30/10/2020
SDPI Kurinchilakkadu Branch
Social Democratic Party Of India [ SDPI ]
Freedom From Hunger
Freedom From Fear
30/10/2020
07/03/2018
പൊള്ളയായ വികസന സ്വപ്‌നങ്ങൾ നൽകി ഇനിയും നിങ്ങൾക്ക് ജനങ്ങളെ വഞ്ചിക്കാൻ കഴിയില്ല കൂട്ടരേ....
നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള റോഡുകൾ ഇന്ന് ശെരിയാക്കും നാളെ ശെരിയാക്കും എന്ന് പറഞ്ഞു ഒരുപാട് പറ്റിച്ചതല്ലേ ജനങ്ങളെ....
ഇടതു വലതു വ്യത്യാസമില്ലാതെ മാറി മാറി ജനങ്ങളെ വഞ്ചിച്ചില്ലേ നിങ്ങൾ....
ഭരിക്കുന്ന കൂട്ടരുടെ ജനവഞ്ചനക്ക് മുന്നിൽ മൗനം പാലിച്ചവരല്ലേ നിങ്ങൾ.....
ഇനി നിങ്ങളുടെ ഉടായിപ്പ് രാഷ്ട്രീയം ഇവിടെ വിലപ്പോവില്ല
ഞങ്ങൾ ചോദിക്കുന്നത് നിങ്ങളുടെ ഔദാര്യമല്ല ഞങ്ങളുടെ അവകാശത്തെയാണ്.
അത് നേടിയെടുക്കുന്നത് വരെ പോരാട്ട വീഥിയിൽ ഞങ്ങളുണ്ടാകും.പ്രലോഭനങ്ങൾ കൊണ്ട് വിലക്കെടുക്കാൻ കഴിയില്ല ഞങ്ങളെ.....
ഭീഷണികൊണ്ട് തളർത്താൻ കഴിയില്ല നിങ്ങൾക്ക്...കള്ള കേസുകളിൽ കുടുക്കി
തകർക്കാൻ കഴിയില്ല നിങ്ങൾക്ക്.....
പുതിയ കാലത്തിന്റെ പോരാളികൾക്കൊപ്പം നാടിന്റെ നന്മക്കായി നിങ്ങളുണ്ടാകണം ഞങ്ങളോടൊപ്പം
സ്നേഹത്തോടെ
SDPI കുറിഞ്ചിലക്കാട് ബ്രാഞ്ച് കമ്മിറ്റി
06/02/2017
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക് കാംപസ് ഫ്രണ്ട് പ്രതിഷേധ മാർച്ച്, യോഗത്തിലേക്ക് ഇരച്ചു കയറിയ കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു
ചുണക്കുട്ടന്മാര്‍ക്ക് SDPI കുറിഞ്ചിലക്കാട് ബ്രാഞ്ചിന്റെ വിപ്ലവാഭിവാദ്യങ്ങള്‍
19/01/2017
പ്രതിഷേധം പഞ്ചായത്ത് ഭരണസമിതി യോഗത്തിലും...
നാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമായികൊണ്ടിരിക്കുകയാണു..
വാർഡുകളിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുക.കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൂടിയ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു SDPI ആനപ്പെട്ടി വാര്‍ഡ് മെമ്പര്‍ അഷ്കര്‍ തൊളിക്കോട്
ഇങ്ങനെയുള്ള ജനപ്രധിനിധികളാണ് നമ്മുടെ നാടുകളിലും ഉണ്ടാവേണ്ടത്
:) കള്ളൻ തിന്ന സവാളയും കേരള
രാഷ്ട്രീയവും :)
ഒരിക്കൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട ഒരു കള്ളൻ രാജാവിന്റെ മുന്പിൽ ഹാജരാക്കപെട്ടു. രാജാവ് കള്ളന്റെ മുന്പിൽ രണ്ട് ശിക്ഷകൾ വച്ചു. ഒന്നുകിൽ കള്ളൻ നൂറ് സവോള അവിടെ ഇരുന്ന് കഴിക്കണം. അതല്ലെങ്കിൽ നൂറ് അടി വാങ്ങണം. എന്നാൽ ശിക്ഷ കഴിയുന്നതിന് മുന്പ് സവോള കഴിക്കുന്നതോ അടി വാങ്ങുന്നതോ നിർത്തുകയാണെങ്കിൽ ശിക്ഷ ആദ്യം മുതൽ വീണ്ടും അനുഭവിക്കണം. അതായിരുന്നു വ്യവസ്ഥ. സവോള കഴിക്കുന്നതാണ് കൂടുതൽ എളുപ്പം എന്ന് തോന്നിയ കള്ളൻ സവോള കഴിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് സവോളകൾ കഴിച്ചപ്പോഴെക്കും കണ്ണും നാക്കുമൊക്കെ എരിഞ്ഞ് കള്ളൻ സഹികെട്ടു. ഇതിനേക്കാൾ എളുപ്പം അടി വാങ്ങുന്നത് തന്നെയാണെന്ന് തോന്നിയ കള്ളൻ അടി മതി എന്ന് രാജാവിനോട് പറഞ്ഞു. അങ്ങനെ ഭടന്മാർ അടി തുടങ്ങി. കുറച്ച് അടികൾ കിട്ടിയപ്പോഴെക്കും വേദന കൊണ്ട് പുളഞ്ഞ കള്ളൻ സവോളയുടെ നീറൽ ഒക്കെ മറന്നു. കള്ളൻ രാജാവിനോട് കേണു... എനിക്ക് അടി വേണ്ടായേ...! ഞാൻ സവോള തന്നെ തിന്നോളാം...! അങ്ങനെ കള്ളൻ വീണ്ടും ആദ്യം മുതൽ സവോള തിന്നാൻ തുടങ്ങി. കുറേ സവോള കഴിച്ച് കണ്ണും മൂക്കും ഒക്കെ എരിഞ്ഞ് സഹിക്കാൻ പറ്റാതായപ്പോൾ കള്ളനു തോന്നി അടി തന്നെയാണ് കൂടുതൽ നല്ലതെന്ന്.....!
ഈ കള്ളൻ ഒരു മണ്ടനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ...??എങ്കില് അറിയുക...! ഈ കള്ളൻ ഒരു പ്രതീകമാണ്. ഞാനും നിങ്ങളും അടങ്ങുന്ന പൊതുജനങ്ങളുടെ പ്രതീകം....! അഞ്ചു വർഷം യു ഡി എഫ് ഭരിച്ച് അഴിമതി കൊണ്ട് പൊറുതി മുട്ടിയാല് നമ്മുക്ക് തോന്നും എൽ ഡി എഫ് ആയിരുന്നു കുറച്ചൂടെ ഭേദം എന്ന്. അങ്ങനെ നമ്മൾ എൽ ഡി എഫിന് വോട്ട് കൊടുക്കും. എൽ ഡി എഫ് ഭരിച്ച് അഴിമതികൊണ്ടും വർഗീയത കൊണ്ടും മടുക്കുന്പോൾ നമ്മുക്ക് തോന്നും യു ഡി എഫ് തന്നെയായിരുന്നു ഇതിനേക്കാൾ നല്ലതെന്ന്....! നമ്മുടെ ചിന്ത ഇങ്ങനെ മാറി കൊണ്ടേ ഇരിക്കും.....എന്നാൽ ആ കള്ളനോട് നമ്മുക്ക് തോന്നിയ വികാരം എന്തായിരുന്നോ അത് തന്നെയാണ് ഈ രാഷ്ട്രീയക്കാര്ക്ക് നമ്മളോട് തോന്നുന്നുണ്ടാവുക.
മാറ്റി മാറ്റി വോട്ട് കൊടുത്ത് നമ്മുടെ രാജ്യത്തിന്റെ സ്രോതസ് കട്ടുമുടിക്കാൻ രണ്ട് കൂട്ടർക്കും അവസരം ഒരുപോലെ പങ്കുവെച്ച് കൊടുക്കുന്ന പൊതുജനം അഥവാ കഴുതകൾ(രാഷ്ട്രീയക്കാരുടെ ഭാഷയിൽ)'. ഇതിനൊരു അവസാനം വേണ്ടേ സുഹൃത്തുക്കളെ....! തീർച്ചയായും വേണം...!
അത് കൊണ്ട് തന്നെയാണ് ഞാൻ SDPI പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നത്....! അതൊരു പ്രതീക്ഷയാണ്... അഴിമതിയും അക്രമവും കണ്ടു മടുത്ത കേരളീയർക്ക് ഒരു വിശ്വാസമാണ്.... നമ്മുടെ രാജ്യവും ഇവിടുത്തെ വ്യവസ്ഥയും നന്നാവും എന്നുള്ളൊരു വിശ്വാസം....
ജാതി മത വർണ്ണത്തിനതീതമായ ജനപക്ഷ രാഷ്ട്രീയ കൂട്ടായ്മ.
ഇത്തവണ നിങ്ങളുടെ വോട്ടും മാറ്റത്തിനുള്ളതാവട്ടെ..
നമ്മുടെ ചിഹ്നം TELEVISION ...!
ജയ് ജയ് SDPI ...
ജയ് ഹിന്ദ്.!
15/03/2016
എസ്.ഡി.പി.ഐ ആദ്യഘട്ട
സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
കോഴിക്കോട്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെ ഒന്നാംഘട്ട പട്ടികക്ക് ദേശീയ പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കി. ആദ്യഘട്ടത്തില്‍ 34 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുന്നത്.
അഴിമതിയിലും കോര്‍പ്പറേറ്റ് പ്രീണനത്തിലും പരസ്പരം സഹകരിക്കുന്ന ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കും വര്‍ഗീയത ഉപയോഗപ്പെടുത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കും എതിരായി ജനപക്ഷ ബദല്‍ ഉയര്‍ത്തിക്കൊണ്ടാണ് എസ്.ഡി.പി.ഐ ഇലക്ഷനെ നേരിടുന്നത്. അനിയന്ത്രിതമായ വിലക്കയറ്റവും തൊഴിലില്ലായ്മയും മലയാളി ജീവിതത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കാനോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനോ ഭരണമുന്നണിക്ക് സാധിച്ചിട്ടില്ല. ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വായ്പയെടുത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുമ്പോഴും പുതിയ പദ്ധതി പ്രഖ്യാപനങ്ങളുടെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ തെറ്റായ നടപടികളെ തിരുത്തുന്നതിനും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് സംഘര്‍ഷമുണ്ടാക്കുകയും അത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ മതേതരവിശ്വാസികളായ കേരള ജനത അംഗീകരിക്കില്ല. ദേശീയ തലത്തിലും സംസ്ഥാനത്തും കോര്‍പ്പറേറ്റുകള്‍ക്കും കുത്തകമുതലാളിമാര്‍ക്കും വഴിവിട്ട സഹായവും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ അതില്‍ നിശബ്ദമാകുന്നവരാണ് ബി.ജെ.പിയും ഇരുമുന്നണികളും.
ആറുവര്‍ഷം കൊണ്ട് എസ്.ഡി.പി.ഐ ആര്‍ജ്ജിച്ചെടുത്ത വളര്‍ച്ചയും ജനസ്വാധീനവും നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍;
1. അഡ്വ. കെ.എം. അഷ്‌റഫ് (സംസ്ഥാന പ്രസിഡന്റ്)
2. എം.കെ. മനോജ്കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
3. പി. അബ്ദുല്‍ ഹമീദ് (സംസ്ഥാന ജനറല്‍ സെക്രട്ടറി)
4. ജലീല്‍ നീലാമ്പ്ര (സംസ്ഥാന ട്രഷറര്‍)
5. പി.കെ. ഉസ്മാന്‍ (സംസ്ഥാന സെക്രട്ടറി)
6. മുസ്തഫ കൊമ്മേരി
15/03/2016
01/11/2015
അങ്ങിനെ നമ്മുടെ ത്രിതല പഞ്ചായത്ത്
തിരഞ്ഞെടുപ്പ് വന്നെത്തി കഴിഞ്ഞു .
അക്രമമില്ലാത്ത അഴിമതിയില്ലാത്ത സ്വജന പക്ഷ
പാതമില്ലാത്ത വർഗ്ഗീയത ഇല്ലാത്ത നല്ലൊരു
ഇന്ത്യക്ക് വേണ്ടി , ഭയമില്ലാത്ത വിശപ്പില്ലാത്ത
ഒരു സുന്ദര ഇന്ത്യക്ക് വേണ്ടി " കണ്ണട" അടയാളത്തിൽ എസ്. ഡി . പി .ഐ സാരഥിയെ വമ്പിച്ച
ഭൂരിപക്ഷത്ത്തോട് കൂടി വിജയിപ്പിക്കണമെന്ന്
വിനയത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു ,
അഭ്യർത്തിക്കുന്നു
01/11/2015
എന്തിന് SDPI
വിജയിക്കണം?
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ത്രിതല പഞ്ചായത്തു
തിരഞ്ഞെടുപ്പിൽ
നാം ആർക്കാണു വോട്ടു ചെയ്യേണ്ടത്?
രാഷ്ട്രീയത്തിന്റെ
മുഖമുദ്രയായ
അഴിമതിയെ
തുടച്ചു നീക്കുന്നവർക്കാകട്ടെ
നമ്മുടെ വോട്ട് . ഗ്രാമീണ വികസനത്തിനായ്
വകയിരുത്തപ്പെടുന്ന
സംഖ്യയിൽ രാഷ്ട്രീയ-
ഉദ്യോഗസ്ഥ- ഇടനിലക്കാരുടെ
വീതം വെപ്പ് കഴിഞ്ഞാൽ
നാലിലൊന്നു പോലും ചില വഴിക്കപ്പെടുന്നില്ല.
പാർട്ടിക്കാരുടേയും
ആശ്രിതരുടേയും
ഇഷ്ടങ്ങൾക്കനുസരിച്ച്
വികസന ഫണ്ടുകൾ
ദുരുപയോഗം ചെയ്യപ്പെടുന്നു.
മുഴുവൻ ജനങ്ങൾക്കും
അവകാശപ്പെട്ട
ജനകീയ സേവന
സൗകര്യങ്ങൾ
വിവേചനപരമായ് ചെലവഴിക്കപ്പെടുന്നു.
വികസനമെന്നത്
അഴിമതിയും
കമ്മീഷനും കൂടുതൽ
ലഭിക്കുന്നിടത്ത്
മാത്രം ശ്രദ്ധയൂന്നുന്നു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനോ
മാലിന്യ നിർമ്മാർജ്ജന
സംവിധാനമൊരുക്കു
ന്നതിലോ
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലോ
ശ്രദ്ധയൂന്നിയുള്ള ഗ്രാമത്തിലെ
അടിസ്ഥാന ജനവിഭാഗത്തിന്റെ
ഉന്നമനത്തിനായുള്ള
വികസന പദ്ധതികൾ
നടപ്പിലാക്കാൻ
ശ്രദ്ധിക്കുന്ന SDPI യ്ക്ക്
ആകട്ടെ നമ്മുടെ വോട്ട് .
SDPI യുടെ
വിജയം ഇരു മുന്നണികളും
ഇതുവരെ ശീലിച്ചു വന്ന
അഴിമതിക്കും
സ്വജനപക്ഷപാതത്തിനും
കടിഞ്ഞാണിടുമെന്നതിൽ യാതൊരു
സംശയവുംവേണ്ട. പാർട്ടിക്ക് പ്രതിനിധിയുള്ള
പ്രദേശങ്ങളിൽ
പാർട്ടി യുടെ പ്രഖ്യാപിത
മുദ്രാവാക്യങ്ങളായ
അഴിമതി രഹിതമായ
വിവേചനരഹിതമായ ഒരു പ്രവർത്തനം
കാഴ്ചവയ്ക്കാൻ
ഇക്കാലയളവിനുള്ളിൽ
സാധിച്ചിട്ടുണ്ട്. പഞ്ചായത്ത് അനുവദിക്കപ്പെട്ട തുക മുഴുവൻ
വിനിയോഗിക്കാനും
കഴിഞ്ഞു.
ഇതിനു മുമ്പുള്ള
കാലയളവുമായും
മറ്റു മെമ്പർമാരുമായ് താരതമ്യം ചെയ്യമ്പോൾ
സമാനതകളില്ലാത്ത
പ്രവർത്തനങ്ങൾ
കാഴ്ചവയ്ക്കാൻ
സാധിച്ചു.
ഇത്തരം പദ്ധതികളുമായ് മുന്നോട്ടു പോകുന്നതിനു്
SDPI യെ വിജയിപ്പിക്കണമെന്നു് അഭ്യർത്ഥിക്കുന്നു.
01/11/2015
പ്രിയപ്പെട്ട സഹപ്രവർത്തകരെ.....
കഴിഞ്ഞ പത്ത്,
ഇരുപത് ദിവസങ്ങൾ രാവും, പകലുമില്ലാതെ കൈയ്യും,
മെയ്യും മറന്നുകൊണ്ട് നമ്മൾ തിരഞ്ഞെടുപ്പ്
പ്രജാരണ പരിപാടികളിൽ സജീവമായിരുന്നു.
പല
സ്ഥലങ്ങളിലും നമ്മൾ ആദ്യമേ നല്ല മുന്നെറ്റം
ഉന്ദാക്കുമെന്ന് പാർട്ടി മാസങ്ങൾക്ക് മുൻപ് തന്നെ വിലയിരുത്തിയതാണ്. നമ്മൾ പ്രജാരണത്തിൻ
സജീവമായി ഇറങ്ങിയപ്പോൾ ചില പുതിയ
സ്ഥലങ്ങളിൽ കൂടി നമുക്ക് മുന്നെറ്റം ഉണ്ടാക്കുവാൻ
സാധിക്കുമെന്ന വിലയിരുത്തൽ പല ഭാഗങ്ങളിൽ
നിന്നും കേൾക്കുന്നുണ്ട്. ഈ ആത്മവിശ്വാസം വോട്ടുകൾ
ആകുന്നതിലാണ് നമ്മുടെ വിജയം. ഇനിയുള്ള എതാനും മണിക്കൂരുകളിലാണ് സാമ്പ്രദായിക പാർട്ടികൾ ഏത്
നെറികേടുകളും കാണിക്കുക.
#1 നമ്മുടെ സ്ഥാനാർത്തി മത്സരത്തിൽ നിന്നും
പിൻവാങ്ങി എന്ന കള്ള പ്രജാരണം
നാട്ടുകാർക്കിടയിൽ നടത്തുക.
#2 നമ്മുടെ സ്ഥനാർത്തിക്ക് അത്യാഹിതം
സംഭവിച്ചു എന്ന കള്ള പ്രജാരണം
നാട്ടുകാർക്കിടയിൽ നടത്തുക.
#3 നമുക്ക് വോട്ട് ചെയ്താൽ വീട്ടിൽ പോലീസ് വരും
എന്ന് പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്തുക.
#4 പാർട്ടി ഓഫിസിന്റെ അടുത്ത പറബിൽ നിന്നും
പോലീസ് വൻ ആയുദ്ധ വേട്ട നടത്തി എന്ന്
പ്രജരിപ്പിക്കുക.
#5 പാർട്ടി ഓഫീസുകളിൽ പോലീസ് റൈഡ് നടത്തുന്നു എന്ന് പ്രജരിപ്പിക്കുക.
#6 നാൽ വോട്ടിനുവേണ്ടി വോട്ടർമാർക്ക്
കണ്ണഞ്ചിപ്പിക്കുന്ന മോഹ്ന വാക്ദാനങ്ങൾ നൽക്കുക.
#7 മുസ്ലിം സമുദായത്തിലെ സത്രീകളുടെ വോട്ടുകൾ
സമുദായ പാർട്ടി യുടെ സ്ഥനാർത്തിക്ക് മാത്രമേ
നൽകൂ എന്ന് വിശുദ്ധ ഖുർആൻ കൊണ്ട് സത്യം ചെയ്യിക്കുക.
#8 സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ
പാർട്ടി ഗ്രാമങ്ങളിൽ കള്ള വോട്ട് ചെയ്യിക്കൽ.
അദ്ധികാരം നിലനിർത്തുവാൻ വേണ്ടി ഇങ്ങനെ ഏത്
നെറികേടുകൾ ചെയ്യാനും, പ്രജരിപ്പിക്കുവാനും,
സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ
നേതാകളും, അണികളും ഒരു മടിയും കാണിക്കില്ല.
അതുകൊണ്ട് തന്നെ നമ്മുടെ പാർട്ടി പ്രവര്ത്തകർ
കൂടുതൽ ജാഗ്രതയോടെ നമ്മുടെ നാടികളിലെ ഒരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ ്ടിരിക്കുക.
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Thiruvananthapuram
