27/10/2025
DYFI ജില്ലാ പ്രവർത്തക കൺവെൻഷൻ ചേർന്നു;
ജില്ലയിൽ അഞ്ചു ലക്ഷം പേരെ DYFI
അംഗങ്ങളാക്കും
______________________________________
DYFI തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ കെ എസ് റ്റി എ ഹാളിൽ ചേർന്നു.
സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ബദൽ സോഷ്യലിസം എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ DYFI മെമ്പർഷിപ്പ് ക്യാമ്പയിൽ സംഘടിപ്പിക്കും. 5 ലക്ഷം പേരെ അംഗങ്ങളാക്കും. നവംബർ 3 ഡിവൈഎഫ് ഐ സ്ഥാപക ദിനത്തിൽ മെമ്പർഷിപ്പ് പൂർത്തീകരിക്കും.
കൺവൻഷനിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് എസ് നിതിൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ റിപ്പോർട്ടിംഗ് നടത്തി .
സംസ്ഥാന കമ്മിറ്റി അംഗം എൽ.എസ് ലിജു,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രേവതി ടി എസ്, ആദർശ് എസ് ബി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.
ആർഎസ്‌എസ് ക്യാമ്പിലെ ലൈംഗിക പീഡനത്തെ തുടർന്ന് കോട്ടയം എലിക്കുളം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ,
ആർഎസ്എസിൻ്റെ ചൂഷണത്തിനും ലൈംഗികാതിക്രമത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

27/10/2025
10/10/2025
01/10/2025
28/09/2025
28/09/2025
28/09/2025
26/09/2025