17/08/2026
അക്ഷയ സെന്റർ കോഹിനൂർ
MPM067
9061258580/8129171345
📢 KEAM 2026: MBBS / BDS ഒന്നാം ഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു! :ഓപ്ഷൻ രെജിസ്ട്രേഷൻ കോഹിനൂർ അക്ഷയ കേന്ദ്രത്തിലൂടെ നൽകാം 💊
കേരളത്തിലെ 2026-27 അധ്യയന വർഷത്തെ MBBS, BDS കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടികൾ പ്രവേശന പരീക്ഷാ കമ്മീഷണർ (CEE) ആരംഭിച്ചു (NRI ഒഴികെയുള്ള സീറ്റുകളിലേക്ക്). NEET UG 2026 യോഗ്യത നേടിയ, CEE മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓപ്ഷനുകൾ നൽകാം.
🗓 പ്രധാന തീയതികളും ഷെഡ്യൂളും:
🔹 ഓപ്ഷൻ രജിസ്ട്രേഷൻ അവസാന തീയതി: 20.08.2026 (ഉച്ചയ്ക്ക് 12.00 മണി വരെ)
🔹 താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരണം: 21.08.2026
🔹 അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരണം: 22.08.2026
🔹 കോളേജിൽ ഫീസ് അടച്ച് പ്രവേശനം നേടേണ്ട സമയം: 23.08.2026 മുതൽ 28.08.2026 വൈകുന്നേരം 4.00 മണി വരെ (26.08.2026 ഒഴികെ)
💳 ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ്:
ജനറൽ / സ്വാശ്രയ അപേക്ഷകർ: ₹5,000/- (ഗവ. കോളേജിൽ പ്രവേശനം ലഭിച്ചാൽ ട്യൂഷൻ ഫീസിൽ വകയിരുത്തും, സ്വാശ്രയ കോളേജിൽ പ്രവേശനം ലഭിച്ചാൽ പ്രക്രിയ പൂർത്തിയായ ശേഷം തിരികെ നൽകും).
SC / ST / OEC / ശ്രീചിത്രാ ഹോം / ജുവനൈൽ ഹോം / നിർഭയ ഹോം: ₹500/-.
അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ഫീസ് പൂർണ്ണമായി തിരികെ നൽകുന്നതാണ്.
🏫 ഫീസ് ഘടന (വാർഷിക തുക):
🏛 ഗവൺമെന്റ് മെഡിക്കൽ കോളേജ് (MBBS): ₹23,150/-
🏛 ഗവൺമെന്റ് ഡെന്റൽ കോളേജ് (BDS): ₹20,840/-
🩺 സ്വാശ്രയ മെഡിക്കൽ കോളേജുകൾ (General 85%): ₹8,10,175/- മുതൽ ₹9,31,118/- വരെ (കോളേജ് അനുസരിച്ച് വ്യത്യാസപ്പെടാം)
🦷 സ്വാശ്രയ ഡെന്റൽ കോളേജുകൾ (General 85%): ₹3,47,487/- (പുഷ്പഗിരി കോളേജിൽ ₹3,67,502/-)
⚠️ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
ഓപ്ഷൻ ചോയ്സ്: തുടർന്ന് വരുന്ന ഘട്ടങ്ങളിൽ പുതിയതായി ഓപ്ഷനുകൾ കൂട്ടിച്ചേർക്കാൻ അവസരമുണ്ടായിരിക്കില്ല. അതിനാൽ താല്പര്യമുള്ള കോളേജുകൾ ഈ ഘട്ടത്തിൽ തന്നെ നൽകേണ്ടതാണ്.
പ്രവേശനം നിർബന്ധം: അലോട്ട്മെന്റ് ലഭിച്ചിട്ട് തീയതിക്കകം പ്രവേശനം നേടിയില്ലെങ്കിൽ ലഭിച്ച അലോട്ട്മെന്റ് റദ്ദാകുകയും തുടർന്നുള്ള അലോട്ട്മെന്റുകളിൽ നിന്ന് പുറത്താകുകയും ചെയ്യും.
ഫലം തടഞ്ഞുവെച്ചവർ: വിത്‌ഹെൽഡ് (Withheld) വിദ്യാർത്ഥികൾ ഓഗസ്റ്റ് 19, 2026 വൈകുന്നേരം 3.00 മണിക്ക് മുൻപായി ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതാണ്
എല്ലാ വിധ സർക്കാർ സർക്കാർ ഇതര സേവനങ്ങൾക്കും കോഹിനൂർ അക്ഷയ കേന്ദ്രവുമായി ബന്ധപെടുക
അക്ഷയ സെന്റർ കോഹിനൂർ
KPM Complex, Calicut University P O, Kohinoor, Thenhippalam, Malappuram
ഇതു പോലുള്ള സർക്കാർ സേവനങ്ങളെ കുറിച്ചുള്ള ന്യൂസ്കൾ കൃത്യമായി അറിയാൻ ഞങ്ങളെ ഫോളോ ചെയ്യൂ ,Whatsapp,Instagram,Youtube,Facebook