കൊട്ടാരക്കര നടക്കുന്ന എൻഡിഎ റോഡ് ഷോ
Kummanam For Nemom
To promote Kummanam Rajasekharan's election campaign Rajasekharan started his journalism career by joining to Deepika daily, Kottayam in 1974.
Born on December 23, 1952 at Kummanam village of Aymanam in Kottayam district, Rajasekharan after his schooling at his birthplace, continued his studies at C.M.S college, Kottayam and graduated from there. Then he has completed his post graduate diploma in journalism and joined in various periodicals to acquire training in journalism. He never married and dedicated his life for serving society and
ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ കരുനാഗപ്പള്ളി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശ്രീ വി എസ് ജിതിൻ ദേവിന്റെ റോഡ് ഷോയിൽ പങ്കെടുക്കുന്നു…
ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ ബിജെപി കേരളം മാർഗരേഖ 2026-31 പ്രകാശനം ചെയ്യുന്നു...
ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ ആറ്റിങ്ങൽ റോഡ് ഷോയിൽ പങ്കെടുക്കുന്നു.
23/12/2021
18/06/2021
വനംകൊള്ള: നിയമലംഘനങ്ങളുടെ ഘോഷയാത്ര: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന വനംകൊള്ളയ്ക്ക് വേണ്ടി സർക്കാർ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. മന്ത്രിസഭാ തീരുമാനപ്രകാരം നടന്ന കൊള്ള ഉദ്യോഗസ്ഥൻമാരുടെ തലയിലിട്ട് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തെ അറിയിക്കാതെ വനത്തിന്റെ പേരിൽ നിയമം കൊണ്ടു വന്നത് ചട്ടലംഘനമാണ്. സംരക്ഷിത വനങ്ങളിലെ മരം മുറിക്കാനുള്ള അധികാരം എങ്ങനെയാണ് സംസ്ഥാന സർക്കാരിന് നൽകാൻ സാധിക്കുന്നത്. പാവപ്പെട്ട ആദിവാസികൾക്കെതിരെ കേസെടുത്തത് സർക്കാരിന്റെ അഴിമതി മറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. യഥാർത്ഥ പ്രതികളെ പിടികൂടാതെ ആദിവാസികളെയും കർഷകരെയും കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണ്. ആദിവാസികൾക്ക് വേണ്ട നിയമസഹായം ബിജെപി നൽകും. പൊതുമുതൽ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. പ്രതികൾക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളതിനാൽ സർക്കാരിന്റെ അന്വേഷണം പര്യാപ്തമല്ല. വനംകൊള്ളയ്ക്കെതിരെ നിയമപോരാട്ടതിന് ബിജെപി തയ്യാറാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
15/05/2021
നന്ദു മഹാദേവ നമ്മെ വിട്ടു പിരിഞ്ഞു.
വേദനിക്കുന്നവർക്ക് എന്നും ആത്മധൈര്യം പകർന്ന് മരണത്തെ പുഞ്ചിരിയോടെ പുണർന്ന യുവ സാഹസികന് കണ്ണീരിൽ കുതിർന്ന പ്രണാമം.
പുകഞ്ഞു തീരുന്നതിനേക്കാൾ കത്തിക്കാളിപ്പടർന്ന് ജ്വലിച്ചു നിൽക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് നന്ദു എപ്പൊഴും പറയുമായിരുന്നു. ക്യാൻസർ എന്ന മഹാരോഗം പിടിപെട്ട് പ്രതികൂല സാഹചര്യങ്ങളോട് മല്ലിടുമ്പോഴും വേദനിക്കുന്ന മറ്റ് സഹോദരങ്ങൾക്ക് ആശ്വാസവും തണലുമേകി. എന്നും പ്രതീക്ഷയും പ്രത്യാശയും മാത്രമേ ആ മുഖത്ത് കാണുവാനുണ്ടായിരുന്നുള്ളു. മരണം തൊട്ടടുത്ത് എത്തി എന്ന് തീർച്ചയായിട്ടും നിരാശയുടെ കണികപോലും മുഖത്തോ മനസ്സിലോ ഉണ്ടായിരുന്നില്ല. കാല് മുറിച്ചു മാറ്റിയപ്പോഴും വീൽ ചെയറിലിരുന്ന് മറ്റുള്ളവർക്ക് വേണ്ടി സഹായഹസ്തം നീട്ടി, കണ്ണീർ തുടച്ചു.
അർബുദ രോഗം ബാധിച്ച് കാൽ മുറിച്ചതുമൂലം അവശനായി ബുദ്ധിമുട്ടുകയാവുമെന്ന് കരുതിയാണ് തിരുവനന്തപുരത്തുള്ള വീട്ടിൽ ഞാൻ നന്ദുവിനെ കാണാനെത്തിയത്. പക്ഷേ വീൽചെയറിൽ ഇരുന്ന് നന്ദു ഇരു കയ്യുമുയർത്തി പുഞ്ചിരികൊണ്ട് നമസ്തേ എന്ന് പറഞ്ഞ് എന്നെ സ്വീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ ജീവകാരുണിക പ്രവർത്തനങ്ങളിൽ സദാ നിരതനായ നന്ദുവിന്റെ മുഖത്ത് പ്രത്യാശ മാത്രം. ! സ്വന്തം വേദനയെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ ഒരക്ഷരം പോലും പറഞ്ഞില്ല.
ദുഃഖിക്കുന്ന സഹോദരങ്ങളുടെ വേദന നെഞ്ചിലേറ്റിയ ആ മനുഷ്യസ്നേഹി അപ്പോഴും തന്റെ ദുർബലമായ ശരീരത്തിന്റെ നഷ്ട്ടപ്പെട്ടുവരുന്ന ശേഷിയിൽ തെല്ലും വേവലാതിപ്പെട്ടില്ല.
കോഴിക്കോട് വിദഗ്ധ ചികിത്സ ലഭിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങേണ്ടി വന്നു. സ്വാർത്ഥ താല്പര്യങ്ങളൊന്നും കൂടാതെ മറ്റുള്ളവർക്കുവേണ്ടി സ്വജീവിതം ഒഴിഞ്ഞുവെച്ച ത്യാഗധനനായ ആ ധന്യാത്മാവിന് സ്നേഹമസൃണമായ പ്രണാമം !
ദീപ്ത സ്മരണയ്ക്ക് മൂന്നിൽ ആദരാഞ്ജലികൾ !!
05/05/2021
സർവ്വാദരണീയന് നമോവാകം
നർമ്മസൗരഭ്യം പരത്തിയ വാക്കുകൾ ബാക്കിയാക്കി മാർത്തോമാ വലിയ മെത്രാപ്പോലീത്ത തിരുമേനി യാത്രയായി.
ചിരിക്കാനും ചിന്തിക്കാനും ആശയത്തിന്റെ നറുമുത്തുകൾ വാരിവിതറി ഏവരേയും രസിപ്പിക്കുകയും പ്രചോദിതരാക്കുകയും ചെയ്ത തിരുമേനി എന്നും ജനമനസിൽ ഉജ്ജ്വല വികാരമായി ജ്വലിച്ചു നിൽക്കും.
ജന്മദിനവാർഷികങ്ങൾ ബന്ധുക്കളുടേയും അടുപ്പക്കാരുടേയും ആഘോഷമാക്കുന്നതിലല്ല , ദുർബലരും നിർദ്ധനരുമായി സന്തോഷം പങ്കുവെക്കാനുള്ള അവസരമാക്കി മാറ്റുന്നതിലായിരുന്നു താല്പര്യം.മാനവികതയുടെ ഉദാത്ത മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകി.
ഒരിക്കൽ ആറന്മുള ശബരി ബാലാശ്രമത്തിൽ കുട്ടികളോടൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്തത് ഇപ്പോഴും മരിക്കാത്ത ഓർമ്മയായി അവശേഷിക്കുന്നു.
സാമൂഹ്യ തിന്മകളെ തന്റെ മൂർച്ഛയേറിയ ഫലിത പ്രയോഗങ്ങൾ കൊണ്ട് എതിരിട്ടു. തെറ്റ് ചെയ്യുന്നവരോട് പുഞ്ചിരിച്ചുകൊണ്ട് സ്‌നേഹപൂർണമായ ഭാഷയിൽ സംവദിച്ചു. അങനെ ഒരു അജാത ശത്രുവായി പൊതുസമൂഹത്തിൽ സർവ്വസമ്മതനായി നിലകൊണ്ടു.
മതഭേദ ചിന്തകൾക്കതീതമായി രാഷ്ട്രത്തിന്റെ വിശാല താല്പര്യങ്ങളുടെ പരിരക്ഷണത്തിന് വേണ്ടി ശബ്ദിച്ചു.
പതിവ് കീഴ്‌വഴക്കങ്ങളിൽ നിന്നും വ്യത്യസ്തമായി അമൃതാനന്ദമയി മഠം , ശ്രീരാമകൃഷ്ണ ആശ്രമം , ക്ഷേത്രങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് കടന്നു ചെല്ലാൻ കഴിഞ്ഞ വലിയ മനസ്സിന്റെ ശ്രേഷ്ഠ പുരുഷനായിരുന്നു തിരുമേനി.
ആ ധന്യ സ്മരണയ്ക്ക് മൂന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
24/04/2021
Kindly help🙏
14/04/2021
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!
12/04/2021
Click here to claim your Sponsored Listing.
Location
Contact the business
Website
Address
Revathi, S33, Shastri Nagar Karamana
Thiruvananthapuram
695002
