27/03/2025
ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. രാജീവ് ചന്ദ്രശേഖർജിയെ സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റു൦ എൻ. ഡി. എ സ൦സ്ഥാന വൈസ് ചെയർമാനുമായ ശ്രീ. വി വി രാജേന്ദ്രനും, സംസ്ഥാന സെക്രട്ടറി ജനറൽ ശ്രീമതി. ബിറ്റി രമയും ബിജെപി സംസ്ഥാന ഓഫീസ്സിൽ വച്ച് ആദരിച്ചപ്പോൾ.
Rajeev Chandrasekhar
07/02/2025
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റ്
വി വി രാജേന്ദ്രൻ ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് ജനത ദൾ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പൊതുവെ ഇന്ധന സെസ്സ് വർദ്ധനവിലൂടെ പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളേക്കാൾ വില കൂടുതലാണ്. പുതിയ ടോൾ ഏർപ്പെടുത്തക വഴി വീണ്ടും വില വർദ്ധിക്കുമെന്നും വി.വി രാജേന്ദ്രൻ പറഞ്ഞു.
സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന സെക്രട്ടറി ജനറൽ ബി റ്റി രമ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി വിഷ്ണു വി രാജ് , സോഷ്യലിസ്റ്റ് OBC സെന്റെർ സംസ്ഥാന ജനറൽ സെക്രട്ടറി ജി സതീഷ് കുമാർ, സോഷ്യലിസ്റ്റ് മഹിള ജനത സംസ്ഥാന ജനറൽ സെക്രട്ടറി എം ജയലക്ഷ്മി, റീന അനിൽ, മഞ്ജുഷ,ഷീജ കുമാരി എന്നിവർ പ്രസംഗിച്ചു
ജില്ല സെക്രട്ടറി എസ്സ് ബൈജു സ്വാഗതവും ഉണ്ണിക്യഷ്ണൻനായർ നന്ദിയും പറഞ്ഞു.
30/05/2024
കേന്ദ്ര മന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖറും, ISRO മുൻ ചെയർമാൻ ശ്രീ. മാധവൻ നായരും, സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ശ്രീമതി. BT രമയും NDA തിരുവനന്തപുരം ലോക്സഭ മണ്ഡലം ഇലക്ഷൻ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ
19/04/2024
തിരുവനന്തപുരത്തെ NDA സ്ഥാനാർഥി
രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുക
17/04/2024
തിരുവനന്തപുരത്തെ വിനോദസഞ്ചാര മേഖലയെ ആഗോളനിലവാരത്തിലേക്ക് ഉയർത്താൻ ഇനി ഒൻമ്പത് ദിവസങ്ങൾ കൂടി...
02/04/2024
തിരുവനന്തപുരം ശ്രീകാര്യം കരിയത് എൻഡിഎ സ്ഥാനാർത്ഥി ശ്രീ രാജീവ് ചന്ദ്രശേഖർ സോഷ്യലിസ്റ്റ് ജനത ദൾ ൻറ മുതിർന്ന നേതാവും സോഷ്യലിസ്റ്റ് ദളിത് സെൻ്റർ സംസ്ഥാന പ്രസിഡൻ്റുമായ ശ്രീ വി വിജയനുമായി ഭവനസന്ദർശനം നടത്തുന്നു
02/04/2024
ഏപ്രിൽ ഒന്നിന് തിരുവനന്തപുരം YMCA ഹാളിൽ ശാന്തിഗിരി മെഡിക്കൽ കോളേജിലെ സിദ്ധ ഡോക്ടർമാരുടെ അലുമിനി അസോസിയേഷൻ ശ്രീ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ സംവാദം.Dr അജേഷ് നേതൃത്വം നൽകി.സോഷ്യലിസ്റ്റ് ജനത ദൾ ജില്ലാ വൈസ് വൈസ് പ്രസിഡൻ്റ് ശ്രീ വി വിജയൻ ആമുഖ പ്രഭാഷണം നടത്തി. സിദ്ധ ചികിത്സയുടെ വിവിധ വശങ്ങൾ , പ്രചരണം,വികാസം,
വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങളിൽ ഫലപ്രദമായ ചർച്ച നടന്നു.
28/03/2024
NDA പാറശ്ശാല നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ്സ് ഉത്ഘാടനം BJP ദേശീയ എക്സിക്യൂട്ടീവ് അംഗം ശ്രീ. P K ക്യഷണദാസ് നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. M പ്രദീപ് അദ്ധ്യക്ഷതവഹിച്ച സമ്മേളനം BJP സംസ്ഥാന വക്താവ് ശ്രീ.സന്ദീപ് വചസ്പതി മുഖ്യ പ്രഭാഷണം നടത്തി. സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ശ്രീമതി. B T രമ, KKC സംസ്ഥാന സെക്രട്ടറി ശ്രീ. ശ്യാംലൈജൂ, അനിൽ കുമാർ ( BDJS), ശ്രീ.അരുൺ( ശിവസേന) BJP നേതാക്കളായ ശ്രീ. രതീഷ് മണവാരി, വെങ്ങാനൂര്‍ ഗോപൻ, അനിൽ, മഞ്ചവിളകം കാർത്തികേയൻ, ബിജൂ B നായർ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു