09/02/2026
കിണവൂർ വാർഡ് സഭ 2026–2027 നാലാഞ്ചിറ സെന്റ് ഗോറേറ്റിസ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. ജനകീയസൂത്രണം പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വാർഡിലെ നിവാസികൾ തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു. വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും, സാമൂഹിക–സാംസ്‌കാരിക പ്രവർത്തകരും, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. പങ്കെടുത്ത എല്ലാ കിണവൂർ വാർഡ് നിവാസികൾക്കും ഹൃദയപൂർവ്വമായ നന്ദി. 🙏
02/10/2025
ഇന്ന് നാലാഞ്ചിറ കുരിശടി ജംഗ്ഷനിൽ കിണവൂർ വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി അനുസ്മരണം🧡🤍💚
26/12/2024
വിവരാകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങി, ആണവ കരാർ, 70,000 കോടിയുടെ കാർഷിക കടങ്ങൾ എഴുതി തള്ളിയത്, ക്രൂഡോയിൽ വില ആഗോള മാർക്കറ്റിൽ വർധിച്ചപ്പോൾ ഇവിടെ സബ്സിഡി നൽകി താങ്ങി നിർത്തിയത് തുടങ്ങി പത്തുവർഷംകൊണ്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉള്ള ഓരോ പൗരനും തണലാകുന്ന പ്രവർത്തനങ്ങൾ നടത്തിയ പദ്ധതികൾ നടപ്പിലാക്കിയ പ്രധാനമന്ത്രി.
രാജ്യത്തിലെ പൗരന്മാരെ മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെ പേരിൽ വേർതിരിക്കാതെ സ്നേഹിച്ച മനുഷ്യൻ...
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യം പിടിപ്പെട്ടപ്പോഴും ഇന്ത്യയെ അത് ബാധിക്കാതെ താങ്ങി നിർത്തിയ ചാണക്യൻ
രാജ്യത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടം...
കണ്ണീർ പ്രണാമം 🌹🌹🌹
15/11/2024
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാലാഞ്ചിറ മണ്ഡലം കമ്മിറ്റിയുടെ കിണവൂർ വാർഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിർമ്മൽ സെബാസ്റ്റ്യൻ അലക്സിന് അഭിവാദ്യങ്ങൾ
14/11/2024
ഇന്ന്( 14.11.2024 )രാവിലെ 8 മണിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിണവൂർ
വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135-ാം
ജന്മദിനാചരണവും, പുഷ്പാർച്ചനയും നാലാഞ്ചിറ കുരിശടി ജംഗ്ഷനിൽ വച്ച് നടത്തുകയുണ്ടായി. വാർഡ് പ്രസിഡന്റ് നിർമൽ സെബാസ്റ്റ്യൻ അലക്സ് അദ്ധ്യക്ഷതവഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി സുഭാഷ്,ഡിസിസി മെമ്പർ
ജി രാമചന്ദ്രൻ നായർ, മുൻ മണ്ഡലം പ്രസിഡന്റുമാരായ വേണുഗോപാലൻ നായർ, ബോസ് ചന്ദ്രൻ,
പട്ടം ബ്ലോക്ക് ജനറൽ സെക്രട്ടറി പി.മുരളീധരൻ , നാലഞ്ചിറ മണ്ഡലം വൈസ് പ്രസിഡന്റ് ആർ. വി.രാജു, നാലഞ്ചിറ മണ്ഡലം ഭാരവാഹി സ്റ്റീഫൻ ജെയിംസ് എന്നിവർ സംസാരിച്ചു.