28/04/2022
2014 ൽ ആണ് വി കെയർ എന്ന പേരിൽ സാമൂഹ്യ നീതി വകുപ്പ് ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സർക്കാരിന്റെ മേൽനോട്ടത്തിൽ സുത്യാര്യമായി ജീവകാരുണ്യ മേഖലയിൽ ഇടപെടുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. പൊതുജനങ്ങളിൽ നിന്നും തുക ശേഖരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
2014 മുതൽ 1709 പേർക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭിച്ചത്. ഇതിലും അധികം ആളുകൾ സഹായം അർഹിക്കുന്നവരായി നിലവിൽ ഉണ്ട് ഓരോരുത്തരുടെയും സഹായത്തോടെ മാത്രമേ നമുക്ക് അർഹിക്കുന്ന മുഴുവനാളുകൾക്കും സഹായം എത്തിക്കാൻ കഴിയൂ....
രാജ്യത്തിനകത്തും പുറത്തുമുള്ള ആർക്കും കേരള സാമൂഹ്യ സുരക്ഷാമിഷന്‍റെ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഗേറ്റ് വേ ആയ www.wecaredonations.com വഴി 'വി കെയറി'ലേക്ക് സംഭാവനനൽകാം. വിദേശത്തുള്ളവർക്ക് കറണ്ട് അക്കൗണ്ട് നമ്പർ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIIN0000941, തിരുവനന്തപുരം. എന്ന അക്കൗണ്ടിലേക്കും, മറ്റുള്ളവർക്ക് എസ്.ബി.അക്കൗണ്ട് നമ്പർ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം. എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നിക്ഷേപിക്കാം. സംഭാവനകൾക്ക് നികുതിയിളവ് ലഭിക്കും.
25/04/2022
ഇത് എസ്ഹാൻ
തിരുവനന്തപുരം കാര്യവട്ടം സ്വദേശികളായ ശിഹാബുദ്ദീന്റെയും ബുഷ്റയുടെയും മകൻ
ഏഴ് വയസ്സുകാരനായ ഈ കുട്ടി ടൈപ്പ് വൺ പ്രമേഹ ബാധിതനാണ്.
നിലവിലുള്ള ഇൻസുലിൻ ചികിത്സ എസ്ഹാന് ഫലപ്രദമായിരുന്നില്ല
ലക്ഷങ്ങളുടെ ചിൽകിത്സ ചെലവ് ഈ കുടുംബത്തെ സംബന്ധിച്ച് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കി വരുന്ന വി കെയർ പദ്ധതിയിലൂടെ നൽകിയ സഹായമാണ് ഈ കുടുംബത്തിന് കൈത്താങ്ങായത്. അഞ്ച് ലക്ഷത്തിലധികം ചെലവ് വരുന്ന ഇൻസുലിൻ പമ്പും ചികിത്സയും വി കെയർ പദ്ധതിയിലൂടെ എസ്ഹാന് നൽകി.
എസ്ഹാനെ പോലെ നമ്മുടെ സഹായം അർഹിക്കുന്ന അനവധിപേർ ഇനിയും ഉണ്ട് അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്
രാജ്യത്തിനകത്തും പുറത്തുമുള്ള ആർക്കും കേരള സാമൂഹ്യ സുരക്ഷാമിഷന്‍റെ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഗേറ്റ് വേ ആയ www.wecaredonations.com വഴി 'വി കെയറി'ലേക്ക് സംഭാവനനൽകാം. വിദേശത്തുള്ളവർക്ക് കറണ്ട് അക്കൗണ്ട് നമ്പർ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIIN0000941, തിരുവനന്തപുരം. എന്ന അക്കൗണ്ടിലേക്കും, മറ്റുള്ളവർക്ക് എസ്.ബി.അക്കൗണ്ട് നമ്പർ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം. എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നിക്ഷേപിക്കാം. സംഭാവനകൾക്ക് നികുതിയിളവ് ലഭിക്കും.
23/04/2022
സംസ്ഥാന സർക്കാർ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതി
'വി കെയർ' ൻ്റെ ലോഗോ പ്രകാശനവും
ഫണ്ട് സമാഹരണ ഉദ്‌ഘാടനവും മുഖ്യമന്ത്രി
ശ്രീ പിണറായി വിജയൻ നിർവ്വഹിക്കുന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷയായി.
എഹ്‌സാനുൾഹഖിന്റെ കുഞ്ഞു സമ്പാദ്യം സംഭാവനയായി നൽകിയത് സ്വീകരിച്ചാണ് മുഖ്യമന്ത്രി 'വി കെയറി'നായുള്ള ഫണ്ട് സമാഹരണത്തിനു പ്രാരംഭം കുറിച്ചുതന്നത്.
കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വൺ പ്രേമേഹബാധിതനാണ് എഹ്‌സാനുൾഹഖ്. എഹ്‌സാന് ഇൻസുലിൻ പമ്പും ചികിത്സയും 'വി കെയർ' പദ്ധതിയിലൂടെ നൽകിയിരുന്നു.