03/10/2025
ഒക്ടോബർ 3
സ:റിജിത്ത് രക്തസാക്ഷി ദിനം
കണ്ണപുരം ചുണ്ടയില്‍ പാവപ്പെട്ട തൊഴിലാളി കുടുംബാംഗമായ സ. റിജിത്ത് കണ്ണപുരത്തെയും ചൂണ്ടയിലേയും ഉശിരനായ സിപിഐ എം പ്രവര്‍ത്തകനായിരുന്നു. ചെറുപ്പത്തിലെ കുടുംബം പോറ്റാന്‍ നിര്‍മ്മാണത്തൊഴിലിലേര്‍പ്പെട്ട സഖാവ് പാര്‍ടിപ്രവര്‍ത്തനങ്ങളിലും, വര്‍ഗ- ബഹുജന സംഘടനാപ്രവര്‍ത്തനങ്ങളിലും, കലാകായിക സാമൂഖ്യക്ഷേമപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ആര്‍എസ്‌എസ് കാപാലികന്മാരാണ് 2005-ല്‍ സ. റിജിത്തിനെ കൊല ചെയ്‌തത്.
സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ..🚩
05/07/2025
തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി കൗൺസിലർമാർക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഞെട്ടിക്കുന്നതാണ്. ഹരിത കർമ്മ സേനയുടെ ഫണ്ടിൽ തിരിമറി നടത്തിയെന്നും, കോർപ്പറേഷനിലെ സേവനങ്ങൾക്ക് കൈക്കൂലി വാങ്ങിയെന്നും ഉള്ള ആരോപണങ്ങൾ ബി ജെ പി യുടെ യഥാർത്ഥ മുഖം തുറന്നു കാണിക്കുന്നു. അധികാരത്തിന്റെ മറവിൽ സ്വന്തം കീശ വീർപ്പിക്കാൻ ശ്രമിക്കുന്ന ഇവരെ അഴിമതിയുടെ അംബാസഡർമാർ എന്ന് വിശേഷിപ്പിക്കാതെ തരമില്ല.
പുന്നക്കാമുഗൾ വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് മാസങ്ങളായി ലഭിക്കേണ്ടിയിരുന്ന വേതനം പോലും ബി ജെ പി കൗൺസിലറുടെ അഴിമതി കാരണം വൈകിയത് മനുഷ്യത്വരഹിതമാണ്. സാധാരണക്കാരായ തൊഴിലാളികളുടെ അന്നം മുടക്കുന്ന ഇവർ എങ്ങനെയാണ് ജനങ്ങളെ സേവിക്കാൻ യോഗ്യരാകുന്നത്? മൂന്ന് ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന കോർപ്പറേഷന്റെ കണ്ടെത്തൽ ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്നു.
ഇതിനുപുറമെ, സൗജന്യ അപേക്ഷാ ഫോമുകൾ വിതരണം ചെയ്യുന്നതിന് പോലും ഇടനിലക്കാർ വഴി കൈക്കൂലി വാങ്ങിയെന്ന മറ്റൊരു ബി ജെ പി കൗൺസിലറുടെ കേസും പുറത്തുവന്നിട്ടുണ്ട്. ഇത് കോർപ്പറേഷനിലെ സാധാരണക്കാരായ ആളുകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും അഴിമതിയിൽ മുക്കാനുള്ള ഇവരുടെ ശ്രമമാണ് വ്യക്തമാക്കുന്നത്.
05/07/2025
ബ്രഹ്‌മോസ് മിസൈൽ ഘടകങ്ങൾ നിർമിക്കുന്ന കേരളത്തിന്റെ അഭിമാന സ്ഥാപനം ബ്രഹ്‌മോസ് എയ്‌റോസ്‌പേസിന്റെ പ്രവർത്തനത്തിന് തടയിടാൻ കേന്ദ്രസർക്കാർ നീക്കം. മാതൃസ്ഥാപനമായ ബ്രഹ്‌മോസിൽനിന്ന് വേർപെടുത്തി കേന്ദ്ര സർക്കാരിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള സ്ഥാപനമാക്കി തരംതാഴ്‌ത്താനാണ് നീക്കം. ഇരുനൂറ്റമ്പതോളം സ്ഥിരംജീവനക്കാരടക്കം ആയിരത്തിലധികം ജീവനക്കാർ ആശങ്കയിലാണ്.
ഇന്തോ–റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ചാക്കയിൽ പ്രവർത്തിക്കുന്ന ബ്രഹ്‌മോസ് എയ്‌റോസ്‌പേസ്. ബ്രഹ്‌മോസ് മിസൈലിലെ നിർണായക ഘടകങ്ങൾക്ക് പുറമേ, ഐഎസ്‌ആർഒ, ബാർക്ക്, ജിടിആർഇ, കൽപ്പാക്കം ആണവനിലയം തുടങ്ങിയ സ്ഥാപനങ്ങൾക്കും യന്ത്രഘടകങ്ങൾ നിർമിച്ചു നൽകുന്നു. കഴിഞ്ഞ സാമ്പത്തികവർഷമുണ്ടാക്കിയ 24.5 കോടി രൂപയടക്കം തുടർച്ചയായി ലാഭമുണ്ടാക്കുന്ന സ്ഥാപനത്തെയാണ് ഇല്ലാതാക്കാൻ നീക്കം നടക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുണ്ടായിരുന്ന കെൽടെക്ക് ഏറ്റെടുത്താണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പ്രവർത്തനം ആരംഭിച്ചത്. പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന മികച്ച സ്ഥാപനം വരുമെന്ന പ്രതീക്ഷയിൽ ഒരു രൂപയ്‌ക്കാണ് 15.8 ഏക്കർ സ്ഥലം ഉൾപ്പെടെ സ്ഥാപനം കേരളം വിട്ടുനൽകിയത്. മിസൈലുകളിൽ ഉപയോഗിക്കുന്ന സ്‌മാൾ ടർബൈൻ ഫാൻ എൻജിൻ (എസ്‌ടിഎഫ്‌ഇ) നിർമിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണ് തിരുവനന്തപുരത്തേത്. സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള നീക്കം.
05/07/2025
കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാകുന്ന് മേൽപോത്ത്കുന്നേൽ ഡി. ബിന്ദുവിന്റെ വീട് സന്ദർശിച്ചു. ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി, ഭർത്താവ് വിശ്രുതൻ, മകൻ നവനീത് മകൾ നവമി എന്നിവരെ കണ്ടു. അവർക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം കേട്ടു. ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മക്കളെയും ആശ്വസിപ്പിച്ചു. ആശ്വാസവാക്കുകൾ ഒന്നിനും പകരമാവില്ലല്ലോ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയുടെ തുടർ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്ത് നടത്തും. അടുത്ത ദിവസം തന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കും. ബിന്ദുവിന്റെ മകൻ നവനീതിന് മെഡിക്കൽ കോളജിൽതന്നെ താൽക്കാലികമായി ജോലി നൽകന്ന കാര്യം ആശുപത്രി വികസന സമിതി ചേർന്ന് തീരുമാനിക്കും. സ്ഥിരമായി ജോലി നൽകുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്നും അവരെ അറിയിച്ചു.
സംസ്കാരച്ചടങ്ങുകൾക്കുള്ള ചെലവെന്ന നിലയിൽ ആദ്യ സഹായമായി ആശുപത്രി വികസന സമിതിയിൽ നിന്നുള്ള 50000 രൂപയുടെ ചെക്ക് ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് കൈമാറി. കൂടുതൽ സഹായധനം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിക്കുമെന്നും ഇതിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ തന്നെ ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ടന്ന കാര്യവും അവരെ അറിയിച്ചു.
കുടുംബത്തിന്റെ നഷ്ടത്തിന് ഇതൊന്നും പകരമാവില്ലന്ന് അറിയാം കുടുംബത്തെ സർക്കാർ ചേർത്തു നിർത്തും. ഇക്കാര്യം അവർക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്.
സ. വി എൻ വാസവൻ
സഹകരണ വകുപ്പ് മന്ത്രി
27/10/2024
സി.പി.ഐ.(എം.) പാളയം ലോക്കൽ സമ്മേളനം സി.പി.ഐ.(എം.) സംസ്ഥാന കമ്മിറ്റി അംഗം സ. എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.