Aiyf Vattiyoorkavu MC

Aiyf Vattiyoorkavu MC

Share

AIYF വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി

16/04/2023

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ സത്യം രാജ്യത്തോട് വെളിപ്പെടുത്തണം. ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായിരുന്ന ആശങ്ക സൂചിപ്പിച്ചപ്പോള്‍ നിശബ്ദനായിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടു എന്ന സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ വെറുമൊരു രാഷ്ട്രീയ ആരോപണമല്ല. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും സൈനികരുടെ ജീവനും കുരുതി നല്‍കി ബിജെപി നടത്തിയ രാഷ്ട്രീയ മുതലെടുപ്പിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്.

സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം സൈന്യത്തെ കുറിച്ച് വാചലനാകുന്ന പ്രധാനമന്ത്രി, ധീരസൈനികരുടെ ജീവന്‍ തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഉപയോഗിച്ചോ എന്നതിനെ കുറിച്ച് സത്യസന്ധമായ അന്വേഷണം ആവശ്യമാണ്. സൈനികര്‍ക്ക് എന്തുസംഭവിച്ചു എന്ന് വ്യക്തമാക്കേണ്ടേത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് സ: എന്‍ അരുണും സെക്രട്ടറി സ :ടി.ടി ജിസ്‌മോനും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

16/04/2023

AIYF
#സേവ്ഇന്ത്യമാർച്ച്‌
#തിരുവനന്തപുരംജില്ലാ

Photos from Aiyf Vattiyoorkavu MC's post 29/03/2023

തിരുവനന്തപുരം നഗരത്തിലെ KSRTC ഡിപ്പോകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കുക, കെ -സ്വിഫ്റ്റിന്റെ മറവിൽ കരാർ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് AIYF തിരുവനന്തപുരം ജില്ലാ കമ്മിറ്റി KSRTC ചീഫ് ഓഫീസിലേക്ക്
നടത്തിയ പ്രതിഷേധ മാർച്ച്. AIYF ജില്ലാ സെക്രട്ടറി സ:Adv. ആർ.എസ്. ജയൻ, ജില്ലാ പ്രസിഡന്റ്‌ സ:ആദർശ് കൃഷ്ണ മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ നിരവധി മണ്ഡലം കമ്മിറ്റി സഖാക്കൾ പങ്കെടുത്തു.


🚩✊🏻

28/03/2023

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മാപ്പ് പറയണം എഐവൈഎഫ്.
കെ.സുരേന്ദ്രന്റെ മനസ്സിലെ സ്ത്രീവിരുദ്ധ എത്രത്തോളം ഉണ്ടെന്നതിന് തെളിവാണ് ഇത്തരം പരാമർശങ്ങളിലൂടെ പുറത്തു വരുന്നതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു. ഇത്തരത്തിലുളള സ്ത്രീവിരുദ്ധമായ പരാമർശം പരിഷ്‌കൃത സമൂഹത്തിന് ഉചിതമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനസിലാക്കണം.

ബിജെപിയുടെയും ആർഎസ്എസിന്റെയും സ്ത്രീകളോടുളള സമീപനമാണ് കെ സുരേന്ദ്രനിലൂടെ പുറത്ത് വന്നിരിക്കുന്നത്. കെ സുരേന്ദ്രനെതിരെയുളള 400 കോടി രൂപയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ്, സ്ത്രീകൾക്കെതിരായുളള പരാമർശത്തിലൂടെ ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നത്. കെ സുരേന്ദ്രന്റെ പരാമർശം അദ്ദേഹത്തിന്റെ സംസ്‌കാരത്തെയാണ് വിളിച്ചോതുന്നത്.
ഇത്തരം സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ നടത്തുന്നവർ സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമാണ്. കെ സുരേന്ദ്രൻ നടത്തുന്ന തുടർച്ചയായ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കതിരെ വായും മൂടി കെട്ടിയിരിക്കാൻ സാധിക്കില്ല. കെ സുരേന്ദ്രൻ നടത്തിയ പ്രസ്ഥാവന പിൻവലിച്ച് സ്ത്രീ സമൂഹത്തോട് നിരുപാധികം മാപ്പു പറയണം.


🚩✊🏻

26/03/2023

മലയാളികളെ ഏറെ ചിരിപ്പിച്ച മലയാള സിനിമയുടെ കാരണവർ ശ്രീ:ഇന്നസെന്റ്(75) അന്തരിച്ചു. 750ഓളം വരുന്ന സിനിമയിൽ മുഖ്യ വേഷങ്ങൾ ചെയ്തു മലയാളികളുടെ മനസിൽ വലിയ ഇടാം പിടിച്ചുപറ്റിയ അതുല്യ കലാപ്രതിഭ കൂടി ആയിരുന്നു ഇന്നസെന്റ്. കുറച്ചു കാലം ചാലക്കുടിയുടെ പ്രിയങ്കരനായ എം.പി കൂടി ആയിരുന്നു.. മലയാള സിനിമലോകത്തിനും പ്രേക്ഷകർക്കും ഒരുപോലെ നഷ്ടമാണ് ഈ വിയോഗം... വിട പ്രിയ കലാകാരന് 🙏🏻🌹


24/03/2023

രാഹുൽ ​ഗാന്ധിയുടെ ലോകസഭാം​ഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യ ധ്വംസനമെന്ന് എഐവൈഎഫ്. ജനാധിപത്യത്തിനു മേലുളള സംഘപരിവാർ ശക്തികളുടെ കടന്നുകയറ്റത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ​ഗാന്ധിയെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്ഥാവനയിലൂടെ അറിയിച്ചു. തങ്ങളുടെ അധികാരം ഉപയാ​ഗിച്ച് എതിരഭിപ്രായങ്ങളെ അടിച്ചമർത്തുകയാണ്. ബിജെപി സർക്കാർ രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾക്ക് എന്ത് വിലയാണ് നൽകുന്നത്. ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായ നടപടിയാണ് കേന്ദ്ര സർക്കാർ കൈകൊണ്ടിരിക്കുന്നത്. ജനാധിപത്യ- മതേതര മൂല്യങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദമാക്കനുളള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം തീർത്തും അപലപനീയമാണെന്നും എഐവൈഎഫ് അറിയിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളും അതിനൊപ്പം ജനാധിപത്യത്തെ അടിച്ചമർത്താനുളള ശ്രമവുമാണ് രാജ്യത്ത് നടക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയിലാണ് നാം ഇപ്പോൾ. ഭരണഘടന നിലനിൽക്കണം. അതിനായി ഒറ്റക്കെട്ടായി നമ്മൾ പോരാടണം.

22/03/2023

മാര്‍ച്ച് 23
ഭഗത്സിംഗ്,രാജ്ഗുരു,സുഖ്ദേവ് രക്തസാക്ഷി ദിനം.

22/03/2023

മാര്‍ച്ച് 22
ലോക ജലദിനം


MC

21/03/2023


#കേരള
#സംസ്ഥാന
#നേതൃത്വം ✊🏻💙❤️

അഭിവാദ്യങ്ങൾ... 🚩

20/03/2023

ഒരു കാലത്തു ഈ നാടാകെ അടിച്ചമർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തവരെ ഇന്ന് രാജ്യത്തിന്റെ പരമോ ഉന്നതങ്ങളിൽ എത്തി കാണാൻ സാധിക്കുന്നതിൽ അഭിമാനം. ജാതിയുടെയും മതങ്ങളുടെയും പേരിന്റെയും പെരുമയുടെയും പേരിൽ തമ്മിൽ വർഗിയ വിഷം വിതറി മനുഷ്യരെ തമ്മിൽ ബിന്നിപ്പിക്കാൻ ശ്രമിക്കുന്ന വർഗിയ ശക്തികൾക്കു കാലം കൊടുക്കുന്ന മറുപടി ആണ്.. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷക പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍.


💙❤ ✊🏻

Photos from Aiyf Vattiyoorkavu MC's post 19/03/2023

AIYF സംസ്ഥാന വൈസ് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾ സ: അഡ്വ: ആർ എസ് ജയനും, സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് സ: ആദർശ് കൃഷ്ണക്കും ഹൃദയാഭിവാദ്യങ്ങൾ 🚩✊🏻


💙❤️

09/03/2023

#ഒരുമിച്ച്_നടക്കാം #വർഗീയതക്കെതിരെ
#ഒന്നായ്_പൊരുതാം #തൊഴിലിനുവേണ്ടി

#സേവ്ഇന്ത്യാമാര്‍ച്ച്.
്രില്24മെയ്7


MC 🚩✊🏻

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Vattiyoorkavu
Thiruvananthapuram