01/04/2026
കഴിഞ്ഞ രണ്ട് നിയമ സഭാ തെരെഞ്ഞെടുപ്പുകളിലെ കോവളം മണ്ഡലത്തിലെ രാഷ്ട്രീയ കണക്കുകൾ വെറും അക്കങ്ങൾ അല്ല… ഒരു വലിയ കഥ പറയുന്നു. അതൊരു "കോൺഗ്രസ് -ബിജെപി ഡീലി”ന്റെ ഗന്ധമുള്ള കഥയാണ്.
2016-ൽ മണ്ഡലത്തിൽ ഒരു സ്വാധീനവുമില്ലാത്ത NDA സ്ഥാനാർഥിയായ ടി.എൻ സുരേഷിന് കിട്ടിയത് 30,987 വോട്ട്.
അന്ന് LDF-ന് 57,653… UDF വിജയിച്ചത് 60,268 വോട്ടോടെ — വെറും 2,615 വോട്ടിന്റെ ഭൂരിപക്ഷം.
പക്ഷേ 2021-ൽ എന്താണ് സംഭവിച്ചത്?
NDA യുടെ ശക്തനായ നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരൻ ഇറങ്ങിയപ്പോഴാണ് കണക്കുകൾ മറിഞ്ഞത്. അദ്ദേഹത്തിന് കിട്ടിയത് വെറും 18,664 വോട്ട് — 2016-നെക്കാൾ 12,323 വോട്ട് കുറവ്!
അതേ സമയം…
UDF ഭൂരിപക്ഷം 2,615 ൽ നിന്നും 11,562 ആയി കുതിച്ചു!
ഇത് യാദൃശ്ചികമാണോ…?
അല്ലെങ്കിൽ കൃത്യമായി പ്ലാൻ ചെയ്ത വോട്ട് മാറ്റമോ…?
NDA യുടെ വോട്ടുകൾ എവിടെ പോയി?
ഉത്തരം വ്യക്തമാണ് — അത് “വഴിതിരിച്ച്” കോൺഗ്രസിന്റെ പെട്ടിയിൽ വീണു.
അതിലും വിചിത്രം എന്താണെന്ന് അറിയാമോ…?
ഇന്നലെ വരെ എതിരാളിയായിരുന്ന അതേ വിഷ്ണുപുരം ചന്ദ്രശേഖരനെ ഈ നിയമസഭ ഇലക്ഷന് തൊട്ട് മുമ്പ്
UDF “അസോസിയേറ്റ് മെമ്പർ” ആയി സ്വീകരിക്കുന്നു!
പ്രതിപക്ഷ നേതാവ് തന്നെ പ്രഖ്യാപിക്കുന്നു!
മൂപ്പര് അക്കാര്യം അറിഞ്ഞിട്ട് പോലുമില്ല എന്നത് കൗതുകകരം...!
ഇത് രാഷ്ട്രീയമല്ല,
കോൺഗ്രസ് മതേതരവുമല്ല.
പച്ചയായ കാപട്യം.
ശവം തൂക്കുകാർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കോൺഗ്രസ് ജനാധിപത്യത്തിന്റെ അന്തകരാണ്.
ഇനി കോവളം മണ്ഡലത്തിലെ വോട്ടർമാരോടാണ്..
തോൽക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ ബിജെപിയുമായി ഒത്തുകളി നടത്തുന്നവരെ നിങ്ങൾ വീണ്ടും വിശ്വസിക്കുമോ..?
ഈ കൃത്യമായ വസ്തുതകളെ ഏതെങ്കിലും ഒരു കോൺഗ്രസുകാരൻ നിഷേധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
കോവളം മണ്ഡലത്തിലെ ഓരോ വോട്ടർമാരും ജാഗ്രതയോടെ നിൽക്കണം.
കപട മതേതരത്വത്തിന്റെ മുഖം തിരിച്ചറിയണം.
കാലുവാരികളായ കോൺഗ്രസിനെ കാലേവാരി തന്നെ നിലത്തടിക്കണം.
ഈ രാഷ്ട്രീയ കാപട്യത്തിനെതിരെ നമുക്ക് ജയിക്കണം,
എൽ ഡി എഫ് നയിക്കണം... 🔥
🔥
26/03/2026
കോവളം മാറും
ഭഗതിനൊപ്പം...
LDF സ്ഥാനാർഥി സ:ഭഗത് റൂഫസിനെ വിജയിപ്പിക്കുക.....
18/03/2026
2021 ൽ നടന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റിൽ മത്സരിച്ച ബിജെപി നേതാവ് എസ് സുരേഷിനെ 2000 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത് ഒരു എൽ ഡി എഫ് സ്ഥാനാർഥിയായിരുന്നു.
പേര് ഭഗത് റൂഫസ്.
(തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ച,2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന ശ്രീ റൂഫസ് ഡാനിയേലിന്റെ മകൻ.
അന്ന് റൂഫസ് ഡാനിയേൽ ജോർജ്ജ് മെഴ്‌സ്യറോട് പരാജയപ്പെട്ടിരുന്നു.)
ബിജെപി സേഫ് സോണായിക്കണ്ട് എസ് സുരേഷിനെ മത്സരിപ്പിച്ചതായിരുന്നു പക്ഷെ ഭഗത് റൂഫസ് ആ അക്കൗണ്ട് ഇരട്ടത്താഴിട്ട് പൂട്ടി.
അതേ ഭഗത് റൂഫസ് ഈ നിയമസഭാ ഇലക്ഷനിൽ എൽ ഡി എഫ് സ്ഥാനാർഥിയായി കോവളം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്നത് തീർച്ച.
യു ഡി എഫ് സ്ഥാനാർഥി മൂന്നാം തവണയും ശ്രീ എം വിൻസെന്റാണ്.
സഭയിലും പുറത്തും അദ്ദേഹത്തിന്റെ പ്രകടനത്തോട് വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ട്.
പക്ഷപാതിത്വം നിറഞ്ഞ അദ്ദേഹത്തിന്റെ ഇടപെടലുകളെ ഈ വാളിൽ തന്നെ ഞാൻ വിമർശിച്ചിട്ടുണ്ട്.
ആ വിമർശനം ശരിയാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പല കോൺഗ്രസ് പ്രവർത്തകരും വ്യക്തിപരമായി എന്നോട് പങ്ക് വച്ചിട്ടുമുണ്ട്.
എന്നിരുന്നാലും പാരമ്പര്യ കോൺഗ്രസ് വോട്ടുബാങ്കായ തീരദേശം അദ്ദേഹത്തെ തുണയ്ക്കുന്നതാണ് കണ്ട് വരുന്ന രീതി,
പക്ഷെ ഇപ്രാവശ്യം അദ്ദേഹത്തിനും ഭഗത് റൂഫസിന്റെ സ്ഥാനാർഥിത്വം നെഞ്ചിടിപ്പ് കൂട്ടുമെന്നതിൽ തർക്കമില്ല.
തീരദേശ പ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യ തൊഴിലാളി സമൂഹം അധികവും രണ്ട് വിഭാഗക്കാരാണ്
1.ലാറ്റിൻ കത്തോലിക്കർ
2.മുസ്‌ലിംകൾ
കഴിഞ്ഞ രണ്ട് നിയമസഭാ തെരെഞ്ഞെടുപ്പുകളിലും ഈ രണ്ട് വിഭാഗവും യു ഡി എഫിന് തന്നെയാണ് പിന്തുണ നൽകിയത്.
എന്നാൽ കഴിഞ്ഞ ഫെബ്രുവരി മാസത്തെ മന്ത്രിസഭാ യോഗത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ നിർദ്ദേശിച്ച 32 തീരുമാനങ്ങൾ അംഗീകരിക്കുകയും ലത്തീൻ വിഭാഗത്തിൽ ഉള്ളവർക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ജനന തീയതിയുടെ പരിധി എടുത്തു മാറ്റുകയും ചെയ്യുന്ന തരത്തിലുള്ള തീരുമാനത്തിന് ശേഷം ലത്തീൻ വിഭാഗം ഭരിക്കുന്ന സർക്കാരിനോട് പല വിഷയങ്ങളിലും ചേർന്ന് നിൽക്കുന്ന സമീപനമാണ് കണ്ടു വരുന്നത്.
തീരദേശക്കാരായ മത്സ്യതൊഴിലാളികളായ മുസ്‌ലിം വിഭാഗത്തിലെ അർഹതപ്പെട്ടവർക്ക് സർക്കാർ ഇടപെട്ട് നഷ്ടപരിഹാരമെന്ന നിലയിൽ 3 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകിയത് ആ വിഭാഗത്തിന് ആശ്വാസവും ഇടത് പക്ഷത്തോടുള്ള ആഭിമുഖ്യവും വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് എന്റെ വിലയിരുത്തൽ.
സ്ഥലം എം എൽ എയായ ശ്രീ എം വിൻസെന്റ് മുസ്‌ലിം ഭൂരിപക്ഷമുള്ള ഈ തീരദേശ മേഖലയെ അവഗണിക്കുന്നെന്നും അവരുടെ ആവശ്യങ്ങൾക്ക് അർഹിക്കുന്ന വില നൽകാറില്ലന്നും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ഈ പത്തു വർഷമായി ഇടപെടുന്നില്ല എന്നൊക്കെമുയുള്ള വസ്തുതാ പരമായ വിമർശനങ്ങൾ ഒരു ഭാഗത്തുണ്ട് താനും.
20-25 ശതമാനം വരുന്ന നാടാർ,8-12 ശതമാനം വരുന്ന നായർ,18-20 വരുന്ന ഈഴവ വോട്ടുകൾ തുടങ്ങിയ ഇപ്രാവശ്യം ആരെ തുണയ്ക്കുമെന്നുള്ളതും നിർണായകമാണ്.
ഏതായാലും ഇപ്രാവശ്യം കോവളം നിയമസഭാ മണ്ഡലം കടുത്ത ചൂടുള്ള പോരിലേക്കാണ് പോകുന്നത്.
യു ഡി എഫ് -എൽ ഡി എഫ് തമ്മിലുള്ള തുറന്ന യുദ്ധം,
മറ്റുള്ള സ്ഥാനാർഥികൾ വെറും കാഴ്ചക്കാർ മാത്രം..
28/10/2025
സഖാവ് വെണ്ണിയൂർ സദാശിവൻ ദിനം
10/10/2025
നാടിനും നാട്ടുകാർക്കും സ്വന്തം പാർട്ടിക്ക് പോലും ഒരു പ്രയോജനവും ഇല്ലാത്ത നിർഗുണനായ ലജ്ജാ ലവലേശം തൊട്ട് തീണ്ടാത്ത ഒരു MLA വേറെ ഉണ്ടോ ?
കേരളത്തിന്റെ എല്ല ബസ് സ്റ്റേഷനുകളിൽ നിന്നും വിൻസെന്റ് MLA യുടെ ചിത്രം എടുത്ത് മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് .
നിങ്ങൾ KSRTC യുടെ INTUC പ്രസിഡന്റായിരിക്കാം , എന്നാൽ കേരള സർക്കാരിന്റെ പ്രസിഡന്റ് അല്ലല്ലോ ? ഹൈക്കോടതി.
KSRTC യുടെ ബസ് സ്റ്റേഷനുകളുടെ നവീകരണത്തിനായി വിൻസെന്റ്MLA ഒഴികെ കേരളത്തിലെ 139 MLA മാരും MLA ഫണ്ടിൽ നിന്നും KSRTC ക്ക് ധന സഹായം നൽകിയിട്ടുണ്ട് .ഈ ഇന്നത്തിൽ ഒരു പൈസ പോലും കോവളം MLA നൽകിയിട്ടില്ല .
വിഴിഞ്ഞം ബസ് സ്റ്റേഷന്റെ നവീകരണത്തിനായി സംസ്ഥാന ധന കാര്യ മന്ത്രി ബഡ്ജറ്റിൽ നീക്കി വച്ചിട്ടുള്ള തുക വിനിയോഗിക്കാനോ അതിനെ കുറിച്ച് ഒരു വാക്ക് എങ്കിലും ചോദിക്കാൻ മന്ത്രിമാര് പോയിട്ട് ,
KSRTC യുടെ ഉദ്യോഗസ്ഥ മേധാവിമാരോട് പോലും അന്വേഷണം നടത്താനോ സ്ഥല MLA ആയ വിൻസെന്റ് ഇതുവരെയായിട്ടും തയ്യാറായിട്ടില്ല.
വിഴിഞ്ഞം ബസ് സ്റ്റേഷന്റെ ഇപ്പോഴുള്ള പ്രാഥമികമായ ശുചീകരണ നവീകരണ പ്രവൃത്തികൾ നടത്തിയത് KSRTC യുടെ മന്ത്രി വിഴിഞ്ഞം സ്റ്റേഷൻ മാസ്റ്ററെ നേരിട്ട് വിളിച്ചു പറഞ്ഞതിന്റെ ഫലമായി അവിടത്തെ ഒരു ഹോട്ടൽ ഉടമയാണ് ആ പ്രവൃത്തികൾ സ്പോൺസർ ചെയ്ത് നടത്തി കൊടുത്തത് .
ഇതേ MLA ആണ്, മുഖ്യമന്ത്രിയുടെ സംസ്ഥാന ഗ്രാമീണ റോഡ് വികസന പദ്ധതി പ്രകാരം, കഴിഞ്ഞ 10 വർഷമായി ഡാർ ചെയ്യാത്ത ബാലരാമപുരം റസൽപുരം റോഡിനായി സർക്കാർ അനുവദിച്ച 7 കോടി രൂപ വിനിയോഗിക്കാതെ ആ പദ്ധതിയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്നത് .
രാഷ്ട്രീയ എതിരാളികളോട്
ശത്രുത മനോഭാവം പ്രകടമാക്കുന്ന MLA യുടെ ഈ ദുഷിച്ച് നാറിയ മനോനില കാരണം ദുരിതമനുഭവിക്കുന്ന നിയോജക മണ്ഡലത്തിലെ ജനങ്ങൾ ഇദ്ദേഹത്തെ MLA ആക്കിയത്, സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞു മാറിനിൽക്കാനായിരുന്നോ ?
എങ്കിൽ, ഇദ്ദേഹം എന്തിനാണ് MLA ആയത് ?
ഈ വിഷയത്തിൽ മണ്ഡലത്തിലെ വോട്ടറായ ഞാൻ MLA യെ വെല്ലുവിളിക്കുകയാണ് , ഞാൻ പറഞ്ഞിട്ടുള്ള ഈ വിഷയങ്ങൾ വ്യാജമാണെങ്കിൽ അത് നിയമസഭ രേഖകൾ സഹിതം MLA തെളിയിച്ചാൽ, കഴിഞ്ഞ 10 വർഷമായി ഞാൻ തുടർന്നുകൊണ്ടിരിക്കുന്ന ഈ സോഷ്യൽ മീഡിയ പ്രവർത്തനം എല്ലാം വച്ച് മതിയാക്കാം
വിൻസെന്റ് അണ്ണാ തയ്യാറാണോ???
21/03/2025
മാർച്ച് 23
സ. ചെറിയാൻ ദിനം
25/12/2024
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.ക്ക് ആദരാഞ്ജലികൾ