31/12/2024
നിളയിലലിഞ്ഞ കഥയുടെ സുകൃതം മലയാള സാഹിത്യത്തിന്റെ പെരുന്തച്ചൻ എം ടിയെ ഒമാനിലെ അക്ഷര സ്നേഹികൾ അനുസ്മരിക്കുന്നു.
പ്രവാസി വെൽഫെയർ കലാ സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന എം ടി അനുസ്മരണ പരിപാടിയിലേക്ക് ഒമാനിലെ സാഹിത്യ സ്നേഹികളെ ഹൃദയപൂർവം ക്ഷണിക്കുന്നു.
ജനുവരി 2 വ്യാഴം വൈകുന്നേരം 7:30ന്
ദാർസൈത്ത് സ്റ്റാർ ഓഫ് കൊച്ചിൻ റെസ്റ്റോറന്റ് ഹാളിൽ.
01/11/2024
ഇത് കുട്ടിക്കളിയല്ല മക്കളെ
കുട്ടി പട്ടാളത്തിന്റെ തേരോട്ടത്തിന് കാതോർക്കുക
വെൽഫെയർ കപ്പ് സീസൺ 2
നവംബർ 15
മബേല മസ്കറ്റ്
01/01/2024
നിങ്ങൾക്ക് എഴുതാനുള്ള അഭിനിവേശമുണ്ടോ?✍🏼
നിങ്ങളിലെ ഭാവനയും ക്രിയാത്മകതയും
പരിശീലനത്തിലൂടെ ചിട്ടപ്പെടുത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?
എങ്കിൽ വരൂ...
ഒമാനിലെ വളർന്നുവരുന്ന എഴുത്തുകാർക്ക് വേണ്ടി പ്രവാസി വെൽഫെയർ ഒമാൻ സംഘടിപ്പിക്കുന്ന
എഴുത്തു കളരി ക്യാംപിലേക്ക്.... ✍🏼✍🏼
സീബിലെ അൽ നൂർ ഫാംഹൗസിലേക്ക്..._ 🏠
നമുക്കൊരുമിച്ച് കൂടാം.
ജനുവരി 19 വെള്ളിയാഴ്ച
രാവിലെ 9 മുതൽ 5 മണി വരെ..
കഥ, കവിത, നോവൽ, ലേഖനം, സോഷ്യൽ മീഡിയ എഴുത്ത് തുടങ്ങി ഫിക്ഷൻ / നോൺ ഫിക്ഷൻ ഇനങ്ങളിലായി അദ്ധ്യാപകനും എഴുത്തുകാരനുമായ എം നൗഷാദ് നയിക്കുന്ന പരിശീലന ക്യാംപിൽ പങ്കെടുത്തുകൊണ്ട് എഴുത്തിലെ നൂതന രീതികളും അവതരണ ശൈലികളും സ്വായത്തമാക്കി നിങ്ങളുടെ എഴുത്തുകൾ ആകൃതിയും ശൈലിയും മൂർച്ചയും ഉള്ളതാക്കാൻ..!
✍🏼📚📖
പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം!
കൂടുതൽ വിവരങ്ങൾക്ക്
+96892836424
💐💐
കലാ സാംസ്‌കാരിക വേദി
പ്രവാസി വെൽഫെയർ ഒമാൻ.
01/01/2024
പുതുവർഷം പ്രത്യാശയുടേത് കൂടിയാണ്.
ആശംസകൾ ❤️💚🤍
24/12/2023
ഹൃദയം നിറഞ്ഞ
ക്രിസ്മസ് ആശംസകൾ
പ്രവാസി വെൽഫെയർ ഒമാൻ
24/12/2023
മസ്കത്ത്: പ്രവാസി വെൽഫെയർ
ഒമാന്റെ 2024-25 കാലയളവിലേക്കുള്ള പ്രസിഡന്റായി ഷമീർ കൊല്ലക്കാനെയും ജനറൽ സെക്രട്ടറിമാരായി സാജിദ് റഹ്മാൻ, ഫൈസൽ ഇബ്രാഹിം എന്നിവരെയും തെരഞ്ഞെടുത്തു. കെ. മുനീർ വടകര, അർഷദ് പെരിങ്ങാല, അസീസ് വയനാട്, ഫാത്തിമ ജമാൽ എന്നിവരാണ് വൈസ് പ്രസിഡന്റ്മാർ.
കെ.മുനീർ വടകര, അർഷാദ് പെരിങ്ങാല, അസീസ് വയനാട്, ഫാത്തിമ ജമാൽ, സാജിദ് റഹ്മാൻ, ഫൈസൽ ഇബ്രാഹിം, അസീബ് മാള, റിയാസ് വളവന്നൂർ, അലി മീരാൻ, സഫീർ നരിക്കുനി, ഫൈസൽ മാങ്ങാട്ടിൽ, ഖാലിദ് ആതവനാട്, സൈദ് അലി ആതവനാട്, സനോജ് മട്ടാഞ്ചേരി, ഫിയാസ് കമാൽ, നൗഫൽ കളത്തിൽ, മുഫീദ അസീബ്, സുമയ്യ ഇഖ്ബാൽ, താഹിറ നൗഷാദ്, സബിത അസീസ് എന്നിവരെ കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
ഒമാനിലെ മലയാളി സമൂഹത്തിൽ സന്നദ്ധസേവന പ്രവർത്തനങ്ങളിൽ സുപരിചിതനായ ഷമീർ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. വരും വർഷങ്ങളിൽ സന്നദ്ധ, കല, സാംസ്‌കാരിക, കായിക മേഖലയിൽ കൂടുതൽ വ്യത്യസ്തമായ പരിപാടികളുമായി പ്രവാസി വെൽഫെയർ മലയാളി സമൂഹത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ഷമീർ കൊല്ലക്കാൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലം നേതൃത്വം നൽകി.
03/10/2023
കലാഭവൻ മണിയെ പ്രശസ്തനാക്കിയ നാടൻ പാട്ടുകളുടെ രചയിതാവ്.
മീശ മാധവനിലെ "ഈ എലവത്തൂര് കായലിന്റെ കരയ്ക്കലുണ്ടൊരു കൈത"യടക്കം 150ഓളം പാട്ടുകൾ രചിച്ചു.
ആദരാഞ്ജലികൾ...!
24/09/2023
മലയാളത്തിന്റെ യവനിക താഴ്ന്നു.
ആദരാഞ്ജലികൾ....
17/08/2023
പ്രവാസി വെൽഫെയർ
ഓണപ്പാട്ട് മത്സരം സീസൺ -2
ആദ്യ റൗണ്ട് മത്സരങ്ങൾ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം.. 😍
വേഗമാവട്ടെ...!!!
മത്സരത്തിൽ പങ്കെടുക്കാൻ +96879703396
കലാ സാംസ്‌കാരിക വേദി
പ്രവാസി വെൽഫെയർ ഒമാൻ
15/08/2023
പ്രവാസി വെൽഫെയർ
ഓണപ്പാട്ട് മത്സരം സീസൺ -2
വിജയികളെ കാത്ത്
നിരവധി സമ്മാനങ്ങൾ
വേഗമാവട്ടെ...!!!
മത്സരത്തിൽ പങ്കെടുക്കാൻ +96879703396
കലാ സാംസ്‌കാരിക വേദി
പ്രവാസി വെൽഫെയർ ഒമാൻ