03/03/2025
Thiruvananthapuram എൻ്റെ തിരുവനന്തപുരം
Beautiful District :
എല്ലാ തിരുവനന്തപുരം കാർക്കും, ജില്ലയെ ഇഷ്ടപ്പെടുന്നവർക്കും ഹൃദ്യമായ സ്വാഗതം .
03/03/2025
ഇത്തരംതട്ടിപ്പ്കളിൽ നിന്നും ശ്രദ്ധിക്കണേ പ്രിയപ്പെട്ട പ്രവാസികളേ.....
We are malayalidaaa
എല്ലാപേരും കണ്ടിരിക്കേണ്ട വീഡിയോ അത്യാവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടാം...... മാക്സിമം ഷെയർ ചെയ്ത് എല്ലാപേരിലും എത്തിക്കൂ......
കേരളത്തിലെ ഭരണാധികാരികൾ കാണേണ്ട വീഡിയോ ? ഇനിയെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിൽ തൊഴിലധിഷ്ടിത വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തിയാലേ കേരളവും, ഇന്ത്യയും വികസിക്കുകയുള്ളൂ..... നമ്മുടെ വരും തലമുറയ്ക്ക് സ്വന്തം കാലിൽ നിൽക്കാൻ ഇനിയെങ്കിലും നമ്മുടെ വിദ്യാഭ്യാസ നയങ്ങൾ മാറ്റേണ്ടിയിരിക്കുന്നു....... എല്ലാ പേരിലും എത്തിക്കുന്നതിനായ് ഷെയറും , കമൻ്റും , ലൈക്കും ചെയ്യുമല്ലോ പ്രിയപ്പെട്ട കൂട്ടുകാരേ......
ഇതല്ലേ ബഹു ഭൂരിപക്ഷം പ്രവാസികളുടേയും അവസ്ഥ....
പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്ന അച്ഛനെ അമ്മ ചീത്ത പറയുന്നത് കേട്ടാണ് അവൻ എന്നും എഴുന്നേൽക്കുന്നത്.... അച്ചൻ വർഷങ്ങളായി ഗൾഫിലായിരുന്നു.
അതുകൊണ്ടായിരിക്കണം ഏക മകനായ അവൻ ജനിക്കാൻ താമസിച്ചത്... വർഷങ്ങളുടെ ഇടവേളകളിൽ വരുന്ന അച്ചനെ ആദ്യമൊക്കെ അകലെ നിന്നു നോക്കി കാണുമായിരുന്നു.... പരിചയമായി വരുമ്പോഴേക്കും വീണ്ടും ഏതോ ലോകത്തേക്ക് തിരിച്ചു പോകും ... അവൻ വലുതാകും തോറും ഇടക്ക് സമ്മാനങ്ങൾ കൊണ്ടു വന്നിരുന്ന ഒരു അജ്ഞാതനായിരുന്നു അയാൾ .
ബുദ്ധിയുറച്ച് തുടങ്ങിയപ്പോഴാണ് അത് സ്വന്തം അച്ഛനാണെന്നറിയുന്നത് .... അതുവരെ അയാളവന് സമ്മാനങ്ങൾ തരാൻ മാത്രം വരുന്ന ഒരു വഴി യാത്രക്കാരനായിരുന്നു.
പ്രായമായി നരച്ച മുടികളിൽ വിരലോടിച്ചു അമ്മയുടെ ചീത്തയെ അവഗണിച്ചു പുഞ്ചിരിച്ചു നിൽക്കുന്ന അച്ഛൻ ഒരു അത്ഭുതമായിരുന്നു... കാരണം അമ്മ പറയുന്ന വാക്കുകളിൽ ചീത്ത കേൾക്കാൻ മാത്രം ഒരു തെറ്റു അച്ഛൻ ചെയ്തിട്ടില്ല. എങ്കിലും അമ്മയുടെ ദേഷ്യം തീർക്കുന്ന ഒരു വസ്തുവായി അച്ഛൻ മാറിയിരുന്നു.
ഒരു ദിവസം അവൻ അമ്മയോട് ചോദിച്ചിരുന്നു എന്തിനാണ് അച്ഛനെ ചീത്ത പറയുന്നെതെന്നു... അതിനുള്ള മറുപടി ഒരു തുറിച്ചു നോട്ടമായിരുന്നു.
എന്നും രാവിലെ പറമ്പിൽ വാഴക്ക് വെള്ളമൊഴിച്ചും വളമിട്ടും രാത്രിവരെ കഴിച്ചു കൂട്ടുന്ന അച്ഛനോടും ഒരു ദിവസം അവൻ ചോദിച്ചു. എന്തിനാണ് അമ്മ അച്ഛനെ എന്നും വഴക്ക് പറയുന്നതെന്ന്...
അതിനുള്ള മറുപടി ഒരു ചിരിയായിരുന്നു...എന്നിട്ട് പറഞ്ഞു.
"മോൻ ആ വലിയ മരം കണ്ടോ"...
അകലെ നിൽക്കുന്ന ഒരു ആൽമരം ചൂണ്ടികാണിച്ചുകൊണ്ട് അച്ഛൻ ചോദിച്ചു...
അച്ഛൻ സ്ഥലം വാങ്ങുമ്പോൾ ആൽമരം അവിടെയുണ്ടായിരുന്നു.
അതിൽ നിറയെ ഇലകളും.എന്റെ കുട്ടികാലത്തു ഞങ്ങൾ വൈകുന്നേരങ്ങളിൽ അതിന്റെ ചുവട്ടിൽ പോയി ഇരിക്കുമായിരുന്നു.
പക്ഷെ ഇപ്പോൾ അതു ഉണങ്ങി ഒരു പാഴ്‌മരമായി മാറിയിരിക്കുന്നു.
അച്ഛൻ തുടർന്നു ."പണ്ട് ആ മരത്തിൽ നിറയെ ചില്ലകളും ഇലകളും നിറഞ്ഞു നിന്നിരുന്നു. അപ്പോഴത് നമുക്ക് തണൽ നൽകുമായിരുന്നു.ഇന്നു അതിൽ ചില്ലകളോ ഇലകളോ ഇല്ല. ഒരു ഉണങ്ങിയ ഒരു വൃക്ഷം മാത്രം.വിൽക്കാൻ നോക്കിയാലും ആരും വാങ്ങില്ല... വേണമെങ്കിൽ മുറിച്ചു കളയാം. അത്രമാത്രം "
അതു പറയുമ്പോൾ അച്ഛൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ആ വാക്കുകളിൽ അവനത് മനസ്സിലായിരുന്നു. അതേ ചില പ്രവാസികൾ ഇന്നും വീട്ടുകാർക്ക് ഉണങ്ങിയ വൃക്ഷം പോലെയാണ്.
തളിർത്തു നിൽക്കുമ്പോൾ തണൽ പറ്റി നിൽക്കാൻ ഒരുപാട് പേരുണ്ടാകും. ഇലകൾ കൊഴിഞ്ഞാൽ വെള്ളമൊഴിക്കാൻ പോലും ഒരാളുണ്ടാകില്ല.
അവർ ഒരുക്കിയ തണലും,കുളിരും ബാക്കിയുള്ളവർക്ക് ഓർമ്മകൾ മാത്രമായിരിക്കും..എങ്കിലും അവർ മറ്റുള്ളവർക്ക് തണൽ നൽകികൊണ്ടിരിക്കും...
How to road marking an easy way
അലൂമിനിയം കലം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടാ? ......
ശ്വാസം അടക്കിപ്പിടിച്ചേ കാണാൻ കഴിയൂ....
Vizhinjan Adani ⛵ seaport..... ഒരു ആകാശ കാഴ്ച്ച.......❤️❤️❤️
Click here to claim your Sponsored Listing.
Location
Category
Website
Address
Thiruvananthapuram
