Welfare Party Kerala

Welfare Party Kerala

Share

Official Page of Welfare Party of India, Kerala State Committee It's first National President is Mujtaba farooq for the two-year term 2011–2013

Welfare Party of India is an Indian Political party launched on 18 April 2011 striving for Value-based politics in India.

03/06/2026

നീറ്റ് - സി ബി എസ് ഇ ക്രമക്കേട് :

ബി ജെ പി സർക്കാർ വിദ്യാർത്ഥികളെ പെരുവഴിയിലാക്കുന്നു.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക - വെൽഫെയർ പാർട്ടി

സി ബി എസ് ഇ പ്ലസ്ടു - നീറ്റ് പരീക്ഷകളിലെ ഗുരുതര ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.

ദേശീയ തലത്തിൽ നടത്തപ്പെടുന്ന സുപ്രധാന പരീക്ഷകളിൽ ബി ജെ പി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നിരന്തരമായ വീഴ്ചകളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വീഴ്ചയുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരിൽ ചുമത്തി രക്ഷപ്പെടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പുനർ മൂല്യനിർണയത്തിൽ സംഭവിച്ച ക്രമക്കേടിന്റെ വിശദാംശങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള പ്രതിഷേധം ശക്തമായപ്പോൾ സി ബി എസ് ഇ ചെയർമാനും സെക്രട്ടറിക്കുമെതിരെ നടപടി സ്വീകരിച്ച് തലയൂരാനുള്ള ശ്രമമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നാഴ്ചയായി വിദ്യാർത്ഥികളെ പെരുവഴിയിലേക്ക് തള്ളിവിട്ട ഒഎസ്എം പരീക്ഷാ പുനർ മൂല്യനിർണയ രീതിയെ സംബന്ധിച്ച് നിരവധി വിദഗ്ധർ മുമ്പ് തന്നെ ആശങ്ക അറിയിച്ചിരുന്നു. മൂല്യനിർണയം നടത്താനാവശ്യമായ മുന്നൊരുക്കം വേണമെന്ന് പലരും സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ ഒഎസ്എം പോർട്ടലിൽ നിന്നും വിദ്യാർത്ഥികളുടെ ഡാറ്റാബേസ് ഉൾപ്പെടെ ചോർത്തി നൽകിയ ഗുരുതരകുറ്റകൃത്യമാണ് സംഭവിച്ചിരിക്കുന്നത്. കരാർ നൽകുന്ന കമ്പനി വീഴ്ച വരുത്തിയാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയെ കരാർ നൽകി ഒരു മാസത്തിനകം തന്നെ അട്ടിമറിച്ചതിനെ സംബന്ധിച്ച് കേന്ദ്രസർക്കാർ വ്യക്തമാക്കണം. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠനത്തെ ആശങ്കയിലാക്കുന്ന ഗുരുതര വീഴ്ചയെ സംബന്ധിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

02/06/2026

സാഹോദര്യ രാഷ്ട്രീയം
സാമൂഹ്യ നീതിയുടെ പോരാട്ടം

വെൽഫെയർ പാർട്ടിയിൽ
അണിചേരുക

ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്‌ ചെമ്മുകയിൽ സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി നിർവഹിക്കുന്നു

Photos from Welfare Party Kerala's post 02/06/2026

പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഷാനിമോൾ ഉസ്മാനെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി സന്ദർശിക്കുന്നു. വെൽഫെയർ പാർട്ടിയുടെ അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും അറിയിച്ചു.

01/06/2026

സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി പാർട്ടി അംഗത്വം പുതുക്കുന്നു

Photos from Razak Paleri's post 01/06/2026

സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി എഴുതുന്നു...

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അണിചേരുക 31/05/2026

സാഹോദര്യ രാഷ്ട്രീയം
സാമൂഹ്യ നീതിയുടെ പോരാട്ടം

വെൽഫെയർ പാർട്ടിയിൽ
അണിചേരുക
ജൂൺ 01 - 30

Profile Picture Campaign

Click...

https://twb.nz/welfareparty

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അണിചേരുക വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണ്. വിദ്വേഷം തെരുവും അകവും വാഴുന്ന കാലത്ത.....

31/05/2026

സാഹോദര്യ രാഷ്ട്രീയം
സാമൂഹ്യ നീതിയുടെ പോരാട്ടം

വെൽഫെയർ പാർട്ടിയിൽ
അണിചേരുക
ജൂൺ 01 - 30

സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി സംസാരിക്കുന്നു...

30/05/2026

സാഹോദര്യ രാഷ്ട്രീയം
സാമൂഹ്യ നീതിയുടെ പോരാട്ടം

വെൽഫെയർ പാർട്ടിയിൽ
അണിചേരുക

സംസ്ഥാനതല ഉദ്ഘാടനം
2026 മെയ്‌ 31, ഞായർ
ചെമ്മുക - മങ്കര, പാലക്കാട്

29/05/2026

സാഹോദര്യ രാഷ്ട്രീയം
സാമൂഹ്യ നീതിയുടെ പോരാട്ടം

വെൽഫെയർ പാർട്ടിയിൽ
അണിചേരുക
ജൂൺ 01 - 30

27/05/2026

ഏവർക്കും വെൽഫെയർ പാർട്ടി കേരളയുടെ ബലിപെരുന്നാൾ ആശംസകൾ

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Address


Thiruvananthapuram