10/05/2026
ഏവർക്കും മാതൃ ദിനാശംസകൾ ❤️
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ്. Official page for Kerala State Council for Child Welfare, Government of Kerala.
Official page of Kerala State Council for Child Welfare
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഔദ്യോഗിക ഫെയിസ്ബുക് പേജ്
10/05/2026
ഏവർക്കും മാതൃ ദിനാശംസകൾ ❤️
09/05/2026
കോഴിക്കോട് അമ്മത്തൊട്ടിലിലെ പുതിയ അതിഥി 'അക്ഷര'
"അമ്മ കരുതൽ" പിറവിയെടുത്തിട്ട് ഒൻപത് മാസം പിന്നിട്ടില്ല.അമ്മ തരാട്ടിനെത്തിയത് എട്ട് പേർ.
സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് പരിചരിച്ച് അവരെ സമൂഹത്തിൻ്റെ മൂഖ്യധാരയിൽ എത്തിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ കോഴിക്കോട് ബിച്ച് ആശുപത്രിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സംസ്ഥാന ശിശുക്ഷേമസമതിയുടെ അമ്മത്തൊട്ടിലിൽ ഒരു പുതിയ അഥിതി കൂടി നവാഗതയായി എത്തി. വെള്ളിയാഴ്ച വൈകിട്ട് 7.35 -നാണ് 3.345 കി.ഗ്രാം ഭാരവും 10 ദിവസം പ്രായവും ഉള്ള അതിഥിയുടെ വരവ്.ഈ അമ്മത്തൊട്ടിലിലെ ഏട്ടാമത്തെ കുരുന്നാണ്. സാഹിത്യ നഗരത്തിലെ അമ്മ കരുതലിൽ എത്തിയ അതിഥിക്ക് " അക്ഷര"എന്ന് പേര് നൽകി. പൂർണ്ണ ആരോഗ്യവതിയായി കുരുന്ന് ബീച്ച് ആശുപത്രിയിൽ
സംരക്ഷണയിലാണ്.
ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണം.
06/05/2026
കോഴിക്കോട് അമ്മത്തൊട്ടിലിലെ പുതിയ അതിഥി "ആഗ്നേയ് "
സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് പരിചരിച്ച് അവരെ സമൂഹത്തിൻ്റെ മൂഖ്യധാരയിൽ എത്തിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ കോഴിക്കോട് ബിച്ച് ആശുപത്രിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സംസ്ഥാന ശിശുക്ഷേമസമതിയുടെ അമ്മത്തൊട്ടിലിൽ ഒരു ആണ്കുഞ്ഞുകൂടി കൂടി നവാഗതനായി എത്തി. ബുധനാഴ്ച രാവിലെ ഒൻപത് മണിക്കാണ് 2.970 കി.ഗ്രാം ഭാരവും 5 ദിവസം പ്രായവും ഉള്ള അതിഥിയുടെ വരവ്.ഈ അമ്മത്തൊട്ടിലിലെ ഏഴാമത്തെ കുരുന്നാണ്. അതിഥിക്ക് " ആഗ്‌നേയ് " എന്ന് പേര് നൽകി. പൂർണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്. ത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണ്.
28/04/2026
തിരുവനന്തപുരം അമ്മത്തൊട്ടിലിലെ പുതിയ അതിഥി " റിഥം"
സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ
സർക്കാർ സംരക്ഷണത്തിനായി ലോക നൃത്ത ദിനത്തിൽ നവ അതിഥി. ചൊവ്വാഴ്‌ച പുലർച്ചേ 3 .10-നാണ് പുതുവത്സരത്തിലെ അഞ്ചാമൻ്റെ വരവ്. പത്ത് ദിവസം പ്രായവും 2.4 കിഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞ്.
നൃത്ത ദിനത്തിൽ ഒരു പുതിയ താളവും വെളിച്ചവും പകർന്നു വാങ്ങാൻ അമ്മകൂടണഞ്ഞ
പുതിയ ആൺ കരുത്തിന് " റിഥം " എന്ന് പേര് നൽകി. കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണ്.റിഥത്തിൻ്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണ്.
23/04/2026
ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സംരക്ഷിക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതുവത്സരത്തിലെ നലാമത്തെ അതിഥി എത്തി. രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ചെവ്വാഴ്ച രാത്രി 10 20-നാണ് പത്ത് ദിവസം പ്രായവും 3.45 കിഗ്രാം ഭാരവുമുള്ള പെൺ കുഞ്ഞ് അമ്മകൂടണഞ്ഞത്. പുതിയ അതിഥിക്ക് 'ഭൗമിക' എന്ന് പേര് നൽകി. 2025-ൽ സംസ്ഥാനത്തെ അമ്മത്തൊട്ടിൽ വഴി 45 കുട്ടികളും ഈ വർഷം നാല് കുട്ടികളുയുമാണ് ലഭിച്ചത്. തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ആരോഗ്യ പരിശോധ നടത്തിയ കുരുന്ന് പൂർണ്ണ ആരോഗ്യവതിയാണ് ഭൗമികയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണ്
09/04/2026
ആലപ്പുഴ അമ്മ കരുതലിന് പുത്രി സൗഭാഗ്യം പേര് " അവന" ❤️
സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് പരിചരിച്ച് അവരെ സമൂഹത്തിൻ്റെ മൂഖ്യധാരയിൽ എത്തിക്കാൻ ആലപ്പുഴ കടപ്പുറത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിപ്പിട്ടുള്ള അമ്മത്തൊട്ടിലിൽ ആറ് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഏഴ് ദിവസം
പ്രായവും 2.180 കി.ഗ്രാം ഭാരവുമുള്ള പെൺ കരുത്ത് അതിഥിയായി എത്തി. തെരഞ്ഞെടുപ്പ് ദിവസം വ്യാഴാഴ്ച പുലർച്ചേ 12.40 നാണ് പുതിയ അതിഥി എത്തിയത്.
കുരുന്നിന് 'അവന' എന്ന് പേരിട്ടു ഏപ്രിൽ 3 ന് രാത്രി ലഭിച്ച പെൺ കുഞ്ഞിന് അദ്വൈക എന്ന് പേരിട്ടിരുന്നു.കുരുന്നിൻ്റെ വരവറിയിച്ചു കൊണ്ട് പതിവുപോലെ തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നേഴ്സിംഗ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇൻ്റർ കെയർ യൂണിറ്റിൽ എത്തിച്ച് പ്രഥമ പരിശോധനകൾ നടത്തി. വിവരം അറിയച്ചതിന് സമിതി അധികൃതർ ആശുപത്രിയിൽ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി. പൂർണ്ണ ആരോഗ്യവതിയായ കുരുന്ന് ആശുപത്രിയിൽ സംരക്ഷണയിലാണ്.അവനയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണ്
ജി എൽ അരുൺഗോപി
ജനറൽ സെക്രട്ടറി
സംസ്ഥാന ശിശുക്ഷേമ സമിതി
07/04/2026
ആലപ്പുഴ അമ്മത്തൊട്ടിലിലേക്ക് സ്നേഹകരുതൽ തേടി ഒരു പുതിയ കുഞ്ഞ് അതിഥി കൂടി എത്തി
3 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് സ്നേഹകരുതൽ തേടി സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് പരിചരിച്ച് അവരെ സമൂഹത്തിൻ്റെ മൂഖ്യധാരയിൽ എത്തിക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഏപ്രിൽ 3 രാത്രി 9.30ന് എത്തിയത്. പുതിയ അതിഥിയ്ക്ക് 'അദ്വൈക' എന്ന് പേര് നൽകി.
13/03/2026
അമ്മത്തൊട്ടിലിൽ സമാധാനത്തിൻ്റെ സന്ദേശവുമായി
"ആരവ് "
----------------------------
ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സ്വീകരിച്ച് സംരക്ഷിക്കാൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതി കഴിഞ്ഞ ആഗസ്റ്റിൽ കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ നലാമത്തെ അതിഥി.
വ്യാഴാഴ്ച രാത്രി 10.37നാണ് എഴ് ദിവസം പ്രായവും
3.500 ഗ്രാം ഭാരവും ഉള്ള ആൺ കുട്ടി സംരക്ഷണാർത്ഥം അമ്മകൂടണഞ്ഞത്. യുദ്ധത്തിൻ്റെ മുൾമുനയിൽ നിൽക്കുന്ന അശാന്തിയുടെ കാലത്ത് ലോക ജനത ഏറേ ആഗ്രഹിക്കുന്ന ശാന്തിയുടെയും സമാധാനത്തിൻ്റെയും കരുണയുടെയും പ്രതീകമായി സമാധാനം എന്ന് അർത്ഥം വരുന്ന
"ആരവ്" എന്ന് അതിഥിക്ക് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു. കുരുന്നിൻ്റെ വരവറിയിച്ചു കൊണ്ട് തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നേഴ്സിംഗ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇൻ്റർ കെയർ യൂണിറ്റിൽ എത്തിച്ച് പ്രഥമ പരിശോധനകൾ നടത്തി. വിവരം അറിയച്ചതിന് തുടർന്ന് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിൽ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി. പൂർണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ
സംരക്ഷണയിലാണ് . ആധുനിക സാങ്കേതിക വിദ്യയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇത് നലാമത്തെ കുരുന്നാണ് എത്തുന്നത്. മൂന്ന് ആൺ കുട്ടികളും ഒരു പെൺ കുട്ടിയും
ആദ്യത്തെത് ആദി, രണ്ടാമത്തെത് ഹെർത്ത്യൂസ് എന്നും പേരിട്ടിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 11-ന് ലഭിച്ച പെൺ കരുത്തിന് കവിയും ഗാനരചയിതാവുമായ ഗിരിഷ് പുത്തഞ്ചേരിയുടെ ഓർമ്മ നിലനിർത്തി
നിലാവ് എന്നും പേരിട്ടിരുന്നു
09/03/2026
സംസ്ഥാന ശിശുക്ഷേമ സമിതി അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ.അരുൺ ഗോപി,ഉദ്ഘാടനം ചെയ്തു. ട്രഷറർശ്രീ കെ.ജയപാൽ അദ്ധ്യക്ഷത വഹിച്ചു.സമിതി ശിശുപരിചരണ കേന്ദ്രത്തിൽ 25 വർഷം പോറ്റമ്മയായി ജോലി ചെയ്ത് വിരമിച്ച വേങ്ങാന്നൂർ പനങ്ങോട് സ്വദേശിനിശ്രീമതി ബി. പത്മകുമാരിയെ ചടങ്ങിൽ ആദരിച്ച്യാത്രയയപ്പ് നൽകി. പരിപാടിയിൽ അഡോപ്ഷൻ സംസ്ഥാന കോ- ഓർഡിനേറ്റർ ശ്രീമതി സരിത, നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി അജീതറാണി, മാനേജർ ശ്രീമതി അഷിത , ശിശുക്ഷേമ സമിതി ജീവനക്കാരും കുഞ്ഞുങ്ങളും പങ്കെടുത്തു.
08/03/2026
T20 ലോക കിരീടം സ്വന്തമാക്കിയ ടീം ഇന്ത്യയ്ക് അഭിനന്ദനങ്ങൾ ❤️
08/03/2026
March 8 - അന്താരാഷ്ട്ര വനിതാ ദിനം
Happy women's day❤️
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |