29/05/2026
മെയ്യ് 29 സ: മണികണ്ഠൻ നായർ അനുസ്മരണവും DYFI കണ്ണൻകോട് യൂണിറ്റ് പഠനോത്സവം KSKTU സംസ്ഥാന പ്രസിഡന്റ് സ:ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
Official Page of CPI(M) Nemom Area Committee
29/05/2026
മെയ്യ് 29 സ: മണികണ്ഠൻ നായർ അനുസ്മരണവും DYFI കണ്ണൻകോട് യൂണിറ്റ് പഠനോത്സവം KSKTU സംസ്ഥാന പ്രസിഡന്റ് സ:ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
29/05/2026
ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു. ഇത് സംസ്ഥാനത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായവ നഷ്ടപ്പെടാനാണ് ഇടയാക്കുക.
കേന്ദ്രസർക്കാരുമായി നല്ലബന്ധം ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ കേന്ദ്രം കേരളത്തോട് സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന അനുഭവമുണ്ട്. സാമ്പത്തിക ഫെഡറിലസത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന നിലപാടാണ് കേന്ദ്രം മുൻപ് സ്വീകരിച്ചത്. അതിൽ സർക്കാർ നിലപാട് വ്യക്തമാക്കണമായിരുന്നു. കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുമോ എന്ന ആശങ്കയാണ് ഇതിലൂടെ ഉയരുന്നത്.
കേരളത്തിന്റെ സമഗ്രവികസനത്തിനുള്ള ബ്ലൂപ്രിന്റ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചിരുന്നു. അത് എങ്ങനെയൊക്കെയാണ് മുന്നോട്ടുപോകുക എന്നിവയെക്കുറിച്ച് ഒരു സൂചനപോലും ഉണ്ടായില്ല. സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതി റിസർവ് ബാങ്ക് തന്നെ അംഗീകരിച്ച കണക്കനുസരിച്ച് 5429 കോടി രൂപ ഖജനാവിൽ നീക്കിവെച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയത്. പക്ഷേ ആ ഭാഗം മറച്ചുവെച്ച് ശരിയല്ലാത്ത നരേറ്റീവ് സൃഷ്ടിക്കാനും നയപ്രഖ്യാപനത്തിൽ ശ്രമിച്ചു.
ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾക്കുള്ള കാഴ്ചപ്പാട് നയപ്രഖ്യാപനത്തിൽ ഉണ്ടായില്ല. നാടിന്റെ മുഖഛായ മാറ്റിയ കിഫ്ബി, കുടുംബശ്രീ, വിവിധ മിഷനുകൾ ഇവയെക്കുറിച്ചെല്ലാം വല്ലാത്ത മനംപാലിച്ചു. ലോകശ്രദ്ധ ആകർഷിച്ചതായിരുന്നു അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന നേട്ടം. അതിന്റെ അടുത്തഘട്ടത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ പരാമർശമുണ്ടായില്ല. യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽനിന്നുള്ള ഒളിച്ചോട്ടവും നയപ്രഖ്യാപനത്തിൽ കാണാനുണ്ട്.
നരേന്ദ്രമോദി പ്രഖ്യാപിച്ച ബ്ലൂ എക്കോണണിയാണോ ഇവിടെ പിന്തുടരാൻ പോകുന്നത് എന്നതിലും വ്യക്തതയുണ്ടായിട്ടില്ല. പുതുയുഗത്തിലേക്കുള്ള റൂട്ട് മാപ്പ് നയപ്രഖ്യാപനത്തിൽ ഉണ്ടായില്ല. ലക്ഷ്യം എങ്ങനെ സാധ്യമാക്കുമെന്നത് അവ്യക്തമാണ്. ഇനിയും സർക്കാരിന് മുന്നിൽ സമയമുണ്ട്. കഠിനമായ എതിർപ്പ് രേഖപ്പെടുത്തി മുന്നോട്ടുപോകുക എന്നതല്ല പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ഏത് പരിപാടിക്കും പിന്തുണ നൽകും.
സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്
29/05/2026
കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്. ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു. ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായവയൊക്കെ നഷ്ടപ്പെടുത്തുകയേയുള്ളു.
ധനകാര്യ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ യാതൊരു പരാമർശവുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പേരിനു പോലും വിമര്‍ശിക്കുന്നില്ല. തൊഴിലുറപ്പ് നിയമം അട്ടിമറിച്ച് VBG RAM G നിയമം കൊണ്ടുവരുന്നതിനെപ്പറ്റിയും അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചും ഗവര്‍ണറുടെ പ്രസംഗം നിശബ്ദമാണ്.
പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം കേരളത്തെ എങ്ങനെ ബാധിക്കുമെന്നതോ അതിനെ മറികടക്കാനുള്ള നയപരിപാടികളോ സര്‍ക്കാരിന്റെ മുന്‍ഗണന അല്ല. ഈ വിഷയത്തില്‍ മോഡി സര്‍ക്കാരിന്റെ നിലപാടിനെതിരെയും വിമര്‍ശനമില്ല. യു.ഡി.എഫ് പ്രകടനപത്രികയിലെ കാര്യങ്ങളുടെ ആവര്‍ത്തനം നയപ്രഖ്യാപനത്തിലുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതു സംബന്ധിച്ച ഒരു രൂപരേഖയും പ്രസംഗത്തിലില്ല. അതേസമയം, സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ധവളപത്രത്തിന്റെ ഊന്നൽ എന്താണെന്ന് പ്രസംഗത്തില്‍ വ്യക്തവുമാണ്.
കഴിഞ്ഞ രണ്ട് എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് 16-ാം ധനകാര്യ കമ്മീഷന്‍ കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്. ഇക്കാരണം കൊണ്ടുതന്നെ സംസ്ഥാനം നിലവില്‍ മെച്ചപ്പെട്ട സാമ്പത്തിക നിലയിലാണുള്ളത്. മുൻ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 5429 കോടി രൂപ ഖജനാവില്‍ നീക്കിയിരുപ്പുണ്ട് എന്നത് ഈ സര്‍ക്കാരിന്റെ തുടക്കത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലയാണ്. സര്‍ക്കാരിന്റെ ആരംഭഘട്ടമെന്ന നിലയില്‍ ഈ സന്ദര്‍ഭത്തില്‍ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് നിശിതമായ വിമര്‍ശനത്തിന് മുതിരുന്നില്ല. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കാനാഗ്രഹിക്കുന്നത്.
സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്
28/05/2026
ED-VD-MODI വേട്ടയാടലിനെതിരെ തിരുവനന്തപുരത്ത് എൽ.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു.
27/05/2026
സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം സ.പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ പാർട്ടി നേമം ഏരിയ കമ്മറ്റി ബാലരാമപുരം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം പാർട്ടി ഏരിയ സെക്രട്ടറി സ:അഡ്വ.എ. പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
27/05/2026
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________________
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ സ. പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബിജെപിക്ക് വേണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.
പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്, എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന് നേരെ കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന് സമാനമായിരുന്നു.
പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബിജെപിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാകാലം മുതല്‍ അദ്ദേഹത്തിന് നേര്‍ക്ക് നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ് ഇത്. ആ നീക്കങ്ങളെ തകര്‍ത്ത് മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന് ഉറപ്പാണ്.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഏത് കേസും ഏത് രൂപത്തില്‍ വേണമെങ്കിലും അന്വേഷിക്കുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരണയോടെയാണ് നിരന്തരമായ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് ഉന്നത കോടതികളില്‍ പോലും വെളിപ്പെട്ടതാണ്. വിജിലന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത് പറഞ്ഞതാണ്. അതേസമയം, ഇന്ന് സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായ രണ്ട് പേര് സിഎംആര്‍എല്ലില്‍ നിന്ന് പണം പറ്റിയെന്ന് ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, അവരും സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല.
രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയുള്ള പകപോക്കലിനായി കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസുകളില്‍ ഒരു ശതമാനത്തില്‍ പോലും ശിക്ഷ ലഭിക്കുന്നില്ല എന്ന വസ്‌തുതയും ഈ രാഷ്ട്രീയവേട്ടയ്‌ക്ക് അടിവരയിടുന്നു. ഈ സമീപനം തന്നെയാണ് കോണ്‍ഗ്രസ് പിന്തുണയോടെ കേരളത്തില്‍ സിപിഐ എമ്മിനെതിരെ ബിജെപി ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നടക്കുമ്പോള്‍ ബിജെപി പാളയത്തില്‍ അഭയം തേടുന്ന കോണ്‍ഗ്രസ് ഉന്നതനേതാക്കളെയാണ് രാജ്യമെങ്ങും കണ്ടത്. ഹിമന്ത ബിശ്വ ശര്‍മയും, അശോക് ചവാനും, നവീന്‍ ജിന്‍ഡാലും, ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗും, ദിഗംബര്‍ കാമത്തും മുതല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നിലെത്തിയ ഏതാണ്ട് എല്ലാ കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലെത്തി. ഇത്തരം ഭീഷണികള്‍ ഒരുകാലത്തും പക്ഷേ, സിപിഐ എമ്മിന് മുന്നില്‍ വിലപ്പോയിട്ടില്ല. സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നില്‍ ജീവന്‍ കൊടുത്ത് പോരാടിയവരാണ് സിപിഐ എം പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.
പിണറായി വിജയന് നേരെയുള്ള ഈ കടന്നാക്രമണത്തെ പാര്‍ടിക്ക് നേരെയുള്ള ആക്രമണമായാണ് സിപിഐ എം കാണുന്നത്. ഒരു ആഹ്വാനവുമില്ലാതെ ആയിരക്കണക്കിന് പൊതുജനങ്ങളാണ് ഇതിനകം തന്നെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. പാര്‍ടിയുടെ എല്ലാ ജില്ലാ-ഏരിയ-ലോക്കല്‍ കേന്ദ്രങ്ങളിലല്‍ പ്രതിഷേധ പ്രകടനം നടക്കുകയാണ്. എല്ലാ ബ്രാഞ്ചിലും ഇന്ന് വൈകിട്ട് പന്തം കൊളുത്തി പ്രകടനം നടത്തും.
സിപിഐ എമ്മിന് എതിരെയുള്ള ഈ കടന്നാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നു.
27/05/2026
തലതാഴ്ത്തി ED ഉദ്യോഗസ്ഥർക്കൊപ്പം ഇറങ്ങി വരുന്നത് കാത്തിരുന്ന ക്യാമറ കണ്ണുകൾക്ക് മുന്നിൽ തലയുയർത്തി മുഷ്ടി ചുരുട്ടി പിടിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു കൊണ്ടുള്ള വരവ്… l🔥
ഈലും ബലിയ അടിയന്തരാവസ്ഥ കാലത്ത് തളർന്നിട്ടില്ല, പിന്നെയാണ് ED 😎🔥
Comrade P V 🚩
27/05/2026
സഖാവ് പിണറായി വിജയന് എതിരായ നടപടി പാർടിയെ തകർക്കാൻ ആണ്. ഇത് കൃത്യമായ ബിജെപി കോൺഗ്രസ് ഡീൽ ആണ്. സ. പിണറായി വിജയന് പങ്കില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. പിന്നെന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു റെയ്ഡ്? ഇതിനെയാണ് രാഷ്ട്രീയ പ്രേരിതം എന്ന് പറയുന്നത്. സി പി ഐ എമ്മിനെതിരായ കടന്നാക്രമണത്തിനുള്ള അവസാനത്തെ ആയുധം ആണിത്. ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
27/05/2026
പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്. വീണയുടെ അച്ഛനായിപ്പോയി എന്നതിന് വരെ ആക്രമിക്കുകയാണ്.
മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടതിന്റെ അടുത്ത ദിവസം തന്നെ നടക്കുന്ന ഈ പരിശോധനയെ രാഷ്ട്രീയ നാടകം എന്നല്ലാതെ മറ്റെങ്ങനെയാണ് വിലയിരുത്തേണ്ടത്. സിഎംആർഎലിന്റെ ഡയറിയിൽ കണ്ട പല പേരുകളിലുള്ളവരും ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ ഇരിക്കുകയാണ്, എന്നാൽ അതിനോടൊക്കെ കണ്ണടച്ചിട്ട് സ. പിണറായി വിജയന്റെ പിറകെ തിരിയുന്നത് കൃത്യമായ രാഷ്ട്രീയ പകപോക്കലാണ്. പരിശോധനയെ യാതൊരു വിധത്തിലും തടയില്ല. എന്നാൽ ഈ രാഷ്ട്രീയ നാടകത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം തന്നെ നടത്തും.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ
ജീവൻ കൊടുത്തും സംരക്ഷിക്കും 💪🔥🔥✊