04/04/2026
CPIM Vembayam Local Committee സിപിഐഎം വെമ്പായം ലോക്കൽ കമ്മിറ്റി
സിപിഐഎം വെമ്പായം ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്.
04/04/2026
04/04/2026
വിജയ വിളംബരമായി
സ്ത്രീ മഹാശക്തി
പുതിയ ഗാനം
ഇന്നലെ വെമ്പായം - നന്നാട്ടുകാവ് - തേക്കട മേഖലയിൽ സ: ജി ആർ അനിലിൻ്റെ പര്യടനത്തിൽ നിന്നും.
മറ്റാരുണ്ട് LDF അല്ലാതെ.
നെടുമങ്ങാട് മണ്ഡലം, വെമ്പായം മേഖല 126 ൽ ഇടതുപക്ഷ സ്ഥാനാർഥി, നെടുമങ്ങാടിൻ്റെ വികസനനായകൻ സ: ജി ആർ അനിലിന് സ്വീകരണം നൽകുന്നു.
മറ്റാരുണ്ട് LDF അല്ലാതെ
02/04/2026
ഇടതുമുന്നണിയുടെ പ്രകടന പത്രിക വെറും വാക്കല്ല. എന്നാൽ നാട്ടിലെ വർത്തമാനങ്ങൾ അങ്ങനെയല്ല. രാഷ്ട്രീയ പാർട്ടികളെപ്പറ്റി സമീകരിച്ചുള്ള വർത്തമാനങ്ങളാണ് നമ്മളെപ്പോഴും കേൾക്കുന്നത്. 'രാഷ്ട്രീയമല്ലേ..അങ്ങനെ പലതും പറയും'. 'തെരഞ്ഞെടുപ്പല്ലേ വായിൽ തോന്നുന്നതല്ലേ കോതയ്ക്ക് പാട്ട്...' എന്നിങ്ങനെ.
എൽ ഡി എഫ് പ്രകടനപത്രികകൾ പത്തുവർഷത്തെ കുതിപ്പിന്റെ ചാലകശക്തിയാണ്. പറഞ്ഞു പറ്റിക്കാനുള്ളതല്ല എൽ ഡി എഫിന് പ്രകടനപത്രിക.
2016, 2021 പ്രകടനപത്രികകൾ തൊണ്ണൂറ്റിയൊമ്പത് ശതമാനവും നടപ്പാക്കി.
2026 ലെ ലക്ഷ്യം നൂറുശതമാനവും നടപ്പാക്കുക എന്നതുതന്നെ.
പറയുന്നത് ചെയ്യും, ചെയ്യാവുന്നതേ പറയൂ..
പ്രകടന പത്രിക ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ദൃശ്യവൽക്കരിക്കാൻ ശ്രമിക്കുകയാണ്. വായിക്കാൻ സമയം കണ്ടെത്താത്തവരിൽ കൂടി പ്രകടന പത്രിക എത്തിക്കാനുള്ള ശ്രമം കൂടിയാണിത്. ഞാൻ വോട്ട് ചെയ്യുന്നത് എന്തിനെന്ന തിരിച്ചറിവ് ഓരോ പൗരനും ഉണ്ടാകണം. അതിനാണീ എ ഐ ദൗത്യം..
ലിങ്ക് കമൻ്റ്
"KSRTC ഒരു നിലയിലും കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയിലാണ്. എന്തെങ്കിലും ഒരു പരിഹാരം കണ്ടില്ലേല്‍ അത് തനിയെ നിന്നേക്കും."
(ആര്യാടന്‍ മുഹമ്മദ്,കഴിഞ്ഞ UDF ഗതാഗത മന്ത്രി ഭരണ കാലത്ത് പറഞ്ഞത്.)
ഇത്തവണ അധികാരം കിട്ടിയാല്‍ KSRT യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്നൊക്കെ തള്ള് വിശ്വസിക്കുന്നവര്‍ക്ക് ഈ വീഡിയോ സമര്‍പ്പിക്കുന്നു
ചുമ്മാ തള്ളിയേച്ചും പോവുന്നതാണ്,വിശ്വസിച്ച് വോട്ട് ചെയ്താ 3g
02/04/2026
നിലവിലുള്ള കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിൽസകളാണ് സൌജന്യമായി നല്കുന്നത്. ഇനിമേൽ പരിധിയില്ലാതെ സൌജന്യ ചികിൽസ ഉറപ്പാക്കും എന്നതാണ് LDF പ്രകടന പത്രികയുടെ വാഗ്ദാനം.
UDF ആകട്ടെ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് കൊണ്ടു വരും എന്നതാണ് പറയുന്നത്. പ്രത്യേകം ശ്രദ്ധിക്കണം, ആരോഗ്യ ഇൻഷുറൻസ് എന്നു തന്നെയാണ് പറയുന്നത്. സർക്കാർ പണം അടച്ച് ഈ തുകയ്ക്കുള്ള ഇൻഷുറൻസ് എടുക്കണമെങ്കിൽ വാർഷിക പ്രീമിയം ഒരു കുടുംബത്തിന് 25000 രൂപ വരും. ഏതാണ്ട് 75 ലക്ഷം കുടുംബങ്ങളിൽ 70 ലക്ഷം കുടുംബങ്ങൾക്ക് UDF പ്രഖ്യാപിച്ച ഇൻഷൂറൻസ് നടപ്പിലാക്കണമെങ്കിൽ വാർഷിക പ്രീമിയമായി സർക്കാർ 17500 കോടി രൂപ കൊടുക്കേണ്ടി വരും. സർക്കാരിന്റെ ആകെ ആരോഗ്യ ചെലവ് 2026-2027 ലെ ബജറ്റ് അനുമാന കണക്കുകൾ പ്രകാരം 13149 കോടി രൂപയാണ്. ഇത് മെഡിക്കൽ കോളേജുകൾ , പൊതുജനാരോഗ്യം, കുടുംബ ക്ഷേമം എന്നിവയെല്ലാം ചേരുന്ന ചെലവാണ്. ഇതിൽ നിന്നും പ്രീമിയമായി എത്ര രൂപ മാറ്റി വെയ്ക്കും? പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ ആരോഗ്യ ബജറ്റ് ഇല്ലാതാക്കിയല്ലാതെ UDF പ്രഖ്യാപിക്കുന്ന ഇൻഷൂറൻസ് നാലിൽ ഒന്നു പോലും നടപ്പിലാക്കുക സാധ്യമല്ല.
കേരളത്തിലെ ആരോഗ്യ മേഖലയിലേക്ക് കടന്നു വരുന്ന അന്തർ ദേശീയ മൂലധനത്തിന് വേണ്ടി കേരളം ആർജ്ജിച്ച പൊതു മേഖലാ ആരോഗ്യ ശൃംഖലയെ തകർക്കുക എന്ന അജണ്ട ഗൂഡമായി കൊണ്ടു വരികയാണ് കോൺഗ്രസ് ചെയ്യുന്നത്.
LDF വാഗ്ദാനം ഇൻഷൂറൻസ് അല്ല. അഷ്വറൻസ് മാതൃകയിൽ പരിധിയില്ലാതെ സൌജന്യ ചികിൽസ നല്കുക എന്നതാണ്. അതിനു പാകത്തിലാണ് കേരളത്തിലെ പൊതു ആരോഗ്യ സ്ഥാപനങ്ങളിൽ ബജറ്റിന് പുറത്തു നിന്നും വലിയ മൂലധന നിക്ഷേപം നടക്കുന്നത്. ആവർത്തന ചെലവുകൾ ബജറ്റിൽ നിന്നും നടക്കുകയും ചെയ്യും.
ബജറ്റ് പണം അപ്പാടെ ഇൻഷൂറൻസ് കമ്പനികൾക്ക് കൊടുത്ത് മനുഷ്യരെ ആകെ അന്താരാഷ്ട്ര മൂലധനം നിയന്ത്രിക്കുന്ന സ്വകാര്യ ആശുപത്രികളുടെയും ഡയഗ്നോസ്റ്റിക് സംവിധാനനങ്ങളുടെയും വരുതിക്ക് എറിഞ്ഞു കൊടുക്കുന്ന രീതി ദുരന്തമായിരിക്കും എന്നതിൽ സംശയം വേണ്ട.
ഇടതുപക്ഷ ബദലാണ് LDF മുന്നോട്ടു വെയ്ക്കുന്നത്.
UDFന്റേത് മൂലധന ദാസ്യവും അപ്രായോഗികവും
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
CPIM Vembayam Local Committee Office, G Sadasivan Nair Smaraka Mandiram, Kanyakulangara
Thiruvananthapuram
695615
