Special Armed Police

Special Armed Police

Share

Welcome to the official page of
SPECIAL ARMED POLICE
Thiruvananthapuram.

15/04/2026

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

Photos from Special Armed Police's post 02/04/2026

2026 കേരളാ പോലീസ് റിക്രൂട് സേനാംഗങ്ങളുടെ പരിശീലനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ബഹു. സംസ്ഥാന പോലീസ് മേധാവി ശ്രീ. റവാഡ ആസാദ് ചന്ദ്ര ശേഖർ ഇന്ത്യൻ പോലീസ് സർവീസ് അവർകൾ 01-04-2026 തിയതിയിൽ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹു. ഐ ജി പി ട്രെയിനിങ് പി ടി സി ശ്രീ. ജി ലക്ഷ്മൺ ഇന്ത്യൻ പോലീസ് സർവീസ്, ബഹു. ഡി ഐ ജി ആംഡ് പോലീസ് ബറ്റാലിയൻ ശ്രീ. ഹരിശങ്കർ ഇന്ത്യൻ പോലീസ് സർവീസ്, ബഹു. എസ് എ പി കമാൻഡൻറ് ശ്രീ. യോഗേഷ് മന്ദയ്യ ഇന്ത്യൻ പോലീസ് സർവീസ്, ബഹു. വനിതാ ബറ്റാലിയൻ കമാൻഡൻറ് ശ്രീമതി. അഞ്ജലി ഭാവന ഇന്ത്യൻ പോലീസ് സർവീസ്, ബഹു. ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡൻറ് ശ്രീ. സി എസ് ഷാഹുൽ ഹമീദ് ഇന്ത്യൻ പോലീസ് സർവീസ്, ബഹു. പ്രിൻസിപ്പാൾ പോലീസ് ട്രെയിനിങ് കോളേജ് ശ്രീ. ജയശങ്കർ ആർ ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

20/03/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഈദ്-ഉൽ-ഫിത്തർ ദിനാശംസകൾ...

14/03/2026

ബഹു. സംസ്ഥാന പോലീസ് മേധാവിയുടെ 2024 വർഷത്തെ ബാഡ്ജ് ഓഫ് ഓണർ, കമൻ്റേഷൻ ഡിസ്ക് പുരസ്കാരങ്ങൾക്ക് അർഹരായ എസ് എ പി യിലെ ഓഫീസർസേനാംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

12/03/2026

എസ് എ പി യൂണിറ്റ് ഹോസ്പിറ്റൽ, അത്യാധുനിക ക്ലിനിക്കൽ ലബോറട്ടറിയിൽ BLOOD, URINE, HAEMOTOLOGY, BIOCHEMISTRY ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. യൂണിറ്റ് ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള ഫിസിയോതെറാപ്പി കേന്ദ്രത്തിൽ മിതമായ നിരക്കിൽ ഫിസിയോതെറാപ്പി സെഷനുകൾ ലഭ്യമാണ്.

Photos from Special Armed Police's post 06/03/2026

എസ്.എ. പി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ എസ്.എ.പി, കെ.എ.പി ഒന്ന് , മൂന്ന് , വുമൻസ് ബറ്റാലിയൻ എന്നിവയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 330 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാർ കേരള പോലീസിന്റെ ഭാഗമായി. സംസ്ഥാന പോലീസ് മേധാവി ശ്രീ. റവാഡ ആസാദ് ചന്ദ്ര ശേഖർ ഐ പി എസ് അവർകൾ പരേഡിൻറെ അഭിവാദ്യം സ്വീകരിച്ചു.
സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ എസ്.എ.പിയിലെ 98 റിക്രൂട്ട് സേനാംഗങ്ങളും, കെ.എ.പി മൂന്നാം ബറ്റാലിയനിലെ 67 റിക്രൂട്ട് സേനാംഗങ്ങളും, കെ.എ.പി ഒന്നാം ബറ്റാലിയനിലെ 61 പേരും, വനിതാ ബറ്റാലിയനിലെ 104 പേരും ഉൾപ്പെടെ 330 റിക്രൂട്ട് സേനാംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്.

എ.ഡി.ജി.പി മാരായ ശ്രീ. എസ് ശ്രീജിത്ത് ഐ പി എസ് (പോലീസ് ആസ്ഥാനം ), ശ്രീ. ദിനേന്ദ്ര കശ്യപ് ഐ പി എസ് (ആംഡ് പോലീസ് ബറ്റാലിയൻ ), ശ്രീ. എച്ച് വെങ്കടേഷ് ഐ പി എസ് (ലോ & ഓർഡർ) മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേന അംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

04/03/2026

എസ് എ പി, കെ എ പി 1, കെ എ പി 3 എന്നീ ബറ്റാലിയനുകളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ്, 2026 മാർച്ച് 05 ആം തിയ്യതി രാവിലെ 7.30 മണിക്ക് എസ് എ പി പരേഡ് ഗ്രൌണ്ടിൽ വച്ച് നടക്കുന്നു. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു. തദവസരത്തിൽ ബഹു. സംസ്ഥാന പോലീസ് മേധാവി ശ്രീ. റവാഡ എ ചന്ദ്ര ശേഖർ ഐ പി എസ് , ബഹു. ആംഡ് പോലീസ് ബറ്റാലിയൻ എ ഡി ജി പി ശ്രീ. ദിനേന്ദ്ര കശ്യപ് ഐ പി എസ് തുടങ്ങിയ ഉന്നത പോലീസ് ഉദ്യേഗസ്ഥർ പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് താങ്കളെ ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

03/03/2026

ഏവർക്കും ഹൃദയം നിറഞ്ഞ ആറ്റുകാൽ പൊങ്കാല ആശംസകൾ

Photos from Special Armed Police's post 21/02/2026

ജനുവരി 30 ന് നടന്ന Martyrs Day പരേഡിൽ നിന്നും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ, ബഹു. സംസ്ഥാന മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ രക്തസാക്ഷികൾക്ക് പുഷ്പചക്രം അർപ്പിച്ചു.

Photos from Special Armed Police's post 19/02/2026

രാഷ്ട്രത്തിന്റെ 77 ാ മത് റിപ്പബ്ലിക്ക് ദിനം തിരുവനന്തപുരം എസ് എ പി ക്യാമ്പിൽ ആചരിച്ചു. ബഹു. എസ് എ പി കമാൻഡൻറ് ശ്രീ. യോഗേഷ് മന്ദയ്യ ഐ പി എസ് അവർകൾ ദേശീയ പതാക ഉയർത്തി ബറ്റാലിയനിലെ ഓഫീസർ, പോലീസ് സേനാംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ ബഹു. ഡെപ്യൂട്ടി കമാൻഡൻറ് ശ്രീ. ഷമീർഖാൻ വൈ, മറ്റ് അസിസ്റ്റൻറ് കമാൻഡൻറ് മാരായ ശ്രീ. ഗണേശൻ ടി കെ, ശ്രീ. ബിജു കെ എസ്, ശ്രീ. ശ്രീകുമാരൻ ജി, ശ്രീ. ബിനു കെ എസ് തുടങ്ങിയവർ പങ്കെടുത്തു.

15/02/2026
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Peroorkada
Thiruvananthapuram
695005