05/06/2022
#പരിപാലിക്കണം
സ്ഥിതിമാറാതിരിക്കാൻ
ദിനംതോറും #
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കല്ലിയൂർ ഗ്രാമപഞ്ചായത്ത് MGNREGS (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) മുഖേന പുന്നമൂട് HSS, നേമം UPS, വെള്ളായണി MNLPS എന്നീ സ്കൂളുകളിൽ 'പച്ചതുരുത്ത്-വിദ്യാവനം' നിർമ്മാണ ഉദ്‌ഘാടനം വാർഡ് മെമ്പർമാർ നടത്തി. MGNREGS - സോഷ്യൽ ഫോറസ്‌ട്രി ഡിപ്പാർട്ടമെന്റ് സംയുക്തമായി തയ്യാറാക്കിയ നഴ്സറിയിൽ മുളപ്പിച്ചെടുത്ത 675 ഫലവൃക്ഷതൈകൾ 21 വാർഡുകളിലായി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. വാർഡുകളിൽ നടന്ന പരിസ്‌ഥിതി ദിന പരിപാടികളിൽ ബഹു. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ,ഹരിതകർമസേന അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, സോഷ്യൽ ഫോറസ്‌ട്രി ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, MGNREGS ഉദ്യോഗസ്ഥർ,തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ,അധ്യാപകർ, PTA പ്രതിനിധികൾ, ജൽ-ജീവൻ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

31/03/2022
28/03/2022
22/03/2022
21/03/2022