Navakeralam Karma Padhathi

Navakeralam Karma Padhathi

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Navakeralam Karma Padhathi, Government Organization, Thiruvananthapuram.

27/09/2025

394 കുടുംബങ്ങൾ ❤️
ഒരായിരം സ്വപ്നങ്ങൾ ❤️
അടച്ചുറപ്പുള്ള വീടെന്ന തുരുത്തിക്കാരുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് മുന്നോട്ട്…


03/09/2025

ഏവർക്കും ഹൃദ്യമായ ഓണാശംസകൾ

Photos from Chief Minister's Office, Kerala's post 25/03/2025

🥰🥰🥰

Photos from Navakeralam Karma Padhathi's post 05/03/2025

പാലിയേറ്റീവ് പരിചരണം ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള കെയര്‍'പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവര്‍ സന്നിഹിതരായി.

കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ്. പുതിയ രോഗികളെ രജിസ്റ്റര്‍ ചെയ്ത് തുടര്‍പരിചരണം നല്‍കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷനും പരിശീലനവും നല്‍കല്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കല്‍, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം, പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഡാഷ് ബോര്‍ഡ്, പൊതുജനങ്ങള്‍ക്കുള്ള ഡാഷ് ബോര്‍ഡ് എന്നിവയാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡിലൂടെ നിര്‍വഹിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു. മാത്രവുമല്ല കേരളത്തിലെ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന മാതൃകയായി അംഗീകരിച്ചിട്ടുമുണ്ട്. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷനിലെ പത്ത് പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ ഓരോ രോഗിയുടെയും സമീപ പ്രദേശത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സേവനം ഉറപ്പാക്കി വരുന്നു. എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതിന് പുറമേയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം നടിപ്പിലാക്കി വരുന്നത്.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു, സാമൂഹ്യനീതി വകുപ്പ് ഡയക്ടര്‍ അദീല അബ്ദുള്ള, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡോ. ബിപിന്‍ ഗോപാല്‍, ഡോ. മഹേഷ്, ഡോ. മാത്യൂസ് നമ്പേലി, കെ.എം. സീന, പ്യൂപ്പിള്‍ഫസ്റ്റ് ഹെഡ് ഓഫ് ഡിജിറ്റല്‍ പബ്ലിക് ഗുഡ്‌സ് ബോധിഷ് തോമസ്, സോഷ്യല്‍ പോളിസി ഹെഡ് രഞ്ജിത് ബാലാജി എന്നിവര്‍ പങ്കെടുത്തു.

Photos from Navakeralam Karma Padhathi's post 01/03/2025

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം: നിയമസഭാ സ്പീക്കര്‍

'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' കാന്‍സര്‍ സ്‌ക്രീനിംഗ് ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആരോഗ്യ വകുപ്പ് കാന്‍സറിനെതിരെ വലിയൊരു ക്യാമ്പയിനാണ് നടത്തി വരുന്നത്. നേരത്തെ സ്‌ക്രീനിംഗ് നടത്തി കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. ജപ്പാന്‍ പോലെയുള്ള വികസിത രാജ്യങ്ങള്‍ 40 വയസിന് മുകളിലുള്ളവരെ സ്‌ക്രീന്‍ ചെയ്യുമ്പോള്‍ കേരളം 30 വയസ് മുതല്‍ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. നിയമസഭാ വനിതാ എംഎല്‍എമാര്‍ക്കും വനിതാ ജീവനക്കാര്‍ക്കുമുള്ള കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

ആളുകള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ജനപ്രിതിനിധികളുടെ സ്‌ക്രീനിംഗ് സഹായിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. പലരും അവസാന സ്റ്റേജുകളിലാണ് പരിശോധനയ്ക്ക് എത്തുന്നത്. അതിനാല്‍ ചികിത്സയും സങ്കീര്‍ണമാകുന്നു. വലിയ സാമ്പത്തിക ഭാരവുമാകും. ആദ്യം തന്നെ കാന്‍സര്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസവും ബോധ്യവും വളര്‍ത്തിയെടുക്കുന്ന ബിഹേവിയറല്‍ ചേഞ്ചാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മന്ത്രിമാർ, എംഎല്‍എമാര്‍, നിയമസഭാ ജീവനക്കാര്‍ എന്നിവര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു.

31/12/2024

ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ !!





Photos from Navakeralam Karma Padhathi's post 22/11/2024

'സുസ്‌ഥിര കരിമ്പ് കൃഷി' വിളവെടുപ്പ്
__ ___ ___ ___ ___ ___ ___ ___ ___ ___ ___

ശാസ്ത്രീയവും അത്യുൽപാദനശേഷിയുള്ളതുമായ കരിമ്പ് കൃഷി രീതിയായ സുസ്ഥിര കരിമ്പ് കൃഷി (SSI) മാതൃക തോട്ടം ആദ്യ വിളവെടുപ്പ് നടത്തി. ഹരിതകേരളം മിഷനും മറയൂർ കൃഷിഭവനുമാണ് കൃഷിക്ക് ആവശ്യമായ മേൽനോട്ടവും സഹായവും നൽകിയത്.

പരമ്പരാഗത കരിമ്പ് കൃഷിയിൽ നിന്നും വ്യത്യസ്തമായി കൃത്യമായ അകലത്തിൽ കരിമ്പിൻ തൈകൾ നട്ടു കൃഷി ചെയ്യുന്ന ശാസ്ത്രീയ രീതിയാണ് സുസ്ഥിര കരിമ്പ് കൃഷി മാതൃക. പരമ്പരാഗത രീതിയെ അപേക്ഷിച്ച് ചെലവ് കുറവും ഇരട്ടി വിളവും വിഭാവനം ചെയ്യുന്ന ഈ നൂതന കൃഷി രീതി. കേരളത്തിൽ സുസ്‌ഥിര കരിമ്പ് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങൾ മറയൂർ, കാന്തല്ലൂർ കേന്ദ്രീകരിച്ച് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.

കൃഷിയിടം സന്ദർശിച്ച് ഈ നൂതന കൃഷി രീതികൾ നേരിൽകണ്ട് മനസ്സിലാക്കുന്നതിനും സംശയനിവാരണം നടത്തുന്നതിനും കർഷകർക്ക് പ്രത്യേക അവസരം ഒരുക്കി. ആദ്യ വിളവെടുപ്പ് നടന്നത് യുവകർഷകരുടെ സംരംഭമായ ഓഫ് ദി ഏർത്തിന്റെ ചെറുവാട് ഉള്ള 2 ഏക്കർ മാതൃക കൃഷിയിടത്തിൽ വെച്ചാണ് . വിളവെടുത്ത കരിമ്പ് ഉപയോഗിച്ച് നിർമ്മിച്ച ശർക്കരപ്പടി 'ഓഫ് ദി എർത്ത്' എന്ന പേരിൽ ബ്രാൻഡ് ചെയ്യും.

നവംബർ 21 ന് നടന്ന പരിപാടി മറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി, മറയൂർ കാർഷിക വികസന ബാങ്ക് ബോർഡ് മെമ്പർ എസ്. ചന്ദ്രൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.

ഹരിത കേരളം മിഷൻ പ്രോജക്ട് കോർഡിനേറ്റർ ലിജി ജോർജ്, മറയൂർ കൃഷി ഓഫീസർ അലൻ, കാന്തല്ലൂർ കൃഷി ഓഫീസർ ഹുബൈബ്, അഞ്ചുനാട് കരിമ്പ് ഉല്പാദന വിതരണ സംഘം സെക്രട്ടറി റെജി, മറയൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ജോർജ് കുഞ്ഞപ്പൻ, വാർഡ് മെമ്പർ സി കുട്ടിരാജ് എന്നിവർ സംബന്ധിച്ചു.

19/11/2024

കൊല്ലം ചവറ കെഎംഎംൽ ഹരിതകേരള മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'പുനർജനി പച്ചത്തുരുത്ത് പദ്ധതി' പൊന്മനയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
❧❧❧❧❧❧❧❧❧❧❧
കെഎംഎംഎലിന്റെ ഖനനം കഴിഞ്ഞ ഭൂമിയെ സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരുന്നതിനായി നടപ്പിലാക്കുന്ന 'പുനര്‍ജ്ജനി പച്ചത്തുരുത്ത് പദ്ധതി' ഉദ്ഘാടനം ചെയ്തു. 30 ഏക്കർ സ്ഥലത്ത് ആവശ്യമായ വളം, ചകിരിച്ചോറ്, കരിയില തുടങ്ങിയവ ചേര്‍ത്ത് പാകപ്പെടുത്തി തൈകള്‍ നട്ടുവളർത്തിയാണ് മാതൃകാപരമായ ഈ പദ്ധതി നടപ്പിലാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളാണ് ഇവിടെ നട്ടതിലേറെയും എന്നതും കൂടുതൽ സന്തോഷകരമായൊരു വാർത്തയാണ്. ഒപ്പം സംസ്ഥാന കശുവണ്ടി വികസന ഏജന്‍സിയില്‍ നിന്നും പ്രദേശത്തിന് അനുയോജ്യമായ അത്യുല്‍പ്പാദനശേഷിയുള്ള കശുമാവിന്‍ തൈകളും വിവിധയിനം നാട്ടുമരങ്ങളുടെ തൈകളും വെച്ചുപിടിപ്പിക്കും. വലിയ ഒരു പ്രദേശത്തെ വീണ്ടെടുക്കുന്നതിലൂടെ ലോകശ്രദ്ധയാകർഷിക്കാൻ സാധിക്കുന്ന ഒരു പദ്ധതിയാണ് നമ്മൾ ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ നടപ്പിലാക്കുന്നത്. കേരളത്തിന്റെ അഭിമാനമായ പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ എം എം എലിന്റെ മറ്റൊരു തിളക്കമാർന്ന ചുവടുവെപ്പ് കൂടിയാണിത്.

15/11/2024

ഖനനം നടന്ന 30 ഏക്കർ സ്ഥലത്ത്
പുനര്‍ജ്ജനി പച്ചത്തുരുത്ത്
------------------------------------------

പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങളിൽ കേരളത്തിന്റെ ശ്രദ്ധേയമായ ഉദ്യമമാണ് പച്ചത്തുരുത്ത് പദ്ധതി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളെ പ്രതിരോധിക്കാനും പാരിസ്ഥിതിക ആരോഗ്യം വീണ്ടെടുക്കാനുമുള്ള ക്രിയാത്മകമായ ഈ പ്രവർത്തനം കൊല്ലം ചവറ KMML Ltd. ൽ ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ നടപ്പാക്കുകയാണ്. ഇവിടെ ഖനനം നടന്ന 30 ഏക്കർ സ്ഥലത്ത് പച്ചത്തുരുത്ത് ഒരുക്കുകയാണ്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഖനനം നടന്നശേഷം ഉപയോഗിക്കാതെ കിടന്ന സ്ഥലത്ത് പച്ചത്തുരുത്ത് തീർക്കുന്നത്.

പാലോട് JNTBGRI ലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അനുയോജ്യമായ തൈ ഇനങ്ങൾ തിരഞ്ഞെടുത്തത്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളാണ് ഇതിലേറെയും. ഇതിനുപുറമെ സംസ്ഥാന കശുവണ്ടി വികസന ഏജൻസസി നിർദ്ദേശിച്ച പ്രദേശത്തിനിണങ്ങിയ കശുമാവിൻ തൈകൾ, കൂടാതെ വിവിധയിനം നാട്ടുമരങ്ങളുടെ തൈകൾ തുടങ്ങിയവയും ഇവിടെ വച്ചുപിടിപ്പിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന ജൈവവളം ഇവിടെ പ്രയോജനപ്പെടുത്തും.

ഖനനം നടന്ന ശേഷം ഉപയോഗിക്കാതെ കിടന്ന സ്ഥലത്ത് പുതുജീവനായി വളരുന്ന പുനർജ്ജനി പച്ചത്തുരുത്ത് ബഹു. സംസ്ഥാന നിയമ, വ്യവസായ, കയര്‍ വികസന വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് 2024 നവംബർ 16 ന് വൈകുന്നേരം 6 മണിക്ക് ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിലേക്ക് എല്ലാവർക്കും സ്വാഗതം....

13/11/2024

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ, ശിശുദിനത്തിൽ (നവംബർ 14 ന്) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കുട്ടികളുടെ ഹരിതസഭ

മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ശിശുദിനത്തിൽ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയിൽ രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

#കുട്ടികളുടെ_ഹരിതസഭ

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Thiruvananthapuram
695001