Yuva Morcha Venjaramoodu

Yuva Morcha Venjaramoodu

Share

Bharatiya Janata Yuva Morcha (BJYM) is the largest youth political organization of India and its the youth organisation of Bharatiya Janata Party (BJP)

27/06/2024

പകൽക്കുറി മോഹൻജി അന്തരിച്ചു..

എണ്പതുകളുടെ തുടക്കം.. ഏറ്റവും പ്രക്ഷുബ്ധമായ സംഘടനാ പ്രവർത്തനത്തിന്റെ കാലഘട്ടത്തിൽ കിളിമാനൂർ താലൂക്കിൽ സംഘത്തിന്റെ നട്ടെല്ലായി നിന്ന തലമുറയിൽ ഒരു കൂട്ടം വീരന്മാരുണ്ടായിരുന്നു. ചങ്കെടുത്തു കയ്യിൽ പിടിച്ചു നടക്കുന്നവർ. അന്നത്തെ തിരുവനന്തപുരം സംഘ ജില്ല അഞ്ചു താലൂക്കുകളാണ്.. നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങൽ, കിളിമാനൂർ എന്നിങ്ങനെ വിശാലമായ പ്രദേശം. യാത്ര ചെയ്യാൻ പരിമിതമായ സൗകര്യങ്ങൾ.. വിവരങ്ങൾ കൈമാറാനും പരിമിതികൾ.. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതിക്രമങ്ങൾ മറ്റൊരു ഭാഗത്ത്..

1981ലാണ് ദുർഗാദാസേട്ടൻ ഈ കിളിമാനൂരിൽ പ്രചാരകായി എത്തുന്നത്. മമ്പാട് എംഇഎസ് കോളജില്‍നിന്ന് വിദ്യാർത്ഥി പരിഷത്തിന്റെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്സിലർ ആയിരുന്നു ദുർഗേട്ടൻ. അവിടുന്നാണ് അടിയന്തരാവസ്ഥയിൽ പ്രവർത്തിക്കുന്നതും ജയിലിൽ ആകുന്നതും. സംഘപ്രചാരകനായ അദ്ദേഹം 1981ലെ ജൂണ് വരെ തിരുവനന്തപുരം താലൂക്ക് പ്രചാരക് ആയി പ്രവർത്തിച്ചു. അടുത്ത സംഘവർഷത്തിൽ അദ്ദേഹത്തിന് നിയോഗം കിളിമാനൂർ താലൂക്കിലാണ്. അന്നുള്ള കിളിമാനൂർ താലൂക്ക് വിശാലമായ ഭൂമിയാണ്. ഒരറ്റത്ത് നിലമേലും മറ്റെയറ്റത്ത് വെഞ്ഞാറമൂടുമൊക്കെയാണ്..

കൊലിയക്കോട് വന്നു എല്ലാവരോടും യാത്രയൊക്കെ പറഞ്ഞു തിരിച്ചു പോയി കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് കേരളത്തെ ആകെ പിടിച്ചു കുലുക്കിയ ആ കൊലപാതകം ഉണ്ടാകുന്നത്.

തുമ്പോടും മാടൻ നടയിലുമൊക്കെ ശാഖയിൽ പങ്കെടുത്ത് തൊട്ടടുത്ത ദിവസം തിരിച്ചു നിലമേലേയ്ക്ക് പോകുന്ന വഴി ആരുടെയോ കയ്യിൽ ബാഗും കൊടുത്തിട്ടാണ് അദ്ദേഹം നിലമേൽ കോളേജിൽ പോകുന്നത്. ഒരു വിദ്യാർത്ഥിയുടെ അഡ്മിഷൻ കാര്യം സംസാരിക്കാനായി കോളേജ് പ്രിൻസിപ്പലിനെ കണ്ടു തിരിച്ചു വരുമ്പോൾ ആണ് എസ്എഫ്ഐ ക്രിമിനലുകൾ അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തുന്നത്. അന്ന്, അവിടെ വിദ്യാർത്ഥിയും ABVP കാര്യകർത്താവുമായിരുന്ന ആളാണ് പകൽക്കുറി മോഹൻജി.

ദുർഗാദാസേട്ടന്റെ വിയോഗം നിരവധി സമർപ്പിതരായ കാര്യകർത്താക്കളെ സൃഷ്ടിച്ചു. മോഹൻജി അടുത്ത കൊല്ലം സംഘത്തിന്റെ പ്രചാരക് ആയി. 1983ലാണ് തിരുവനന്തപുരം റവന്യൂ ജില്ല വിഭജിച്ച് ആറ്റിങ്ങൽ സംഘജില്ല ഉണ്ടാകുന്നത്. അങ്ങനെ ഉണ്ടായ വർക്കല താലൂക്കിൽ ആദ്യത്തെ പ്രചാരക് മോഹൻജി ആയിരുന്നു. അടുത്ത കൊല്ലം വെഞ്ഞാറമൂട് താലൂക്കിന്റെ പ്രചാരക് ആയിരുന്നു അദ്ദേഹം..

അന്ന് വെഞ്ഞാറമൂട് കാര്യാലയമില്ല. കോലിയക്കോട് മോഹൻജിയുടെ വീട്ടിലാണ് അദ്ദേഹം അന്ന് താമസിച്ചു പ്രവർത്തിച്ചിരുന്നത്. ഓലമേഞ്ഞ ചാണകം മെഴുകിയ ആ ചെറിയ വീടായിരുന്നു കാര്യാലയം. അവിടെ തന്നെയാണ് ദുർഗ്ഗാദാസേട്ടനും പല രാത്രികളിൽ മുണ്ടു മുറുക്കിയുടുത്ത് താമസിച്ചിരുന്നത്. കോലിയക്കോട് ശാഖയിലെ സംഘപ്രവർത്തകരുമായി അടുത്ത ഹൃദയബന്ധം അദ്ദേഹത്തിന് അവസാന കാലം വരെയും ഉണ്ടായിരുന്നു

അതിനു ശേഷം ഒറ്റപ്പാലത്ത് പ്രചാരകായി പ്രവർത്തിക്കുകയും ശേഷം പ്രചാരകവൃത്തിയിൽ നിന്നും പിൻവാങ്ങി നാട്ടിലെത്തി. തുടർന്ന് കിളിമാനൂർ താലൂക്കിന്റെ കാര്യവഹ് ആയി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. ജീവിതവൃത്തിക്കായി പ്രവാസിയായി. കിളിമാനൂരിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ സംഘപ്രവർത്തനം വ്യാപിക്കുന്നതിൽ അദേഹത്തിന്റേതുൾപ്പെടയുള്ള കാര്യകർത്താക്കളുടെ ചോരയും വിയർപ്പും ഒരുപാടുണ്ട്. പള്ളിക്കലിലും മടവൂരും നിരവധി ചെറുപ്പക്കാരെ അദ്ദേഹം സംഘപ്രവർത്തനത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ഇന്നും സംഘത്തിന്റെയും വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെയും പ്രവർത്തനത്തിൽ കാര്യനിരതരാണ്.

നിരവധി വർഷങ്ങൾ മോഹൻജിയെ പോലെ ഉള്ളവർ ജീവിച്ചതൊക്കെ സംഘത്തിന്റെ അതിജീവനത്തിന്റെ കൂടി ചരിത്രമാണ്. ആ ഓർമകൾക്ക് മുന്നിൽ മനസുകൊണ്ട് ശ്രദ്ധാഞ്ജലി..

15/05/2024

പവിത്രമായ ആര്യാവർത്തത്തിൽ പവിത്രതരമായി കരുതപ്പെടുന്ന നാടാണിത്, നമ്മുടെ മനു പരാമർശിച്ചിട്ടുള്ള ബ്രഹ്മാവർത്തം. ഈ നാട്ടിലാണ് ആത്മാഭിമുഖവും പ്രബലവുമായ ആ ആകാംക്ഷ ഉളവായത്: അതേ, ചരിത്രം കാട്ടും പോലെ, ഭാവിയിൽ ലോകത്തെ ആറാടിക്കാൻ പോകുന്ന ആ ആകാംക്ഷ ഈ നാട്ടിലാണ്. ഇവിടത്തെ മഹാനദികളെപ്പോലെ, ആദ്ധ്യാത്മികാകാംക്ഷകൾ ഉടലെടുത്തിട്ടുള്ളതും തമ്മിൽ കലർന്നു കരുത്തിന്നിട്ടുള്ളതും, ഒടുവിൽ ലോകത്തിൽ നെടുകയും കുറുകെയും പരന്ന് ഇടിവെട്ടും പോലെ സ്വയം പ്രഖ്യാപിച്ചതും. ഈ നാട്ടിനാണ്, ഭാരതത്തിന്റെ മേലുണ്ടായിട്ടുള്ള എല്ലാ കൈകടത്തലുകളുടെയും ആക്രമണങ്ങളുടെയും കനത്ത ഭാരം ഒന്നാമതായി താങ്ങേണ്ടിവന്നത്.

ഈ വീരസാഹസികമായ നാടാണ്, ആര്യാവർത്തത്തിന്നെതിരായി ബാഹ്യരായ മേച്ഛന്മാർ നടത്തിയ ആക്രമണങ്ങളെ നേരിടാൻ ഒന്നാമതു മാറു കാട്ടിയത്. ഈ നാട്ടിലാണ്, എത്രയോ ദുരിതങ്ങൾ നേരിട്ടിട്ടും സ്വന്തം മഹനീയതയും കരുത്തും മുച്ചൂടും നശിച്ചിട്ടില്ലാത്തത്. ഇവിടെയാണ് അർവ്വാചീനകാലത്ത് ശാന്തനായ നാനാക് തന്റെ അദ്ഭുതകരമായ ലോകമൈത്രി പ്രചരിപ്പിച്ചത്.

ഇവിടെയാണ് അദ്ദേഹത്തിന്റെ വിശാലമായ ഹൃദയം വിവൃതമായതും അദ്ദേഹത്തിന്റെ കൈകൾ ലോകത്തെ മുഴുവൻ ആശ്ലേഷിക്കാൻ, ഹിന്ദുക്കളെ മാത്രമല്ല മുഹമ്മദീയരെയും ആശ്ലേഷിക്കാൻ, നീണ്ടതും.
ഇവിടെയാണ് നമ്മുടെ വംശത്തിൽപ്പെട്ട ഏറ്റവും അർവ്വാചീനരും ഏറ്റവും മഹനീയരുമായ വീരന്മാരിൽ ഒരുവനായ ഗുരു ഗോവിന്ദസിംഹൻ മതത്തിനുവേണ്ടി തന്റെയും, തനിക്കേറ്റവും പ്രിയപ്പെട്ടവരും അടുത്തവരുമായവരുടെയും രക്തം ചൊരിഞ്ഞിട്ട്, ആർക്കുവേണ്ടി രക്തം ചൊരിഞ്ഞോ അവരാൽ പരിത്യക്തനായിട്ടും, നാടിനെതിരായി ഒരു വാക്കുമുരിയാടാതെ, ഒരു പ്രതിഷേധശബ്ദവും കൂടാതെ, നെഞ്ചത്തു വെട്ടേറ്റു മുറിപറ്റിയ സിംഹം പോലെ, മരിക്കാൻ ദക്ഷിണദേശത്തേക്ക് പിൻമാറിയത്.

പഞ്ചനദത്തിന്റെ സന്താനങ്ങളെ, നമ്മുടെ പ്രാചീനമായ ഈ നാട്ടിൽ നിങ്ങളുടെ മുമ്പിൽ ഞാൻ വന്നു നില്ക്കുന്നത് ഒരു ഗുരുവായിട്ടല്ല - പഠിപ്പിക്കാൻ എനിക്കറിവുള്ളത് വളരെ കുറച്ചു മാത്രമാണ് മറിച്ച്, പടിഞ്ഞാറുള്ള തന്റെ സഹോദരന്മാരുമായി അഭിവാദന വചസ്സുകൾ പകരാനും അനുഭവങ്ങൾ താരതമ്യപ്പെടുത്താനും കിഴക്കു നിന്നു വന്ന ഒരുവനെന്ന നിലയിലാണ്. നമ്മുടെ ഇടയിലുള്ള വ്യത്യാസങ്ങൾ കണ്ടുപിടിക്കാനല്ല, പിന്നെയോ എവിടെ നാം യോജിക്കുന്നു എന്നു കണ്ടെത്താനാണ്. ഏതടിസ്ഥാനത്തിൽ നമുക്ക് എപ്പോഴും സഹോദരന്മാരായി കഴിയാമെന്നറിയാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ഏതടിസ്ഥാനത്തിൽ, അനാദികാലം മുതൽ വചിച്ചു വന്നിട്ടുള്ള ശബ്ദം, കൊഴുക്കുംതോറും കൂടുതൽ കൂടുതൽ പ്രബലപ്പെടുമെന്നറിയാൻ ശ്രമിക്കയാണ്.

സർഗ്ഗപരമായ വിനാശപരമല്ലാത്ത, ചിലത് നിങ്ങളുടെ മുമ്പിൽ വെയ്ക്കാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. കുറ്റം പറയാനുള്ള നാളുകൾ കഴിഞ്ഞിരിക്കുന്നു. നാമിപ്പോൾ പ്രതീക്ഷിക്കുന്നത് സർഗ്ഗപ്രധാനമായ പ്രവൃത്തിയാണ്. ചിലപ്പോൾ ലോകത്തിനു കുറ്റം പറയൽ ആവശ്യമാണ്. ക്രൂരമായ കുറ്റം പറയലുകൾ പോലും. പക്ഷേ ഇതു സ്വല്പകാലത്തേക്കു മതി. എന്നെന്നേക്കുമുള്ള പ്രവൃത്തി പുരോഗമനവും നിർമ്മാണവുമാണ്. കുറ്റം പറയലും മുടിക്കലുമില്ല.

കഴിഞ്ഞ ഏതാണ്ടു നൂറു കൊല്ലക്കാലമായി നമ്മുടെ ഈ നാട്ടിൽ സർവ്വത കുറ്റം പറയലിന്റെ ഒരു പ്രളയം തന്നെയായിരുന്നു. ഈ നാട്ടിലെ മാലിന്യങ്ങളുടെ മേൽ പാശ്ചാത്യശാസ്ത്ര പ്രകാശത്തിൻറ പൂർണ്ണവും സ്വച്ഛന്ദവുമായി പെരുമാറ്റമുണ്ടായിട്ടുണ്ട്. ഫലം, മറ്റെല്ലാറ്റി നെയും അപേക്ഷിച്ച് കോണുകളും വിടവുകളും തെളിഞ്ഞു കാണാനായിട്ടുണ്ടെന്നതാണു താനും, സ്വാഭാവികമായി നാട്ടിലെല്ലായിടത്തും മഹത്തുക്കളും മഹനീയമായ പ്രതിഭാശാലികളുണ്ടായി. അവരുടെ ഹൃദയത്തിൽ സത്യത്തോടും നീതിയോടും രാജ്യത്തോടുമുള്ള സ്നേഹം കൂടി കൊണ്ടു വിശിഷ്യ സ്വമതത്തോടും ഈശ്ചരനോടും അവർക്കുണ്ടായിരുന്ന സ്നേഹം അതിതീവ്രമായിരുന്നു. പ്രബലരായ ഈ മഹത്തുക്കൾക്ക് ആഴമേറിയ വികാരങ്ങൾ, ആഴമേറിയ സ്നേഹം, ഉണ്ടായിരുന്നതുകൊണ്ട് തെറ്റെന്നു തോന്നിയതിനെയെല്ലാം അവർ വിമർശിച്ചു.

പണ്ടു കാലത്തെ ഈ മഹത്തുക്കൾ പ്രശംസനീയർതന്നെ, അവർഒട്ടേറെ നന്മ ചെയ്തിട്ടുണ്ട്. എന്നാൽ വർത്തമാനകാലത്തിൻറ ശബ്ദം നമ്മോടു പറയുകയാണ്, "മതിയാ!' വിമർശനവും കുറ്റംപറച്ചിലും വേണ്ടത്രയായി. വീണ്ടും പടുത്തുയർത്താൻ, നിർമ്മിക്കാൻ, ഉള്ള കാലം വന്നിരിക്കുന്നു. ചിതറിക്കിടക്കുന്ന നമ്മുടെ ശക്തികൾ സമാഹരിച്ച് ഒരു കേന്ദ്രത്തിൽ നിറുത്തേണ്ട കാലം വന്നിരിക്കുന്നു. അങ്ങനെ നമ്മുടെ ജനതയെ പുരോഗമിപ്പിക്കണം. പല ശതകങ്ങളായി അതു മുടങ്ങിക്കിടക്കയായിരുന്നു. വീടു വെടിപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. പുതുതായി ഗൃഹപ്രവേശം നടത്താം. വഴി തെളിച്ചിരിക്കുന്നു. ആദ്യ സന്താനങ്ങളേ, അണി നടന്നു മുന്നേറുവിൻ.

1 ആ സമുദ്രാത്തു വൈ പൂർവാദാസമുദ്രാച്ച പശ്ചിമാത്
തയോരേവാന്തരം ഗിരോരാര്യാവർത്തം വിദുർബുധാഃ. (മനു. 2.22)
2 സരസ്വതീദൃഷദ്വാരദേവനാർദന്തരം
തം ദേവനിർമിതം ദേശം ബ്രഹ്മാവർത്തം പ്രചക്ഷതേ. (മനു. 2, 27)

വിവേകാനന്ദ സാഹിത്യ സർവസ്വം

27/03/2024

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങൾ ലാഭത്തിൽ ആക്കി എന്ന് ഇലക്ഷൻ കാലമായതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾ പ്രസംഗിച്ചു നടക്കുന്നുണ്ട്.

ആകെ 149 പൊതുമേഖല സ്ഥാപനങ്ങളിൽ 57 ലാഭത്തിലാണ് എന്നാണ് ഇവർ വാദിക്കുന്നത്. അതും വെറും ₹880 കോടിയാണ് 2023 ലെ ലാഭം.

ബാക്കിയുള്ള 92 എണ്ണം കൊടുംനഷ്ടത്തിലും അതിൽ തന്നെ താഴെയുള്ള പതിനെട്ടെണ്ണം അടച്ചുപൂട്ടാൻ പോവുകയുമാണ്. അതിന്റെ പട്ടികയാണ് കീഴെ..

1. Kerala Premo Pipe Factory
2. Electronics and Electricals, Kanjicode
3. Keltron Counters
4. Keltron Power Devices
5. Keltron Rectifiers
6. Kerala Garments
7. Kerala State Wood Industries
8. Kunnathara Textiles
9. Kerala Asbestos Cement Factory
10. Kerala Housing Development Finance Corporation
11. Kerala High-Speed Rail Corporation
12. Pratheeksha Bus Shelters Kerala
13. SIDCO Mohan, Kerala
14. Sidkel Televisions
15. Vanchinad Leathers
16. Ashwas Public Amenities Kerala
17. School Teachers and Non-Teaching Corporation
18. Kerala Special Refractories

90,948 കോടിയോളം രൂപയാണ് ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വേണ്ടി ഖജനാവിൽ നിന്നെടുത്ത് ഇന്നേക്കാലം വരെ ചെലവാക്കിയിരിക്കുന്നത്.

ഇവയിൽ ലാഭം ഉള്ളത് തന്നെ താഴെ പറയുന്നവയ്ക്കാണ്. അതുതന്നെ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് കെട്ടി ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ നിന്നാണ്.

1. KSFE (Rs 351)
2. Minerals and Metals (Rs 85 crore)
3. Travancore-Cochin Chemicals (Rs 67 crore)
4. KSIDC (Rs 64 crore)
5. Backward Classes DC (Rs 47 crore)
6. Pharmaceuticals Corporation (Rs 42 crore)

അങ്ങനെ ആകെ 646 കോടി രൂപയുടെ ലാഭം ഈ ആറ് സ്ഥാപനങ്ങളിൽ നിന്നും മാത്രമാണ്.

നഷ്ടമുണ്ടാക്കുന്നവയെപ്പറ്റി ഇവരാരും മിണ്ടിയിട്ട് തന്നെയില്ല.

1. KSRTC (Rs 1,521 crore)
2. Kerala Water Authority (1,312 crore)
3. Pension Fund Ltd (Rs 1,043 crore)
4. KSEB (Rs 1,023 crore)
5. SupplyCo (Rs 190 crore)

ഈ 5 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം തന്നെ 5,089 കോടി രൂപയാണ്

ഒന്നാമത് ഗവൺമെൻറ് ചെയ്യേണ്ട പണി ബിസിനസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കലാണ്.. അല്ലാതെ നേരിട്ട് നികുതി പണം എടുത്ത് ബിസിനസ് ചെയ്യുകയല്ല.

അഞ്ചുവർഷംകൊണ്ട് ജിഎസ്ടി കോംപൻസേഷൻ കിട്ടിയിട്ട് പോലും കേരളത്തിലെ നികുതി വരുമാനം വർദ്ധിപ്പിക്കാനോ ഒരു അസറ്റ് ക്രിയേറ്റ് ചെയ്യാനോ കഴിയാത്ത സർക്കാരാണ് കേരളത്തിലുള്ളത്.

അത്രയും മിസ് മാനേജ്മെന്റിനു ശേഷവും കിട്ടുന്ന നികുതിപ്പണം എടുത്ത് ബിസിനസ് ചെയ്യുക എന്നൊക്കെ പറയുന്നത് വലിയ ക്രൈം ആണ്. ഇനിയും നേരം വെളുക്കാത്ത കമ്മ്യൂണിസ്റ്റ് പടുജന്മങ്ങളോട് മലയാളി ഇനിയെങ്കിലും ഇതൊക്കെ പറഞ്ഞു തന്നെ മനസ്സിലാക്കണം ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള എന്നാണ് പ്രമാണം

20/10/2023
11/05/2022

എന്തിന് അനന്തപുരിയോട് അവഗണന?
എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കുക

ബിജെപി ബഹുജന കൂട്ടായ്മ
മെയ് 12ന് സെക്രട്ടറിയേറ്റ് നടയിൽ

മണ്ഡല കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ.

25/08/2021

കേരളത്തിലെ സഖാക്കളും സുഡാപ്പികളും കൊങ്ങികളും ചരിത്രത്തെ വിലയിരുത്തുന്നത് .

*സവർക്കർ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയിട്ടുണ്ടേ..

( റെഫറൻസ് : മലയാളം സിനിമ -കാലാപാനി ,അതും മോഹൻലാലിൻ്റെ ഗോവർദ്ധൻ എന്ന കഥാപാത്രം )

* വാരിയൻ കുന്നൻ കേരള ഭഗത് സിംഗ് ആണേ..

( റെഫറൻസ് : മലയാളം സിനിമ - 1921 ,ടി ജി രവി യുടെ കഥാപാത്രം )

* ചന്തു ചതിയനല്ല !

റെഫറൻസ് (വടക്കൻ വീരഗാഥ )

കായംകുളം കൊച്ചുണ്ണി ,ഇത്തിക്കരപ്പക്കി ,മുളമൂട്ടിൽ അടിമ, കടുവാശ്ശേരി ബാവ , കാക്ക ശങ്കരൻ എന്നിവർ സംയുക്തമായി ബ്രിട്ടീഷ് കാർക്കെതിരെ പോരാടിയ ധീര വിപ്ലവകാരികളായിരുന്നു

(റെഫറൻസ് : മലയാളം സീരിയൽ - കായംകുളം കൊച്ചുണ്ണി ,സൂര്യ ടിവി )

"ആ കാലത്ത് ജീവിച്ചിരുന്ന 1921 ലെ വർഗ്ഗീയ കൂട്ടക്കുരുതിയെ മനസിലാക്കിയ അംബേദ്കറും ഗാന്ധിജിയും ആനി ബെസൻ്റും കുമാരനാശാനും അങ്ങോട്ട് മാറിനില്ല് !
സിനിമ കണ്ട് ചരിത്രം പഠിച്ചവർ വാ തുറക്കട്ടെ !"

എന്ന ഉടായിപ്പ് ദേശാപമാനിയും തേജസ്സും മാത്രം വായിക്കുന്ന അടിമകളോട് പറയൂ ..

ഇത് സാമാന്യ ബോധവും യുക്തിയും പണയം വെക്കാത്ത തലമുറയാണ് .

പ്രേംനസീറിൻ്റെയും മോഹൻലാൻ്റെയും പാർട്ടി സിനിമകൾ കണ്ട് കംമ്യൂണിസം പഠിച്ചവർക്ക് അവനവൻ്റെ ചരിത്രം പോലും നേരാം വണ്ണം അറിയാമായിരുന്നെങ്കിൽ ഈ 2021 ലും ജിഹാദി വോട്ട് ബാങ്കിൻ്റെ അണ്ഡഗഡാഹം വരെ നക്കിയും താങ്ങിയും ജീവിക്കേണ്ടിവരുമായിരുന്നോ ???

23/07/2021

കെ സുരേന്ദ്രന്റെ രാഷ്ട്രീയത്തോട് വിരോധമുള്ള മതമൗലിക-രാഷ്ട്രീയ വിഭാഗങ്ങൾ ലോകമാന്യ തിലകന് ആദരവർപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റിൽ വന്ന് വളരെ മോശം രീതിയിൽ ലോകമാന്യ തിലകനെ അധിക്ഷേപിക്കുന്നത് കണ്ടു. നിങ്ങളുടെ ന്യായങ്ങൾ എന്തു തന്നെയായാലും അക്ഷന്തവ്യമായ തെറ്റാണ് നിങ്ങൾ ചെയ്യുന്നത് എന്നോർമ്മിപ്പിക്കട്ടെ. ഈ തലമുറയിലെ ചില ഉപോല്പന്നങ്ങളായ അബദ്ധജന്മങ്ങളും അദ്ദേഹത്തെ ഒരു തമാശയായി കാണുന്നത് പൊറുക്കാനാവില്ല. അതിൽ നിന്ന് പിന്തിരിയണം എന്നു മാത്രം പറയുന്നു.

ഇനി അറിവില്ലായ്മ കൊണ്ട് ലോകമാന്യ തിലകനെ ജനാർദനൻ എന്നും കുതിരവട്ടം പപ്പു എന്നും ഒക്കെ വിളിക്കുന്നവർക്ക് വേണ്ടി മലയാളഭാഷയിലെ മുഖ്യധാരാ മാദ്ധ്യമങ്ങളെയും സുപ്രഭാതം സിറാജ് പ്രബോധനം മീഡിയ വണ്, ചന്ദ്രിക എന്നീ ഇസ്ലാമിക് പ്രസിദ്ധീകരണങ്ങളെയും ജനയുഗം, ചിന്ത തുടങ്ങിയ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളെയും വീക്ഷണം മുതലായ കോണ്ഗ്രസ് പ്രസിദ്ധീകരണങ്ങളെയും quote ചെയ്യുന്നു.

ഭർത്സിക്കുന്നത് തുടരട്ടെ.

1. പ്രബോധനം, ജമാ അതേ ഇസ്‌ലാമി വാരിക
2018 ഡിസംബര്‍ 07 , 3079

കോണ്‍ഗ്രസ് നേതൃനിരയിലെ ലോകമാന്യ തിലകന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, പുരുഷോത്തം ദാസ് ഠണ്ഡന്‍, ഗോപാലകൃഷ്ണ ഗോഖലെ പോലുള്ളവര്‍ ഹിന്ദുത്വത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരായിരുന്നുതാനും.

https://www.prabodhanam.net/article/7623/653

2. മാതൃഭൂമി
31 Jul 2020, 11:19 PM

അഭിമാനതിലകം; ലോകമാന്യ ബാലഗംഗാധര തിലകന്റെ 100-ാം ചരമവാര്‍ഷിക ദിനം ഇന്ന്

# ശശി തരൂരിന്റെ ലേഖനം

https://www.mathrubhumi.com/features/politics/balagangadhara-tilak-1.4945098

3. ബാലഗംഗാധര തിലകൻ ഭീകരവാദത്തിന്റെ പിതാവെന്ന് രാജസ്ഥാനിലെ പാഠപുസ്തകം
https://www.deshabhimani.com/news/national/rajasthan-secondary-education-text-book-calls-bala-gangadhar-tilak-as-father-of-terrorism/724635

4. അഴിമുഖം

ആ പ്രതിഷേധങ്ങളുടെ മുൻ നിരയിലുണ്ടായിരുന്ന നേതാവിന്റെ പേരാണ് ലോകമാന്യ തിലക് എന്നു വിളിപ്പേര് കിട്ടിയ ബാല ഗംഗാധര തിലകൻ

https://azhimukham.com/offbeat/trending-facebook-diary-congress-party-and-hindutva/cid2757146.htm

5. ജന്മഭൂമി
ോകമാന്യ ബാലഗംഗാധര തിലകന്‍

Janmabhumi Editorial Desk
February 29, 2020, 04:2

Read more at: https://www.janmabhumi.in/read/ekathmatha-sthotram-lokamanya-bal-gangadhar-thilakan/

6. മീഡിയ വണ്

ഗുരു രവിദാസ്, മഹര്‍ഷി വാല്‍മീകി, മഹറാണ പ്രതാപ്, പരം‌വീർ ചക്രം അബ്ദുൽ ഹമീദ്, ലോകമാന്യ തിലകൻ, സർദാർ പട്ടേൽ, റാണി ഝാൻസി, ശിവജി എന്നിവരുടെ പേരുകളും സര്‍വകലാശാലയിലെ വിവിധ റോഡുകള്‍ക്ക് നല്‍കാന്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

http://mediaonesite.vocalwire.com/national/2020/03/16/jnu-road-named-after-savarkar

7. സമകാലീന മലയാളം

ലോകമാന്യ തിലകന്‍ , സര്‍ദാര്‍ പട്ടേല്‍ , റാണി ഝാന്‍സി, ശിവജി എന്നിവരുടെ പേരുകളും സര്‍വകലാശാലയിലെ വിവിധ റോഡുകള്‍ക്ക് നല്‍കാന്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

https://bit.ly/2UIkrYL

8. മലയാള മനോരമ

അപരനാമങ്ങൾ പഠിക്കാം; പിഎസ്‌സി പരീക്ഷയിൽ മാർക്ക് ഉറപ്പിക്കാം

ലോകമാന്യ -ബാലഗംഗാധര തിലകൻ

https://www.manoramaonline.com/education/exam-guide/2020/04/15/kerala-psc-exam-preparation-tips.html

9. ജനയുഗം

ലോകമാന്യ ബാലഗംഗാധര തിലകൻ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഭഗത് സിങ് തുടങ്ങിയ അതികായരായ സ്വാതന്ത്ര്യസമര പോരാളികളും എണ്ണമറ്റ കമ്മ്യൂണിസ്റ്റ് നേതാക്കളും തങ്ങളുടെ പ്രവർത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും പേരിൽ ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരാണ്.

https://janayugomonline.com/janayugom-article-by-d-raja-on-sedition/

10. സുപ്രഭാതം

തീവ്രവാദി വിഭാഗത്തിലെ പ്രമുഖ നേതാക്കന്മാരായിരുന്നു മഹാരാഷ്ട്രയില്‍നിന്നുളള ലോകമാന്യ ബാലഗംഗാധര തിലകന്‍, പഞ്ചാബില്‍നിന്നുളള ലാലാലജ്പത് റായി, ബംഗാളില്‍നിന്നുളള ബിപിന്‍ ചന്ദ്രപാല്‍ എന്നിവര്‍. ഇവര്‍ ലാല്‍-ബാല്‍-പാല്‍ ത്രയം (ഠൃശീ) എന്നറിയപ്പെട്ടു....

Read more at: https://suprabhaatham.com/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B4%82/

11. കേരള നിയമസഭാ രേഖകൾ

ആദ്യഘട്ടത്തിൽ ലോകമാന്യ തിലകനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത്.

http://www.niyamasabha.org/codes/13kla/session_16/unedited%2520proceedings/10-02-16-Question%2520Hour-8.30%2520am-9.30%2520am.pdf&ved=2ahUKEwiot-fVlfnxAhVb8uAKHaJIDes4MhAWMAN6BAgBEAI&usg=AOvVaw1MhKlOWDw-9tZaBYLS1H82

12. സണ്ഡേ ശാലോം

മഹാത്മജി, കേശവ് ചന്ദ്രസെൻ, രാജാറാം മോഹൻറോയ്, ഗോപാലകൃഷ്ണഗോഖലേ, ലോകമാന്യ ബാലഗംഗാധര തിലകൻ, തുടങ്ങിയവർ ഇതിനു നല്ല ഉദാഹരണങ്ങളാണ്.

https://sundayshalom.com/archives/5363

13. ബ്രെവ് ഇന്ത്യ ന്യൂസ്

ഗണേശ ചതുര്‍ത്ഥിയുടെ കാര്യം പറയുമ്പോള്‍ ഗണേശോത്സവത്തിന്റെ കാര്യം ഓര്‍മ്മ വരുന്നത് സ്വാഭാവികമാണ്. ലോകമാന്യ ബാലഗംഗാധര തിലകന്‍ 125 വര്‍ഷം മുമ്പ് ഈ ആഘോഷത്തിനു തുടക്കമിട്ടു.
https://braveindianews.com/bi122645

14. കേരള കൗമുദി

ലോകമാന്യ എന്നറിയപ്പെടുന്നത്? ബാലഗംഗാധരതിലകൻ

https://keralakaumudi.com/news/mobile/news.php?id=25718&u=annie-beasant-was-the-first-woman-president-of-inc-25718

15. വിചാരം

ലോകമാന്യ തിലകന്റെ ആദർശങ്ങളാൽ പ്രചോദിതനായ നാനാജിക്ക് ദേശീയത വീക്ഷണങ്ങളിലൂടെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം വർദ്ധിച്ചു വന്നു

https://vicharam.org/nanajideshmukh/

16. വിക്കി പീഡിയ

ബാല ഗംഗാധര തിലകൻ
ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകൻ

https://ml.m.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2_%E0%B4%97%E0%B4%82%E0%B4%97%E0%B4%BE%E0%B4%A7%E0%B4%B0_%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B5%BB

17. ടൈമ്സ് ഓഫ് ഇന്ത്യ സമയം

https://malayalam.samayam.com/feature/special-stories/independence-day-2020-indian-freedom-fighters-names/articleshow/77539883.cms

18. ഈസ്റ്റ് കോസ്റ്റ് ഡെയിലി

ബാലഗംഗാധര തിലകന്‍ സ്വാതന്ത്യത്തിനായി സമ്ബൂര്‍ണ്ണ ജീവിതവും സമര്‍പ്പിച്ച വ്യക്തിത്വമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

https://indus.dailyhunt.in/news/india/malayalam/east+coast+daily+mal-epaper-ecdmal/balagangadhara+thilakan+svathanthyathinayi+samburnna+jeevithavum+samarppicha+vyakthithvamanenn+kendhramanthri+amith+sha-newsid-n203154376

19. മാപ്പിള ഹെറിറ്റേജ് ലൈബ്രറി

http://catalogue.mappilaheritagelibrary.com:8001/cgi-bin/koha/opac-detail.pl?biblionumber=11703

20. ഇന്ത്യ ഗവണ്മെന്റ് PIB പ്രസ് റിലീസ്

സമ്പൂർണ സ്വരാജിനായുള്ള ലോകമാന്യ തിലകന്റെ ആഹ്വാനം , നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ആസാദ് ഹിന്ദ് ഫൗജിന്റെ ദില്ലി മാർച്ച് , ദില്ലി ചലോയുടെ മുദ്രാവാക്യം തുടങ്ങി സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സന്ദർഭങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു

https://pib.gov.in/PressReleasePage.aspx?PRID=1704343

24/04/2021

ബിജെപി കേരളം കോവിഡ് ഹെല്പ് ഡെസ്ക് ആരംഭിച്ചു.
അടിയന്തര സഹായങ്ങൾക്ക് ബന്ധപ്പെടുക

13/03/2021

തിരുവനന്തപുരത്ത് ബിഡിജെഎസിന്റെ മാസ്റ്റർ സ്ട്രോക്ക്..
വാമനപുരം നിയോജകമണ്ഡലത്തിൽ തഴവ സഹദേവൻ ചേട്ടൻ NDA സ്ഥാനാർഥി..
ലോക്സഭാ ഇലക്ഷനിൽ NDA യ്ക്ക് മുപ്പതിനായിരം വോട്ടുള്ള മണ്ഡലമാണ് വാമനപുരം.

2016ൽ വിജയിച്ച സിപിഎമ്മിന് കിട്ടിയ വോട്ടിൽ നിന്ന് 11% പിടിച്ചെടുത്താണ് 2019ൽ ബിജെപി ഈ മുന്നേറ്റം നേടിയത്. അവിടേയ്ക്കാണ് ബീഡിജെഎസിന്റെ സംസ്ഥാനത്തെ ഏറ്റവും.മികച്ച പോരാളി തന്നെ വന്നെത്തിയിരിക്കുന്നത്.

01/12/2020

നാം നിൽക്കേണ്ടത് കർഷകർക്കൊപ്പമാണ്.
കർഷകരെ മുൻനിർത്തിയുള്ള ഇടനിലക്കാരുടെ മുതലെടുപ്പ് സമരങ്ങൾക്കൊപ്പമല്ല.
-----------------------------------
പാർലമെന്റ് പാസാക്കി രാജ്യത്തെ നിയമമായ കാർഷിക ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിയിൽ പ്രക്ഷോഭത്തിലാണല്ലോ. ബാരിക്കേഡുകളെയും, ലാത്തിച്ചാർജിനെയും, ജലപീരങ്കിയേയും മറികടന്നു പ്രതിഷേധ പ്രകടനവുമായി രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭം അവർക്ക്‌ വേണ്ടിയുള്ളതല്ല എന്നത് എന്ത് കൊണ്ട് പറയാം..?

കാർഷികോത്പാദനം ഉയർന്നത് കൊണ്ടു മാത്രം തീരുന്നതല്ല കർഷകരുടെ ജീവിത പ്രശ്നങ്ങൾ. നല്ല വിളവ്‌ ലഭിക്കുമ്പോൾ തന്നെ ആ വിളകൾക്ക് ആവശ്യമായ വിലയും കർഷകന് ലഭിക്കണം. കാർഷികോത്പാദനം എപ്പോഴൊക്കെ വർധിക്കുന്നുവോ, അപ്പോഴെല്ലാം കാർഷിക വിളകളുടെ വിലയും ഗണ്യമായി താഴെ പ്പോകുന്നു എന്നതാണ് നമ്മുടെ നാട്ടിലെ ഇന്നത്തെ അവസ്ഥ. എന്നാൽ തന്റെ വിളകൾ വില കൂടുമ്പോഴെ വിൽക്കുന്നൊള്ളൂ എന്ന് ചിന്തിച്ചു വിളകൾ വിൽക്കാതെ വെച്ചാൽ അത് പൂഴ്ത്തി വെപ്പായി കണക്കാക്കി കർഷകന് നിയമ നടപടികളും നേരിടേണ്ടി വരും.

കാർഷികോത്പന്നങ്ങൾക്ക് വിപണിയിൽ എത്ര വില വർധിച്ചാലും അതുത്പാദിപ്പിക്കുന്ന കർഷകന് മാന്യമായ വില കിട്ടില്ലെന്നത് നിത്യ സത്യമാണ്. അത്തരം അവസ്ഥയിലാണ് കൃഷി അസാധ്യമാണ് എന്ന അവസ്ഥയിൽ കർഷകരെത്തുക. കൃഷിയിലെ നഷ്ടം നിമിത്തം കടം കേറി കർഷകർ ആത്മഹത്യാ ചെയ്യുന്നത് നിത്യസംഭവമാവുന്നതും അങ്ങിനെയാണ്. ഈയവസരത്തിലും നമ്മടെ രാജ്യത്ത് അവരുത്പാദിപ്പിക്കുന്ന വിളകൾക്ക് ഒരു പരിധിയിൽ കൂടുതൽ വില കുറഞ്ഞതായി കേൾക്കാറില്ല.

നമ്മുടെ രാജ്യത്തെ ഒരു തീപ്പട്ടി കമ്പനിയായാലും അവരുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ എന്ത് വിലക്ക് വിൽക്കാം എന്നത് തീരുമാനിക്കുക അതിന്റെ ഉത്പാദകനാണ്. എന്നാൽ കാർഷിക മേഖലയിൽ ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് ഇടനിലക്കാരാണ്. തന്റെ വിളകൾക്ക് താൻ ഉദ്ദേശിച്ച വില ലഭിച്ചില്ലേൽ അത് കൂടുതൽ വില ലഭിക്കുന്നിടത്ത് വിൽക്കാം എന്നൊരു സൗകര്യം കർഷകനില്ല. എവിടെയാണോ ഉത്പാദനം നടക്കുന്നത്, ആ പ്രദേശത്തുള്ള പ്രാദേശിക മണ്ഡികളിൽ മാത്രമേ അവരുടെ വിളകൾ വിൽക്കാൻ പാടുള്ളു എന്നതാണ് നിലവിലെ നിയമം.

ഇതിനൊക്കെ പരിഹാരമായാണ് 'ഒരു രാഷ്ട്രം, ഒരു വിപണി' എന്നാ ആശയത്തെ മുൻനിർത്തി രാജ്യത്തെ കാർഷിക നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടു വന്നത്. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം കർഷകർക്കായ് ഒരുപാടു പദ്ധതികൾ കൊണ്ടു വന്നേലും അതിൽ പ്രധാനപ്പെട്ടതായി പറയാവുന്നതാണ് ഇപ്പോഴത്തെ ഒരു ഭേദഗതി നിയമം. നിലവിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും കർഷകരുടെ ക്ഷേമത്തിനായും കൊണ്ടുവന്ന മൂന്നു ചരിത്ര പ്രാധാന്യമുള്ള നിയമങ്ങളാണവ.

1. കാര്ഷികോല്പന്ന വ്യാപാര നിയമം
The Farmers’ Produce Trade and Commerce (Promotion and Facilitation) Act.
ഈ ഭേദഗതിയോടെ കർഷകർ ഉത്പാദപ്പിക്കുന്ന വിളകൾ മണ്ഡികൾ അഥവാ ചന്തകളിൽ ഇടനിലക്കാർക്ക് മാത്രമേ വിൽക്കാൻ സാധിക്കു എന്ന രീതി മാറി.
അതോടെ കാർഷിക ഉത്പന്നങ്ങളുടെ വിപണന സമിതി (APMC) അഥവാ മണ്ഡികൾക്ക് അതാത് സ്ഥലത്തെ വിളകൾ നിയന്ത്രിക്കാനുള്ള ഏകാധിപത്യം ഇല്ലാതായി. കർഷകന് തന്റെ വിളകൾ, സംസ്ഥാനത്തിനകത്തോ, മറ്റ് സംസ്ഥാങ്ങളിലോ, ഓൺലൈൻ വഴിയോ നേരിട്ട് വ്യാപാരികൾക്ക് വിൽക്കാം.

വിളകൾ ഉൽപാധിപ്പിച്ചതിനു ശേഷം മണ്ഡികളിൽ കൊണ്ട് ചെല്ലുമ്പോൾ കർഷകർ ഉദ്ദേശിച്ച വില കിട്ടിയില്ലെങ്കിൽ തിരികെ കൊണ്ടു പോരുന്ന രീതി ഉണ്ടായിരുന്നു. അങ്ങനെ ചന്തകളിലേക്കും തിരികെയും ഉള്ള യാത്രയുടെ ചെലവ് താങ്ങാൻ സാധിക്കാത്തവർ മണ്ഡികളിൽ അവർ പറയുന്ന വിലക്ക് വിൽക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരുന്നു. പുതിയ ഭേദഗതിയിൽ ആ രീതി ഒഴിവാക്കി പകരം വിളകൾ കൃഷിയിടങ്ങളിലൊ ശേഖരിച്ചു വച്ചിരിക്കുന്നിടത്തോ പോയി ആവശ്യക്കാർക്ക് വാങ്ങാം എന്നായി.

ഇത് മൂലം നഷ്ടം ഉണ്ടാവുക കർഷകരിൽ നിന്നും വാങ്ങുന്ന വിളകൾ രണ്ടോ മൂന്നോ ഇരട്ടി ലാഭത്തിൽ അതാതു സംസ്ഥാനങ്ങളിലൊ മറ്റുള്ള സംസ്ഥാനങ്ങളിലൊ വിൽപന നടത്തി ലാഭമുണ്ടാക്കിയിരുന്ന മണ്ഡികളിൽ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നവർക്കാണ്. അല്ലാതെ കർഷകർക്കല്ല. സംസ്ഥാനങ്ങൾക്കുള്ളിലോ, സംസ്ഥാനത്തിന് പുറത്തോ, ഓൺലൈൻ വഴിയോ നടക്കുന്ന വിൽപ്പനയ്ക്ക് സെസോ, മാർക്കറ്റ് ഫീസോ, ലെവിയോ ചുമത്താൻ സാധിക്കില്ല എന്നതിനാൽ കർഷകരെ പോലെ തന്നെ ഉപഭോക്താക്കൾക്കും പുതിയ ഭേദഗതി ഗുണമുള്ള കാര്യമാണ്.

2. കർഷക ശാക്തീകരണ സംരക്ഷണ നിയമം
The Farmers (Empowerment and Protection) Agreement of Price Assurance and Farm Services act.

ഈ നിയമം അനുസരിച്ച്, ഉത്പാദനം തുടങ്ങുന്നതിനു മുൻപ് തന്നെ കർഷകന് വ്യാപാരികളുമായി നേരിട്ട് കരാറിൽ ഏർപ്പെടാം. കാർഷിക വിള, വില നിലവാരം, വിൽപ്ന നടക്കേണ്ട സമയം മുതലായവ മുൻകൂട്ടി നിശ്ചയിക്കാം. കരാറിൽ ഏർപ്പെടുന്നതിന് പിന്നാലെ അവശ്യ സഹായങ്ങൾ (അഡ്വാൻസ്) അവശ്യ ഉപകരണങ്ങൾ, വിദഗ്ധോപദേശം തുടങ്ങിയ സഹായങ്ങൾ നൽകാൻ വ്യാപാരികൾ തയ്യാറാകും. കരാറിൽ ഉള്ള പരാതികൾ തീർപ്പാക്കാൻ 3 ലെവൽ സംവിധാനം ഉണ്ടായിരിക്കും. വിളകൾക്ക് കൃഷി തുടങ്ങുമ്പോൾ തന്നെ വില നിശ്ചയിച്ചു കരാറിൽ ഏർപ്പെടാൻ കർഷകർക്ക് സാധിക്കുന്നു. കരാറിൽ പറഞ്ഞിരുക്കുന്നതിൽ അധികം വിലക്കയറ്റം ഉണ്ടാവുന്ന സാഹചര്യത്തിൽ ലാഭത്തിന്റെ ഒരു വിഹിതത്തിന് കർഷകർ അർഹരാവുന്നു. ഇനി അഥവാ കരാറിൽ പറഞ്ഞിരിക്കുന്ന തുകയിൽ നിന്നും വിലയിടിവ് ഉണ്ടാവുകയാണെങ്കിലും കരാറിൽ പറഞ്ഞിരിക്കുന്ന തുക കർഷകർക്ക് നൽക്കാൻ വിളകൾ വാങ്ങുന്നവർ ബാധ്യസ്ഥരാണ്.

3. ആവശ്യവസ്തു നിയന്ത്രണ നിയമം
The Essential Commodities (Amendment) Act
രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വലിയ കുറവുണ്ടായിരുന്ന സമയത്താണ് അവശ്യ വസ്തുക്കൾ സ്വകാര്യ വ്യക്തികൾ പരിധിയിൽ കൂടുതൽ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാനായി 1955-ൽ അവശ്യ വസ്തു നിയമം പ്രാബല്യത്തിൽ വരുത്തിയത്. എന്നാൽ ഇപ്പോൾ ലോകത്തെ രണ്ടാമത്തെ വലിയ ഭക്ഷ്യ ഉൽപ്പാദകരാണ് നമ്മൾ. എന്നിട്ടും അതേ നിയമമാണ് രാജ്യത്ത് നിലനിൽക്കുന്നതും. പുതിയ ഭേദഗതിയോടെ അവശ്യ വസ്തു നിയമത്തിന്റെ പരിധിയിൽ നിന്നു ഭക്ഷ്യ ധാന്യങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ്, എണ്ണ വിത്തുകൾ, ഭക്ഷ്യ എണ്ണകൾ എന്നിവയെ ഒഴിവാക്കി. ഇതോടെ ഇവ എത്ര വേണമെങ്കിലും സംഭരിക്കാനും വിപണിയിൽ വിതരണം ചെയ്യാനും മികച്ച വില ഉറപ്പാക്കാനും ഉത്പാദകർക്ക് സാധിക്കും.

ഇത്തരത്തിൽ കർഷകർ ഇതുവരെ നേരിട്ടിരുന്നു പ്രധാന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം എന്നാ രീതിയിലാണ് ഭേദഗതിയെ കാണേണ്ടത്. നിലവിലുള്ള കുറഞ്ഞ താങ്ങു വില തുടർന്നും നിലനിൽക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അത് പോലെ തന്നെ മണ്ഡികൾക്കു നിരോധനം കൊണ്ടു വരികയല്ല പുതിയ ഭേദഗതിയിൽ ചെയ്തത്. മണ്ഡികൾക്കു പുറത്തും കർഷകന് അവന്റെ വിളകൾ വിൽക്കാൻ ഉണ്ടായിരുന്ന നിരോധനം എടുത്തു കളയുകയാണ് ചെയ്തത്.
അത് കർഷകന് നേട്ടമല്ലാതെ പിന്നെന്താണ്..?

കേരളത്തിലെ സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും കര്ഷകരില് നിന്നും കാര്ഷികോത്പന്നം കൈകാര്യം ചെയ്യുന്ന സംഘടനകളില് നിന്നും നേരിട്ട് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് അഭ്യര്ത്ഥിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് ഒക്ടോബർ അവസാന വാരം ആയിരുന്നു. സവാളയുടെയും മറ്റും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില് വിപണി നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള സംഭരണം ആവശ്യമാണെന്നും, കര്ഷകര്ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് നല്ല വില ലഭിക്കാൻ നേരിട്ടുള്ള സംഭരണം ഉപകരിക്കുമെന്നും ആ കത്തില് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് രാജ്യത്തെ കർഷകരെ പോലെ തന്നെ കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങൾക്കും പുതിയ ഭേദഗതി കൊണ്ടുണ്ടാവുന്ന പ്രധാന നേട്ടമല്ലേ..?

ഇത്തരത്തിൽ ഒരു രീതിയിലും കർഷകരെ ബാധിക്കാത്ത അവർക്ക് വില നിയന്ത്രണമടക്കം സാധ്യമാക്കുന്ന ഒരുപാടു നേട്ടങ്ങൾ ലഭിക്കുന്ന പുതിയ ഭേദഗതി നിയമത്തിനെതിരെ പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിച്ചു തെരുവിലിറക്കുന്നത് ആരാണ്..?
ഈ ഭേദഗതികൾ മൂലം നഷ്ട്ടം ഉണ്ടാവുന്ന ഇടനിലക്കാരും, അവർക്ക് കൂട്ടായി ഓരോ പ്രക്ഷോഭങ്ങൾ നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നടക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ കൂലിക്കാരും, ഇവരുടെ തണലിൽ സ്വന്തം രാഷ്ട്രീയം വളർത്താൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ ചില പാർട്ടികളും അല്ലാതെ വേറെയാരണ്..?

എന്നിട്ടതിനെ കർഷക സമരമെന്ന് വിളിച്ചു ആ പ്രക്ഷോഭങ്ങളെ പിന്തുണച്ചാൽ അത് യഥാർത്ഥ കർഷകനോട് ചെയ്യുന്ന ദ്രോഹമല്ലാതെ പിന്നെന്താണു..?

03/11/2020

പിണറായി വിജയൻ സർക്കാരിന്റെ കീഴിൽ ഉള്ള വിജിലൻസ് ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി യുടേ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരറിനേ അഞ്ചാം പ്രതി ആക്കി കേസ് ചാർജ് ചെയ്തു പോലും..

ഇത്രയും കാലം ന്യായീകരണ വിദഗ്ധർ പറഞ്ഞു കൊണ്ടിരുന്നത്,

1. കേന്ദ്ര ഏജൻസികളേ ഉപയോഗിച്ച് ഇടതുപക്ഷ സർക്കാരിനേ തകർക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗം ആണ് ശിവശങ്കരനേതിരേ ഉള്ള കേസുകൾ
2. ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ കേരള സർക്കാറിന് ഒരു ബന്ധവും ഇല്ല, യുഎഇ കോൺസുലേറ്റും കരാറുകാരനും തമ്മിലുള്ള ഇടപാട് ആണ്,
3. ശിവശങ്കരൻ പാവാടാ, ഭാവി നമ്പി നാരായണനാണ്
4. ശിവശങ്കരൻ തുടങ്ങി വെച്ച കെ ഫോൺ പോലുള്ള പദ്ധതികളേ തകർക്കാൻ ഉള്ള ശ്രമം ആണ്..

പിന്നെ എന്തിനാണ് സംസ്ഥാന വിജിലൻസ് ശിവശങ്കരനേ പ്രതിയാക്കിയത്???

മുഖ്യമന്ത്രിക്ക് ഇനി ഇരട്ടച്ചങ്കിനു പകരം ഇരട്ട വ്യക്തിത്വം എങ്ങാനും ആണോ?

24/10/2020

ഇന്ന് ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘടനം ചെയ്ത മൂന്ന് പ്രോജക്ടുകൾ

1 : ഗിരിനാർ റോപ് വേ

ഗുജറാത്ത് ടൂറിസത്തിൽ വലിയൊരു നാഴികക്കല്ല് ആകാൻ പോകുന്ന ഒരു സംരംഭമാണ് ഗിരിനാർ റോപ് വേ

ഗുജറാത്തിലെ ജഗന്നാഥ്‌ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു കൂട്ടം മലകളുടെ ഗ്രൂപ്പാണ് ഗിരിനാർ ,ഇതിന് ഹിമാലയത്തെക്കാൾ പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത് ഗിരിനാർ ക്ഷേത്രം ഒരു പരമ്പരാഗത തീർത്ഥാടന കേന്ദ്രമാണ് .

2.5 കിലോമീറ്റർ നീളത്തിൽ 25/30 ക്യാബിൻ ഉള്ള റോപ് വേ 7.5 മിനുട്ട് കൊണ്ട് തീർത്ഥാടകർക്കും ടൂറിസ്റ്റുകൾക്കും മലമുകളിൽ ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിക്കും ,മുൻപ് തീർത്ഥാടകർക്ക് ഇവിടെ എത്തിച്ചേരാൻ 10,000 ത്തോളം സ്റ്റെപ്പുകൾ ഉള്ള മല കയറണമായിരുന്നു

2 : യു എൻ മെഹ്താ ഇന്സ്ടിട്യൂട് ഓഫ് കാർഡിയോളജി & റിസർച്

ഇന്ത്യയിലെ ഏറ്റവും വലിയ കാർഡിയോളജി ഹോസ്പിറ്റൽ ആണ് യുഎൻ മെഹ്‌താ കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ട് , മാത്രമല്ല ലോകത്തിലെ ഏറ്റവും നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ചുരുക്കം ചില ഹോസ്പിറ്റലുകളിൽ ഒന്നാണ്

ഇപ്പോൾ നടക്കുന്ന എക്സ്പാൻഷൻ ജോലികൾ കൂടി പൂർത്തിയാകുന്നതോടെ 1251 ബെഡുകൾ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾ സൂപ്പർ സ്പെഷ്യലിറ്റി കാർഡിയാക് ടീച്ചിങ് ഇന്സ്ടിട്യൂട്ടും ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഗിൾ സൂപ്പർ സ്പെഷ്യലിറ്റി കാർഡിയാക് ഹോസ്പിറ്റലുകളിൽ ഒന്നും ആയിരിക്കും ഇത്

3 : കിസാൻ സൂര്യോദയ യോജന

കർഷകർക്ക് പകൽസമയം 5 മണിമുതൽ 9 മണിവരെ ജലസേചനത്തിന് ആവശ്യമുള്ള വൈദ്യുതി ഉൽപ്പാദിപ്പിച്ചു വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ 3500 കോടി സംസ്ഥാന സർക്കാർ ചിലവിട്ട് നിർമ്മിച്ച പദ്ധതിയാണ് ഇത് , സോളാർ പാനലാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്

3490 കിലോമീറ്റർ സർക്യൂട്ട് കിലോമീറ്ററിൽ 234 '66 കിലോവാട്ട് ട്രാൻസ്മിഷൻ ലൈൻ നിർമിച്ച ഈ പ്രൊജക്റ്റ് 2023 ഓട് കൂടി ബാക്കിയുള്ള ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും

ചിത്രം : ഗിരിനാർ ക്ഷേത്രം

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Venjaramoodu
Thiruvananthapuram
695607