IHRD-Institute of Human Resources Development

IHRD-Institute of Human Resources Development

Share

IHRD is an autonomous educational institution established by Government of Kerala

30/12/2025

IHRD

28/12/2025
28/12/2025

IHRD Global Alumni Meet 2025 at Kochi

28/12/2025

Inauguration Ceremony of the IHRD Global Alumni Meet 2025 at Kochi

IHRD | Institute of Human Resources Development 24/12/2025

ഐ.എച്ച്.ആർ.ഡി. കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന് (ഐ.എച്ച്.ആർ.ഡി) കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ജനുവരിയിൽ ആരംഭിക്കുന്ന വിവിധ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റിയിൽ പി.ജി ഡിപ്ലോമ (പി.ജി.ഡി.സി.എഫ്), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ ഡിപ്ലോമ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് (സി.സി.എൽ.ഐ.എസ്) എന്നിവയിലേക്കാണ് പ്രവേശനം.

പി.ജി.ഡി.സി.എ കോഴ്‌സിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈബർ ഫോറൻസിക്‌സ് കോഴ്‌സിന് ബി.ടെക്, ബി.എസ്.സി (സി.എസ്), ബി.സി.എ അല്ലെങ്കിൽ എം.ടെക്/എം.സി.എ/എം.എസ്.സി (സി.എസ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡി.ഡി.റ്റി.ഒ.എ, ലൈബ്രറി സയൻസ് കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സിയും (അല്ലെങ്കിൽ തത്തുല്യം), ഡി.സി.എയ്ക്ക് പ്ലസ് ടുവുമാണ് (അല്ലെങ്കിൽ തത്തുല്യം) യോഗ്യത.

എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കും.

താൽപ്പര്യമുള്ളവർക്ക് www.ihrdadmissions.org/ihrd എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 177 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 118 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ ഡിസംബർ 31ന് വൈകിട്ട് 4ന് മുൻപായി സമർപ്പിക്കണം. അപേക്ഷാ ഫോമുകൾ പരിശീലന കേന്ദ്രങ്ങളിൽ നേരിട്ടും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ് www.ihrd.ac.in സന്ദർശിക്കുക.

IHRD | Institute of Human Resources Development www.ihrd.ac.in “Education should be imparted with a view to the type of society that we wish to build. We are working for a modern democracy built on the values of human dignity and equality. These are only ideals; we should make them living forces. Our vision of the future should include these gr...

21/12/2025

🎓 IHRD Global Alumni Meet 2025
📅 28 December 2025| 📍 Kochi
📌 Venue: KINFRA IECC, Kakkanad

We cordially invite all alumni of IHRD to participate and make this event a grand success.

👉 Register now: https://ihrdglobalalumnimeet.com/

Let’s reconnect and celebrate together! 🌟

21/12/2025

*ഐ.എച്ച്.ആർ.ഡി. ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം:-ഐ.എച്ച്.ആർ.ഡി. ഗ്ലോബൽ അലുമ്നി മീറ്റ് 2025 (IHRD-GAM 2025)*

*കൊച്ചി | ഡിസംബർ 28, 2025; ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്റർ, (ഐഇസിസി) കാക്കനാട്, കൊച്ചി*

കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്‌മെന്റ് (IHRD) സംഘടിപ്പിക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം-ഐ.എച്ച്.ആർ.ഡി. ഗ്ലോബൽ അലുമ്നി മീറ്റ് 2025 (IHRD-GAM 2025), . 2025 ഡിസംബർ 28-ന് കൊച്ചിയിൽ നടക്കുന്ന ഈ ഏകദിന സമ്മേളനം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. (87 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ) പൂർവ്വ വിദ്യാർത്ഥികളെ ഒരുമിപ്പിക്കുന്ന ആദ്യ സർക്കാർതല ആഗോള സംഗമമായിരിയ്ക്കും. വിശദ വിവരങ്ങൾക്കും രജിസ്ടേഷനുമായുള്ള വെബ് വിലാസം: https://ihrdglobalalumnimeet.com/

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Institute Of Human Resources Development TC 86/1949(2), Pettah P. O. , Thiruvanathapuram, Kerala-
Thiruvananthapuram
695024

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm