28/03/2026
Newsletter Vol 9 Issue 3 March 2026
Kerala Infrastructure Investment Fund Board (KIIFB) provides investment for critical and large infrastructure projects in the State of Kerala.
28/03/2026
Newsletter Vol 9 Issue 3 March 2026
പഴുക്കാനിലയെ വീണ്ടെടുക്കാൻ കിഫ്ബി വഴി 107 കോടി രൂപയുടെ
ധനലഭ്യത ഉറപ്പാക്കി കേരള സർക്കാർ
15/03/2026
കുതിച്ചുകേരളം
വികസനം കാണൂ, സമ്മാനം നേടു!!
കേരളത്തിലെ ഓരോ മേഖലയിലും നടന്ന വികസനം കണ്ടെത്തി whatsapp ചെയ്താൽ സമ്മാനം കിട്ടും
#കിഫ്ബി #കുതിച്ചുകേരളം
വെളേളാറ- കക്കറ- കടുക്കാരം മുക്ക്- ചക്കാലക്കുന്ന് റോഡ്
വെള്ളോറയിൽ നിന്നും ആരംഭിച്ച് കക്കറ വഴി ചക്കാലക്കുന്ന് വരെ എത്തുന്നതിന് സഹായിക്കുന്ന റോഡാണിത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. ഗതാഗതം സൗകര്യം മെച്ചപ്പെട്ടതോടെ പ്രദേശത്തുളളവരുടെ യാത്ര സുഗമമായിട്ടുണ്ട്.
തെക്കിൽ- ആലാട്ടി റോഡ്
മലയോരമേഖലയിലെ സ്വപ്ന പദ്ധതിയാണ് തെക്കിൽ-ആലട്ടി റോഡ്. എൻ.എച്ച് 66ൽ പൊയിനാച്ചി ജംങ്ഷനിൽ നിന്ന് ആരംഭിച്ച് ചെമ്മനാട്, പള്ളിക്കര, ബേഡഡുക്ക, കുറ്റിക്കോൽ എന്നീ നാലു പഞ്ചായത്തുകളിലൂടെ കടന്ന് കർണാടക അതിർത്തിയായ ആലട്ടിയിൽ ചെന്ന് ചേരുന്ന റോഡാണിത്. റോഡിന്റെ ദൈർഘ്യം 34.555 കി.മീ ആണ്.
ബദിയഡുക്ക- എത്തടുക്ക- സുള്ള്യപ്പടവ് റോഡ്
ബദിയഡുക്ക പഞ്ചായത്തിനെ എത്തടുക്ക, സുള്ള്യപ്പടവ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. എത്തടുക്ക, സുള്ള്യപ്പടവ് ഭാഗങ്ങളിലെ പ്രദേശവാസികൾക്ക് ബദിയഡുക്കയിലേക്ക് എത്തിച്ചേരുന്നതിന് ഈ റോഡ് സഹായിക്കുന്നു.
ബോവിക്കാനം- കാനത്തൂർ- എരിഞ്ഞിപ്പുഴ- കുറ്റിക്കോൽ റോഡ്
കാസർകോട് ജില്ലയിലെ ബോവിക്കാനത്തെയും കുറ്റിക്കോലിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബോവിക്കാനം-കാനത്തൂർ-എരിഞ്ഞിപ്പുഴ-കുറ്റിക്കോൽ റോഡ്. കാനത്തൂർ, എരിഞ്ഞിപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ്, മുള്ളേരിയ, കുറ്റിക്കോൽ, ചെർക്കള ഭാഗങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാക്കുന്നു. ഈ റോഡ് നവീകരിച്ചതോടെ കാസർകോട് ഭാഗത്തുനിന്നും കുറ്റിക്കോൽ ഭാഗത്തേക്കുള്ള യാത്രാ സമയം കുറയുന്നതിനും, കൂടുതൽ സുഗമമായ ഗതാഗതം സാധ്യമാക്കാനും കാരണമായി.
ഉളിക്കൽ-തോർമല-കാഞ്ഞിലേരി-കണിയാർവയൽ റോഡ്
കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉളിക്കൽ – തേർമല – കാഞ്ഞിലേരി – കണിയാർ വയൽ റോഡ് നവീകരിച്ചത്. 61 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഇരിക്കൂർ, മട്ടന്നൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഉളിക്കൽ പടിയൂർ ഗ്രാമ പഞ്ചായത്തുകളിലൂടെയും ശ്രീകണ്ഠാപുരം നഗരസഭയിലൂടെയും കടന്നുപോകുന്ന റോഡാണിത്. മലയോര ഹൈവേയിൽ കോക്കാട് നിന്നും ആരംഭിച്ച് തേർമല, തിരൂർ, കാത്തിലേരി വഴി കണിയാർ വയലിൽ എത്തിച്ചേരുന്ന റോഡിന് 18 കി.മീ ദൂരവുമ എട്ട് മീറ്റർ വീതിയുമുണ്ട്.
ചെറുപുഴ-മുതുവം റോഡ്
ചെറുപുഴ ടൗണിനെ മുതുവം പ്രദേശവുമായും സമീപ ഗ്രാമങ്ങളുമായും ബന്ധിപ്പിക്കുന്ന റോഡാണിത്. ഗതാഗത സൗകര്യം മെച്ചപ്പെട്ടതോടെ പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റമാണ് ഉണ്ടായിട്ടുളളത്.
കുണ്ടന്നൂർ ഫ്ലൈഓവർ
കൊച്ചിയിലെ കുണ്ടന്നൂർ ജംഗ്ഷനിലെ 6 വരി മേൽപ്പാലം NH 66-ന്റെ (എറണാകുളം ബൈപ്പാസ്) ഭാഗമാണ്. 2021-ൽ കമ്മീഷൻ ചെയ്ത ഈ പാലം, മരടിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുന്നു. 30 മീറ്റർ വീതമുള്ള 14 സ്പാനുകളുള്ള ഈ നിർമ്മിതി, വൈറ്റില ഫ്ലൈഓവറുകൾക്ക് സമാനമായി കിഫ്ബി (KIIFB) ഫണ്ടാണ് ഉപയോഗിച്ചാണ് നിർമ്മിച്ചത്.
വൈറ്റില ഫ്ലൈഓവർ
വൈറ്റില ആറുവരി ഫ്ലൈഓവർ വന്നതോടെ കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായിരിക്കുകയാണ്. 85.9 കോടി രൂപ ചെലവിൽ ശ്രീധന്യ കൺസ്ട്രക്ഷൻസ് നിർമ്മിച്ച് 2021 ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 717 മീറ്റർ നീളമുള്ള ഈ ഫ്ലൈഓവർ കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചത്. ആലപ്പുഴ-തൃപ്പൂണിത്തുറ, കടവന്ത്ര-തൃപ്പൂണിത്തുറ, ആലപ്പുഴ-വൈറ്റില എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം ഫ്ലൈഓവർ നിർമ്മിച്ചതോടെ സുഗമമായി.
Government of Kerala is poised for accelerated investment in Infrastructure for ensuring sustainable growth in the economy. To finance critical and large infrastructure projects the Government intends to mobilize funds both in the medium as well as long term. Government has approved a plan to issue General Obligation Bonds against unconditional Government guarantee and Revenue Bonds with structured payment mechanism for medium term requirement and has initiated steps to raise funds to meet long term requirements through Alternative Investment Funds (AIF), Infrastructure Investment Trust (InVIT), Infrastructure Debt Fund (IDF) and build the institutional framework needed for this.
In this new scenario KIIFB has been restructured to act as the key Special Purpose Vehicle (SPV) for mobilizing and channelling the funds to the various infrastructure SPVS. KIIFB through its well organized and professional approach will act as the key arm of Government to facilitate planned, hassle-free and sustained development of both physical and social infrastructure ensuring all round well being and prosperity in the State.