CPIM Kanniakulangara

CPIM Kanniakulangara

Share

ഇടതുപക്ഷം ഹൃദയപക്ഷം

07/12/2025

ഇടതുപക്ഷ ജനാധിപത്യ മുന്നണി കന്യാകുളങ്ങര വാർഡ്
------------------------------------------

മുഹമ്മദ്‌ ഷമീം
------------------------------------------
പ്രകടനപത്രിക
2025-2030
ആക്ഷൻ പ്ലാൻ... പ്രഥമ പരിഗണന
▪️ശോചനീയാവസ്ഥയിലുള്ള വാർഡിലെ റോഡുകളുടെ പുനരുദ്ധാരണം
▪️തെരുവ് വിളക്കുകൾ സ്ഥാപിക്കലും അവയുടെ പരിപാലനവും
▪️ സ്വന്തമായ അംഗൻവാടി കെട്ടിടം
▪️ ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും മത്സരപരീക്ഷകൾക്കുള്ള പരിശീലന കേന്ദ്രവും
▪️ ഓപ്പൺ ജിമ്മും കളിസ്ഥലവും
======================
വാർഡിലെ റോഡുകളുടെ ശോചനീയാവസ്ഥ അതീവ ഗൗരവമുള്ള വിഷയമാണ്
അത് പരിഹരിക്കലാണ് ഏറ്റവും പരിഗണന അർഹിക്കുന്ന വിഷയം

റോഡുകളുടെ പുനരുദ്ധാരണം/ മെച്ചപ്പെടുത്തൽ

-------------------------------
▪️ഇടവിളാകം- തെങ്ങുവിള -വടക്കേവിള റോഡ്
▪️ പ്ലാവറ -പമ്മൻകുളം -മയിലോട്ടുകോണം റോഡ്- പമ്മങ്കുളം മയിലോട്ടുകോണം റോഡ്
▪️ കൈതറകോണം മൈലോട്ടുകോണം റോഡ്
▪️ മേലെ വിള കൈതറക്കോണം റോഡ് മേലെ വിള കൈതറക്കോണം റോഡ് (പള്ളിത്തടം)
▪️ കൈതറക്കോണം മേഖലയിലെ വിവിധങ്ങളായ നടവഴികളും ചെറുവഴികളും ഇന്റർലോക്കിംഗ് /കോൺക്രീറ്റ്
▪️ കാണവിള റോഡ് സഞ്ചാരയോഗ്യമാക്കൽ /അടിയന്തരമായി പുനരുദ്ധരിക്കൽ
▪️ പെരുംകൂർ- ഊരുകോണം തടത്തിന്റെ പൂർത്തീകരണം
▪️ ഊരുകോണം ചിറ സംരക്ഷണം
പാർശ്വഭിത്തി നിർമ്മാണം
▪️ മരുതംകോട് താഴേക്കര റോഡ്
▪️ പടിക്കെട്ട്- വല്ലകത്ത്മൂട് ഉദയം പാറക്കോണം റോഡ്
▪️ നാല് സെന്റ് കോളനിയിലെ നടവഴികൾ
▪️ നാല് സെന്റ് കോളനി ഉദയംപാറക്കോണം റോഡ് വാർഡിലെ അക്കാദമിക് പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തൽ
--------------------------------------
ആധുനിക സൗകര്യങ്ങൾ ഉള്ള ലൈബ്രറിയും വായനശാലയും
ലൈബ്രറിയോട് ചേർന്ന് മത്സര പരീക്ഷകൾക്കുള്ള പരിശീലന കേന്ദ്രം
എല്ലാ വീടുകളിലും ഒരാൾക്കെങ്കിലും ഗവൺമെന്റ് അർദ്ധസർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി നേടുവാനുള്ള പരിശീലന കേന്ദ്രം
ഓപ്പൺ ജിം
വയോജന പാർക്കും ക്ലബ്ബും
കുടുംബശ്രീ മാതൃകയിൽ വനിതകൾക്കുള്ള സ്വയംതൊഴിൽ സംരംഭങ്ങളും കൂട്ടായ്മകളും
കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുവാനായി കലാവേദി അവർക്കായി കളിസ്ഥലം കഴിഞ്ഞ 10 വർഷമായി തികഞ്ഞ വികസന മുരടിപ്പിലാണ് കന്യാകുളങ്ങര വാർഡ്
തീർച്ചയായും അതിനൊരു മാറ്റം അനിവാര്യമാണ്
മെച്ചപ്പെട്ട റോഡുകൾ ഭൗതിക സാഹചര്യം സ്വന്തമായി അംഗൻവാടി കെട്ടണം പശ്ചാത്തല സൗകര്യ വികസനം എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ട്
വാർഡിന്റെ സർവ്വതോമായ പുരോഗതിക്ക് പരിശ്രമിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു കഴിഞ്ഞ 10 വർഷമായി കന്യാകുളങ്ങര വാർഡിൽ നിന്ന് സർക്കാർ സർവീസിൽ ജോലി ലഭിച്ച
ചെറുപ്പക്കാരുടെ എണ്ണം വളരെ കുറവാണ്
ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാകേണ്ടതുണ്ട്
ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും വായന റൂമും ചെറുപ്പക്കാരുടെ
തൊഴിൽ എന്ന സ്വപ്നത്തിലേക്ക് നമുക്ക് അവരെ പ്രാപ്തരാക്കേണ്ടതുണ്ട്

18/11/2025
31/10/2025

അയ്യേ... ഇലക്ഷൻ അടുത്തപ്പോ
പെൻഷൻ കൂട്ടുന്നു...

ഇലക്ഷൻ അടുത്തപ്പോ സ്ത്രീ സുരക്ഷാ പെൻഷൻ കൊണ്ട് വരുന്നു...

"ഇലക്ഷൻ അടുത്തപ്പോ" 6 ലക്ഷം പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" സ്വന്തമായി ഭൂമിയില്ലാത്ത 3 ലക്ഷം പാവപ്പെട്ട കുടുംബങ്ങളെ പട്ടയം നൽകി ഭൂമിയുടെ അവകാശികൾ ആക്കി മാറ്റുന്നു...

"ഇലക്ഷൻ അടുത്തപ്പോ" അതിദരിദ്രർ ആയ 65000 കുടുംബങ്ങളെ കണ്ടുപിടിച്ച് ഭക്ഷണവും വീടും ജോലിയും കൊടുത്ത് കേരളത്തെ ആദ്യത്തെ അതിദരിദ്ര മുക്ത സംസ്ഥാനം ആക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ പുനർഗേഹം ഫ്ലാറ്റുകൾ ഒരുക്കി പൂനരധിവസിപ്പിക്കുന്നു..

"ഇലക്ഷൻ അടുത്തപ്പോ" ആദിവാസി-ദളിത് വിഭാഗങ്ങളിലുള്ള കുട്ടികളെ സർക്കാർ സ്‌കോളർഷിപ്പ് കൊടുത്ത് പൈലറ്റുമാരാക്കുന്നു..വിദേശ സർവ്വകലാശാലകളിലേക്ക് വിട്ടു പഠിപ്പിക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" ദേശീയ പാതാ വികസനം നടത്തുന്നു..

"ഇലക്ഷൻ അടുത്തപ്പോ" തീരദേശ ഹൈവേ കൊണ്ടുവരുന്നു...

"ഇലക്ഷൻ അടുത്തപ്പോ" മലയോര ഹൈവേ കൊണ്ടുവരുന്നു...

"ഇലക്ഷൻ അടുത്തപ്പോ" ചൂരൽമലയിൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് ഒരുക്കുന്നു..

"ഇലക്ഷൻ അടുത്തപ്പോ" വയനാട് തുരങ്കപാത നിർമ്മിക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" വാട്ടർ മെട്രോ കൊണ്ടുവരുന്നു...

"ഇലക്ഷൻ അടുത്തപ്പോ" സ്‌കൂളുകൾ ഹൈടെക്ക് ആക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" ആശുപത്രികൾ അന്തർദേശീയ നിലവാരത്തിൽ ആക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" മെഡിക്കൽ കോളേജുകൾ കൊണ്ടുവരുന്നു...

"ഇലക്ഷൻ അടുത്തപ്പോ" കേരളത്തെ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള ഒന്നാമത്തെ നാടായി മാറ്റുന്നു...

"ഇലക്ഷൻ അടുത്തപ്പോ" കേരളത്തെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാമതെത്തിക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" വീടില്ലാത്ത ആദിവാസി വിഭാഗങ്ങളിലെ മനുഷ്യർക്ക് 6 ലക്ഷം രൂപ വീടിന് വേണ്ടി അനുവദിക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" ചേരികളിൽ നിന്നും മനുഷ്യരെ അന്തസ്സോടെ ഫ്ളാറ്റുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" കേരളത്തെ ടൂറിസം ഹബ്ബാക്കി മാറ്റുന്നു...

"ഇലക്ഷൻ അടുത്തപ്പോ" കേരളത്തെ രാജ്യത്ത് PSC വഴി ഏറ്റവും കൂടുതൽ നിയമനം നടത്തിയ സംസ്ഥാനമാക്കി മാറ്റുന്നു..

"ഇലക്ഷൻ അടുത്തപ്പോ" ലോൺ അടക്കാൻ പറ്റാത്തത് കൊണ്ട് വീട് ജപ്തി ചെയ്യേണ്ടി വരുന്ന കുടുംബങ്ങളുടെ ലോൺ അടച്ചു സർക്കാർ അവരുടെ വീട് സംരക്ഷിക്കുന്നു...

"ഇലക്ഷൻ അടുത്തപ്പോ" വിവിധ ആരോഗ്യ മാനവ വിഭവ ശേഷി സൂചികകളിൽ കേരളത്തെ ഒന്നാമതെത്തിച്ചു...

(തുടരും)

-------------

എന്താല്ലേ... ഇലക്ഷൻ അടുത്തപ്പോ സർക്കാരിന്റെ ഓരോ ഗിമ്മിക്കുകൾ...!!

13/10/2025

അന്ന് പ്രക്ഷോഭകാരികളുടെ രക്ഷാധികാരി ശിവൻകുട്ടി അണ്ണൻ, ഇന്ന് കാലോചിതവും, ദീർഘവീക്ഷണത്തോടെയുള്ള നയങ്ങൾ കൊണ്ട് വിദ്യാഭ്യാസ മേഖലയെ മികച്ച നിലയിൽ നയിക്കുന്ന , കേരളം കണ്ട മികച്ച വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാൾ
കുട്ടികളുടെ മന്ത്രി അപ്പൂപ്പൻ😍😍



#നവകേരളം

27/10/2021

ശിശുക്ഷേമ സമിതി പ്രസിഡന്റ് ഷിജുഖാന് എതിരായി കുറേ ദുർബുദ്ധികളും അവർക്കു കൂട്ടുനിൽക്കുന്ന വലതുപക്ഷ മാധ്യമങ്ങളും അപവാദ പ്രചരണം നടത്തി അദ്ദേഹത്തെ തകർത്തുകളയാം എന്ന ധാരണയിൽ നീങ്ങുകയാണ്. പാർട്ടി ഷിജുഖാനെതിരെ നടപടി എടുക്കാൻ പോവുകയാണ് എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. സിപിഐ(എം) ആരുടെയൊക്കെ പേരിൽ നടപടി എടുക്കണമെന്ന് നിർദ്ദേശിക്കാനുള്ള ഹുങ്ക് മനോരമ കാണിക്കുകയാണ്.

കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻന്റ് പ്രൊഫസർ ആയി നിയമനത്തിന് ഇൻറർവ്യൂവിൽ പങ്കെടുക്കുമ്പോൾ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പസ് കമ്മിറ്റി എന്ന തട്ടിക്കൂട്ട് കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. കണ്ണൂർ സർവ്വകലാശാലയിൽ ഇത്തരമൊരു പോസ്റ്റിലേയ്ക്ക് ഷിജുഖാൻ അപേക്ഷ പോലും നൽകിയിട്ടില്ല എന്ന് അറിയുമ്പോൾ എത്രമാത്രം ഹീനമായ ഉദ്ദേശം ആണ് ഇതിന്റെ പിന്നിൽ ഉള്ളത് എന്ന് മനസ്സിലാകും. ഇന്നത്തെ മനോരമയുടെ നാലുകോളം വാർത്തയാണ് ഇത്. കേരളത്തിലെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജുഖാൻ എന്നത് മാത്രമാണ് അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് ആക്രമിക്കുന്നതിന് ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്.

28/07/2021

ആശുപത്രിയിൽ നിന്നുമയാൾ നേരെ വന്നത് PRD ചേമ്പറിലേക്ക്....

ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി..
ഒരു കുട്ടിയുടെയും അവസരം നഷ്ടപ്പെടരുത്
ഒരു ദിവസം പോലും വൈകുകയും അരുത്...

പരീക്ഷ നടത്തി, വിജയപ്രഖ്യാപനം നടത്തുവാൻ അക്ഷീണം പ്രയത്നിച്ചവരോട്,
മഹാമാരിയോട് പടപൊരുതി പരീക്ഷയിൽ വിജയിച്ചവരോട്...
വിജയിക്കാത്തവരോട്...
കേരള സർക്കാരിന് വേണ്ടി നന്ദിയും കടപ്പാടും ആശംസകളും രേഖപെടുത്തിയ ശേഷം ഒരുപക്ഷെ അയാൾ തിരിച്ചു പോകുന്നതും ആശുപത്രിയിലേക്കായിരിക്കും
സഖാവ് വി ശിവൻ കുട്ടി ❤❤
Courtesy:Akbar sha

15/07/2021

എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നു കഴിഞ്ഞു. ചരിത്ര വിജയമാണ് കേരളത്തിലെ കുട്ടികൾ കൈവരിച്ചിരിക്കുന്നത്. കുട്ടികൾക്ക് എന്റെ ബിഗ് സല്യൂട്ട്.

കോവിഡ് കാലത്ത് നമ്മുടെ കുഞ്ഞുങ്ങളുടെ പഠനപ്രക്രിയ മുടങ്ങരുത് എന്ന് ഇടതുപക്ഷ സർക്കാരിന് നിർബന്ധമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ/ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനും വിദ്യാർഥികളെ തുടർ വിലയിരുത്തലുകളിലൂടെ കടന്നുപോകാനും സംവിധാനം ഒരുക്കിയത്.

മറ്റിടങ്ങളിൽ വിലയിരുത്തലുകൾ ഇല്ലാതെ ക്ലാസുകളിൽ സ്ഥാനക്കയറ്റം നൽകുന്ന സാഹചര്യം നിലനിൽക്കെ തന്നെയാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മേൽക്കൈ കോവിഡ് കാലത്തെ വിലയിരുത്തലുകളിലും വേണമെന്ന് നമ്മൾ തീരുമാനിച്ചത്. എസ്.എസ്.എൽ.സി. പരീക്ഷ നടത്തുന്നതിനെതിരെ വിമർശനങ്ങൾ വന്നപ്പോഴും ദേശീയ, രാജ്യാന്തര വിദ്യാഭ്യാസ രംഗത്ത് നമ്മുടെ കുട്ടികളുടെ സർട്ടിഫിക്കറ്റിന് മൂല്യം ഉറപ്പാക്കാൻ ആണ് നാം പരീക്ഷ നടത്തിയത്.

മികച്ച വിജയശതമാനം ആണ് ഇത്തവണത്തേത്. വിഷയങ്ങളിൽ ഫോക്കസ് ഏരിയ നിശ്ചയിക്കുകയും ഗുണനിലവാര മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട് വിലയിരുത്തലുകൾ നടത്തി അതിന്റെ ഫലം പ്രഖ്യാപിക്കുകയാണ് ചെയ്തത്.കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ വർദ്ധനവ് 0.65 % ആണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം മുൻ വർഷം 41,906 ആണെങ്കിൽ ഈ വർഷം 1,21,318 ആണ്.

സർക്കാരിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ ഭാഗത്തുനിന്ന് വളരെ പോസിറ്റീവായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഫലം വ്യക്തമാക്കുന്നു. ശീലമില്ലാത്ത മഹാമാരിക്കാലത്ത് നാല് ചുവരുകൾക്കുള്ളിൽ ഇരുന്ന് പഠന പ്രക്രിയയിൽ പങ്കാളികളായ വിദ്യാർഥികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

കേരളത്തിലെ രക്ഷിതാക്കൾ ലോകത്തിനു തന്നെ ഇക്കാര്യത്തിൽ മാതൃകയാണ്. കളിചിരിയും സ്കൂൾ അന്തരീക്ഷവും ഇല്ലാതെ ഒറ്റപ്പെടലിന്റെ വേദനയിലേക്ക് ആണ്ടു പോകുമായിരുന്നു കുഞ്ഞുങ്ങളെ അവർ ചേർത്തുപിടിച്ചു. സാമൂഹിക, സാമ്പത്തിക പശ്ചാത്തലം എന്തുമാകട്ടെ കുഞ്ഞുങ്ങളുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾ കൂടെ നിന്നു. അതുകൊണ്ടുതന്നെ കുട്ടികൾക്ക് നിർഭയരായി ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ ആയി.

കോവിഡ് കാലത്തും വിദ്യാഭ്യാസ രംഗത്തെ മേൽക്കൈ കേരളത്തിന് നിലനിർത്താനായി എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. അറിവ് പ്രധാനമായ ലോകക്രമത്തിൽ നിലവാരമുള്ള പഠന സർട്ടിഫിക്കറ്റുകൾ ഉള്ളവരാണ് കേരളത്തിലെ കുട്ടികൾ. ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾ പഠന വഴിയിൽ കൂടുതൽ ഉന്നതിയിലേക്ക് നീങ്ങാനുള്ള ശ്രമമാണ് നടത്തേണ്ടത്. അവർക്ക് എല്ലാവിധ ആശംസകളും.

ഈ കടമ്പ കടക്കാൻ ആകാത്ത വിദ്യാർഥികൾ സേ പരീക്ഷയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണം. പരീക്ഷാവിജയം മാത്രമല്ല ജീവിത വിജയം. അതുകൊണ്ടുതന്നെ നിരാശരാവരുത്. എന്നാൽ പഠന പാതയിൽനിന്ന് അകന്നു പോകുകയും അരുത്. കൂടുതൽ ആത്മവിശ്വാസത്തോടെ ഇനിയും പരീക്ഷകളെ നേരിടണം. എന്റെ എല്ലാവിധ ആശംസകളും.

കോവിഡ് കാലത്ത് വിദ്യാഭ്യാസ വകുപ്പിന് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് മുഖ്യമന്ത്രിയോട് പ്രത്യേകം നന്ദി പറയുന്നു. ഒപ്പം ഈ ഉദ്യമം ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ അധ്യാപകരോടും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരോടും എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഈ കാലവും കടന്നു പോകും. മനുഷ്യൻ സാധാരണ പോലെ ജീവിക്കുന്ന കാലം വരും. ആ കാലത്ത് നമ്മൾ ഓർമ്മിക്കപ്പെടുന്നത് മഹാമാരിക്കാലത്തും നിശ്ചയദാർഢ്യത്തോടെ ലക്ഷ്യ സ്ഥാനത്ത് എത്തിയ ജനത എന്ന പേരിലാകും. കോവിഡ് കാലത്തും തലയുയർത്തിപ്പിടിച്ചു മലയാളി എന്ന് കാലം പറയും. ആ കാലത്ത് ജീവിച്ചിരുന്നവർ ആയി ചരിത്രം നമ്മളെ രേഖപ്പെടുത്തും.

V Sivankutty
Education minister Kerala

10/07/2021

കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി സഖാവ് കെ.എൻ.ബാലഗോപാൽ ധനകാര്യ വകുപ്പ് മന്ത്രിയും സംസ്ഥാന പ്രസിഡൻ്റ് സഖാവ് കെ.കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ സാഹചര്യത്തിൽ ഇന്ന് കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി ഓഫീസ് എ.പി. വർക്കി സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പുതിയ ഭാരവാഹികളായി സഖാവ് എം.വിജയകുമാറിനെ സംസ്ഥാന പ്രസിഡൻ്റായും സഖാവ് വത്സൻ പനോളിയെ സംസ്ഥാന സെക്രട്ടറിയായും തിരെഞ്ഞെടുത്തു. സംസ്ഥാന ട്രഷറർ സഖാവ് ഗോപി കോട്ടമുറിക്കൽ തുടരും.

10/07/2021

സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായ കാട്ടാക്കട ശശി (70) അന്തരിച്ചു.

സിഐടിയു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റും ആണ്‌.കോവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന്‌ ചികിത്സയിലായിരുന്നു.

മൃതദേഹം രാവിലെ ഒമ്പതിന്‌ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന്‌ വെക്കും. സംസ്‌കാരം പിന്നീട്‌ വീട്ടുവളപ്പിൽ നടക്കും.

05/07/2021

കഴിഞ്ഞ വർഷം ആഗസ്ത്‌ 26ലെ മാതൃഭൂമി പത്രം കണ്ട തിരുവനന്തപുരത്തെ വായനക്കാരൊക്കെ ഞെട്ടി.‼️

ഒന്നാംപേജിൽ ആകെയൊരു വെടീം പൊകേം! ‘തീ പിടിച്ച്‌’ തലസ്ഥാനം ’ എന്നായിരുന്നു തലക്കെട്ട്‌. സെക്രട്ടറിയറ്റ്‌ ആകെ കത്തി ചാമ്പലായെന്ന്‌ തോന്നും. സംഗതി വായിച്ചപ്പോഴാണ്‌ വായനക്കാർ ശ്വാസം വിട്ടത്‌. സെക്രട്ടറിയറ്റിലെ ഒരു മുറിയിൽ ഒരു ചെറിയ തീപിടിത്തം, ചില ഫയലിന്റെ അറ്റവും മൂലയും കത്തി.

അങ്ങനെ കൊടുത്താൽ സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെടുത്താനാകില്ലല്ലോ. അതുകൊണ്ട്‌ ഒന്നാം പേജ്‌ തീവച്ച്‌ നിറച്ചു: ‘ സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ കത്തി പോയി’. ഒട്ടുമിക്ക മാധ്യമങ്ങളുടെയും വാർത്താ ചുരുക്കം ഇതായിരുന്നു. മുമ്പ്‌, ഇടിമിന്നലിന്റെ പേര്‌ പറഞ്ഞ്‌ ക്യാമറ നശിപ്പിച്ചെന്നും വാർത്ത കൊടുത്തവരുണ്ട്‌. ‘മിന്നലുണ്ടാക്കി ’ എന്നുമാത്രം‌ പറഞ്ഞില്ല,‌ ഭാഗ്യം.

എൽഡിഎഫ്‌ സർക്കാരിനെ വലിച്ച്‌ താഴെയിടാനായി കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന്‌ കത്തിച്ചതാണ്‌ തീ. വർഷം ഒന്നുകഴിയുമ്പോൾ തീയുമില്ല; പുകയുമില്ല, ‘കത്തിച്ചവരു’മില്ല.

യഥാർഥ പ്രതികൾ വിലസി നടക്കുകയും ചെയ്യുന്നു.എങ്കിലും ആ തലക്കെട്ടുകളൊക്കെ ഇന്നോർക്കാൻ രസം: ‘ആദ്യം ഇടിമിന്നൽ ഇപ്പോൾ തീപിടിത്തം, വിദേശയാത്ര ഫയലുകൾ നിർണായകം, തീപിടിത്തം: എൻഐഎ ചോദ്യം ചെയ്യലിന്‌ പിന്നാലെ, കത്തിയോ കടത്തിയോ?’ ഏതൊക്കെയായിരുന്നു തലക്കെട്ടുകൾ. ഇതുതന്നെയാണ്‌ കേന്ദ്ര ഏജൻസികളെക്കുറിച്ച്‌ നാട്ടുകാരും ചോദിക്കുന്നത്, ‘കത്തിയോ കടത്തിയോ? ’

അങ്ങനെ എത്രയെത്ര കോമഡി കഥകൾ മാധ്യമങ്ങളിലൂടെ നമ്മൾ കേട്ടു.... വായിച്ചു...
പക്ഷേ ലവലേശം നാണമോ മാനമോ ഇവർക്കിപ്പോഴും ഇല്ല എന്നതിൽ ആർക്കും അത്ഭുതം തോന്നേണ്ട കാര്യവുമില്ല

29/06/2021

പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അപ്പോസ്തലന്മാരായ മാതൃഭൂമി ന്യൂസ്

ഇതാണ് CK വിജയൻ എന്ന മാതൃഭൂമിയിലെ പരമ മാന്യനായ റിപ്പോർട്ടർ,
ഏതോ ഒരു അജ്ഞാതന്റെ വോയിസ് കേൾപ്പിച്ചു CPIM നെ കഴുവേറ്റാൻ നടക്കുന്നവൻ, ഇത് തന്നെയാണ് പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിന് ഉദാഹരണം. നിങ്ങൾക്ക് പറ്റുമെങ്കിൽ പറ ആരുടേതാണ് ആ വോയിസ് എന്ന് ...
CPIM കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിന്റെ ചുവരിൽ പോസ്റ്റർ ഒട്ടിച്ചിട്ട് CPIM വിഭാഗീയത എന്ന് വാർത്ത റിപ്പോർട്ട് ചെയ്തതിന് കയ്യോടെ പിടിക്കപ്പെട്ട അളല്ലേ, അതിന്റെ പേരിൽ അല്ലെ ഇന്ത്യാ വിഷനിൽ നിന്ന് പുറത്താക്കായത്, ഇത്തരം തരം താഴ്ന്ന മാധ്യമ പ്രവർത്തനം നടത്തുന്ന ആളിന്റെ കയ്യിൽ എങ്ങനെയാണ് സ്വർണ കടത്തുകാരന്റെ വോയ്സ് കിട്ടിയതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും.
നീ ഓർത്തില്ല വിജയൻ
സിപിഎം കടന്നൽക്കൂട്ടം ഇവിടെ ഉള്ള കാര്യം
നീയൊക്കെ എന്ത് തോന്നിവാസവും കള്ളത്തരവും പറഞ്ഞാലും
ജനമധ്യത്തിൽ കള്ളത്തരങ്ങൾ ഞങ്ങൾ പൊളിച്ചടുക്കും
ഈ പ്രസ്ഥാനം സിപിഎം ആണെന്ന് മറന്നുപോകരുത് വിജയൻ

ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്.. ഇത് നിങ്ങൾ മനസ്സിലാക്കിയ പാർട്ടിയല്ല...

Photos from CPIM Kanniakulangara's post 26/06/2021

കന്യാകുളങ്ങര വാർഡിൽ പാർട്ടി നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈതാങ്ങായി പ്രിയ സഖാവും, പ്രവാസിയുമായ സഖാവ് നിസാർ കന്യാകുളങ്ങര.
സാനിറ്റൈസിങ്ങ് സ്പ്രേയർ, പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ സംഘടിപ്പിക്കുവാനും, കോവിഡ് ബാധിതരായ കുറച്ചു കുടുംബങ്ങൾക്കുള്ള ആവശ്യ വസ്തുക്കളും, ജീവൻ രക്ഷാ മരുന്നുകളും മറ്റും എത്തിച്ച് നൽകാൻ അദ്ദേഹത്തിൻ്റെ സഹായം കൊണ്ട് സാധിച്ചു.സാനിറ്റൈസിങ്ങ് സ്പ്രേയർ നെടു: ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സണും, കന്യാകുളങ്ങര വാർഡ് ഉൾപ്പെടുന്ന തേക്കട ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ ആർ.ശ്രീമതി DYFI യൂണിറ്റ് പ്രവർത്തകരും, കോവിഡ് പ്രതിരോധ വോളൻറിയറുമായ സ: ഷമീമിന് കൈമാറി. തുടർന്ന് വലിയവിള പ്രദേശത്ത് കോവിഡ് ബാധിതർ താമസിച്ചിരുന്ന വീടുകൾ അണു നശീകരണം നടത്തി. ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി: അമ്പിളി,DYFI നേതാക്കളായ സ: വിഷ്ണു,സ: അൻസർ ,സ: ദിൽഷാദ് എന്നിവർ സന്നിഹിതരായിരുന്നു,.. പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ..

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Kanniakulangara
Thiruvananthapuram