Save SBSU

Save SBSU

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Save SBSU, Political organisation, Poojappura, Thiruvananthapuram.

25/05/2025

Dear friends
ഇന്ന് ആർബി ഒ 4 ൻ്റെ മേഖലാ സമ്മേളനം നടത്തുന്നു. ശരിക്കും അഭിമാനം ഉണ്ട്. ഞാൻ കാരണം അങ്ങിനെ ഒരു കാര്യമെങ്കിലും നടന്നല്ലോ. എൻ്റ7 വർഷത്തെ tenure ൽ ജനക്ഷേമപരമായ എന്തെങ്കിലും കാര്യത്തിന് നേതൃത്വം അത്തരം ഒരു മീറ്റിംഗ് വിളിച്ചു കൂട്ടിയിട്ടില്ല. ഞാൻ ആവശ്യപ്പെട്ടിട്ടും.
ശരിക്കും എനിക്കെതിരേ അക്ഷേപമുന്നയിക്കുമ്പോൾ ഈ പരിപാടിയിൽ എന്നെ ഇരുത്തിക്കൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ധൈര്യം നേതൃത്വത്തിന് ഉണ്ടാകേണ്ടതായിരുന്നു.
അല്ലാതെ എനിക്ക് പ്രതികരിക്കാനുള്ള വേദികളെല്ലാം അടച്ചുകൊണ്ടല്ല.
കഴിഞ്ഞ ഏഴുവർഷമായി സംഘടനയുടെ പ്രതിനിധിയായി നിന്നുകൊണ്ട് ഒരോ സഖാക്കന്മാരെ സേവിക്കുകയും വളരെ ചുരുക്കം ചിലർ ഒഴിച്ച് ഒരോ വ്യക്തിക്കും അവർ ഉദ്ദേശിക്കുന്നതിനുമപ്പുറത്ത് സഹായം നൽകിയത് സംഘടനക്ക് അല്ലേ നേട്ടം ഉണ്ടായത്?
ഞാൻ സംഘടനക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നു പറയുന്നു.
ഇവിടെ2017 മുതൽ എസ് ബി ഐ ക്കാരെന്നും അസോസിയേറ്റു ബാങ്കുകാരെന്നും രീതിയിലുള്ള ഒരു വേർതിരിവ് നിലനിന്നിരുന്നു. അത് മാനേജ്മെൻ്റിൽ പോലും നിലവിൽ ഉണ്ട് എന്ന് ചിലവ്യക്തികൾ സൂചിപ്പിച്ചിട്ടുണ്ട്. അക്കാര്യത്തിൽ എനിക്ക് കൂടുതൽ പറയാൻ സാധിക്കില്ല
എന്നാൽ എസ് ബി എസ് യു നേതൃത്വത്തിൽ ഇത് പ്രകടമാണ്. അവരുടെ ചീഫ് അസോസിയേറ്റുകളുടെ ട്രാൻസ്ഫറുകളിൽ ഇക്കാര്യം പ്രകടമാണ്.
എന്നാൽ ഒരു കൂട്ടം പഴയ എസ്ബിഐയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് അങ്ങിനെ ഒന്നും ഇല്ലായിരുന്നു. പ്രത്യേകിച്ചും ICT വഴി വന്നവർക്ക് ,എക്സർവ്വീസ് മാന്മാർക്ക് ഒക്കെ ഇത്തരം യാതൊരു വേർതിരിവോ മറ്റോ ഇല്ലായിരുന്നു.2017 നു ശേഷം ബാങ്കിൽ ജോയിൻ ചെയ്തവർക്ക് ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ അറിയില്ല
ഞാൻ അസോസിയേറ്റ് ബാങ്കിൽ നിന്നും വന്നിട്ടുള്ള വളരെ ചുരുക്കം സഖാക്കളോട് സംഘടനയുടെ നിർജീവാവസ്ഥയേക്കുറിച്ചും സംഘടനയുടെ ഉയർന്ന സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതിരിക്കുന്നതിനേക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. അതൊക്കെ ചില തല്പര കക്ഷികൾ നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം എഴുതിനൽകിയിട്ടുണ്ടാവാം. പക്ഷെ അത് ഒരു സംഘടനാ വിരുദ്ധത ആകുന്നതെങ്ങനെ? നേതൃത്വത്തിനും അത്തരം ചർച്ചകൾ നടത്തുന്ന സംവിധാനങ്ങൾ ഉണ്ടല്ലോ.?ആർബി ഒ നാലിൽത്തന്നെ പഴയ എസ്ബിഐ ക്കാരുടെ ഒരു ഗ്രൂപ്പ് ഉണ്ടല്ലോ? അവരുടെ പ്രധാന ആവശ്യമാണല്ലോ അരുൺ കുമാറിനെ മാറ്റണമെന്നുള്ളത്.
ഇതിനു പുറമേ നമ്മുടെ റീജിയണിൽ ഉള്ള ഏതെങ്കിലും ഒരു സഖാവിനോട് മറ്റൊരു സംഘടനയേക്കുറിച്ചോ അതിൽ ചേരുന്നതിനേക്കുറിച്ചോ പറഞ്ഞിട്ടുണ്ടെങ്കിലോ വ്യക്തമായ രേഖകളുണ്ടെങ്കിലോ ഞാൻ സംഘടനാ പ്രവർത്തനങ്ങൾ നിർത്തി പരസ്യമായി സഖാക്കളോട് മാപ്പു പറഞ്ഞ് പിൻവാങ്ങുന്നതാണ്.
ഇനി മറ്റൊരു കാര്യം ബി എംസ് സംഘടന ചെറുതായി തുടങ്ങിയെന്നു പറയുന്നു. എത്ര കടുത്ത ആക്രമണമാണ് നേതൃത്വം നടത്തുന്നത്. എന്നാൽ ബെഫി എന്ന സംഘടനയിലെ നേതാക്കൾക്ക് നമ്മുടെ സഖാക്കൾക്ക് പോലും നൽകാതെ നല്ല പോസ്റ്റിംഗുകൾ നൽകുന്നതെന്തിന് .ബെഫിയുടെ പ്രധാന നേതാവ് സഖാവ് വിനോദിന് തിരുവനന്തപുരത്ത് പ്രധാനശാഖയിൽ പോസ്റ്റിംഗ് നൽകിയപ്പോൾ ആരെയൊക്കെ മാറ്റി നിർത്തി? വട്ടപ്പാറയിലെ നമ്മുടെ ഒരു സഖാവിൻ്റെ മകൾക്ക് ഗ്രാമീൺ ബാങ്കിൽ ഉദ്യോഗം കിട്ടിയപ്പോൾ ആ കുട്ടിയെ ബെഫി യിൽ ചേർക്കാൻ ഇറങ്ങിത്തിരിച്ചത് തിരുവനന്തപുരം ഡിജി എസ് ആയിരുന്നു. ചെറിയ ബി ജെ പി അനുഭാവമുള്ള
എന്നെ പുറത്താക്കിയതിൽ ഒരു ചെറിയ രാഷ്ട്രീയ അജന്തയുമില്ലേ?ഇതാണോ അരാഷ്ട്രീയ സംഘടന.എസ് എഫ് ഐയുടെ മുൻ ഏരിയാ സെക്രട്ടറി യായ ജനറൽ സെക്രട്ടറി വന്ന വഴി മറക്കില്ലല്ലോ?
ഇനി ആർബി ഒ 4 ലെ ഇൻ്റേർണൽ കാര്യങ്ങൾ എടുക്കാം. നെട്ടയംബ്രാഞ്ചിൽ സംഘടനക്ക് വേണ്ടപ്പെട്ട ഒരു സഖാവ്, കരിയർ പ്രോഗ്രഷൻഎടുക്കുമ്പോൾ ബ്രാഞ്ച് മാറേണ്ടി വരുന്ന സാഹചര്യത്തിൽ ഇപ്പോൾ കീപിടിക്കുന്ന പാവപ്പെട്ട ഒരു സഖാവിനെ അവിടെ നിന്നും മാറ്റാൻ കാണിച്ചിട്ടുള്ള കുതന്ത്രങ്ങൾ ഞാൻ എജി എസ് ആയതു കൊണ്ടു മാത്രമാണ് തടയപ്പെട്ടത്.
കല്ലറ ബ്രാഞ്ചിലെ ഉദ്ഘാടന വേളയിൽ ജോലി ചെയ്യണമെങ്കിൽ ആളെ പോസ്റ്റ് ചെയ്യണമെന്ന കാര്യം ഉന്നയിച്ചതിന് ജി എം ൻ്റെ ഡിസിപ്ലിനറി ആക്ഷനുകളിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഓഫീസേഴ്സ് അസോസിയേഷൻ ഇക്കാര്യത്തിൽ എനിക്ക് എതിരായിരുന്നു. സംഘടനയുടെ നിലപാടും ഏകദേശം അങ്ങിനെയൊക്കെ . തിരുവനന്തപുരം ഡിജിസ് പ്രസംഗിക്കാൻ ഒക്കെ മിടുക്കൻ. പക്ഷെ അദ്ദേഹത്തിനുണ്ടായിട്ടുള്ള പ്രശ്നങ്ങൾ കൊണ്ടോ ഒക്കെ ഇരു ഇടപെടലും നടത്താൻ സാധിക്കാത്ത സഖാവ്. സ്വന്തം നേട്ടങ്ങൾക്ക് മാത്രമായി നിലകൊള്ളുന്ന ചില വനിതാ സഖാക്കൾ ഉൾപടെയുള്ള മോഡുൾ കമ്മിറ്റി. അവർജനറൽ സെക്രട്ടറിയുടേയും പ്രസിഡൻറിൻ്റേയും അടുത്ത ആളുകൾ . വിമർശിച്ചാൽ എനിക്ക് പണി ഉറപ്പല്ലേ
എന്നോട് ചില കാര്യങ്ങളിൽ എക്പ്ലനേഷൻ ചോദിച്ചു. വ്യക്തമായ മറുപടി നൽകി. അതേപ്പറ്റി ചർച്ചചെയ്യുന്ന സെൻട്രൽ കമ്മിറ്റിയിൽ പങ്കെടുക്കേണ്ട എന്നു പറഞ്ഞു. ഗ്രൂപ്പിൽ നിന്നും പുറത്താക്കി. അധിക്ഷേപിച്ചുമെസേജ് നൽകി.
എൻ്റെ ചോദ്യങ്ങൾ ഇതാണ്.
1. ഞാൻ കഴിഞ്ഞ7 വർഷം പ്രവർത്തിച്ചത് സംഘടനക്കും അതിൻ്റെ മെസേഴ്സിനും വേണ്ടി അല്ലേ?
2. ഞാൻ നൽകിയിട്ടുള്ള സബ്‌സ്ക്രിപ്ഷൻ, ലെ വി., ബിൽഡിംഗ് ഫണ്ട്, ഞാൻ ക്ലയിം ചെയ്യാത്ത ചെലവായ പണം എന്നിവക്ക് ഒക്കെ കണക്കുണ്ടോ?
3. ഏകദേശം5 വർഷം ഡയറി ഡിസ്ട്രിബൂഷൻ ഒക്കെ ഞാൻ ഒറ്റക്കല്ലേ ചെയ്തത്''. എന്തേ ആരും സംഘടനാപ്രവർത്തനത്തിനായി എത്താഞ്ഞത്?
4. എനിക്കെതിരേ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതാരാണെന്ന് അറിയാനും ഞാൻ എന്താണ് പറഞ്ഞതെന്ന് ബോധിപ്പിക്കാനും എനിക്ക് അവകാശമില്ലേ?
5. ഒറ്റയടിക്ക് മെമ്പർഷിപ്പ് കൂടി ഇല്ലാതാക്കാൻ പറ്റിയിട്ടുള്ള എന്ത് കാരണമാണ് ഉള്ളത്( ഏതെങ്കിലുംവനിതാ ജീവനക്കാരുടെ പരാതികളോ സാമ്പത്തിക തട്ടിപ്പുകളോ എൻ്റെ പേരിലുണ്ടോ?ഉണ്ടെങ്കിൽ രേഖകൾ കാണിച്ചുതരണം. വെറുതേ പറയരുത്. ഇതൊക്കെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന നേതാക്കന്മാർ സംഘടനക്ക് ഉണ്ട് എന്നറിയാം.
6. റീജിയണൽ സെക്രട്ടറിമാരോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടോ? മേയ്5 വരെയും സൂചിപ്പിച്ചിട്ടില്ല
7. പരാതികൾ കിട്ടിയതാണോ അതോ ചോദിച്ചു വാങ്ങിയതാണോ?' ശരിയായ ശക്തമായപരാതികളെങ്കിൽ ധൈര്യമായി പേര് വെളിപ്പെടുത്താവുന്നതാണ്.
8. സെൻട്രൽ കമ്മിറ്റിയെ കാര്യങ്ങൾ ശരിയായി ബോധിപ്പിച്ചോ? രേഖകൾ അവർ കണ്ടിട്ടില്ല എന്നുള്ളതിന് ഡിജിറ്റൽ പ്രൂഫ് ഉണ്ട്
9. കാരണം കാണിക്കൽ നൽകിയിട്ടുള്ള ചോദ്യങ്ങൾ ഒരു മെമ്പർഷിപ്പ്പുറത്താക്കലിനു പറ്റിയതാണോ 10. ധാരാളം കാരണങ്ങളാൽ AGS സ്ഥാനംമാറി നിൽക്കാമെന്ന് പറഞ്ഞിട്ടും പുറത്താക്കിയത് ചില വ്യക്തികളുടെ വൈരാഗ്യബുദ്ധി അല്ലേ?
പ്രിയ സുഹൃത്തുക്കളേ ഈ റീജിയണിലെ ഏകദേശം മുഴുവൻ ആളുകൾക്കും എജി എസ് എന്ന രീതിയിലും സംഘടന എന്ന രീതിയിലും പേർസണൽ ആയും മികച്ചഇടപെടലുകൾ നടത്താൻ സാധിച്ചിട്ടുണ്ട്. ചില അവസരങ്ങളിൽ സംഘടന എന്നെ അതുമൂലം വിമർശിച്ചിട്ടും ഉണ്ട്. പക്ഷെ ഒരിക്കൽ പോലും സംഘടനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്തിട്ടില്ല. അപ്പോൾ എനിക്കു വേണ്ടി ഇക്കാര്യങ്ങൾ ചോദിക്കാൻ സുഹൃത്തുക്കൾ തയ്യാറാകേണ്ടതാണ്. അതിനു തയ്യാറാകാതെ എല്ലാ സമ്മതിച്ചു നിങ്ങൾ പോരുമ്പോൾ ഞാൻ എൻ്റെ വഴികൾ തെരഞ്ഞെടുക്കാൻ നിർബന്ധിതനാകും. കാരണം ഞാൻ തോൽക്കാൻ തയ്യാറല്ല എന്നതുകൊണ്ടുതന്നെ
പ്രതീക്ഷകളോടെ മുന്നോട്ട്
അരുൺ കുമാർ

15/03/2023

TSBEA സമരം Management ന് എതിരെയോ SBSU വിന് എതിരെയോ ?

MPSF ന് എതിരെ, പ്രത്യക്ഷ സമരമുഖത്താണ് TSBEA - AIBEA.

MPSF ലിസ്റ്റുകൾ പുറത്തു വന്ന അന്നു മുതൽ ഇന്നു വരെ, അശാസ്ത്രീയവും അപ്രായോഗികവുമായ ഈ പദ്ധതി പിൻവലിക്കണം എന്ന സുസ്ഥിര നിലപാടാണ് TSBEA ക്ക്. ഫെബ്രു. 24 ചരിത്രമായി. ഇനി മാർച്ച് 30 ലേക്ക്.

ഇതിനിടെയാണ് TSBEA പ്രക്ഷോഭം മാനേജ്മെന്റിന് എതിരെ അല്ല, SBSU വിന് എതിരെയാണ് എന്ന അടക്കം പറച്ചിൽ.

ഇത് വസ്തുതയാണോ ?

TSBEA മാനേജ്മെന്റിന് 3 ശക്തമായ കത്തുകൾ നൽകി.

എല്ലാ AO കളിലും പ്രതിഷേധ ധർണ്ണകൾ നടത്തി. LHO യിൽ ധർണ്ണ നടത്തി. ജില്ലാ ആസ്ഥാനങ്ങളിൽ, സായാഹ്ന ധർണ്ണ നടത്തി.

TSBEA സഖാക്കൾ MLA മാരെ കണ്ടു. MP മാരെ കണ്ടു. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, പാർട്ടി നേതാക്കൾ എല്ലാവരെയും കണ്ടു. MP മാർ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചു. നിയമസഭയിൽ പ്രശ്നം ഉന്നയിക്കപ്പെട്ടു. സർക്കാർ ഇടപെട്ടു. വലിയ മാധ്യമ ശ്രദ്ധ ഉണ്ടായി. ഇടപാടുകാർ പ്രതികരിച്ചു.

LHO ഉൾപ്പെടെ, ജില്ലാ കേന്ദ്രങ്ങളിൽ മുഴുദിന ഉപവാസം നടത്തി.

ലേബർ അധികാരികളുടെ മധ്യസ്ഥതയിൽ, മാനേജ്മെന്റുമായി 2 അനുരജ്ഞന ചർച്ചകൾ Corporate Center ഇടപെട്ടു.

ഓഫീസ് ഓർഡർ വാങ്ങി. ശമ്പളം കളഞ്ഞ് സമരം ചെയ്തു. മെമ്മോ വാങ്ങി, മറുപടി കൊടുത്തു. ചിലർ സ്ഥലം മാറ്റ ഭീഷണി നേരിടുന്നു.

ഈ 16 ന് വീണ്ടും പ്രതിഷേധം. 19 ന് വിപുലമായ കൺവൻഷൻ. 30 ന് വീണ്ടും സമരം.

ഇതിൽ ഏതാണ് SBSU വിന് എതിരായത് ? ചിലർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ അതിന് കാരണങ്ങൾ വേറയാണ്.

1. MPSF വന്നതിന്റെ അടിസ്ഥാനം CPS ലെ designation മാറ്റവും സ്റ്റാഫ് ഫെഡറേഷൻ ഒപ്പിട്ട കരാറുകളുമാണ്.

2. SBSU നേതൃത്വത്തിന്റെ അറിവോടെയാണ് 1294 പോരേ MPSF ൽ ബലിയാടാക്കിയത്.

3. സ്റ്റാഫ് surplus എന്ന വാദം പച്ചക്കള്ളമാണ്, നിലനിൽക്കാത്തതാണ്.

4. സ്റ്റാഫ് ഫെഡറേഷൻ കേട്ട ഭാവം നടിച്ചില്ല.

5. 1294 എന്നത് 472 ആയി കുറയ്ക്കാൻ മാനേജ്മെന്റും SBSU വും നിർബന്ധിതരായത്, ജീവനക്കാരുടെ ശക്തമായ പ്രതിഷേധം മൂലമാണ്.

6. TSBEA ജീവനക്കാരെ ഉണർത്തിയിരുന്നില്ല എങ്കിൽ, ഇന്ന് 1294 ൽ കൂടുതൽ പേർ MPSF ൽ കണ്ടേനേ.

7. MPSF ൽ പ്രതിഷേധം എന്ന പേരിൽ SBSU നടത്തിയ കള്ളത്തരങ്ങൾ ജീവനക്കാർ മനസ്സിലാക്കി, ഒളിച്ചോട്ടത്തിലൂടെ അവരുടെ പൊള്ളത്തരം പുറത്തായി.

8. അസംതൃപ്തരായ അണികൾ ബിൽഡിംഗ് ഫണ്ട് കൊടുക്കുന്നില്ല.

9. SBSU നേതാക്കൾ, മാനേജ്മെന്റ് പരിപാടികളിൽ പോയി MPSF നെ ന്യായീകരിക്കുന്നത് അണികൾക്ക് സഹിക്കാൻ കഴിയുന്നില്ല.

10. MPSF പോലെ തന്നെ, SBOSS വിഷയത്തിലും SBSU നിലപാട് കാപട്യമാണെന്ന് ഈ കാമ്പയിനിലൂടെ ജീവനക്കാർ മനസ്സിലാക്കി.

11. SBI യിൽ സമരം ചെയ്യാൻ പറ്റില്ല എന്നും പ്രതിഷേധം സാധ്യമല്ല എന്നും കാലങ്ങളായി ചിലർ പറഞ്ഞു പഠിപ്പിച്ചത് നുണയായിരുന്നു എന്ന് ജീവനക്കാർ തിരിച്ചറിഞ്ഞു.

12. ജോയിൻ ചെയ്ത ബാങ്കിന്റെ അടിസ്ഥാനത്തിൽ (SBI - SBT) വിവേചനപരമായ സമീപനം SBSU നേതൃത്വത്തിനുണ്ട് എന്ന് അണികൾക്ക് വ്യക്തമായി.

13. അണികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഗ്രൂപ്പുകളിലോ നേരിട്ടോ ഉത്തരം പറയാൻ നേതാക്കൻമാർക്ക് കഴിയാതായി.

14. ഒരു പ്രതിസന്ധി ഘട്ടത്തിൽ, സമചിത്തതയോടെ, വിഷയ വ്യക്തതയോടെ, ജീവനക്കാരെ ഒന്നിപ്പിച്ച് നയിക്കാൻ പ്രാപ്തിയുള്ള നേതൃത്വത്തിന്റെ അഭാവം ഭൂരിഭാഗം അണികളെ നിരാശപ്പെടുത്തി.

15. തൊഴിലും തൊഴിൽ സാഹചര്യങ്ങളും വലിയ വെല്ലുവിളി നേരിടുന്ന കാലത്ത്, മാനേജ്മെന്റ് ഔദാര്യത്തിൽ കഴിയുന്ന സംഘടന കൊണ്ട് ഒരു കാര്യവുമില്ലെന്ന് ജീവനക്കാർക്ക് തോന്നിത്തുടങ്ങി.

16. ഇന്നല്ലെങ്കിൽ നാളെ, മുഴുവൻ സ്ഥിര ജീവനക്കാരെയും തെരുവിൽ ഇറക്കാനുള്ള മാനേജ്മെന്റ് നീക്കം ചെറുക്കാൻ SBSU വിന് കഴിയില്ല എന്നത് വ്യക്തമായി.

17. ട്രാൻസ്ഫർ മാത്രം പറഞ്ഞ് നിലപാടില്ലാത്ത ഒരു യൂണിയനിൽ എന്നും തുടരുന്നത് അർത്ഥശൂന്യമാണെന്ന് മനസ്സിലാക്കി, ജീവനക്കാർ മറ്റ് ഓപ്ഷനുകൾ സ്വീകരിച്ചു.

അതേ,

ഈ ബാങ്കിലെ ജീവനക്കാർ, പ്രതികരണ ശേഷി വീണ്ടെടുത്തത് AIBEA പ്രക്ഷോഭം മൂലമാണെങ്കിൽ,

SBSU നേതൃത്വം അണികളോട് സ്വീകരിക്കുന്ന SBT വിവേചനം ജീവനക്കാർ തിരിച്ചറിഞ്ഞെങ്കിൽ,

അത് തങ്ങളുടെ നിലനില്പിന് ഭീഷണിയായി SBSU വിന് തോന്നുന്നെങ്കിൽ,

അതേ, MPSF പ്രക്ഷോഭം SBSU വിന് എതിരേ തന്നെയാണ്.

🔥 മാർച്ച് 30

14/03/2023

With draw or without draw 😀

11/02/2023

Building Fund എന്ന പകൽ കൊള്ള.... ഇനിയും നിശബ്ദമായി ഇരിക്കാൻ കഴിയുന്നില്ല...

സുഹൃത്തുക്കളെ.....

6 മാസം മാത്രം സർവീസ് അവശേഷിക്കുന്ന ഒരു SBI ജീവനക്കാരൻ ആണ് ഞാൻ.. ജോലിക്ക് കയറിയത് മുതൽ SBSU എന്ന സംഘടനയിൽ തന്നെയാണ് പ്രവർത്തിച്ചു വരുന്നത്...

ഞാൻ ഇവിടെ സൂചിപ്പിക്കുന്നത് MPSF ഒ അല്ലെങ്കിൽ യൂണിയനുകൾ തമ്മിലുള്ള മത്സരമോ ഒന്നുമല്ല....

ഇപ്പോ നമ്മുടെ സംഘടന പിടിച്ചു പറിച്ചു കൊണ്ടിരിക്കുന്ന ഈ building fund നെ കുറിച്ചാണ്...

കുറച്ചു വർഷങ്ങൾക്ക് മുൻപും ഇതുപോലെ ഒരു പിരിവ് നടത്തി building കെട്ടാൻ വേണ്ടി ഒരു property വാങ്ങി... പിന്നീട് എന്ത് കൊണ്ടോ ആ property വിൽക്കുകയും ചെയ്തു...

എന്തിനാണ് വിറ്റാതെന്നോ.. എത്ര രൂപയ്ക്ക് ആണ് വിറ്റാതെന്നോ... വിറ്റ കാശ് എന്ത് ചെയ്‌തെന്നോ ഇതുവരെ ഈ നേതൃത്വം ഒരക്ഷരം മിണ്ടിയിട്ടില്ല...

തിരുവനന്തപുരത്ത് പനവിളയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള പിരിവാണ് ഇപ്പൊ നടക്കുന്നത്...

ഈ കെട്ടിടത്തിന്റെ കരാർ ആർക്കാണ് കൊടുത്തിരിക്കുന്നത്??? എന്ത് അടിസ്ഥാനത്തിൽ ആണ് അങ്ങനെയൊരു കരാർ ഏൽപ്പിച്ചത്???
എത്ര sq:ft കെട്ടിടമാണ് നിർമ്മിക്കുന്നത്???കരാർ തുക എത്രയാണ്??

കരാർ എടുത്ത കമ്പനി retire ആകാൻ പോകുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയുമായി നടത്തുന്ന അഴിമതി ആണ് ഈ fund പിരിവ്....അതിന്റെ ഒരു പങ്ക് മറ്റ് നേതാക്കൾക്ക് ഉണ്ട് എന്നാണ് അവരുടെ ഉത്സാഹം കാണുമ്പോൾ മനസിലാക്കുന്നത്...

ഇതിന് മുൻപുള്ള building fund കൊടുത്ത ഒരു വ്യക്തി ആണ് ഞാൻ... ഈ പുതിയ fund ഞാൻ കൊടുത്തിട്ടില്ല ... ഇനി കൊടുക്കാൻ ഉദ്ദേശിക്കുന്നുമില്ല....

നിങ്ങൾ പുതു തലമുറ ഈ പകൽകൊള്ളയ്ക്ക് കൂട്ടു നിൽക്കരുത് എന്നാണ് എന്റെ അഭ്യർത്ഥന...

നന്ദി....

29/01/2023

സമരം ഞങ്ങൾക്ക് ഭയമാണ്. സ്ഥലം മാറ്റം ഞങ്ങളുടെ നിലനിൽപ്പാണ്.

29/01/2023
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Poojappura
Thiruvananthapuram