CPIM ATP

CPIM ATP

Share

CPIM ATP BRANCH
KUMARAPURAM LC,
TRIVANDRUM, KERALA

Photos from CPIM Kerala's post 01/10/2023
15/08/2023
24/06/2023

സംസ്ഥാനത്തെ മാലിന്യ ശേഖരണത്തിലും, മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിലുമുണ്ടായ വലിയ മുന്നേറ്റം, 'മാലിന്യമുക്തം നവകേരളം' പദ്ധതി ഫലം കാണുന്നതിന്റെ തെളിവായി മാറുകയാണ്. പാഴ് വസ്തു ശേഖരണ രംഗത്ത് പ്രാദേശിക സർക്കാരുകളുടെ പിന്തുണാ സംവിധാനമായാണ് ക്ലീൻ കേരളാ കമ്പനി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ എണ്ണൂറിലധികം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ക്ലീൻ കേരളാ കമ്പനിയുടെ പിന്തുണ ലഭിക്കുന്നുണ്ട്. കൂടുതൽ ഫലപ്രദവും ശാസ്ത്രീയവുമായ ഇടപെടലുകൾ ക്ലീൻ കേരളാ കമ്പനി നടത്തുന്നുണ്ട്.

ക്ലീൻ കേരളാ കമ്പനി വഴി നീക്കം ചെയ്യുന്ന മാലിന്യത്തിന്റെ അളവിൽ വൻ കുതിച്ചുചാട്ടമാണ് നിലവിലുള്ളത്. 2023 മെയ് മാസത്തിൽ 5355.08 മെട്രിക് ടൺ മാലിന്യമാണ് ക്ലീൻ കേരളാ കമ്പനി സംസ്ഥാനത്താകെ ശേഖരിച്ച് നീക്കം ചെയ്തത്. 2022 മെയ് മാസത്തിൽ ഇത് 3728.74 മെട്രിക് ടൺ മാത്രമായിരുന്നു. 43.61% വർധനയുണ്ടായി. ഇതിൽ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യം 620.59 ടൺ മാത്രമായിരുന്നു. 2023 മെയിൽ ഇത് 1014.04 ആയി വർധിച്ചു (63.39% വർധന). 2023 ഏപ്രിൽ മാസത്തിൽ ആകെ ശേഖരിച്ച മാലിന്യം 3174 ടണ്ണും ഇതിൽ വേർതിരിച്ച പ്ലാസ്റ്റിക് 958.32 ടണ്ണുമായിരുന്നു. മെയിൽ 63.55 ലക്ഷം രൂപയും ഏപ്രിലിൽ 57.02 ലക്ഷം രൂപയും ക്ലീൻ കേരളാ കമ്പനി ഹരിതകർമ്മസേനാംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ചില്ല്, തുണി, ഇ വേസ്റ്റ്, മരുന്ന് സ്ട്രിപ്പ്, ടയർ, ചെരുപ്പ്, ഹസാർഡസ് വേസ്റ്റ് ഉൾപ്പെടെ എല്ലാത്തരം മാലിന്യവും ഇപ്പോൾ ക്ലീൻ കേരളാ കമ്പനി ശേഖരിക്കുന്നുണ്ട്.

2021-22 വർഷത്തിൽ ആകെ 7657 മെട്രിക് ടൺ മാലിന്യമായിരുന്നു ക്ലീൻ കേരളാ കമ്പനി നീക്കം ചെയ്തത്. 2022-23 വർഷത്തിൽ ഇത് നാലിരട്ടിയോളം (30218 മെട്രിക് ടൺ) വർധിപ്പിക്കാനായി. തരംതിരിച്ച പ്ലാസ്റ്റിക് ഈ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8463 മെട്രിക് ടണ്ണായി വർധിച്ചു. ഇതുമൂലം ഹരിതകർമ്മ സേനയ്ക്ക് ആറുകോടി രൂപയിലധികം പാഴ് വസ്തുക്കളുടെ വിലയായി കൈമാറാനായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഷ്രെഡഡ് പ്ലാസ്റ്റിക് 259.98 ടൺ ഉൽപ്പാദിപ്പിക്കാനും ഇതിൽ 55.92 ടൺ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി കൈമാറാനും ക്ലീൻ കേരളാ കമ്പനിക്ക് കഴിഞ്ഞു.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ കുന്നുകൂടിക്കിടന്ന (ലെഗസി വേസ്റ്റ്) 7610.53 ടൺ മാലിന്യം നീക്കം ചെയ്തു. 1713.56 ടൺ മൾട്ടി ലെയർ പ്ലാസ്റ്റിക്, 197.868 ടൺ ഇ മാലിന്യം, 36.65 ടൺ ഹസാർഡസ് വേസ്റ്റ്, 1053.67 ടൺ ചില്ലുമാലിന്യം, 327.71 ടൺ തുണി മാലിന്യം, ചെരുപ്പ്-ബാഗ്-തെർമ്മോക്കോൾ വിഭാഗത്തിലെ 2037.59 ടൺ മാലിന്യം, 7.77 ടൺ മരുന്ന് സ്ട്രിപ്പ് എന്നിവയും നീക്കം ചെയ്യാനായി. ആകെ മാലിന്യ ശേഖരണത്തിൽ എറണാകുളമായിരുന്നു മുന്നിൽ, 4735.96 ടൺ. പക്ഷെ തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നതിലും അതുവഴി ഹരിതകർമ്മ സേനയ്ക്കുള്ള വരുമാനത്തിലും ഒന്നാമതെത്തിയത് കണ്ണൂർ ജില്ലയാണ്. കണ്ണൂരിൽ 1186.12 ടൺ തരംതിരിച്ച പ്ലാസ്റ്റികാണ് ശേഖരിച്ചത്, ഇതുവഴി 99.76 ലക്ഷം രൂപ ഹരിതകർമ്മ സേനയ്ക്ക് ലഭിക്കുകയും ചെയ്തു. എറണാകുളം ജില്ലയിൽ ഇത് 510.38 ടണ്ണും 28.32 ലക്ഷം രൂപയുമാണ്.

23/06/2023

ആദരാഞ്ജലികൾ 💐

23/06/2023

പ്രിയ വർഗീസിനെതിരെ മാധ്യമങ്ങൾ നടത്തിയത് ആസൂത്രിതമായ നീക്കമാണ്. പ്രിയയുടെ കേസിൽ വിധി ഗവർണർക്കും തിരിച്ചടിതന്നെയാണ്. സുധാകരനെതിരെ പറയുമ്പോൾ മാധ്യമങ്ങൾക്ക് എന്താണ് പ്രശ്നം? കേരളത്തിൽ യാതൊരുവിധ മാധ്യമവേട്ടയും ഇല്ല. എസ്എഫ്ഐയെ പഴിപറയാനെ മാധ്യമങ്ങളുടെ നാക്കിന് ശക്തിയുള്ളൂ. സുധാകരനെതിരെയും വ്യാജരേഖയുണ്ടാക്കിയ കെഎസ്‌യു നേതാവിനെതിരെയും മാധ്യമങ്ങൾ മിണ്ടിയിട്ടില്ല. കെഎസ്‌യു നേതാവ് വ്യാജരേഖ ഉണ്ടാക്കിയാലും പഴി എസ്എഫ്ഐക്ക്. അതൊന്നും അംഗീകരിച്ചു തരാൻ കഴിയില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണം മാധ്യമങ്ങൾ തന്നെ നടത്തുകയാണ്. എസ്എഫ്ഐയെ തകർക്കണമെന്ന ഏകപക്ഷീയമായ നിലപാട് പുലർത്തിക്കൊണ്ടാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. പ്രിയ വർഗീസ് കേസ് വിധിയിലെ മാധ്യമങ്ങൾക്കെതിരെ പറയുന്ന ഖണ്ഡികകൾ മാധ്യമപ്രവർത്തകർ വായിച്ചുപഠിക്കണം. ജനാധിപത്യ വിരുദ്ധമായി വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് എന്തിനാണ് ?

വാർത്തവായിച്ചാലൊന്നും ഇവിടെ ആരുടെ പേരിലും കേസെടുക്കില്ല. എന്നാൽ കുറ്റം ചെയ്താലും ഗൂഢാലോചന നടത്തിയാലും മാധ്യമപ്രവർത്തകനായാലും കേസെടുക്കും. മാധ്യമപ്രവർത്തകർ ഫാസിസ്റ്റ് രീതിയല്ല പഠിക്കേണ്ടത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയെ കുറിച്ച് കെ സുധാകരൻ പറഞ്ഞതെന്താണ്. അയാൾ ശത്രുവല്ല ഒരുപാട് സഹായങ്ങൾ ചെയ്ത ആളാണെന്ന് അതൊന്നും മാധ്യമങ്ങൾ ചോദിക്കില്ല. ചന്ദനം ചാരിയാൽ ചന്ദനം മണക്കും വേറെ വല്ലതും ചാരിയാൽ അതും. അത്രയെ അതിൽ പറയാനുള്ളൂ. ആര് വ്യാജരേഖയുണ്ടാക്കിയാലും നടപടിയെടുക്കും. അത് ചോദിക്കുമ്പോൾ കെഎസ്‌യുകാരന്റെ വ്യാജരേഖയെ പറ്റിയും മാധ്യമങ്ങൾ പറയണം. എന്താ കെഎസ് യു എന്ന് പറയാൻ മാധ്യമങ്ങൾക്ക് പേടിയാണോ? ന്യായമായതും ശരിയയായതും ജനങ്ങൾ അംഗീകരിക്കുന്നതുമായ കാര്യങ്ങളെ പാർടിയും അംഗീകരിക്കൂ. കുറ്റവാളികളെ ഒരുതരത്തിലും പാർടി സംരക്ഷിക്കില്ല. അതിലാർക്കും സംശയം വേണ്ട.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Chennilode, Kannanmoola
Thiruvananthapuram
695011