26/07/2022
We care ♥️
We Care ഒപ്പം നിൽക്കാം, ജീവൻ പകരാം
26/07/2022
We care ♥️
25/03/2022
13/10/2020
We care ❤
എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും.
സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കിയും ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സില്‍ ഇതില്‍ രൂപീകരിച്ചതുമടക്കം നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചു കൊണ്ട് സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതി, സ്വയം തൊഴില്‍ വായ്പാ സൗകര്യങ്ങള്‍, തുല്യതാ വിദ്യാഭ്യാസം മുതല്‍ ഉപരിപഠനം വരെ അടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
സജനയെയും സുഹൃത്തുക്കളെയും അപമാനിച്ച അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവർ മുഖാന്തരം പ്രശ്‌നത്തില്‍ ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്.
നാടിനൊപ്പം നന്മയ്ക്കൊപ്പം ...... വി കെയർ
മാരക രോഗം ബാധി ച്ച് സാമ്പത്തിക ബാധ്യത കാരണം ചികിത്സ നടത്താൻ ബുദ്ധിമുട്ടുണ അനേകമാളുകൾ നമുക്കു ചുറ്റുമുണ്ട് അത്തരക്കാർക്ക് ഒരത്താണിയാവുകയാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ, വി കെയർ പദ്ധതിയിലൂടെ . ചികിത്സാ സഹായത്തിന്റെ പേരിൽ പൊതു സമൂഹത്തിന്റെ സഹാനുഭൂതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ നിലനിൽക്കുന്ന കാലത്ത് തീർത്തും സുതാര്യമായ സംവിധാനങ്ങളോടു കൂടി സഹായ മനസ്കരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം ഏറ്റവും അനിവാര്യനായ അപേക്ഷകനിൽ എത്തിക്കുകയും ,അതേ സമയം സഹായിക്കുന്ന വ്യക്തി യൊ സ്ഥാപനമൊ ഒരു വിധ ചൂഷണത്തിനും അകപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്ന സംവിധാനമാണ് വി കെ യെർ.
05/03/2020
ഒപ്പം നിൽക്കാം, ജീവൻ പകരാം....
കേരള സാമൂഹ്യ സുരക്ഷാ മിഷൻ
വി-കെയർ ജീവകാരുണ്യ പദ്ധതിയുമായി കൈകോർക്കാം
17/01/2020
News in Media
❤
ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്: നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി
ശ്രീ ചിത്രയിലെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത് വി കെയര്‍ പദ്ധതി വഴി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന് നിര്‍ദേശം നല്‍കി. നാടോടി യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു ലക്ഷം രൂപ വേണമെന്നും കൈയ്യിലുള്ളത് വെറും 400 രൂപ മാത്രമാണെന്നും വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മന്ത്രി അടിയന്തരമായി ഇടപെട്ടത്. സബറിന് വേണ്ട വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സഹിക്കാന്‍ കഴിയാത്ത തലവേദനയുമായാണ് സബറിന്‍ ഒരാഴ്ച മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. പരിശോധനയില്‍ തലയില്‍ മുഴ കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. തലയില്‍ രക്തക്കുഴല്‍ വികസിച്ചുള്ള മുഴയാണ് സബറിനുണ്ടായത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് തലയുടെ ആന്‍ജിയോഗ്രാം എടുക്കുകയും അതോടൊപ്പം മുഴയിലേക്ക് വരുന്ന രക്തക്കുഴലുകളെ തടയുകയും വേണം. ഇതിനുള്ള സാങ്കേതികവിദ്യ ശ്രീ ചിത്രയിലാണ് ഉള്ളത്. ശ്രീചിത്രയിലെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയാകുമെന്നാണ് പറയുന്നത്. ഈ പ്രൊസീജിയര്‍ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയാല്‍ അമിതമായ രക്തസ്രാവം ഉണ്ടാകും. അതിനാല്‍ ആദ്യമായി ഈ എമ്പൊളൈസേഷന്‍ നടപടിക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്. സബറിനാകട്ടെ ഭര്‍ത്താവ് നിസാമുദ്ദീനും കുരുന്നുകളായ രണ്ട് കുട്ടികളുമല്ലാതെ സഹായത്തിനാരുമില്ലായിരുന്നു. ട്രാഫിക് സിഗ്‌നലുകള്‍ തോറും ബലൂണ്‍ കച്ചവടം നടത്തി കഴിയുന്ന പാവപ്പെട്ട ഈ നാടോടി കുടുംബത്തിനാണ് വി കെയര്‍ പദ്ധതി വഴി സഹായമെത്തുന്നത്.
സര്‍ജറി വിഭാഗത്തില്‍ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് സബറിനെ ചികിത്സിക്കുന്നത്. സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോ തൊറാസിക്, ന്യൂറോ സര്‍ജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് സര്‍ജറി നടത്തുന്നത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീചിത്രയിലെ ചികിത്സ വി കെയര്‍ പദ്ധതി വഴിയും മെഡിക്കല്‍ കോളേജിലേത് സര്‍ക്കാര്‍ പദ്ധതി വഴിയും സൗജന്യമായി ചെയ്തുകൊടുക്കുന്നതാണ്.
കാഴ്ച തിരിച്ചു കിട്ടി ,സോനമോള്‍ ടീച്ചറെ കാണാനെത്തി
ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോളുടെ വാർത്ത നാം ഏവരും സോഷ്യൽ മീഡിയ വഴി അറിഞ്ഞതാണ്. രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും ഏറെ സങ്കടത്തോടെ കൂടിയാണ് നാം കണ്ടത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ സർക്കാരിന്റെ വി കെയർ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു.
13/01/2020
www.wecaredonations.com
സഹായമര്‍ഹിക്കുന്ന കേരളത്തിലെ ആബാലവൃദ്ധംജനങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കരുതലും സഹായവും നൽകുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ എന്ന സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, ഫൗണ്ടേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, എന്നിവയില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിക്ഷേപ സമാഹരണം നടത്തുകയും ഇത്തരത്തില്‍ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് വി കെയറിലൂടെ ലക്ഷ്യമിടുന്നത്.
കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന നടപ്പാക്കുന്ന വിവിധ ജനക്ഷേമപദ്ധതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും പദ്ധതി വിഹിതമായി അനുവദിച്ച് ലഭിക്കുന്ന തുകകൊണ്ടുമാത്രം പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതല്ല. സമൂഹത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുവേണ്ടി മിഷന്‍ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് കൈതാങ്ങാകാന്‍ സന്‍മനസ്സുള്ള സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ട ജനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. ചെറുതും വലുതുമായ തുകകള്‍ മിഷന്‍ ഫണ്ടിലേയ്ക്ക് രാജ്യത്തിനകത്തും പുറത്തുംഉള്ളവര്‍ക്ക് മിഷന്‍റെ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഗേറ്റ് വേവഴി സംഭാവനയായി നല്‍കാവുന്നതാണ്. സംഭാവനകൾക്ക് നികുതി ഇളവ് ഉണ്ട്.
Link: http://donation.socialsecuritymission.gov.in
വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട്നമ്പര്‍ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIIN0000941, തിരുവനന്തപുരം. എന്ന അക്കൗണ്ടിലേക്കും,
ഇന്ത്യക്ക് അകത്തുള്ളവർ എസ്.ബി.അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം. എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നിക്ഷപിക്കാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോര്‍ഡറായും സംഭാവനകള്‍ നല്‍കാവുന്നതാണ്. സംഭാവനകള്‍ അയച്ച് തരേണ്ട മേല്‍വിലാസം
എക്സിക്യൂട്ടീവ് ഡയറക്ടര്‍,
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പൂജപ്പുര, തിരുവനന്തപുരം,
ഫോണ്‍ : 0471 2348135, 2341200 ഫാക്സ് : 0471 2346016
പ്രധാന ലക്ഷ്യങ്ങൾ
1. സാമൂഹ്യ സുരക്ഷിതത്വം ആവശ്യമായി വരുന്ന വ്യക്തികളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുക.
2. കോർപ്പറേറ്റ്, പൊതുമേഖലാ സ്ഥാപനങ്ങൾ, ഫൌണ്ടേഷനുകൾ, എൻജിഒയുടെ വ്യക്തികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയുക്ത സംരംഭമായി സാമൂഹ്യ സുരക്ഷാ പദ്ധതികൾ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക.
3. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെനിലവിലുള്ള സാമൂഹ്യ സുരക്ഷിതത്വ പദ്ധതികൾക്ക് റിസർവ് ഫണ്ട് സമാഹരിക്കുക.
4.സമൂഹത്തിന്‍റെആവശ്യം അനുസരിച്ച് സാമൂഹ്യ സുരക്ഷാ പദ്ധതികൾ രൂപകൽപ്പന ചെയ്യുക.
5.വ്യക്തിഗതമായ ഗുണഭോക്താക്കളുടെ ശ്രദ്ധയും അവരെ പിന്തുണക്കാനുള്ള സംവിധാനം വികസിപ്പിക്കുക.
അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തിയശേഷം ഗുണഭോക്താക്കളെ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ തിരഞ്ഞെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്:
[email protected]
www.wecaredonations.com
www.socialsecuritymission.gov.in
18001201001
ഹെൽപ് ഡെസ്ക് നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
We care Donations Sonamol gets back her vision after 40 days, visits Shailaja teacher Sonamol had lost her vision completely for 40 days owing to 'toxic Epiderma Neurolysis'.Image and news of sonamol revealing the depth of the diseases was circulating on the social media noticing the news ,the health Minister interve...