽ തന്നെ ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ FB യിൽ ഉണ്ട്

നുണ മൂന്ന്: മെറ്റയ്ക് . ലീഗൽ റിക്വസ്റ്റ് നൽകിയിട്ടില്ല🔥 നൽകി എന്ന് മെറ്റ😅

നുണകൾ പറഞ്ഞ് M**A കേസ് പ്രതിയെ സംരക്ഷിക്കുന്നവർ നാടിന് നാണക്കേട് തന്നെ

08/07/2026

'എന്താ ഇത്ര ഇന്ററസ്റ്റ്?'

തീർച്ചയായും താൽപര്യമുണ്ട്, ബഹുമാന്യനായ മുഖ്യമന്ത്രി! സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, കേരളത്തിലെ ഓരോ പൗരനും ആ താല്പര്യമുണ്ട്. കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താൽപര്യമാണത്. ജനാധിപത്യബോധത്തിന്റെ താൽപര്യമാണത്. അത് ശബ്ദുമുയർത്തി ചോദിക്കുമ്പോൾ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന താങ്കളോട് ഒരു ചോദ്യം ആവർത്തിക്കട്ടെ, എന്താണ് വിഴിഞ്ഞത്തോടുള്ള 'അമിത താൽപര്യം'?

പത്രസമ്മേളനങ്ങളിൽ ചോദ്യം ചോദിക്കുന്ന അപൂർവ്വം ചില മാധ്യമങ്ങളെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് താങ്കളുടെ ശൈലിയായി മാറിയിട്ടുണ്ട്. പൊതു പ്രവർത്തകരെയാകെ അത്തരത്തിൽ വിരട്ടി നിർത്താമെന്ന് കരുതരുത്. താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, മഹാരാജാവല്ല!

ഇന്നത്തെ അസ്വസ്ഥത കണ്ടപ്പോൾ, ഉന്നയിച്ച കാര്യങ്ങൾ താങ്കളെ പ്രതിരോധത്തിലാക്കിയെന്നത് വ്യക്തമായി. താങ്കൾ ഉപയോഗിച്ച വാക്കുകൾ, ശരീര ഭാഷ തുടങ്ങിയവയൊന്നും ഒരു മുഖ്യമന്ത്രിക്ക് ചേർന്ന രീതിയിലായിരുന്നില്ലെന്ന് തുറന്നുപറയട്ടെ. സ്വന്തം പാർട്ടിയിലെ കമന്റ് തൊഴിലാളികൾക്കും സൈബർ ഗുണ്ടകൾക്കുമാണ് ആ ഭാഷ ഇണങ്ങുക എന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ!

അഹിതമായ രീതിയിൽ വിഴിഞ്ഞം ഡീലിന് താങ്കൾ വഴിയൊരുക്കുമ്പോൾ കേരള ജനതയ്ക്ക് തങ്ങളുടെ മുഖ്യമന്ത്രിയെക്കുറിച്ച് ചില സംശയങ്ങൾ നിലവിലുണ്ട്. നാൾക്കുനാൾ അത് വർദ്ധിക്കുകതന്നെയാണ്.

എന്തിനാണ് ധനം, നിയംമം, തുറമുഖം വകുപ്പുകൾ മുഖ്യമന്ത്രി ബോധപൂർവം ഏറ്റെടുത്തത്?

എന്തിനാണ് വിഴിഞ്ഞം പോർട്ട് മുൻ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത്?

എന്തിനാണ് ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് അദാനി അധികൃതരെ കണ്ടത്?

ആരാണ് ആ പ്രത്യേക വിമാനത്തിന്റെ ചിലവ് വഹിച്ചത്?

ഓഹരിക്കൈമാറ്റത്തിൽ കരാർ ലംഘനം നടത്തിക്കൊണ്ട് സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി വില്പനയുമായി മുന്നോട്ട് പോകാൻ എവിടെനിന്നാണ് അദാനിക്ക് ധൈര്യം കിട്ടിയത്?

അദാനിയുടെ പ്രസ്സ് റിലീസ് കണ്ടാണ് കച്ചവടത്തിന്റെ കാര്യം അറിയുന്നത് എന്നു പറയുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ താങ്കൾക്ക് ലജ്ജയില്ലേ?

അതുകൊണ്ട് തന്നെ, ഭാവികേരളത്തിന്റെ പ്രതീക്ഷയെ, കേരളത്തിന്റെ സ്വപ്നപദ്ധതിയെ കോർപ്പറേറ്റുകൾക്ക് അടിയറവെക്കുന്നതിനെതിരെ ഇനിയും ചോദ്യങ്ങൾ ഉയരുക തന്നെ ചെയ്യും.

കെ.കെ. രാഗേഷ്

ലോകകപ്പ് സമയത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കണം സർക്കാരിനോടു പിണറായി
18/06/2026

ലോകകപ്പ് സമയത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കണം

സർക്കാരിനോടു പിണറായി

18/06/2026

ഒരൊറ്റ വീഡിയോ കൊണ്ട് ഇന്ന് യു ഡി എഫ് ഇറക്കിയതും ഇനി ഇറക്കാൻ പോവുന്നതും ആയ സകല ക്യാപ്സൂലുകളും അടപടലം തൂഫാൻ അടിച്ചു വച്ചിട്ടുണ്ട് 😁

18/06/2026

പിഎംശ്രീ പദ്ധതിയിൽനിന്ന് പിന്മാറാൻ കഴിയില്ലെന്ന വിഡി സതീശന്റെ വാദം പെരുംനുണ. പഞ്ചാബിലെ ആം ആദ്മി പാർടി സർക്കാർ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് 2022 ഒക്ടോബറിൽ കേന്ദ്രസർക്കാരുമായി ഒപ്പുവെച്ച ധാരണാപത്രം 2023 ജൂലൈയിൽ റദ്ദു ചെയ്തകാര്യം വിഡി സതീശൻ മറന്നുപോയതാണോ? പിഎം ശ്രീയിൽ ചേരാനും ചേരാതിരിക്കാനും ധാരണാപത്രം റദ്ദുചെയ്യാനും എന്തിന് പദ്ധതിയിൽ ചേർന്ന ശേഷം പിൻവാങ്ങാൻ പോലും കഴിയുമെന്ന മുൻകാല അനുഭവം രാജ്യത്തുണ്ട്. പിഎംശ്രീ ധാരണാപത്രം റദ്ദുചെയ്യപ്പെട്ട കേരളത്തിൽ നിയമപരമായി ഒരു ബാധ്യതയും ഇപ്പോൾ സംസ്ഥാന സർക്കാരിനില്ല. മാത്രവുമല്ല ഭിന്നശേഷി സംവരണ വിഷയത്തിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേരളം പിഎം ശ്രീ പദ്ധതിയിൽ നിന്നും പിൻവാങ്ങി എന്നാണ് പറഞ്ഞിരിക്കുന്നത്. അതിൽ നിന്നും കേരളം പിഎം ശ്രീ പദ്ധതിയിൽ ചേർന്നിട്ടില്ല എന്നത് സുവ്യക്തമാണല്ലോ. പിഎം ശ്രീ പദ്ധതിയിൽ അന്തിമമായി ഒപ്പിട്ടാൽ തന്നെയും അത് റദ്ദാക്കാൻ കഴിയുമെന്നിരിക്കെയാണ് ധാരണാപത്രം പോലും മരവിപ്പിക്കപ്പെട്ട വിഷയത്തെ ചാരി സർക്കാർ ന്യായീകരണം ചമയ്ക്കുന്നത്.

എന്നാൽ പിഎം ശ്രീ വിഷയത്തിൽ യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പ് മതനിരപേക്ഷ കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു. എൽഡിഎഫ് സർക്കാർ ദേശീയവിദ്യാഭ്യാസ നയത്തിന് വിധേയപ്പെട്ടുകൊണ്ട് പിഎം ശ്രീയിൽ ഒപ്പിട്ടെന്നും അത് സംഘപരിവാറുമായുള്ള ഡീൽ ആണെന്നും കേരളത്തിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയാണ് വിഡി സതീശൻ അധികാരത്തിലെത്തിയത്. എൽഡിഎഫ് സർക്കാർ അർത്ഥശങ്കക്കിടയില്ലാത്ത വിധമാണ് പിഎം ശ്രീയുടെ ധാരണാപത്രത്തിൽ നിന്നും നേരത്തെ പിന്മാറിയത്. എന്നാൽ മുൻ സർക്കാർ ഒപ്പിട്ടതുകാരണം പിഎം ശ്രീ പദ്ധതി തുടർന്നേ പറ്റൂ എന്ന വിചിത്ര ന്യായമാണ് ഇപ്പോൾ മുഖ്യമന്ത്രി വിഡി സതീശൻ ഉയർത്തുന്നത്. പിഎം ശ്രീയിൽ ഒപ്പിട്ടതുവഴി കേരളത്തിന് പിഎം ശ്രീ ഫണ്ട് കിട്ടി എന്ന നുണയും മുഖ്യമന്ത്രി പറയുന്നുണ്ട്. കിട്ടിയത് എസ്എസ്എ ഫണ്ട് ഇനത്തിലെ കുടിശ്ശികയാണെന്നത് മറച്ചുവെച്ചാണ് ഈ പെരും നുണ മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കുന്നത്!

അധികാരത്തിലേറി ഒറ്റ മാസം കൊണ്ട് തന്നെ അധികാരത്തിലെത്താൻ സഹായിച്ച പെരുംനുണകളുടെ ചീട്ടുകൊട്ടാരങ്ങൾ ഒന്നൊന്നായി തകർന്നുകൊണ്ടിരിക്കുകയാണ്. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീയെ അറബിക്കടലിലൊഴുക്കുമെന്നു പറഞ്ഞവരാണ് കേരളത്തിൽ ഇപ്പോൾ പദ്ധതിയുടെ പതാകാവാഹകരാവുന്നത് എന്നത് തീർച്ചയായും മറ്റൊരു ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യമാണ്. പിഎം ശ്രീക്കും ദേശീയവിദ്യാഭ്യാസനയത്തിനും തലകുനിച്ചുകൊടുത്ത യുഡിഎഫ് സർക്കാരിന്റെ ഈ നിലപാടിന് ഒരു ന്യായീകരണവും മതിയാകില്ല. വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുന്നതിന് വിഡി സതീശൻ മേനോൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് സമീപകാല സംഭവവികാസങ്ങൾ ശരിവെക്കുന്നത്. ആർജവമുണ്ടെങ്കിൽ യുഡിഎഫ് സർക്കാർ പിഎം ശ്രീ നടപ്പാക്കാതെ കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കണം. പൊതുവിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ അജണ്ടയ്ക്ക് പരിപൂർണ്ണമായും കീഴ്പ്പെട്ട യുഡിഎഫ് സർക്കാരിന്റെ ഡീൽ അതല്ല എന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തെളിയിക്കുന്നത്.

കെ കെ രാഗേഷ്

സ: ഏ വി ബാലൻ ഇനി ജനഹൃദയങ്ങളിലെ അണയാത്ത ഓർമ്മസർവ്വകക്ഷി അനുസ്മരണം പാനൂരിൽ
18/06/2026

സ: ഏ വി ബാലൻ
ഇനി ജനഹൃദയങ്ങളിലെ
അണയാത്ത ഓർമ്മ
സർവ്വകക്ഷി അനുസ്മരണം പാനൂരിൽ

ലോകകപ്പ് മത്സരങ്ങൾക്കിടെ വൈദ്യുതി നിയന്ത്രണം; ഫുട്‌ബോൾ പ്രേമികൾക്കു നിരാശ രാത്രി 9.30, 10.30 സമയങ്ങളിലെ മത്സരങ്ങളെയാണ് പ...
18/06/2026

ലോകകപ്പ് മത്സരങ്ങൾക്കിടെ വൈദ്യുതി നിയന്ത്രണം; ഫുട്‌ബോൾ പ്രേമികൾക്കു നിരാശ

രാത്രി 9.30, 10.30 സമയങ്ങളിലെ മത്സരങ്ങളെയാണ് പവർകട്ട് ബാധിക്കുക

പിഎം ശ്രീ മന്ത്രിസഭയുടെ പരിഗണനയിലെത്തിയപ്പോൾ ഒരക്ഷരം എതിർക്കാതെ ലീഗ് മന്ത്രിമാർ അഞ്ച് മന്ത്രിമാരും ബിജെപിയുടെ സംഘിവത്കരണ...
18/06/2026

പിഎം ശ്രീ മന്ത്രിസഭയുടെ പരിഗണനയിലെത്തിയപ്പോൾ ഒരക്ഷരം എതിർക്കാതെ ലീഗ് മന്ത്രിമാർ

അഞ്ച് മന്ത്രിമാരും ബിജെപിയുടെ സംഘിവത്കരണത്തിനു അനുകൂല നിലപാട് രേഖപ്പെടുത്തി

Address

Thalassery

Website

Alerts

Be the first to know and let us send you an email when CPIM Mokeri LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share