14/12/2022
ലക്ഷ്മിയുടെ ചിത്രമുള്ള കറൻസികൾ ഇന്ത്യയിൽ ഉണ്ടായിരുന്നു
രാജ്യം സാമ്പത്തികമായി സമൃദ്ധിയിലേക്ക് ഉയരണമെങ്കിൽ രാജ്യത്തെ കറൻസിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തണമാണ് പുതിയ ആവശ്യം. ഇത്തരക്കാർക്കായി ഒരു ചരിത്രവായന.
ലക്ഷ്മിയുടെ ചിത്രമുള്ള കറൻസികൾ ഇന്ത്യയിൽ ഉണ്ടായിരുന്നു| Kairali News| Charitham Varthamanam EP1
രാജ്യം സാമ്പത്തികമായി സമൃദ്ധിയിലേക്ക് ഉയരണമെങ്കിൽ രാജ്യത്തെ കറൻസിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക...
01/12/2022
നാക്ക് സംസ്ഥാന കോ ഓർഡിനേറ്റർ അഫ്സൽ പള്ളിത്താഴയുടെ മാതാവ് തലശ്ശേരി നാത്ത് ഹൗസിൽ കെ.പി റാബിയ
മരണമടഞ്ഞു.പരേതയായ നാത്ത് കുഞ്ഞാമിനയുടെ മകളാണ്.
മക്കൾ: കെ.പി അഫ്ത്താബ് (സിപിഎം ബാഞ്ച് സെക്രട്ടറി) കെ, കെ പി അമീർ (സിപിഎം അംഗം),മക്കൾ കെ.പി അൻസാരി ( മുസ്ലിം ലീഗ് കൗൺസിലർ തലശ്ശേരി നഗരസഭ),അഫ്സൽ പള്ളിത്താഴ (
നേതാജി ആസാദ് ഹിന്ദ് കൾച്ചറൽ സെൻ്റർ - നാക്ക് സംസ്ഥാ കോർഡിനേറ്റർ)
കെ.പി.ഹാറൂൻ റഷീദ് മുസ്ലിം ലീഗ് പ്രവർത്തകൻ,
സഹോദരങ്ങൾ -പരേതായ പാരഡയ്സ് മമ്മൂട്ടി. മൊയ് തീൻ കുട്ടി .മമ്മു.
01/12/2022
നാക്ക് സംസ്ഥാന കോ ഓർഡിനേറ്റർ അഫ്സൽ പള്ളിത്താഴയുടെ മാതാവ് കെ.പി. റാബിയ (75) മരണമടഞ്ഞു
നാക്ക് സംസ്ഥാന കോ ഓർഡിനേറ്റർ അഫ്സൽ പള്ളിത്താഴയുടെ മാതാവ് കെ.പി. റാബിയ (75) മരണമടഞ്ഞു
തലശ്ശേരിനാത്ത് ഹൗസിൽ കെ.പി റാബിയ (75)മരണമടഞ്ഞു.പരേതയായ നാത്ത് കുഞ്ഞാമിനയുടെ മകളാണ് സഹോദരങ്ങൾ പരേതായ പാരഡയ്സ് മമ....
01/12/2022
Rani Jhansi Regiment finding mention in one of the WW2 Japanese magazines.
27/11/2022
അദ്ദേഹം രാഷ്ട്രീയ സമ്മേളനത്തില്‍ മേൽ പറഞ്ഞ പ്രകാരം പ്രസംഗിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ സമരസംഘടനയായിരുന്ന കോൺഗ്രസിൻ്റെ ഭാവി സുഖാലസ്യത്തിലും അവധി ദിന പ്രവര്‍ത്തനങ്ങളില്‍ മാത്രം പരിമിതപ്പെട്ട് ഞായറാഴ്ച്ച കോങ്കറസ്സ് എന്ന് ഇരട്ടപ്പേര് വീഴുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഇന്നും കോൺഗ്രസിന് ആ വിശേഷണം ചേരും എന്ന് തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ അഭിനവ ഗാന്ധിയൻമാർ...
കോൺഗ്രസ് വീണ്ടും ”ഞായറാഴ്ച്ച കോങ്കറസ്” ആകുമ്പോൾ – exclusivedaily news
ആർ.രാഹുൽ ”’കോണ്‍ഗ്രസ്സിന്റെ ഉദ്ദേശ്യം ലഡുവും ജിലേബിയും ശാപ്പിട്ട് സുഖമായി വിശ്രമിക്കുകയാണെന്ന് വരുന്ന ആളുക.....
26/11/2022
ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനപരമായി ഒരു രാഷ്ട്രീയരേഖയാണ്. അതിന് രാജ്യത്തിന്റെ രാഷ്ടീയ സാമൂഹിക ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. 'സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ' നീതിയാണ് ഭരണഘടനയുടെ താക്കോലായ ആമുഖത്തില്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാം അഹങ്കരിച്ചിരുന്ന ഇന്ത്യയിലെ ഭരണഘടന ഒരു രാഷ്ട്രീയ രേഖയായി മാറുന്നതും. ഏകദേശം ഒരേ കാലയളവില്‍ സ്വാതന്ത്ര്യം നേടിയ അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പട്ടാള ഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും രാഷ്ട്രീയ അരാജകത്വത്തിലേക്കും വഴുതിവീണപ്പോള്‍ ഇന്ത്യ അതിനെ അതിജീവിച്ചത് ഭരണഘടന എന്ന രാഷ്ട്രീയ രേഖയുടെ ദൃഢതയിലും കെട്ടുറപ്പിലുമാണ്...
ഇന്ത്യ ഒരു സമ്പൂര്‍ണ്ണ വര്‍ഗ്ഗീയ ബനാന റിപ്പബ്ലിക്കായി മാറാതിരിക്കട്ടെ.. – exclusivedaily news
ആര്‍. രാഹുല്‍ ബ്രിട്ടീഷ് രാജിനെതിരായി പോരാടി ഇന്ത്യയെ സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക് ആക...
25/11/2022
തമിഴ്‌നാട്ടിലെ വിലക്കുറവും കേരളത്തിലെ പാല്‍വില വര്‍ദ്ധനവിലെ കാപട്യങ്ങളും – exclusivedaily news
തിരുവനന്തപുരം: മില്‍മയും ക്ഷീരകര്‍ഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന കാരണം ചൂണ്ടിക്കാട്ടി സംസ്ഥ.....
23/11/2022
തന്റെ പത്രത്തിനെ വർഗ്ഗീയപത്രം എന്ന് വിളിച്ച് ആക്ഷേപിച്ചവരോട് മറുപടിയായി 1930 ജൂലൈ 29 ന് പ്രസിദ്ധീകരിച്ച അൽ അമീന്റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ കാണാം: "പരിഷ്‌കൃത ഭരണകൂടങ്ങള്‍ പൊതുജന ജിഹ്വകളായ വര്‍ത്തമാന പത്രങ്ങള്‍ക്ക് നല്‍കുന്ന സ്ഥാനത്തെപ്പറ്റി ഇവടത്തെ അധികൃതര്‍ക്ക് നിശ്ചയമുണ്ടോ എന്ന കാര്യം സംശയമാണ്. സത്യം തുറന്നുപറയുന്ന പത്രങ്ങള്‍ ഇവിടെ അല്‍പായുസ്സുകളാക്കപ്പെടുന്നു. ‘നിങ്ങള്‍ക്ക് ദോഷകരമായിത്തീരുമെങ്കില്‍ പോലും സത്യം പറയണം’ എന്നാണ് മുഹമ്മദ് നബി അനുശാസിച്ചിട്ടുള്ളത്. എന്നാല്‍, ഇന്നത്തെ പരിതസ്ഥിതിയില്‍ മലബാറില്‍ പ്രത്യേകിച്ചും, പ്രവാചകന്റെ വിശുദ്ധ വചനമനുസരിച്ച് പത്രം നടത്തിക്കൊണ്ടു പോവുക അസാധ്യമായിത്തോന്നും. അഭിപ്രായ പ്രകടനത്തില്‍ സത്യം ഒളിച്ചു വെക്കുന്നവന്‍ ചെകിടനായ ചെകുത്താനാണെന്ന് പ്രവാചക പ്രഭു അരുളിയിട്ടുണ്ട്. റസൂല്‍ തിരുമേനിയുടെ പ്രസ്തുത വചനം മനസ്സില്‍ ഉറപ്പിച്ചുകൊണ്ടു തന്നെയാണ് അല്‍ അമീന്‍ ഇന്നോളവും നിലനിന്നു പോന്നത്. പക്ഷെ, അമീനെ ചെകിടനായ ചെകുത്താനാക്കുവാനാണ് ചില തല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നതെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരവസ്ഥ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുകയാണങ്കില്‍ ഭരണാധികാരികളുടെ ഏത് മൂര്‍ച്ചയേറിയ ആയുധത്തിനും സസന്തോഷം, സധൈര്യം കഴുത്തു കാണിച്ച് കൊടുക്കുകയല്ലാതെ ഒരൊറ്റ നിമിഷം കൂടുതല്‍ ജീവിക്കുവാന്‍ അല്‍ അമീന്‍ ആഗ്രഹിക്കുകയില്ല."
വിശദമായ വായനക്ക് ലിങ്ക് സന്ദർശിക്കുക...
‘വീര മുസൽമാൻ’; കേരള രാഷ്ട്രീയത്തിൻ്റെ ഒരു യുഗാന്ത്യത്തിൻ്റെ ഓർമ്മ ദിനം – exclusivedaily news
ആർ.രാഹുൽ “മുസൽമാനുമാത്രമായി സ്വാതന്ത്ര്യമില്ല,അവന് മാത്രമായി ദാരിദ്യമില്ല, പോരാട്ടം മനുഷ്യർക്ക് വേണ്ടിയാവണ.....
22/11/2022
ചൂരല്‍ക്കസേരക്ക് പകരം ബുള്ളറ്റ് പ്രൂഫ് കാര്‍ – exclusivedaily news
ആര്‍എസ്എസുകാരുടെ മുന്നില്‍ ഒരിക്കലും പതറാത്ത പി.ജയരാജന് സഞ്ചരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് കാര്‍. മുഖ്യമന്ത്രി പ...
01/10/2022
തരൂരിനെ പരിഹസിക്കുന്നവർ ഓർക്കേണ്ടത് ഗാന്ധിയേയും കേരള ഗാന്ധിയേയും തോൽപ്പിച്ച ചരിത്രവും കോൺഗ്രസിനുണ്ട്
ശശി തരുർ നെഹ്രു കുടുംബത്തിൻ്റെ പിന്തുണയുള്ള കോൺഗ്രസ് പ്രസിഡൻറ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കും എന്നുറപ്പായതോടെ തരൂനെതിരെ വിമർശനങ്ങളുടേയും കളിയാക്കലുകളുടേയും ബഹളമാണ് ഫേസ് ബുക്ക് അടക്കമുള്ള സമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. " ഇയാൾക്ക് ഇതിൻ്റെ എന്തിൻ്റെ കേടാണ്;വെറുതെ തോൽക്കാനായിട്ട് എന്ന് ''മുരഞ്ഞ ജനാധിപത്യവാദികൾ എന്ന സ്വയം പ്രഖ്യാപിത കോൺഗ്രസ് ഫേസ്ബുക്ക് തൊഴിലാളികൾ അടക്കം രംഗത്തുണ്ട് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം." എതിർശബ്ദങ്ങൾക്കും സംവാദാത്മകമായ ഇടം അനുവദിക്കുന്നതാണ് രാഷ്ട്രീയത്തിൻ്റെ കാതൽ " എന്ന് കോൺഗ്രസിൽ നിന്നു കൊണ്ട് തന്നെ പ്രഖാപിച്ച് സാക്ഷാൽ മഹാത്മാഗാന്ധിയെ തോൽപിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിനെയും കേരള ഗാന്ധി കേളപ്പനെ തോൽപിച്ച മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെയും അനുസ്മരിപ്പിക്കുകയാണ് ശശി തരൂർ എന്ന ജനാധിപത്യവാദി. 1939 ൽ നടന്ന സുഭാഷ് - ഗാന്ധി ചേരികളുടെ വീരുറ്റ പോരാട്ട ചരിത്രം ബോധപൂർവ്വം മറക്കുന്നവർ; ആ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അന്ന് ദേശീയ രാഷ്ട്രീയത്തിൽ മാത്രമല്ല കേരള രാഷ്ട്രീയ ചരിത്രത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു എന്നതും വിസ്മരിക്കുകയാണ്. ശശി തരൂർ ജയിച്ചാലും പരാജയപ്പെട്ടാലും വിജയിക്കുന്നത് ജനാധിപത്യമാണ് എന്നത് ബോധപൂർവ്വം മറച്ചു പിടിക്കുകയാണ്.
1938 ൽ ഹരിപുര സമ്മേളനത്തിലൂടെ കോൺഗ്രസ് പ്രസിഡൻ്റായി മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്ന ചെറുപ്പക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിനായുള്ള ദേശീയ പ്രക്ഷോഭം പുനരാരംഭിക്കണം എന്ന കോൺഗ്രസ് പ്രസിഡൻ്റിന്റെ നിർദ്ദേശത്തെ ഗാന്ധി തള്ളി. സുഭാഷിന് രണ്ടാമതൊരു അവസരം കിട്ടിയാൽ; സുഭാഷ് തൻ്റെ ലക്ഷ്യത്തിനായി കോൺഗ്രസിനെ ഒരു സായുധസംഘടന്നയാക്കി മാറ്റും എന്ന് അദ്ദേഹം ഭയപ്പെട്ടു.
സുഭാഷിനെ ഹരിപുരയിൽ കോൺഗ്രസ് പ്രസിഡന്റാക്കിയത് വലിയ തെറ്റായിപ്പോയി എന്ന് തന്റെ വിശ്വസ്തനും സന്തത സഹചാരിയുമായിരുന്ന സി.രാജഗോപാലാചാരിയെ കൊണ്ട് ഗാന്ധി പ്രസ്താവനയിറക്കി.ഇതോടെ രണ്ടാം വട്ടം പ്രസിഡൻറാകാൻ തയ്യാറെടുത്തിരുന്ന സുഭാഷിനോടുള്ള എതിർപ്പ് ശക്തമായി വരികയായിരുന്നു. പിൻമാറാൻ സുഭാഷും തയ്യാറായിരുന്നില്ല. താൻ അധ്യക്ഷനായി തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 1939 ൽ തനിക്ക് ഒരവസരം കൂടി വേണം എന്ന് സുഭാഷ് ഗാന്ധിയോട് അഭ്യർത്ഥിച്ചു. എന്നാൽ ഗാന്ധി അതൊന്നും ചെവിക്കൊണ്ടില്ല.
മൗലാനാ അബ്ദുൾ കലാം അസാദ് ആയിരുന്നു ഗാന്ധിയുടെ മനസ്സിൽ സുഭാഷിന്റെ പകരക്കാരൻ .എന്നാൽ അന്ന് ഇന്ത്യയിലെ ജനങ്ങൾ ഇതിഹാസപുരുഷനായിക്കണ്ടി രുന്ന സുഭാഷിനെതിരെ മത്സരിക്കാൻ ബംഗാളിൽ നിന്നും തന്നെയുള്ള അംഗമായ ആസാദ് തയ്യാറായില്ല. പിന്നീട് നെഹ്രുവടക്കം പലരേയും ഇതേ ആവശ്യവുമായി ഗാന്ധി പലരേയും സമീപിച്ചു. അവരാരും പക്ഷേ അതിന് തയ്യാറായില്ല. ഒടുവിൽ പിൽക്കാലത്ത് കോൺഗ്രസിന്റെ ചരിത്രകാരൻ എന്ന് വിശേഷിപ്പിച്ച ആന്ധ്രാപ്രദേശുകാരൻ പട്ടാഭി സീതാരാമയ്യയെ അദ്ദേഹത്തിന്റെ സമ്മതമില്ലാഞ്ഞിട്ടു കൂടി ഗാന്ധി സ്ഥാനാർത്ഥിയായി നിർത്തുകയായിരുന്നു.
ഗാന്ധിയുടെ സ്ഥാനാർത്ഥിയായി സീതാരാമയ്യ വന്നതോടുകൂടി കോൺഗ്രസിന്റെ പ്രസിഡൻറ് സ്ഥാനത്തെക്ക് ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ഉണ്ടായി. ഗാന്ധിയൻ നേത്യത്വം കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളെല്ലാം ലംഘിച്ച് സുഭാഷിനെതിരെ ഇന്ത്യ മുഴുവൻ ഓടിനടന്ന് വോട്ട് ശേഖരിക്കാനാരംഭിച്ചു.
കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് വാശിയേറിയ തിരഞ്ഞെടുപ്പ് നടന്നു. 1939 ജനുവരി 29ന് നടന്ന തിരഞ്ഞെടുപ്പിൽ സുഭാഷിന് 1580 വോട്ടുകൾ കിട്ടിയപ്പോൾ ഗാന്ധിയുടെ സ്വന്തം സ്ഥാനാർത്ഥി സീതാരാമയ്ക്ക് 1377 വോട്ടുകൾ മാത്രമാണ് കിട്ടിയത്.മദ്രാസ്, ബംഗാൾ, മൈസൂർ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടുകൾ നേടി പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തി.
1939 ലെ ത്രിപുരി സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലെ തിരഞ്ഞെടിക്കപ്പെട്ട ആദ്യ പ്രസിഡന്റായി രണ്ടാമൂഴത്തിൽ സുഭാഷ് അധികാരമേറ്റു. പട്ടാഭിയുടെ പരാജയം തൻ്റെ പരാജയമാണ് എന്ന് കോൺഗ്രസിൻ്റെ ഗോഡ്ഫാദർ മാഹാത്മാ ഗാന്ധിക്ക് സമ്മതിക്കേണ്ടി വന്നു.ഈ പരാജയത്തിൽ ഗാന്ധി അടങ്ങിയിരിക്കില്ല അദ്ദേഹത്തിനോട് അടുപ്പമുള്ള പലരും മുന്നറിയിപ്പ് നൽകി.അധികം വൈകാതെ ഗാന്ധി കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തും എന്നും അത് തന്റെ പതിവ് ശൈലിയായ നിസ്സഹകരണത്തിലൂടെയായിരിക്കും എന്ന് സുഭാഷിന് മുന്നറിയിപ്പ് കൊടുത്തത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും പിൽക്കാലത്ത് കോൺഗ്രസിൽ ചേർന്നയാളുമായ എം.എൻ.റോയിയായിരുന്നു.(രണ്ടാം ലോകയുദ്ധത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് പിന്നീട് അദ്ദേഹം കോൺഗ്രസ് വിട്ടു )മാത്രമല്ല ഗാന്ധിയെ എതിർത്ത് സ്വന്തം ശൈലിയിൽ സുഭാഷിന്റെ ആശയങ്ങളുമായി ശക്തമായി മുന്നോട്ട് പോകണം എന്ന ഉപദേശവും അദ്ദേഹം കൊടുത്തു. ഒടുവിൽ എം.എൻ.റോയി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ഒടുവിൽ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നത കാരണം ജബൽപൂർ സമ്മേളനത്തിന് ശേഷം നേതാജിക്ക് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് പുറത്ത് പോകേണ്ടതായി വന്നു.
കോൺഗ്രസിൽ ഇടത് - ഗാന്ധിയൻ ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കാറ്റ് സ്വാഭാവികമായി കേരളത്തിലും ആഞ്ഞ് വീശി. അഖിലേന്ത്യാതലത്തിൽ മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്ര ബോസും തമ്മിലായിരുന്നു ശീതയുദ്ധം എങ്കിൽ മലബാറിൽ കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പനും പിൽക്കാലത്ത് കേരളാ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെട്ട മലബാർ സിംഹം മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബും തമ്മിലായിരുന്നു അത്.
1939 ൽ ത്രിപുരി കോൺഗ്രസ് സമ്മേളത്തിലൂടെ തിരഞ്ഞെടുപ്പിലൂടെ മഹാത്മാഗാന്ധിയുടെ സ്ഥാനാർത്ഥിയെ തോൽപിച്ചു കോൺഗ്രസ് പ്രസിഡന്റായ വർഷം തന്നെ മലബാറിലും സംഘടനാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരുന്നു. എന്നാൽ ഇടതുപക്ഷ ചിന്താഗതിക്കാർ മുൻകൂട്ടി തന്നെ മുഹമ്മദ് അബ്‌ദുൾ റഹിമാൻ സാഹിബിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ചാലപ്പുറം ഗ്യാംഗെന്നും ഞായറാഴ്‌ച കോൺഗ്രസ്സെന്നും അറിയപ്പെടുന്ന വലതുപക്ഷ ഗാന്ധിയൻ ചിന്താഗതിക്കാർ മൗനം പൂണ്ടു. അങ്ങനെ മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബ് രണ്ടാം വട്ടം വീണ്ടും കെ.പി. സി.സിയുടെ പ്രസിഡന്റായി.സമരാവേശം ജനങ്ങളിലെത്തിക്കാനും പാർട്ടി പ്രചരണത്തിനുമായി പ്രസിഡന്റ് ഒരു മലബാർ പര്യടനത്തിന് തീരുമാനമെടുത്തു.
കോൺഗ്രസിലെ ഗാന്ധിയൻ നേതൃത്വത്തെ ശക്തമായി 'അൽ അമീനി'ലൂടെയും നേരിട്ടും അബ്ദുൾ റഹ്മാൻ സാഹിബ് വിമർശിക്കാൻ ആരംഭിച്ചു.ഇക്കാലയളവിൽ അൽ അമീനിൽ കോൺഗ്രസിലെ ഇടത് ചേരിയുടെ നേതാവായ സുഭാഷ് ചന്ദ്ര ബോസിനുകൂലമായ ലേഖനങ്ങളും മറ്റ് ഇടത് നേതാക്കളുടെ ലേഖനങ്ങളും തൊഴിലാളി - കർഷക - അധ്യാപക സംഘടനാ വാർത്തകളും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. 1939 മാർച്ച് 15 മുതൽ അൽ അമീൻ വീണ്ടും ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി.
1939 ൽ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് മത്സരിച്ച അബ്ദുൾ റഹ്മാൻ സാഹിബിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ ഗാന്ധി സേവാ സംഘം എന്ന പേരില്‍ ഇക്കൂട്ടര്‍, 'യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരന്‍ വോട്ടുചെയ്യുക' എന്നൊരു ലഘുലേഖ അടിച്ചിറക്കി. അവരുടെ ദൃഷ്ടിയില്‍ വിപ്ലവ ഇടത് ചിന്താഗതിക്കാരനായ സുഭാഷ് ചന്ദ്ര ബോസ് അനുകൂലിയായ അബ്ദുൾ റഹിമാന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരനായിരുന്നില്ല. എന്തായാലും ആ തെരെഞ്ഞെടുപ്പില്‍ സാഹിബ് തോറ്റു.
1939 സപ്തംബർ 3ന് മദ്രാസിലെ കടപ്പുറത്ത് ഫോർവേഡ് ബ്ലോക്കിന്റെ വൻ പൊതുയോഗത്തിൽ പ്രസംഗിക്കാൻ സുഭാഷ് ചന്ദ്ര ബോസ് എത്തുന്നു.ഈ യോഗത്തിൽ അബ്ദുൾ റഹ്മാൻ സാഹിബും പങ്കെടുക്കുന്നു. യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു ബ്രിട്ടനും ജർമനിയും തമ്മിൽ യുദ്ധമാരംഭിച്ച കാര്യം സുഭാഷ് ചന്ദ്ര ബോസ് അറിയുന്നത്. അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു: 'ഇന്ത്യയുടെ സുവർണാവസരം സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി അധീശശക്തിയുടെ നേർക്ക് നാം ഉടനെ ആഞ്ഞടിക്കണം'.
മലബാറിൽ തിരിച്ചെത്തിയ അബ്ദുൾ റഹ്മാൻ സാഹിബ് അൽ അമീനിലുലെ രണ്ടാം ലോകമഹാ യുദ്ധത്തിൽ ബ്രിട്ടനോട് നിസ്സഹകരിച്ചു നിയമലംഘനത്തിനും സ്വാതന്ത്ര സമരത്തിനും ആക്കം കൂട്ടാൻ ആഹ്വാനം ചെയ്തു. "കോൺഗ്രസ്സും യുദ്ധവും " എന്ന പേരിൽ ബ്രിട്ടനെതിരെ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 1939 സെപ്റ്റംബർ 29 സർക്കാർ 'അൽ അമീൻ' വീണ്ടും നിരോധിച്ചു.
1940 ൽ വീണ്ടും കോൺഗ്രസ്സിൽ സംഘടനാ തിരഞ്ഞെടുപ്പ്. ഇത്തവണ അബ്ദുൾ റഹ്മാൻ സാഹിനെ പ്രസിഡന്റ് ആക്കില്ല എന്ന ദൃഢനിശ്ചയത്തിൽ പ്രവർത്തിക്കാനാരംഭിക്കുന്നു. ഇടത് ചേരി അബ്ദുൾ റഹ്മാൻ സാഹിബിനെ പ്രസിഡൻറ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നു. എന്നാൽ ഇത്തവണ യാതൊരു വിട്ട് വീഴ്ച്ചക്കും തയ്യാറാകാതിരുന്ന ഗാന്ധിയൻമാർ സാഹിബിനെതിരെ ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്തുന്നു. സാക്ഷാൽ കെ. കേളപ്പൻ അബ്ദുൾ റഹ്മാനെതിരെ സ്ഥാനാർത്ഥിയാവുന്നു. വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുന്നു. കേരളാ ഗാന്ധി കെ.കേളപ്പനെ തോൽപിച്ച് അബ്ദുൾ റഹ്മാൻ സാഹിബ് മൂന്നാം തവണ കോൺഗ്രസ് പ്രസിഡന്റായി.മുമ്പ് സൂചിപ്പിച്ചപ്പോലെ ശശി തരൂർ പരാജയപ്പെട്ടാലും വിജയിച്ചാലും തിളങ്ങി നിൽക്കാൻ പോകുന്നത് ജനാധിപത്യത്തിൻ്റെ സൗന്ദര്യമാണ് എന്ന് തരൂരിൻ്റെ വിമർശകർ മനസിലാക്കും എന്ന് പ്രതീക്ഷിക്കാം.
ആർ. രാഹുൽ
നേതാജി ആസാദ് ഹിന്ദ് കൾച്ചറൽ സെൻ്റർ - NACC ( നാക്ക്)
25/09/2022
"മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻ്റെ യഥാർത്ഥ പിൻഗാമി" ആര്യാടൻ്റെ നിര്യാണത്തിൽ അനുശോചനം പങ്കുവെച്ചു കൊണ്ട് അഡ്വ.എ.ജയശങ്കർ കുറിച്ചിരിക്കുന്ന ഒരു വാചകം മാത്രം മതി ആര്യാടൻ ആരായിരുന്നു എന്ന് മനസിലാക്കാൻ. ആധുനിക മലബാറിൻ്റെ മതേതര മുഖത്തിന് ആദരാഞ്ജലി..
Netaji Azad Hind Cultural Centre ( NACC - നാക്ക്)
25/09/2022
തലേക്കുന്നിൽ ബഷീറിനും കെ മുഹമ്മദാലിക്കും പിന്നാലെ ആര്യാടൻ മുഹമ്മദും യാത്രയായി.
തൻ്റേടിയായ കോൺഗ്രസ് നേതാവ്, പ്രഗത്ഭനായ നിയമസഭാ സാമാജികൻ, കഴിവുറ്റ ഭരണാധികാരി.
മതമൗലിക വാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ പോരാളി; മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ യഥാർത്ഥ പിൻഗാമി.
ആര്യാടൻ മുഹമ്മദിന് ആദരാഞ്ജലികൾ
https://www.facebook.com/100044635380195/posts/636351644529343/
തലേക്കുന്നിൽ ബഷീറിനും കെ മുഹമ്മദാലിക്കും പിന്നാലെ ആര്യാടൻ മുഹമ്മദും യാത്രയായി.
തൻ്റേടിയായ കോൺഗ്രസ് നേതാവ്, പ്രഗത്ഭനായ നിയമസഭാ സാമാജികൻ, കഴിവുറ്റ ഭരണാധികാരി.
മതമൗലിക വാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ പോരാളി; മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ യഥാർത്ഥ പിൻഗാമി.
ആര്യാടൻ മുഹമ്മദിന് ആദരാഞ്ജലികൾ