31/01/2024
Happy birthday subash
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ടീം 2002 SSLC ബാച്ച്, Social service, Thiruvananthapuram.
31/01/2024
Happy birthday subash
29/11/2022
ഈ ചിത്രത്തിൽ കാണുന്നത് തിരുവനന്ദപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ കള്ളിയലിൽ താമസിക്കുന്ന ശരത്തിൻ്റെ മകൾ ആരാധ്യയാണ്, മകൾക്ക് ഒന്നര വയസ്സു കഴിഞ്ഞു. കുഞ്ഞിന് കുറച്ച് നാളുകൾക്ക് മുമ്പ് കണ്ണിന് ചെറിയ വേദന തുടങ്ങി, ക്രമേണ കാഴ്ചയും മങ്ങി തുടങ്ങി ഡോക്ടറെ കാണിച്ചപ്പോൾ കണ്ണിനകത്ത് ചെറിയ മുഴയുണ്ട് എന്ന് പറഞ്ഞു, കൂടുതൽ ചെക്കപ്പ് ചെയ്തപ്പോൾ ക്യാൻസർ എന്ന് ഡോക്ടർ പറഞ്ഞു ഒരു കണ്ണ് റിമൂവ് ചെയ്തു, ഇനി ഹീമോചെയ്ത് തുടങ്ങണം എന്ന് ഡോക്ടർമാർ പറഞ്ഞു, ഇതുവരെ മകളുടെ ചികിൽസാ ചിലവ് ശരത്ത് കൂലിപണി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് നടന്നു,
എന്നാൽ ഇനി ചികിൽസയ്ക്ക് ഒത്തിരി സാമ്പത്തികം ആവശ്യമാണ് അത് ശരത്തിനും, കുടുംബത്തിനും താങ്ങാൻ കഴിയുന്നതല്ല. ഈ കുഞ്ഞിൻ്റ ജീവൻ നിങ്ങളുടെ കൈയ്യിലാണ്, നിങ്ങൾ ഒന്ന് മനസ് വെച്ചാൽ ഈ കുഞ്ഞിനെ തുടർ ചികിൽസ ചെയ്യാൻ കഴിയും. അതിന് നിങ്ങളുടെ സഹായം ആരാധ്യയ്ക്ക് ആവശ്യമാണ് ,ഒന്ന് സഹായിക്കൂ
ACCOUNT NO
:403002010026790
IFSC CODE : UBIN0540307
Gpay 9809241665 (phonepe)
ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യൂ
23/06/2022
മാനസം ബേക്കറി കുറ്റിച്ചൽ
പ്രിയ സഹപാഠി ഷഫീക് നാല് വർഷമായി കുറ്റിച്ചൽ ജംഗ്ഷനിൽ ആര്യനാട് റോഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന " മാനസം ബേക്കറി " തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഇന്നു മുതൽ പ്രവർത്തനമാരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഇതു വരെയും പ്രീയ നാട്ടുകാർ നൽകിയ സഹകരണം പ്രീയ സുഹൃത്തിന് ഇനിയും ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു.. പ്രീയ സഹപാഠിക്ക് ടീം 2002 SSLC ബാച്ചിലെ കൂട്ടുകാർ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. അഭിനന്ദനങ്ങൾ....🌷
14/04/2022
കണിക്കൊന്നകള്‍ വിരിയുന്ന മേടമാസ പൊന്‍പുലരിയില്‍ ഐശ്വര്യത്തിന്‍റെ പ്രതീകമായി ഒരു വിഷു കൂടി. ഒരായിരം വിഷു ആശംസകള്‍....
02/04/2022
നിക്കറും ലൂണാര്‍ ചെരിപ്പും ഇട്ടോണ്ട് നടന്നിരുന്ന ചെറുപ്പകാലം.
ബാലരമക്കു വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍..
മടല്‍ബാറ്റും രണ്ട് രൂപേന്റെ റബർ ബോളും കൊണ്ട് ക്രിക്കറ്റ് കളിച്ച് വിളയാടിയിരുന്നകാലം.
സൈക്കിള്‍ ടയര്‍ ഉരുട്ടി പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം..
പഴയ ചെരിപ്പും മടലും, ഉജാല കുപ്പിയും ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി ഒാടിച്ച് നടന്നിരുന്ന കാലം...
കബഡി കളിയും, തലപ്പന്തുകളിയും, കള്ളനും പോലീസും ഒക്കെ കളിച്ചിരുന്ന കാലം..
അമ്പലക്കുളത്തില്‍ ചാടിയും നീന്തിയും നടന്നിരുന്ന കാലം...
സൈക്കിൾ കടയിൽ നിന്ന്
വാടകക്ക് സൈക്കിളെടുത്ത് കറങ്ങിയിരുന്ന കാലം...
ഉത്തരം വിളിച്ച് പറഞ്ഞും ഇമ്പോസിഷന്‍ എഴുതിയും ബെഞ്ചില്‍ കയറി നില്‍ക്കുകയും ചെയ്തിരുന്ന കാലം...
വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങി ടി വി യിൽ ശക്തിമാൻ കണ്ടു നടന്ന കാലം..
നടന്ന് സ്കൂളിൽ പോയ കാലം
മാവിലും കശു'മാവിലുമൊക്കെ കല്ലെറിഞ്ഞ് നടന്നിരുന്ന കാലം...
പറമ്പിലെ കശു നണ്ടി പെറുക്കി വിറ്റ് കിട്ടിയ പൈസക്ക് സോഡയും കപ്പലണ്ടിയും നാരങ്ങാമിഠായിയുമൊക്കെ കഴിച്ചിരുന്ന കാലം..
രാവിലെ കുളിച്ച് വെള്ള യൂണിഫോമൊക്കെ ഇട്ട് പോയി വൈകുന്നേരം മണ്ണില്‍ കുളിച്ച് തിരിച്ച് വന്നിരുന്ന കാലം..
ഓട്ടത്തിന് സ്പീഡ് കൂട്ടാന്‍ ചെരുപ്പൂരി കയ്യിലിട്ട് ഓടിയിരുന്ന കാലം...
ഇതിന്റെ ഒക്കെ മുൻപിൽ എന്തോന്ന്
ന്യൂ ജെൻ കാലം ??
പതിനായിരങ്ങള്‍ വിലയുളള ഫോണിൽ സെൽഫിയെടുത്ത് കളിക്കുന്ന നവതലമുറ അറിയുന്നുണ്ടോ പത്ത് രൂപഇല്ലാത്തതിനാൽ ക്ലാസ് ഫോട്ടോ വാങ്ങാൻ കഴിയാതെപോയ പഴയ തലമുറയുടെ വേദന...🌹🌹🌹🌹
കടപ്പാട് fb
❤️❤️
15/03/2022
❤️1988 S.S.L.C ബാച്ച് തുടക്കം കുറിച്ച് ആദ്യകൂടിചേരൽവ്യത്യസ്തമായിട്ടായിരുന്നുഞങ്ങൾ പഠിച്ചിരുന്ന കാലത്ത് സ്കൂളിന് മുന്നിൽ മിഠായി. കാരയ്ക്ക . ചുടക്ക്.തുടങ്ങിയവ കച്ചവടം നടത്തിയിരുന്നവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന.ത്രേസ്യ ചേച്ചിക്ക്ചെറിയഒരു സഹായവും👍പൊന്നാടയും അണിയിച്ച് കൊണ്ടാണ്🙏 ദൈവം ഇനിയും ദീർഘായിസ് നൽകട്ടെ🙏🙏🙏.
പ്രീയ ചേട്ടൻമാർക്കും ചേച്ചിമാർക്കും ടീം 2002 SSLC ബാച്ച് പരുത്തിപ്പള്ളി കുറ്റിച്ചലിൻ്റെ ഒരായിരം അഭിനന്ദനങ്ങൾ❤️
08/03/2022
ഈ വനിതാദിനത്തിൽ നമ്മുടെ ഗ്രൂപ്പിന് അഭിമാനിക്കാം..❤️
പ്രീയ സഹപാഠി റാണി ഒരു തൊഴിലിന് വേണ്ടി പഠിച്ച തയ്യൽ കോച്ചിംഗ് ക്ലാസിൽ 30 പേരിൽ നിന്നും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു..
പഠിക്ക മാത്രമല്ല അതിനോടൊപ്പം ജീവന മാർഗ്ഗമായി ഈ തൊഴിൽ മുന്നോട്ട് കൊണ്ടു പോകുകയാണ് റാണി.
ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിൻ്റെ ഭാഗമായി കൊല്ലം കൗൺസിലർ ഷാൾ അണിഞ്ഞ് ആദരവ് നൽകി.... അഭിനന്ദനങ്ങൾ.....🔥
01/03/2022
ഇന്ന് തിരുപ്പട്ടം സ്വീകരിച്ച പ്രിയ സുഹൃത്ത് രതീഷിനു TEAM 2002 SSLC BATCH KUTTICHALസുഹൃത്തുക്കളുടെ ഒരായിരം ആശംസകൾ.....❤️
27/02/2022
പ്രീയമുള്ളവരെ ടീം 2002 SSLC പരുത്തിപ്പള്ളി കുറ്റിച്ചൽ വീണ്ടും ചെറിയൊരു സഹായം പ്രീയ സഹോദരിയുടെ കുടുംബത്തിന് കൈമാറി. പ്രീയപ്പെട്ട സഹപാഠികൾ എല്ലാപേരും ചേർന്ന് കൊണ്ട് നൽകുകയുണ്ടായി. എത്രയും വേഗം അസുഖം ഭേദം ആകുവാൻ ആത്മാർത്ഥമായ പ്രാർത്ഥനകളും....🙏