BJP പെരുന്താന്നി Supporters

BJP പെരുന്താന്നി Supporters

Share

വികസനം വേണം നമ്മുടെ തിരുവനന്തപുരത്ത?

29/12/2025

ബിജെപിക്കാരനായ തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് ആദരണീയനായ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു.

അഭിമാന നിമിഷം.

29/12/2025

വിജയങ്ങൾ സ്വപ്നങ്ങളിൽ മാത്രമായി കണ്ടു മറക്കാനുള്ളതല്ല.

മാരാർജി ഭവൻ സ്ഥിതി ചെയ്യുന്ന അനന്തപുരിയിൽ നിന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയനും കൂടി സ്വപ്നം കണ്ടതും ഇതേ ചിത്രം തന്നെയാണ്.

ഇനി സ്വപ്നം വികസിത അനന്തപുരി



Photos from Rajeev Chandrasekhar's post 14/12/2025
14/12/2025

പ്രധാനമന്ത്രിയുടെ സന്ദേശം ഇങ്ങ് എത്തി..

ലോകാരാധ്യനായ അദ്ദേഹവും ഉടനെത്തും നമ്മുടെ നഗരത്തിനുള്ള കരുതലുമായി..

#വികസിതതിരുവനന്തപുരം

12/12/2025

നാളെ നഗരസഭാ തിരഞ്ഞടുപ്പ് ഫലം.

ഭാരതം തന്നെ ഉറ്റു നോക്കുന്ന ഫലമാണ് തിരുവനന്തപുരം നഗരസഭയിൽ നിന്ന് വരാൻ പോകുന്നത്..

എല്ലാം ശ്രീപദ്മനാഭനിൽ അർപ്പിച്ച് കഴിഞ്ഞ 314 ദിവസത്തെ സ്വന്തം ടീമിൻ്റെ പ്രവർത്തനത്തിൻ്റെ ഫലം നഗരത്തിലെ ജനങ്ങളുടെ അനുഗ്രഹങ്ങളായി ഒഴുകിയെത്തും എന്ന ഉറച്ച വിശ്വാസത്തോടെ, ഒരു പിരിമുറക്കവും ഇല്ലാതെ നിയമസഭാ തിരഞ്ഞടുപ്പിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം നഗരത്തെ ഒരുപാട് സ്നേഹിക്കുന്ന, കഴിഞ്ഞ രണ്ട് മാസത്തിൽ മാത്രം നഗരവുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് എഴുപത് വിഷയങ്ങൾ ഉയർത്തി ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കാൻ ശ്രമിച്ച ബിജെപി സിറ്റി ജില്ലയുടെ അമരക്കാരൻ
#കരമനജയൻ



#മെട്രൊയുംവേണം,
#ബസ്പോർട്ടുംവേണം
#കപ്പൽശാലയുംവേണം

08/12/2025
07/12/2025

വർഷം രണ്ടായിരം കോടി, അതായത് മാസം 167 കോടിയോളം, ആഴ്ചയിൽ 42 കോടിയോളം, ദിവസവും 6 കോടിയോളം രൂപ നഗരത്തിൻ്റ വികസനത്തിനായി ചിലവഴിക്കുന്നു
എന്ന്..

ഈ കോടികൾ എങ്ങോട്ടാണ് ഒഴുകി പോയത്, പോകുന്നത് ?

07/12/2025

നഗരസഭയിൽ റിലയൻസിന് വേണ്ടി നടന്നത് 32 കോടിയുടെ അഴിമതി: ബിജെപി

തിരുവനന്തപുരം നഗര സഭയിൽ റിലയൻസ് ജിയോ ഫൈബറിന് നഗരത്തിലെ റോഡുകളിൽ പോസ്റ്റ് സ്ഥാപിക്കാൻ അനുമതി കൊടുത്തതിൻ്റെ പേരിൽ നടന്നത് 32 കോടി രൂപയുടെ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്.

റിലയൻസ് ജിയോ ഫൈബറിൻ്റെ 35000 പോസ്റ്റുകൾ നഗര പരിധിയിലെ റോഡുകളിൽ സ്ഥാപിക്കാൻ നഗരസഭ മുൻകൂറായി ആവശ്യപ്പെട്ടത് 28.80 കോടി രൂപയാണ് (28,80,17,266) എന്നാൽ റിലയൻസിൻ്റെ വാദം തങ്ങൾക്ക് 11.34 കോടിയേ (11,34, 97215) അടയ്ക്കേണ്ടതുള്ളൂവെന്നും തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ മാനദണ്ഡങ്ങളൊന്നും മാനിക്കാതെ റിലയൻസ് പറയുന്ന തുക പിന്നീട് അടച്ചാൽ മതിയെന്ന് അന്നത്തെ മേയറും , ഇപ്പോൾ സിപിഎമ്മിൻ്റ മേയർ സ്ഥാനാർത്ഥിമാരിൽ ഒരാളായി തെരഞ്ഞടുപ്പ് മത്സര രംഗത്തുള്ള ശ്രീകുമാർ ഫയലിൽ ഉത്തരവിടുകയുമായിരുന്നു.
തുടർന്ന് ഈ പണം പോലും അടയ്ക്കാതെ പോസ്റ്റുകളുടെ വാടക കാരാർ മാത്രം കാണിച്ച് എൽ എസ് ജി ഡി ട്രൈബ്യൂണലിൽ റിലയൻസ് അപ്പീൽ കൊടുത്തിട്ടും അത് എതിർക്കാനോ ട്രൈബ്യൂണലിനെ സത്യം പറഞ്ഞ് ബോധിപ്പിക്കാനോ നഗരസഭയ്ക്ക് കഴിഞ്ഞ മൂന്നു വർഷക്കാലമായി ആയില്ലന്നും, ഇതു കാരണം കഴിഞ്ഞ നാല് വർഷം വാടകയടക്കം നഗരസഭയ്ക്ക് നഷ്ടപ്പെട്ടത് 32 കോടി രൂപയാണെന്നും എസ് സുരേഷ് പറഞ്ഞു.

യഥാർത്ഥ കരാറുകൾ ഒളിപ്പിച്ച് വച്ച് എൽ എസ് ജി ഡി ട്രൈബ്യൂണലിൽ നിന്ന് റിലയൻസിന് അനുകൂല വിധി സമ്പാദിച്ച് കൊടുക്കാൻ മേയറും , ഭരണ സംവിധാനങ്ങളും സി പി എമ്മും ശ്രമിക്കുന്നുവെന്നും എസ് സുരേഷ് പറഞ്ഞു. ബി ജെ പി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Perunthanni
Thiruvananthapuram
695024