07/10/2024
IHRD എംപ്ലോയീസ് യൂണിയൻ-2024
IHRD Employees Union -Head Office, Trivandrum
07/10/2024
IHRD എംപ്ലോയീസ് യൂണിയൻ-2024
17/01/2024
IHRD-Institute of Human Resources Development
13/01/2024
13/01/2024
സ. ബി.എസ്.രാജീവ് അനുസ്മരണം
13/01/2024
പ്രതിഷേധ ധർണ on 12/01/2024
Nov 2023 സാലറി കിട്ടാത്തതിൽ
17/03/2023
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആ൪.ഡി ടെക്നിക്കൽ ഹയ൪സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം (www.ihrd.ac.in)
കേരള സർക്കാർ നിയന്ത്രത്തിലുള്ള ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ പീരുമേട് (04869-232899/8547005011), മുട്ടം, തൊടുപുഴ (04862-255755/8547005014) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവ൪ത്തിക്കുന്ന ടെക്നിക്കൽ ഹയ൪സെക്കൻഡറി സ്കൂളുകളിൽ 2023-24 അധ്യയനവ൪ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
ഹൈസ്കൂൾ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് തയ്യാറാക്കുന്ന തരത്തിലാണ് IHRD യുടെ കീഴിലുള്ള ടെക്നിക്കൽ ഹൈസ്കൂൾ കരിക്കുലം. ഭാവിയിൽ ഉദ്യോഗ കയറ്റത്തിനും തൊഴിലിനും സാധ്യത കൂട്ടുന്നതിനായി ഇലക്ട്രോണിക്സ് ട്രേഡ് സർട്ടിഫിക്കറ്റ് ഇതോടൊപ്പം നൽകുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്നിക്കൽ സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി ബയോളജി ഒരു വിഷയമായി പഠിക്കുന്നതിനാൽ വൈദ്യശാസ്ത്ര മേഖലയിലെ ഉപരിപഠനം ലക്ഷ്യമിടുന്നവർക്കും എഞ്ചിനീയറിംഗ് മേഖല തെരെഞ്ഞെടുക്കുന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ് IHRD യുടെ ടെക്നിക്കൽ സ്കൂളുകൾ . THSLC സർട്ടിഫിക്കറ്റ് SSLC ക്ക് തുല്യമാണ്. സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് 10% സംവരണവുമുണ്ട്. പത്താം ക്ലാസ് പാസായവർക്ക് ഇഷ്ട മേഖലയിൽ തന്നെ പ്ലസ് ടു പഠനത്തിന് അതേ സ്കൂളിൽ തന്നെ സൗകര്യം ഉണ്ട് എന്നത് IHRD യുടെ സ്കൂളുകളെ മറ്റ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ടെക്നിക്കൽ ഹയർ സെക്കൻഡറി പഠനം വിജയകരമായി പൂർത്തീകരിക്കുന്നവർക്കു എഞ്ചിനിയറിഗ്/ മെഡിക്കൽ പോലുള്ള മേഖലകളിൽ തുടർ പഠനം കൂടുതൽ സുഗമമായി പൂർത്തീകരിക്കുവാൻ കഴിയുമെന്ന് പൂർവ്വവിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുനിന്നു.
എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ ഓൺലൈനായി മാർച്ച് 10 മുതൽ 21 വരെയും, സ്കൂളുകളില് നേരിട്ട് മാർച്ച് 25 വൈകിട്ട് 4 വരെയും നൽകാം.Online Admission Portal https://ihrd.kerala.gov.in/ths/
14/12/2022
IHRD transform"
Two day workshop - December 16,17
12/10/2022