03/01/2026
"കടകംപള്ളി സുരേന്ദ്രൻ നമ്മുടെ
അഭിമാനത്തിൻ പേരല്ലേ !
അഞ്ചുപതിറ്റാണ്ടടിപതറാതെ
ചെങ്കൊടിയേന്തി നടന്നില്ലേ!"
തൻ്റെ നേർക്ക് വരുന്ന ആയുധങ്ങളെ കടകംപള്ളി സഖാവ് നേരിടുന്നത് ജനങ്ങളുടെ കൈ കോർത്താണ്. തൻ്റെ മണ്ഡലത്തിലെ ഓരോ ശബ്ദവും സുപരിചിതമാണ്. സൗമ്യനായ
രാഷ്ട്രീയ സാരഥിയാണ്.
ജനപക്ഷ സമൂഹത്തിൻ്റെ വാക്കും വെളിച്ചവുമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനില്ക്കുന്ന കടകംപള്ളിയുടെ ജീവിതം തുറന്ന പുസ്തകമാണ് . ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ ആ ജീവിതം മുന്നോട്ട് പോയത് ഇച്ഛാശക്തിയിലൂടെയാണ്. അന്നത്തെ ദേവസ്വം മന്ത്രിയെ ശരിപ്പെടുത്തി കളയുമെന്ന ഭീഷണി മുഴക്കിയുള്ള എണ്ണമില്ലാത്ത മെസേജുകൾ കണ്ടിരുന്നു. കേട്ടാൽ അറയ്ക്കുന്ന ചീത്തവിളികൾ കേട്ടിരുന്നു. ഇവയിൽ ഭൂരിപക്ഷവും നടത്തിയിട്ടുള്ളത് സംഘപരിവാർ അനുകൂലികളും,ആ കള്ള കുരുക്കിൽ വീണുപോയവരുമാണ്.
2021 ഇലക്ഷന് സംഘപരിവാർ അജണ്ട നിർവഹിക്കുവാൻ അവരുടെ തുറുപ്പ് ചീട്ടായി ശോഭ സുരേന്ദ്രൻ എന്ന സ്ഥാനാർഥിയെയും കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ പ്രതിഷ്ഠിച്ചു. സർവ്വേഫലങ്ങൾ നോക്കുകുത്തിയായി. കഴക്കൂട്ടം അപ്പോഴും കടകംപള്ളിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ഒൻപത് വർഷങ്ങൾ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ബദൽ സൃഷ്ടിച്ച് ഗാന്ധിഘാതകർക്കെതിരെ വലിയ കൂട്ടായ്മയുണ്ടാക്കി.
ഭാഷാ സംരക്ഷണത്തിനും മതാതീത സാംസ്കാരിക ജാഥയെ വരവേല്ക്കുന്നതിനും മുന്നിൽ നിന്നു.
സംഘപരിവാറിൻ്റെ ശത്രു തന്നെയാണ് കടകംപള്ളി.ആ സഖാവിനെ കോർപ്പറേഷൻ ഇലക്ഷനിൽ രണ്ട് വാർഡിൽ ബി ജെ പിയെ ജയിപ്പിക്കുവാൻ ഡീൽ നടത്തിയെന്ന് വാർത്ത വരുത്തുന്ന വലതുപക്ഷ-സംഘപരിവാർ അജണ്ട ജനങ്ങൾ തിരിച്ചറിഞ്ഞു.
മൂന്ന് തവണ കഴക്കൂട്ടത്തെ ജനങ്ങൾ പുഷ്പം പോലെ കടകംപള്ളിയെ വിജയിപ്പിച്ചു. അതിൽ രണ്ട് തവണ പുലി പോലെ വന്ന ബി ജെ പിയുടെ അവസ്ഥ എലി പോലെയായി. കേരളത്തിൻ്റെ മികച്ച മന്ത്രിയും ജനകീയനേതാവുമായ കടകംപള്ളി ഇന്നും ഈ തെരുവിലുണ്ട്. സാധാരണ മനുഷ്യർക്കൊപ്പം ദാ ഈ റോഡിലുണ്ട്. നുണയുടെ ഏറുപടക്കങ്ങൾ പൊട്ടില്ല. അത് എറിയുന്നവൻ്റെ കയ്യിലിരുന്നു തന്നെ പൊട്ടും. ഉമ്മാക്കി കാണിക്കുന്ന വരോട് പാവം ഉമ്മാക്കി ചിരിച്ചു കൊണ്ട് പറയുന്നു.. നിങ്ങൾ ആരെയാണീ ഈ ഉമ്മാക്കി കാട്ടുന്നത് ? കടകംപള്ളിയെ യോ!
"ഇബിലീസിൻ്റെ പണിശാലകളിൽ പണിത്തിരക്കാണ്!
മാനവ സ്നേഹം തകർത്തിടാനായ് പണിയെടുക്കുന്നു!
ശെയ്ത്താൻ പണിയെടുക്കുന്നു!"
16/11/2025
സമർപ്പണം ചാരിറ്റബിൾ ആൻഡ് വെൽഫയർ സൊസൈറ്റി യുടെ ഉപാദക്ഷ്യയായ ശ്രീമതി ഷീല കെ എസ് തദ്ദേശ സ്വയംവരണ തിരഞ്ഞെടുപ്പിന് ശ്രീകാര്യം വാർഡിൽ സ്ഥാനാർഥിയാവുന്നു. ഷീല കെ എസ്ന് അഭിനന്ദനം. വിജയാശംസകൾ നേരുന്നു.
23/10/2025
ജയകുമാർ ഓർമ്മദിനം ഒക്ടോബർ 23
പ്രിയപ്പെട്ട ജയകുമാറിന്റെ ( അപ്പ അണ്ണൻ) ഓർമ്മദിനത്തോടനുബന്ധിച്ച് അപ്പ അണ്ണന്റെ കുടുംബം സമർപ്പണം ചാരിറ്റബിൾ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഈ വർഷത്തെ പധിതി യായ ആവശ്യ ഭക്ഷ്യ സാധനങ്ങളുടെ കിറ്റി നായി സംഭാവനത്തുക സമർപ്പണം ചാരിറ്റബിൾ ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് നൽകി. 🙏🙏🙏
08/10/2025
സമർപ്പണം ചാരിറ്റബിൾ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഓണക്കിറ്റ് വിതരണം സമർപ്പണം രക്ഷാധികാരിയും കഴക്കൂട്ടം എം.എൽ.എയും ആയിട്ടുള്ള ശ്രീ കടകംപള്ളി സുരേന്ദ്രൻ അവർകൾ നിർവഹിച്ചു. സമർപ്പണം പ്രസിഡന്റ് ശ്രീമതി വിപിന ഗോപാൽ, സെക്രട്ടറി സാബു നായർ, കോർ കമ്മിറ്റീ മെമ്പർ മാരായിട്ടുള്ള വിപിൻ ഉദയഗിരി, പ്രശാന്ത് ശ്രീകാര്യം, സുദർശനൻ, മനോജ്, ശ്രീകുമാർ എന്നിവരും പ്രാദേശിക സാമൂഹിക സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.
03/01/2025
സമർപ്പണം ചാരിറ്റബിൾ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഡിസംബർ മാസത്തിലെ സൗജന്യ ആവശ്യസാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു.
18/12/2024
ജയകുമാർ ഓർമ്മദിനം ഒക്ടോബർ 23
പ്രിയപ്പെട്ട ജയകുമാറിന്റെ ( അപ്പ അണ്ണൻ) ഓർമ്മദിനത്തോടനുബന്ധിച്ച് അപ്പ അണ്ണന്റെ കുടുംബം സമർപ്പണം ചാരിറ്റബിൾ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഈ വർഷത്തെ പധിതി യായ ആവശ്യ ഭക്ഷ്യ സാധനങ്ങളുടെ കിറ്റി നായി സംഭാവനത്തുക സമർപ്പണം ചാരിറ്റബിൾ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീമതി വിപിന ഗോപാൽ, കോർ കമ്മിറ്റി മെമ്പർ ശ്രീ രാജ് കുമാർ, സെക്രട്ടറി സാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
02/09/2024
2024 25 വാർഷിക പദ്ധതി ഉദ്ഘാടനം ചെയ്തു.സമർപ്പണം ചാരിറ്റബിൾ വെൽഫെയർ സൊസൈറ്റിയുടെ 24 25 വാർഷിക പദ്ധതി സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്നവരും കിടപ്പ് രോഗികൾ കുടുംബങ്ങളിലുള്ളവർക്കുള്ള അവശ്യസാധനങ്ങളുടെ കിറ്റുകൾ കഴക്കൂട്ടം എംഎൽഎയും ആയിട്ടുള്ള ശ്രീ കടകംപള്ളി സുരേന്ദ്രൻ നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ് ശ്രീമതി വിപിന ഗോപാൽ സെക്രട്ടറി സാബു കോർ കമ്മിറ്റി മെമ്പർമാർ ആയിട്ടുള്ള ശ്രീ ഗോപൻ ശ്രീകാര്യം ശ്രീമതി ഷീല ശ്രീ സുദർശനൻ ശ്രീ മനോജ് ശ്രീ ശ്രീജിത്ത് ശ്രീ രാജകുമാർ ശ്രീ വിപിൻ എന്നിവർ പങ്കെടുത്തു
06/08/2024
സമർപ്പണം 2024 25 വാർഷിക പദ്ധതി.
15/07/2024
Please support for this handout@Team Samarpanam 🙏🏻🙏🏻
12/07/2024
Welcome to the CORE TEAM. 🙏🏻🙏🏻
13/04/2024
Samarpanam Charitable Welfare Society യുടെ 2023 -2024 ലെ Palliative Care Treatment പദ്ധതിയായ C4C( Care For Critical illness) ഭാഗമായി പാങ്ങപ്പാറ സ്വദേശിനിക്ക് 10000 രൂപ ചികിത്സ സഹായം സമർപ്പണം രക്ഷാധികാരിയും കഴക്കൂട്ടം എംഎൽഎയും ആയിട്ടുള്ള ശ്രീ കടകംപള്ളി സുരേന്ദ്രൻ നൽകി. സമർപ്പണം പ്രസിഡന്റ് വിപിന ഗോപാൽ, സെക്രട്ടറി സാബു നായർ, ട്രഷറർ മനോജ് മാധവൻ, പ്രദേശത്ത് സാമൂഹിക പ്രവർത്തകരായിട്ടുള്ള അനിൽകുമാർ, ശ്രീലത, എന്നിവർ പങ്കെടുത്തു.