05/12/2022
ഇന്ത്യ സ്വതന്ത്രയായതിന് പിന്നിലെ അണിയറക്കഥകള്‍ ലോകത്തിന് മുന്നിലെത്തിച്ച ‘ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ‘ എന്ന പുസ്തകത്തിന്റെ രചയ്താവ് വിഖ്യാത എഴുത്തുകാരന്‍ ഡൊമനിക് ലാപ്പിയറിന് ആദരാഞ്ജലികൾ.
ഫ്രാന്‍സിലെ ഷാറ്റ്‌ലിയെ നഗരത്തില്‍ ജനിച്ച ഡോമനിക് ലാപ്പിയര്‍ അമേരിക്കന്‍ എഴുത്തുകാരനായ ലാരി കോളിന്‍സുമായി ചേര്‍ന്ന് എഴുതിയ സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ ( ഫ്രീഡം അറ്റ് മിഡിനൈററ്) എന്ന പുസ്തകം ഇന്ത്യ സ്വതന്ത്ര്യയായ 1947 ലെ സംഭവങ്ങളുടെയും വിഭജനം , മഹാത്മാഗാന്ധി വധം എന്നിവയുടെ അണിയറക്കഥകളുടെ വസ്തു നിഷ്ഠമായ വിവരണമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തില്‍ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളായാണ് ഡോമനിക് ലാപ്പിയര്‍ ഗണിക്കപ്പെടുന്നത്. കല്‍ക്കത്തയിലെ റിക്ഷാ തൊഴിലാളികളിടെ കഥ പറഞ്ഞ ‘ സിറ്റി ഓഫ് ജോയ്’ എന്ന പുസ്തകവും ലോകമെങ്ങും ലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചതാണ്.
ഇന്ത്യയിലെ മാനുഷിക പദ്ധതികളെ പിന്തുണയ്ക്കാൻ ലാപിയർ തന്റെ റോയറ്റിയിൽ നിന്നുള്ള വലിയപങ്ക് ഉപയോഗിച്ചു. 1981 മുതൽ അദ്ദേഹം തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശതുകയുടെ ഒരു പങ്ക് കൊൽക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കുന്ന സിറ്റി ഓഫ് ജോയ് ഫൗണ്ടേഷന് നൽകിവരുന്നുണ്ട് മനുഷ്യസ്നേഹി കൂടിയായ എഴുത്തുകാരന് പ്രണാമം.
05/12/2022
വിലയിടിവിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകർക്ക് സഹകരണ വകുപ്പിന്റെ ഇടപെടൽ ആശ്വാസമായി . തക്കാളിവില ഉയർന്നു . കർഷകരിൽ നിന്ന് 15 നിരക്കില്‍ തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക കര്‍മ്മപദ്ധതി സഹകരണവകുപ്പ് അടിയന്തിര പ്രാധാന്യത്തോടു കൂടി ശനിയാഴ്ച്ച മുതൽ നടപ്പിലാക്കി തുടങ്ങിയതോടെയാണ് ഉയർന്ന വില വാഗ്ദാനം ചെയ്ത് വ്യാപാരികൾ എത്തിത്തുടങ്ങിയത്. പാലക്കാട് ജില്ലയിലെ വടകരപ്പതി പഞ്ചായത്തിൽ നിന്നും എരിത്തിയാംപതി പഞ്ചായത്തിൽ നിന്നുമാണ് ബാങ്കുകൾ തക്കാളി സംഭരിച്ച് തുടങ്ങിയത്. ഇതോടെയാണ് മികച്ച വില നൽകാൻ കച്ചവടക്കാർ തയാറായത്.
ഒന്നര ടൺ തക്കാളിയാണ് ശനിയാഴ്ച്ച വാങ്ങിയത് . പാലക്കാട് തൃശൂര്‍ എറണാകുളം ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തിരമായി 100 ടണ്‍ തക്കാളി 15 രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള നടപടി സഹകരണവകുപ്പ് സ്വീകരിച്ചു. ഇതിൽ ഒൻപത് ടൺ തക്കാളി ഇന്ന് രാവിലെ 15 രൂപ വില നൽകി സംഭരിച്ച് പാലക്കാടേയ്ക്ക് ഒരു ടൺ തൃശൂർ രണ്ട് ടൺ എറണാകുളം ആറ് sൺ എന്നിങ്ങനെ സഹകരണ സംഘങ്ങൾ മുഖാന്തിരം വിപണനം ചെയ്യും. സഹകരണ സംഘങ്ങൾ തക്കാളി എടുത്തത്തോടെ ഇന്നലെ 15 രൂപയും അതിൽ കൂടുതലും നൽകാൻ വൻകിടമൊത്ത വ്യാപാരികളും ഇടനിലക്കാരും തയാറായി വന്നിട്ടുണ്ട്.
ആവശ്യമെന്നു കണ്ടാല്‍ തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരും .
05/12/2022
മലയാളസാഹിത്യത്തിന്റെ പ്രകാശഗോപുരം ടി.പത്മനാഭന് ഇന്ന് 93ാം പിറന്നാൾ. മലയാളിയുടെ മനസ്സു നിറച്ച എഴുത്തുകാരന് ജന്മദിന മംഗളാശംസകൾ.
രാവിലെ അദേഹത്തെ ഫോണിൽ വിളിച്ചിരുന്നു. എഴുത്തിന്റെ 75 ൽ നിൽക്കുന്ന മഹാനായ കഥാകാരൻ ഒരോ കൃതിയിലൂടെയും നമ്മൾക്ക് സമ്മാനിച്ചത് നന്മയുടെ നറുവെളിച്ചമാണ്. അതിന്റെ പ്രകാശത്തിൽ നമ്മുടെ സമൂഹത്തിന് മുന്നൊട്ടു നടക്കാനാവും.
എഴുത്ത് ജീവിതത്തിൽ ടി.പദ്മനാഭന് ഒരു നീണ്ട കാല മൗനമുണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് സാക്ഷി എന്ന കഥയു മായാണ് തിരിച്ചു വരവ് . അത്യന്താധുനികതയുടെ പൊള്ളത്തരങ്ങളെ മൗനം ഒരു സമരായുധമാക്കി തോൽപ്പിച്ച എഴുത്തുകാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സാക്ഷി എന്ന കഥ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇനിയും ജീവന്റെ തുടിപ്പുള്ള കഥകൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു.
03/12/2022
സിനിമാ നടൻ കൊച്ചു പ്രേമന് ആദരാഞ്ജലികൾ. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ രാജസേനൻ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മലയാള സിനിമയിൽ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. ബന്ധുമിത്രാധികളുടെയും കലാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ആദരാഞ്ജലികൾ.
03/12/2022
ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനമാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ഇങ്ങനെയുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വർഷവും ഡിസംബർ 3 ആഗോള ഭിന്നശേഷി ദിനമായി (International Day of Persons with Disabilities) ആചരിക്കുന്നു. ലോക ജനസംഖ്യയുടെ 7 ബില്യൺ അല്ലെങ്കിൽ ഏകദേശം 15 ശതമാനം ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. രാജ്യങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങൾക്ക് നമ്മൾ കൂടുതൽ പരിഗണന നൽകേണ്ടതുണ്ട് അതിനാൽ സഹകരണ വകുപ്പിൽ ജോലി ചെയ്യുന്ന ഇങ്ങനെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങൾക്കായി സഹകരണ വകുപ്പ് നൽകിയിരുന്ന പ്രതിമാസ വിദ്യാഭ്യാസബത്ത ആയിരം രൂപയായി വർദ്ധിപ്പിക്കുകയാണ് ഇതുസംബന്ധിച്ച് ഉത്തരവ് നൽകികഴിഞ്ഞു. സമൂഹത്തിൻറെ സഹതാപത്തെക്കാൾ അഭിമാനകാരമായ നിലനിൽപ്പാണ് അവർ ഓരോരുത്തരും ആഗ്രഹിക്കുന്നത്. സമൂഹത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒറ്റക്കെട്ടായി നമുക്കും അവര്‍ക്കൊപ്പം നില്‍ക്കാം.
02/12/2022
വിലയിടിയലിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ തക്കാളികര്‍ഷകര്‍ക്ക് കൈത്താങ്ങായി സഹകരണവകുപ്പ്. 15 നിരക്കില്‍ കര്‍ഷകരില്‍ നിന്നും തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക കര്‍മ്മപദ്ധതിയാണ് സഹകരണവകുപ്പ് അടിയന്തിര പ്രാധാന്യത്തോടു കൂടി നടപ്പിലാക്കുന്നത്.
പാലക്കാട്, ചിറ്റൂര്‍ പ്രദേശത്തെ തക്കാളി കര്‍ഷകര്‍ക്ക് ഒരു കിലോക്ക് 1 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ ഇടത്തട്ടുകാരില്‍ നിന്ന് വില ലഭിക്കുന്നത്. ആ ചൂഷണത്തില്‍ നിന്ന് അവരെ രക്ഷിക്കുന്നതിനാണ് അടിയന്തരമായ ഇടപെടല്‍ നടത്തിയത്. പാലക്കാട് തൃശൂര്‍ എറണാകുളം ജില്ലകള ഏകോപിപ്പിച്ചുകൊണ്ട് അടിയന്തിരമായി 100 ടണ്‍ തക്കാളി 15 രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള നടപടിസഹകരണവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. 24 മണിക്കൂറിനകം തന്നെ സംഭരണം ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആവശ്യമെന്നു കണ്ടാല്‍ തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരും.
ചൂഷണം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറി, അവരെ ചേര്‍ത്തു പിടിക്കാന്‍ എന്നും സഹകരണമേഖല കൂടെ ഉണ്ടാകുമെന്നതിന്റെ ഒരു സന്ദേശമാണ് സഹകരണവകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.
02/12/2022
പ്രശസ്ത കഥകളിആചാര്യന്‍ കലാമണ്ഡലം വാസുപിഷാരടി ഇനി ദീപ്തമായ ഓര്‍മ. കളിയരങ്ങിലെ കാവ്യാത്മകശൈലിയുടെ പ്രയോക്താവായിരുന്ന അദ്ദേഹത്തിന് ആദരാഞ്ജലികള്‍ .
കേരളകലാമണ്ഡലം മുന്‍ വൈസ് പ്രിൻസിപ്പാളും കഥകളിവേഷം പഠനവിഭാഗം മുന്‍മേധാവിയുമായിരുന്ന അദ്ദേഹം കഥകളിയെ പുതുതലമുറയിലേക്ക് പകര്‍ന്ന് നല്‍കാന്‍ ജീവിതം ചിലവഴിച്ച മഹാനാണ്. കഥകളിയുടെ പ്രായോഗിക, താത്വിക തലങ്ങളെക്കുറിച്ച് ലളിതവും ഗഹനവുമായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു.
ഒന്നരപ്പതിറ്റാണ്ടായി അരങ്ങില്‍ സജീവമല്ലായിരുന്ന അദ്ദേഹം തനിക്ക് പറയാനുള്ളതൊക്കെ അരങ്ങിലെ എന്റെ വേഷങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന നിലപാടുകാരനായിരുന്നു. കല്യാണസൗഗന്ധികത്തിലെ ഭീമസേനനും നളചരിതത്തിലെ നളനും കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രരുമൊക്കയായി ഇനി ഏക്കാലവും കഥകളി പ്രേമികളുടെ മനസിലുണ്ടാകും. അദ്ദേഹത്തിന്റെ ഗിഷ്യഗണങ്ങളുടെയും കുടുംബാഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.
01/12/2022
കേരളത്തിനു സ്വന്തം ബാങ്ക് നാലാംവർഷത്തിലേക്ക് കടന്നപ്പോൾ അന്തർദേശീയ ബഹുമതിതേടിയെത്തി. വേൾഡ് കൊ ഓപ്പറേറ്റീവ് മോണിട്ടറിന്റെ ഏറ്റവും പുതിയ പട്ടികയിൽ ഏഷ്യയിലെ ഒന്നാമത്തെ സഹകരണ ബാങ്കായിരിക്കുകയാണ് കേരളബാങ്ക്. 2022 ലെ വേൾഡ് കോപ്പറേറ്റീവ് മോണിറ്റർ പുറത്തിറക്കിയപ്പോഴാണ് ഈ നേട്ടം.
ലോക റാങ്കിങ്ങിൽ കേരളത്തിലെ കേരളബാങ്കിന് പുറമെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘവും സ്ഥാനം പിടിച്ചു. അന്തർദേശീയ സഹകരണ
സഖ്യവും (യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് പ്രസിദ്ധപ്പെടുത്തിയ 'World Cooperative Monitor ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയിൽ (Turnover GDP Per Capita റാങ്കിങ്ങിൽ , ധനകാര്യ സേവന മേഖലയിൽ) കേരള ബാങ്ക് 35 സ്ഥാനത്താണ്. യൂട്ടിലിറ്റി ഇൻഡസ്ടറി വിഭാഗത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്സഹകരണ സംഘം രണ്ടാം സ്ഥാനം നിലനിർത്തി.
കേരള ബാങ്കിന്റെയും ഊരാളുങ്കലിനെയും ഈ നേട്ടം സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വിജയമാണ്. കേരളത്തിലെ ജനങ്ങളുടെ വിജയമാണ് കേരളം മുന്നോട്ടുവച്ച ബദലിന് ലഭിക്കുന്ന ആഗോള അംഗീകാരമാണ്.
01/12/2022
സഹകരണ വകുപ്പിന്റെ വിവിധ സേവനങ്ങൾക്കുള്ള ഫീസുകളും സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്കും സർക്കാർ നൽകിയിട്ടുള്ള ധനസഹായങ്ങളുടെ തിരിച്ചടവുകളും ഇ-ട്രഷറി വെബ്സൈറ്റ് ( https://etreasury.kerala.gov.in/ ) മുഖേന നേരിട്ട് അടയ്ക്കാവുന്നതാണ്.
സർക്കാരാപ്പീസുകളിൽ സേവനം നേടാൻ പൊതുജനങ്ങളിൽനിന്നു TR5 രശീത് മുഖേന പണം സ്വീകരിക്കുന്നതിനു പകരം ഏർപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ സംവിധാനമാണു e-TR5 ( https//www.etr5.treasury.kerala.gov.in/ ) എന്നും കമ്പ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവർത്തിപ്പിക്കാവുന്ന ആപ്ലിക്കേഷനാണു e-TR5 . ഇ-ട്രഷറി / e-TR5 പോർട്ടലുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി നൽകി.
01/12/2022
കേരളത്തിന്റെ സഹകരണ മേഖലയിലെ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ് രാജ്യസഭാ എംപി ശ്രീ. എ.എ റഹീം നിർവഹിച്ചു.
ന്യൂഡൽഹി: പ്രഗതി മൈതാനിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള സഹകരണ വകുപ്പിന്റെ ഉല്പന്നങ്ങളുടെ ലോഞ്ചിംഗ് സഹകരണ സംഘം രജിസ്ട്രാർ ശ്രീ.അലക്സ് വർഗീസ് ഐ.എ.എസ് സന്നിഹിതനായ ചടങ്ങിൽ രാജ്യസഭാ എംപി ശ്രീ. എ.എ റഹീം നിർവഹിച്ചു.
കേരളത്തിന്റെ തനത് ഉല്പന്നങ്ങൾക്ക് ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും വിപണന സാദ്ധ്യത ഏറെയാണെന്ന് രാജ്യസഭ എംപി എ.എ. റഹിം പറഞ്ഞു. കേരളത്തിന്റെ ഉല്പന്നങ്ങൾക്ക് ഇവിടെയുള്ള അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് പുതിയ ഉല്പന്നങ്ങളുമായി ഡൽഹിയിലെത്തിയ സംരംഭകരും ഡൽഹിയിലെ വിതരണക്കാരും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ചു. ഡൽഹി പോലുള്ള ഉല്പാദനം തീരെയില്ലാത്ത സ്ഥലങ്ങളിൽ കേരളത്തിൽ ഉല്പാദിപ്പിക്കുന്ന നാടൻ വിഭവങ്ങൾക്ക് ഏറെ ആവശ്യക്കാരുണ്ട്. എല്ലാ വർഷവും കേരളത്തിൽ നിന്നുള്ള സുഗന്ധദ്രവ്യങ്ങൾ വാങ്ങുന്നതിനായി അന്താരാഷ്ട്ര വ്യാപാര മേളയിൽ എത്തുന്നവരുണ്ട്. കേരള ഉല്പന്നങ്ങൾക്കുള്ള ഈ ഡിമാൻഡിന് ആവശ്യമായ അസൽ ഉല്പന്നങ്ങൾ ലഭിക്കുന്നില്ല. കേരള ഉല്പന്നങ്ങൾ ലഭിക്കുന്ന പൊതു കേന്ദ്രങ്ങൾ ഡൽഹിയിൽ ഉണ്ടാകണം. സമീപത്തുള്ള ഉല്പാദക സംസ്ഥാനങ്ങൾ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആശ്രയിക്കുന്നത് ഡൽഹി എന്ന വലിയ വിപണന കേന്ദ്രത്തെയാണ്.
അഞ്ചരക്കണ്ടി ഫാർമേഴ്സ് കോ-ഓപ്പറേറ്റിവ് ബാങ്ക് പുറത്തിറക്കിയ തേങ്ങ ചിപ്സ്, നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റിവ് സപ്ലൈ& മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഹെയർ ഓയിൽ, പള്ളിയാക്കൽ സർവ്വീസ് സഹകരണ ബാങ്ക് തയ്യാറാക്കുന്ന പൊക്കാളി-ഉണക്ക ചെമ്മീൻ, കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഉല്പന്നമായ വെളിച്ചെണ്ണ, 'ഏറാമല സർവ്വീസ് സഹകരണ ബാങ്കിന്റെ ഉല്പന്നമായ തേങ്ങപ്പാൽ എന്നിവയാണ് പുറത്തിറക്കിയ പുതിയ ഉല്പന്നങ്ങൾ.
30/11/2022
ചക്കിട്ടപാറ വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നീതി മെഡിക്കൽ ലാബിന്റെയും ഫിസിയോ തെറാപ്പി സെന്ററിന്റെയും ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു
30/11/2022
ചാത്തമംഗലം സബ് ,രജിസ്ട്രാർ ഓഫീസ്പുതിയ കെട്ടിടം ബഹുമാനപ്പെട്ട കേരള സഹകരണ ,രജിസ്ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി .ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു