01/06/2026
വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ കോയമ്പത്തൂർ നിന്നും വന്ന KSRTC ബസിൽ കടത്തിക്കൊണ്ട് വന്ന 7.3 കിലോഗ്രാം കഞ്ചാവുമായി ബഷീർ (40 വയസ്), സുനിൽ (42 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു. ഒഡിഷയിൽ നിന്നും മലപ്പുറം ജില്ലയിലെ ചെറുകിട കഞ്ചാവ് വിൽപ്പന സംഘങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതിനായാണ് പ്രതികൾ കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്.
എക്സൈസ് ഇൻസ്‌പെക്ടർ ജിത്തുകിരണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ മനോജ്.എ, മൻസൂർ അലി, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സാദത്.എ, രാജേഷ്.പി.കെ, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുത്തു.
01/06/2026
കളിപ്പാട്ട-വസ്ത്ര കച്ചവടങ്ങളുടെ മറവിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസിലെ ഒന്നാം പ്രതിയ്ക്ക് 21 വർഷം കഠിനതടവും 210000 രൂപ പിഴയും ശിക്ഷ വിധിച്ചു. 'റാമ്പോ' എന്ന പേരിൽ അറിയപ്പെടുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി റമീസ് റോഷൻ(30 വയസ്) എന്നയാളെയാണ് കോടതി ശിക്ഷച്ചത്.
22.11.2020 ന് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖും പാർട്ടിയും ചേർന്നാണ് ചേലേമ്പ്ര പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വാടക വീട്ടിൽ വെച്ച് 88.12 ഗ്രാം M**A, 0.93 ഗ്രാം L*D സ്റ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയത്. ഹാഷിബ് ശഹീൻ, സക്കീർ ഹുസൈൻ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. മൂന്നാം പ്രതിയ്ക്ക് 21 വർഷം തടവും 210000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. വിചാരണ പൂർത്തിയായ രണ്ടാം പ്രതി ഒളിവിലാണ്.
മലപ്പുറം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ടി.അനിൽകുമാർ, കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജു എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമര്‍പ്പിച്ചത്. ബഹുമാനപ്പെട്ട മഞ്ചേരി NDPS സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീ. ടി.ജി.വർഗീസ് ആണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുരേഷ് ഹാജരായി.
01/06/2026
ശ്രീ. സീറാം സാംബശിവ റാവു IAS എക്സൈസ് കമ്മീഷണറായി ചുമതലയേറ്റു.
01/06/2026
അവധിക്കാലത്തിന്റെ ആഘോഷങ്ങൾ കഴിഞ്ഞ് വിദ്യാലയങ്ങൾ വീണ്ടും ഉണരുകയാണ്. പുതിയ അറിവുകൾ നേടാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കാനുമുള്ള മികച്ച അവസരമാണ് ഓരോ അധ്യയന വർഷവും. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് രക്ഷിതാക്കളുമായും അധ്യാപകരുമായുള്ള നിരന്തരമായ ആശയവിനിമയം അത്യന്താപേക്ഷിതമാണ്. തങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും ആശങ്കകളും തുറന്നു പറയാൻ കഴിയുമ്പോൾ കുട്ടികളിൽ വലിയ തോതിൽ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വർദ്ധിക്കുന്നു. ഇതിനുള്ള അവസരം കുട്ടികൾക്ക് നൽകുക എന്നുള്ളതാണ് നമ്മുടെ കടമ. രക്ഷിതാക്കളുമായുള്ള തുറന്ന സംസാരം കുടുംബബന്ധങ്ങളെ ദൃഢമാക്കുകയും നല്ല ശീലങ്ങളും മൂല്യങ്ങളും വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. കുട്ടികളുടെ വ്യക്തിത്വവികസനത്തിനും അവർക്ക് ശരിയായ ദിശാബോധം നൽകുന്നതിനും മുതിർന്നവരുമായുള്ള ഈ ആരോഗ്യകരമായ ആശയവിനിമയം നിർണായകമായ പങ്കുവഹിക്കുന്നു.
പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആശംസകളോടെ..
31/05/2026
മേയ് 31 - ലോക പുകയില വിരുദ്ധ ദിനം
നാളേയ്ക്ക് വേണ്ടി കാത്തിരിക്കേണ്ട, ആ തീരുമാനം ഇന്ന് തന്നെയാകട്ടെ.. പുകയിലയിൽ നിന്നും അകന്ന് നിൽക്കാം, ജീവിതത്തിന് പുതുശ്വാസമേകാം.
30/05/2026
തളിപ്പറമ്പിൽ എം.ഡി.എം.എ യുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ. പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാൻ(33 വയസ്), കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ(23 വയസ്) എന്നിവരാണ് 2 ഗ്രാമിലേറെ രാസലഹരിയുമായി പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ്.ജെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അസീസ്, ബിജു.വി.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഉല്ലാസ് ജോസ്, വിജിത്ത്.ടി.വി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്.എം, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത.എൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ.എം എന്നിവരും പങ്കെടുത്തു.
30/05/2026
വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി എക്സൈസ് പരിശോധനകൾ ശക്തമാക്കിയതിന്റെ ഭാഗമായി കോഴിക്കോട് നടന്ന റെയ്‌ഡിൽ 5 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സുഹൈൽ.പി.ടി( 42 വയസ്) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ശരത്.എസ്സും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഷാജു.സി.പി, ജിത്തു.പി.പി, അജിത്.പി, അഷിൽദ്.പി.എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ അമല്‍ഷാ.കെ.പി, പ്രിവന്‍റീവ് ഓഫീസര്‍(ഗ്രേഡ്) ജിജു.കെ.എൻ, എന്നിവരുമുണ്ടായിരുന്നു.
ചെങ്ങന്നൂർ റെയിൽ റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന ബംഗാൾ സ്വദേശിയെ 36.33 ഗ്രാം ഹെറോയിനുമായി അറസ്റ്റ് ചെയ്തു. മസിദുർ റഹ്മാൻ(41 വയസ്) എന്നയാളെയാണ് ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ്.വി യുടെ നേതൃത്വത്തിലുള്ള പാർട്ടിയും ആലപ്പുഴ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.സതീശൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) അജിത് കുമാർ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
25/05/2026
അഞ്ചലിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി. കുട്ടിനാട് സ്വദേശികളായ കുൽസoബീവി(66 വയസ്), രാജു(58 വയസ്) എന്നിവരാണ് 1.5 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. അഞ്ചൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.രാജീവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അൻസാർ.എ, പ്രദീപ്.എസ്, പ്രിവന്റീവ് ഓഫീസർ അഭിലാഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഗിരീഷ് കുമാർ, റിനി.എസ്.പി, സിവിൽ എക്സൈസ് ഓഫീസർമാരായ റിഞ്ചോ വർഗീസ്, രാഹുൽ.ആർ എന്നിവർ പങ്കെടുത്തു.