വയനാട് ജില്ലയിലെ കൽപ്പറ്റയിൽ (വെള്ളാരംകുന്ന്) വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്നത് 9485.37 ക്യുബിക് മീറ്റർ മാലിന്യമാണ്. തൊട്ടടുത്തുള്ള വിദ്യാലയത്തിലെ കുട്ടികൾക്കും പ്രദേശവാസികൾക്കും ഈ മാലിന്യമല ഉണ്ടാക്കിയ ദുരിതങ്ങൾ ചെറുതല്ല. മഴക്കാലത്ത് ഈച്ച ശല്യം വർദ്ധിക്കുകയും പകർച്ചവ്യാധികൾ പടരുകയും ചെയ്തു. മലിനജലം ഭൂമിയിലേക്ക് ഊർന്നിറങ്ങി കിണറുകളിലെ കുടിവെള്ളം ഉപയോഗശൂന്യമായി. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ദുർഗന്ധം മൂലം ഇതുവഴി കടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ പ്രദേശവാസികളുടെ ഈ നീണ്ട കാത്തിരിപ്പിനും ദുരിതങ്ങൾക്കും ഇപ്പോൾ അറുതിയാവുകയാണ്.
കേരള സർക്കാരിന്റെ നേതൃത്വത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി ശാസ്ത്രീയമായ ബയോമൈനിങ് (Bio-mining) സാങ്കേതികവിദ്യ ഉപയോഗിച്ച് കൽപ്പറ്റയിലെ ഈ മാലിന്യമല നീക്കം ചെയ്യുന്ന പ്രവൃത്തി ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും അവരുടെ ആരോഗ്യകരവും സ്വസ്ഥവുമായ ജീവിതം തിരികെ ലഭിക്കും.
കൽപ്പറ്റ ഉൾപ്പെടെ സംസ്ഥാനത്തെ 21 നഗരങ്ങളിലെ മാലിന്യക്കൂനകളാണ് (ആകെ 6.50 ലക്ഷം ക്യുബിക് മീറ്റർ മാലിന്യം) KSWMP വഴി ഇപ്പോൾ നീക്കം ചെയ്യുന്നത്. ഇതിലൂടെ നഗരമധ്യത്തിലുള്ള 76.6 ഏക്കറിൽപ്പരം ഭൂമി വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്.
മാലിന്യക്കൂനകൾ മാറ്റും കേരളം മാറും, നമ്മളാണ് മാറ്റം!
Kerala Solid Waste Management Project
The official Facebook of KSWMP. Comprehensive solid waste management solutions for urban local bodies of Kerala State. #KSWMP
28/05/2026
🌟 എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം!
ആഘോഷങ്ങൾക്കൊപ്പം വിവേചനരഹിതമായ മാലിന്യ നിക്ഷേപത്തിനെതിരെയും നമുക്ക് ഒന്നിക്കാം. ജൈവമാലിന്യം, അജൈവമാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം വേണ്ടവ എന്നിങ്ങനെ ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ തരംതിരിക്കാം.
ഈ ബക്രീദ് ദിനത്തിൽ പച്ചപ്പും വൃത്തിയുമുള്ള ഒരു കേരളത്തിനായി നമുക്ക് കൈകോർക്കാം. എല്ലാവർക്കും ഈദ് മുബാറക്! 🌙✨
28/05/2026
പ്രാർത്ഥനകളിലും ജീവിതത്തിലും നന്മയും ശുചിത്വവും നിറയട്ടെ. 🌙✨
ഏവർക്കും ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ! 🕌
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് പ്രദേശവാസികളുടെ സ്വൈരജീവിതം കെടുത്തിക്കൊണ്ട് വർഷങ്ങളായി കുന്നുകൂടിക്കിടന്നിരുന്നത് 2103.52 ക്യുബിക് മീറ്റർ മാലിന്യമാണ്. രൂക്ഷമായ ദുർഗന്ധം, കാക്കകളും തെരുവുനായ്ക്കളും ഉണ്ടാക്കുന്ന ശല്യം, അഴുക്കുവെള്ളം ഒഴുകുന്ന തോട് എന്നിവ മൂലം വീടുകളിൽ പോലും സ്വസ്ഥമായി കഴിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു പ്രദേശവാസികൾ. എന്നാൽ അവരുടെ ഈ നീണ്ട ദുരിതങ്ങൾക്ക് ഇപ്പോൾ അറുതിയാവുകയാണ്.
കേരള സർക്കാരിന്റെ നേതൃത്വത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി ശാസ്ത്രീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂത്താട്ടുകുളത്തെ ഈ മാലിന്യമല നീക്കം ചെയ്യുന്ന പ്രവൃത്തി ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് അവരുടെ സ്വസ്ഥജീവിതം തിരികെ ലഭിക്കും.
കൂത്താട്ടുകുളം ഉൾപ്പെടെ സംസ്ഥാനത്തെ 21 നഗരങ്ങളിലെ മാലിന്യക്കൂനകളാണ് (ആകെ 6.50 ലക്ഷം ക്യുബിക് മീറ്റർ മാലിന്യം) KSWMP വഴി ഇപ്പോൾ നീക്കം ചെയ്യുന്നത്. ഇതിലൂടെ നഗരമധ്യത്തിലുള്ള 76.6 ഏക്കറിൽപ്പരം ഭൂമി വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്.
മാലിന്യക്കൂനകൾ മാറ്റും കേരളം മാറും, നമ്മളാണ് മാറ്റം!
21/05/2026
👁️ ആ 'ദൃശ്യം' ക്യാമറയിൽ പകർത്തൂ...
പിഴത്തുകയുടെ 25% പാരിതോഷികം നേടൂ!
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇനി മുതൽ പിഴത്തുകയുടെ 25% പാരിതോഷികമായി ലഭിക്കും.
നിങ്ങൾ കാണുന്ന ഇത്തരം നിയമലംഘനങ്ങൾ തെളിവ് സഹിതം ഈ നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യൂ: 94 4670 0800
⚠️ പിഴ വിവരങ്ങൾ:
🚫 വലിച്ചെറിയൽ / കത്തിക്കൽ: ₹5,000
💧 മലിനജലം ഒഴുക്കൽ: ₹5,000 - ₹50,000
🌊 ജലാശയങ്ങളിൽ തള്ളൽ: ₹10,000 - ₹50,000 (+ തടവ്)
🛍️ നിരോധിത പ്ലാസ്റ്റിക്: ₹10,000 - ₹50,000
നമുക്ക് ഒരുമിച്ച് നമ്മുടെ കേരളത്തെ മാലിന്യമുക്തമാക്കാം! 🤝💚
20/05/2026
ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജിക്ക് KSWMP-യുടെ ഹൃദയം നിറഞ്ഞ സ്വാഗതം 💐✨
20/05/2026
ദൃശ്യം 3-ലെ ആ വലിയ ട്വിസ്റ്റ് ഇതാണ്! 😱
ജോർജുകുട്ടി മാലിന്യം കുഴിച്ചിട്ടില്ല, പകരം ഹരിതകർമ്മസേനയ്ക്ക് കൈമാറി. മാലിന്യ സംസ്കരണത്തിൽ നമുക്കും ജോർജുകുട്ടിയെ മാതൃകയാക്കാം. നമ്മളും മാറുകയല്ലേ? ♻️💚
19/05/2026
മാലിന്യരഹിത പരിസരം, രോഗരഹിത മഴക്കാലം! 🌧️🌿
മഴക്കാലം സുരക്ഷിതമാക്കാൻ നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പകർച്ചവ്യാധികളെ അകറ്റി നിർത്താനും പ്രകൃതിയെ സംരക്ഷിക്കാനും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം:
💧 തോടുകളിലും മറ്റ് ജലാശയങ്ങളിലും പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിയാതിരിക്കുക.
🧹 ഓടകൾ കൃത്യമായി ശുചീകരിച്ച്, തടസ്സമില്ലാതെ മഴവെള്ളം ഒഴുകിപ്പോകാൻ അവസരമൊരുക്കുക.
♻️ ശരിയായ മാലിന്യ സംസ്കരണത്തിലൂടെയും ശുചിത്വത്തിലൂടെയും കൊതുകുകൾ പെരുകുന്നത് തടയാം, രോഗങ്ങളെ അകറ്റാം.
നമുക്കൊരുമിച്ച് ആരോഗ്യകരമായ ഒരു മഴക്കാലം വരവേൽക്കാം. നമ്മുടെ നാടിന്റെ ആരോഗ്യം നമ്മുടെ കൈകളിലാണ്! 🤝✨
നമ്മുടെ ഓരോ മനോഹര പ്രഭാതങ്ങൾക്കും പിന്നിൽ ഇവരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും കഥയുണ്ട്. അതിരാവിലെ ഉണർന്ന് നമ്മുടെ തെരുവുകളും നാടും വൃത്തിയാക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കും ഓരോ ശുചീകരണ തൊഴിലാളികൾക്കും ഒരായിരം നന്ദി. 💚
ഈ മനോഹര പ്രഭാതങ്ങൾ നമുക്കായി ഒരുക്കുന്ന കരങ്ങൾക്ക്... ഹൃദയം നിറഞ്ഞ ലോക തൊഴിലാളി ദിന ആശംസകൾ! 🛠️✨
29/04/2026
Keep your next steps clean! 👣✨
This International Dance Day, we’re turning the beat into action. Join the movement to keep our streets beautiful and litter-free with the Clean Kerala Anthem. 🎶💃
Ready to join the rhythm of change?
📱 Scan the QR code in the image.
🎧 Listen to the track.
🧹 Let’s make our streets shine!
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
KERALA SOLID WASTE MANAGEMENT PROJECT (KSWMP) Local Self Government Department Government Of Kerala 4th Floor, Trans Towers, Vazhuthacaud
Thiruvananthapuram
695014
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |
