SUCI Communist Kerala

SUCI Communist Kerala

Share

Official page of Socialist Unity Centre of India (Communist), SUCI (C) Kerala State Committe

01/06/2026
31/05/2026

'പ്രചോദന' കുട്ടികളുടെ പ്രസ്ഥാനം ആലപ്പുഴ ജില്ലയിലെ
പുന്നപ്ര സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ മെയ് 13,14,15 തീയതികളിൽ സംഘടിപ്പിച്ച 32-ാമത് സംസ്ഥാനതല ക്യാമ്പ്.

26/05/2026

*ഇന്ധനവില വർധനവിലൂടെയുള്ള തുടർച്ചയായ ആക്രമണം:*
*സ്വയരക്ഷക്കായി ജനങ്ങൾ സമരക്കമ്മിറ്റികളിൽ സംഘടിക്കുക.*

- *എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്‌ )*

വിലക്കയറ്റത്തിന്റെ ആഘാതം കൊണ്ട് ഇതിനോടകം തകർന്നിരിക്കുന്ന സാധാരണജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതമയമാക്കും വിധം ഇന്ധന വില തുടരെത്തുടരെ കൂട്ടിക്കൊണ്ട് കേന്ദ്രസർക്കാർ അതിന്റെ ആക്രമണ സ്വഭാവം കാട്ടുകയാണ്. പാചകവാതക വില ആയിരത്തോളം രൂപ വർദ്ധിപ്പിച്ചപ്പോൾ തർന്നടിഞ്ഞ ചെറുകിട ഉപജീവനമേഖല നേരിടുന്ന കെടുതിയും അവയ്ക്കെതിരെ ഉയർന്നുവന്ന പ്രതിഷേധവും ഭരണാധികാരികളെ തെല്ലും അലട്ടുന്നില്ല എന്നാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നിഷ്ട്ടുരമായ ഈ വില വിലവർദ്ധനവ് തെളിയിക്കുന്നത്. ഈ വർദ്ധനവിന്റെ സ്വാഭാവിക തുടർചലനങ്ങളെന്നവണ്ണം സകല നിത്യോപയോഗ സാധനങ്ങളുടെയും വില വർദ്ധിക്കുകയും വാഹനഗതാഗതത്തെ ആശ്രയിക്കുന്ന ജീവിതവ്യാപരങ്ങളെയാകെ തകർക്കുകയും ചെയ്യും.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പേര് പറഞ്ഞാണ് ഇക്കുറി വില കൂട്ടുന്നത്. ലോകത്തെ ഇതര സർക്കാരുകൾ യുദ്ധസാഹചര്യത്തെ നേരിടാൻ മുൻ‌കൂർ തയാറെടുക്കുകയും ജനങ്ങളെ സഹായിക്കുന്ന നടപടികളെടുക്കുകയും ചെയ്തപ്പോൾ മോദി സർക്കാർ കോർപറേറ്റുകളെ പുഷ്ടിപ്പെടുത്താനായി ജനങ്ങളെ കൊള്ളയടിക്കാനാണ് ഈ അവസരം ഉപയോഗപ്പെടുത്തിയത്. ഇന്ത്യൻ പെട്രോളിയം കമ്പനികൾ ചരിത്രത്തിലെ ഏറ്റവും കൂടിയ വാർഷിക ലാഭം നേടിക്കൊണ്ടിരിക്കുമ്പോഴാണ് ഈ കുത്തിക്കവർച്ച നടക്കുന്നത്. ലാഭനിരക്കിലെ കുറവിനെ നഷ്ടമായി ചിത്രീകരിക്കുകയാണ്. ലോകകമ്പോളത്തിൽ ക്രൂഡ് ഓയിൽ വില അല്പം കൂടുമ്പോൾ പോലും അമിതമായി വില കൂട്ടുന്ന സർക്കാർ, മറിച്ച് വില വൻതോതിൽ കുറയുമ്പോൾ ഇന്ത്യൻ വില കുറക്കുവാൻ തയാറാവുന്നില്ല. ഈ സർക്കാരിന്റെ ഇരപിടിയൻ സ്വഭാവത്തെയാണ് ഇത് കാട്ടുന്നത്.
ഇന്ത്യയിലേറ്റവും കൂടിയ ഇന്ധനവിലയാണ് കേരളത്തിൽ. ഭീമമായ സംസ്ഥാന നികുതികളാണ് കാരണം. അവ കാര്യമായി കുറച്ചുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള ബാധ്യത പുതിയ സംസ്ഥാന സർക്കാരിനുണ്ട്.

ദിനേനയെന്ന വണ്ണം വർദ്ധിക്കുന്ന വില ഇനിയും കൂടുമെന്ന ഭീഷണിയുണ്ട്. സ്വയരക്ഷാർത്ഥം ജനങ്ങൾ സംഘടിക്കുകയും ചെറുത്തുനിൽപ് സമരത്തിന് തയാറാവുകയും ചെയ്യുക എന്ന മാർഗമേ മുന്നിലുള്ളു. ജനകീയ സമരക്കമ്മിറ്റികളിൽ സംഘടിതരായി അതിശക്തമായ പ്രക്ഷോഭണത്തിന് തയാറെടുക്കണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്‌ ) സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

22/05/2026

പാരിയത്ത്കാവ് പട്ടികജാതി കുടുംബങ്ങളെ കോടതി നടപടിയുടെ മറവിൽ വഴിയാധാരമാക്കരുത്
— എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)

കൊച്ചി:
ആലങ്ങാട് വാഴക്കുളം പാരിയത്ത്കാവിൽ കഴിഞ്ഞ 50 വർഷത്തിലേറെയായി താമസിച്ചുവരുന്ന പട്ടികജാതി കുടുംബങ്ങളെയാണ് കോടതി നടപടിയുടെ പേരിൽ കുടിയിറക്കാൻ ശ്രമിക്കുന്നത്. പാവപ്പെട്ട ഈ കുടുംബങ്ങളുടെ പാർപ്പിടവും ജീവനോപാധിയും സംരക്ഷിക്കപ്പെടണം.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസിൽ അനുകൂല വിധി ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി നടക്കുന്നത്. എന്നാൽ കോടതി കേസുകൾ നടത്താൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാൻ കഴിയാത്ത പാവപ്പെട്ട കുടുംബങ്ങളുടെ അവസ്ഥയും കാണണം.

വർഷങ്ങളായി അവിടെ ജീവിച്ചുവരുന്ന കുടുംബങ്ങളെ യാതൊരു പരിഹാരവും കാണാതെ വഴിയാധാരമാക്കുന്നത് ശരിയല്ല.

നാട്ടുകാർ ഉന്നയിക്കുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവത്തോടെ പരിശോധിക്കുകയും, ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് പ്രശ്നത്തിന് നീതിപൂർവവും മാനുഷികവുമായ പരിഹാരം കണ്ടെത്തുകയും വേണം.

മൂലമ്പള്ളിയിൽ നിന്ന് കുടിയിറക്കപ്പെട്ട പല കുടുംബങ്ങൾക്കും ഇന്നും പൂർണമായ പുനരധിവാസം ലഭിക്കാത്തത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് പാരിയത്ത്കാവ് വിഷയത്തിൽ സർക്കാർ വിശ്വാസയോഗ്യമായ ഇടപെടൽ നടത്തണം.

നീണ്ട വർഷങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ 10 വർഷമായി ഈ പ്രശ്നം പരിഹരിക്കാതെ വലിച്ചുനീട്ടിയശേഷം ഇപ്പോൾ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ശരിയല്ല. ജനങ്ങളുടെ ജീവിതവും സുരക്ഷയുമാണ് എല്ലാവരും മുൻഗണന നൽകേണ്ടത്.

കോടതി നടപടിയുടെ മറവിൽ പാവപ്പെട്ട കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നടപടികളിൽ നിന്ന് പിന്മാറി, ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

20/05/2026

നന്ദിഗ്രാം, ചെങ്ങറ, വിളപ്പിൽശാല, കരിമണൽ, കെ-റയിൽ, ആശ സമരം... വിട്ടുവീഴ്ചയില്ലാത്ത ജനകീയ സമരങ്ങളോടൊപ്പം വിജയം വരെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌)

12/05/2026

Has India changed its anti-imperialist stance?

Watch the full interview with Com. K. Radhakrishna, Politburo Member of SUCI (Communist), as he discusses current political developments and the tasks before the people.

Available now on the SUCI Kerala YouTube channel

11/05/2026

How does SUCI(Communist) view the wars happening in the world?

Watch the full interview with Com. K. Radhakrishna, Politburo Member of SUCI (Communist), as he discusses current political developments and the tasks before the people. Available now on the SUCI Kerala YouTube channel

07/05/2026

What was the game behind the clubbing of three bills and PM Modi's recent speech through national media?

Watch the full interview with Com. K. Radhakrishna, Politburo Member of SUCI (Communist), as he discusses current political developments and the tasks before the people. Available now on the SUCI Kerala YouTube channel

05/05/2026

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Address


SUCI C, State Committee Office, TC 12/1242, Law College Jn. , Vanchiyoor P. O
Thiruvananthapuram
695035