CPI നേമം മണ്ഡലം

CPI നേമം മണ്ഡലം

Share

സി പി ഐ നേമം മണ്ഡലമായി ബന്ധപ്പെട്ടതും പാർട്ടിയുടെ പൊതുവായതുമായ പരിപാടികൾ എല്ലാവരിലേക്കും എത്തിക്കുക.

02/06/2026

രാജ്യത്തെ ‘ജനസംഖ്യാ വ്യതിയാന’ത്തെപറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനും തുടർ നടപടികൾ നിര്‍ദേശിക്കുന്നതിനുമായി കേന്ദ്രസർക്കാർ മേയ് 26ന് ഒരു സമിതി പ്രഖ്യാപിച്ചു. ‘നിയമവിരുദ്ധ നുഴഞ്ഞുകയറ്റമടക്കം വിവിധ കാരണങ്ങളാൽ ജനസംഖ്യയിൽ ഉണ്ടായിരിക്കുന്ന അസ്വാഭാവിക മാറ്റങ്ങൾ ഏതൊരു രാഷ്ട്രത്തിന്റെയും കാലിക യാഥാർത്ഥ്യങ്ങൾക്കും ഭാവിക്കും വലിയ വെല്ലുവിളിയാണ്’ ഉയർത്തുന്നതെന്ന ട്വീറ്റോടെയാണ് സമൂഹ മാധ്യമമായ എക്സിലൂടെ ആഭ്യന്തരമന്ത്രി അമിത് ഷാ ജനസംഖ്യാ വ്യതിയാനത്തെപ്പറ്റിയുള്ള സമിതിയുടെ (എച്ച്എൽസിഡിസി) രൂപീകരണം പ്രഖ്യാപിച്ചിട്ടുള്ളത്.
2021ൽ നടക്കേണ്ടിയിരുന്നതും, ആറ് വർഷം വൈകി ആരംഭിച്ചതുമായ കാനേഷുമാരി കണക്കെടുപ്പിന് സമാന്തരമായാണ് ജനസംഖ്യ വ്യതിയാന പഠനത്തിന് സമിതിയെ നിയമിച്ചതും തുടർനടപടികളെപ്പറ്റിയുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചതുമെന്നത് കേന്ദ്രസർക്കാരിന്റെ ഈ സംരംഭത്തിലുള്ള ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നു. തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്ന മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തുടക്കം കുറിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) എന്നീ വിവാദ നടപടികളുടെ ചുവടുപിടിച്ചുള്ള, നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ഒന്നായെ ഈ നീക്കത്തെ കാണാനാവൂ.
ഇപ്പോൾ ആരംഭിച്ചിട്ടുള്ള കാനേഷുമാരി കണക്കെടുപ്പിൽ ജാതി, മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പും ഉൾപ്പെടുത്തണമെന്ന പൊതു ആവശ്യത്തോടുള്ള മോഡി സർക്കാരിന്റെ സമീപനത്തിൽ അവ്യക്തത തുടരവേ, ജനസംഖ്യാ സവിശേഷതകളെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്നിരിക്കെ നടക്കുന്ന പഠനം അന്ധൻ ആനയെക്കണ്ടതിന് തുല്യമാവില്ലേയെന്ന ആശങ്ക വ്യാപകമാണ്. വ്യക്തമായ കണക്കുകളുടെയും വസ്തുതകളുടെയും അഭാവത്തിൽ നടത്തുന്ന പഠനം ജനസംഖ്യാ സംബന്ധമായ ഹിന്ദുത്വ ആഖ്യാനങ്ങൾക്ക് സാധൂകരണം നൽകാനുള്ള മോഡി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് പരക്കെ ആശങ്കയുണ്ട്.
2013–14ല്‍ അസമിൽ ആരംഭിച്ച എൻസിആർ പ്രക്രിയ മാത്രമേ ഇതിനോടകം പൂർത്തിയാക്കാനായിട്ടുള്ളൂ. അതിന്റെ ഫ­ലമാകട്ടെ ഏതാണ്ട് 20 ലക്ഷത്തിലധികം പേ­രെ പൗരന്മാരല്ലാതാക്കുകയും അവരുടെ എല്ലാ മനുഷ്യാകാശങ്ങളും ലംഘിച്ച് തടവുകാരാക്കുകയും ചെയ്തതാണ്. 2021ൽ അ­ത് രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് മോഡി സർക്കാർ പ്രഖ്യാപിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് എ­വിടെയുമെത്താതെ ത്രിശങ്കുവിലുമാണ്. എൻപിആർ, രാജ്യത്ത് ഏതെങ്കിലുമൊരു പ്രദേശത്ത് ആറുമാസത്തിലധികം താമസിക്കുകയും തുടർന്ന് ആറുമാസം താമസി­ക്കുമെന്ന് കരുതപ്പെടുന്നവരുടെ പട്ടിക രൂപീകരിക്കാനാണ് ലക്ഷ്യംവച്ചിരുന്നത്.
ഓ­രോ ദശകത്തിന്റെയും ആരംഭത്തി­ൽ സമഗ്ര ജനസംഖ്യാ കണക്കെടുപ്പ് ലക്ഷ്യംവച്ചുള്ള കാനേഷുമാരി നടത്തുന്നതിൽ പരാജയപ്പെട്ട ഒരു സർക്കാർ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുമെന്ന് പറയുന്നതിന്റെ സാംഗത്യം അവർക്കുപോലും അറിയില്ലെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. കണക്കുകളോടും പഠനങ്ങളോടും മോഡി സർക്കാരിനുള്ള ഭയവും അവജ്ഞയും ലോകമാകെ തിരിച്ചറിയുന്ന യാഥാർത്ഥ്യമാണ്. എന്നാൽ എസ്ഐആറിന്റെ അവസ്ഥ അതല്ല. ഇതുവരെ എസ്ഐആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ ഏതാണ്ട് രണ്ടുകോടിയില്‍പ്പരം പൗരന്മാരാണ് വോട്ടർപട്ടികയിൽനിന്നും പുറത്താക്കപ്പെട്ടത്.
അങ്ങനെ പുറത്താക്കപ്പെട്ടവരുടെ പൗരാവകാശങ്ങൾ മാത്രമല്ല ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടും എന്നാണ് പശ്ചിമ ബംഗാളിൽനിന്നും വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് വോട്ടർപട്ടികയിൽനിന്നും പുറത്തായ ഒരുകോടിയോളം മനുഷ്യരെ നാടുകടത്തുന്നതിന്റെ മുന്നോടിയായി തടവിൽ പാർപ്പിക്കുന്നതിന് 12 കേന്ദ്രങ്ങൾ തയ്യാറായിക്കഴിഞ്ഞതായും അത്തരക്കാരെ പിടികൂടാന്‍ ആരംഭിച്ചതായും സംസ്ഥാന ബിജെപി മുഖ്യമന്ത്രി ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തരത്തിൽ പട്ടികയിൽനിന്നും പുറത്താക്കപ്പെട്ട ആർക്കും യാതൊരു സർക്കാർ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതല്ല എന്ന് ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ജനസംഖ്യാ വ്യതിയാന പഠന സമിതിയുടെ രൂപീകരണ ലക്ഷ്യവും മറിച്ചൊന്നല്ല. പ്രത്യേക ജനവിഭാഗങ്ങളെ നുഴഞ്ഞകയറ്റക്കാർ എന്ന് മുദ്രകുത്തി അവർക്കെതിരെ ഭൂരിപക്ഷ മതവികാരം ഇളക്കിവിട്ട് അധികാരത്തിൽ പിടിമുറുക്കുകയെന്ന ഫാസിസ്റ്റ് രാഷ്ട്രീയ കുതന്ത്രമാണ് മറനീക്കി പുറത്തുവരുന്നത്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ നുഴഞ്ഞുകയറ്റക്കാരെപ്പറ്റി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനസംഖ്യാ വ്യതിയാനത്തെപ്പറ്റിയും അതേപ്പറ്റി പഠനം നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രസംഗിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ യമദൂതന്റെ പങ്കുവഹിക്കുന്ന അമിത് ഷാ ആ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. ജനസംഖ്യാ വ്യതിയാന പഠനത്തിനായി നിയോഗിക്കപ്പെട്ട സമിതിയുടെ തലവൻ, 83കാരനായ വിരമിച്ച സുപ്രീം കോടതി ജഡ്ജി പ്രകാശ് പ്രഭാകർ നവലേക്കർ തന്റെ നിയമനത്തിൽ അത്ഭുതം പ്രകടിപ്പിക്കുകയും പഠനവിധേയമാക്കേണ്ട വിഷയങ്ങളിൽ തനിക്കുള്ള അജ്ഞത പ്രകടിപ്പിക്കുകയും ചെയ്തു. പ്രസ്തുത സമിതിയിൽ ഒരൊറ്റ ജനസംഖ്യാ ശാസ്ത്രജ്ഞൻ/വിദഗ്ധൻ പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്.
കോടാനുകോടി ജനങ്ങൾ തൊഴിലിനുവേണ്ടി ആഭ്യന്തരമായി കുടിയേറ്റം നടത്തുന്ന രാജ്യത്ത് അതുസംബന്ധിച്ച് തങ്ങളുടെ കയ്യിൽ യാതൊരു കണക്കുമില്ലെന്ന് രാജ്യത്തെ പരമോന്നത കോടതിയെ ബോധിപ്പിച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ആഭ്യന്തരമായി നടക്കുന്ന വ്യാപക കുടിയേറ്റം രാജ്യത്തെ ജനസംഖ്യയിൽ സൃഷ്ടിക്കുന്ന വ്യതിയാനങ്ങളും പ്രശ്നങ്ങളും ഇപ്പോൾ നിയോഗിക്കപ്പെട്ട സമിതിയുടെ പഠനവിഷയത്തിൽ ഉൾപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജനസംഖ്യാ വ്യതിയാന പഠനത്തിന്റെ പേരിൽ നടക്കാൻ പോകുന്നത് നിക്ഷിപ്ത ലക്ഷ്യത്തോടെയുള്ള വിദ്വേഷരാഷ്ട്രീയത്തിന്റെ തീക്കളിയായിരിക്കും.

02/06/2026

ജൂൺ 5
പരിസ്ഥിതി ദിനം

5-12 പരിസ്ഥിതി സംരക്ഷണ വാരം


02/06/2026
02/06/2026

കേന്ദ്ര സര്‍ക്കാരിനെ സ്നേഹിച്ചും തലോടിയും ഉള്ള നയപ്രഖ്യാപനമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാര്യമായ നയമൊന്നും പ്രഖ്യാപനത്തില്‍ ഇല്ല. കേന്ദ്ര സര്‍ക്കാരിനു ദേഷ്യമോ സങ്കടമോ ഒന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രമിച്ചു എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
ബിജെപി നയിക്കുന്ന കേന്ദ്രത്തിനെതിരെ ശബ്ദിക്കാൻ കോണ്‍ഗ്രസിനു പ്രോട്ടോക്കോള്‍ ഉണ്ടോ എന്ന് ബിനോയ് വിശ്വം ചോദിച്ചു. 10 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരിനു മുകളില്‍ സാമ്പത്തിക ഉപരോധമാണ് കേന്ദ്രം സൃഷ്ടിച്ചത്. കേരളത്തിന്റെ അവകാശങ്ങളെ പരിഗണിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഫെഡറല്‍ തത്വങ്ങളെയടക്കം ലംഘിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശം പോലും നടത്താൻ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തിന്റെ പുരോഗതി ആരംഭിച്ചത് 1957 മുതലാണ്. അതിന് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആ വികസന പാതയില്‍ നിന്നും യുഡിഎഫ് സര്‍ക്കാര്‍ മാറിസഞ്ചരിക്കരുത്. ഭൂപരിഷ്കരണത്തിന്റെ മൗലികമായ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമിക്കരുത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും പദ്ധതി നടപ്പിലാക്കാൻ വെെകരുതെന്നും ബിനേയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇഡി കേരളത്തില്‍ കഴിഞ്ഞ ദിവസം നടത്തിയത് പൊളിറ്റിക്കല്‍ ഷോയാണ്. കേസില്‍ ഒരു തരത്തിലും ബന്ധമില്ലാത്ത ആളാണ് പിണറായി വിജയൻ. ബിജെപിക്ക് ഇഷ്ടമില്ലാത്തവരെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാണ്. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

02/06/2026

ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ്

സംസ്ഥാന പരിശീലന ക്യാമ്പ്
ജൂൺ 13, 14

ഉദ്‌ഘാടനം P P സുനീർ MP
സമാപനം ഉദ്ഘാ കെ രാജൻ MLA


29/05/2026

രാജ്യത്തെ ജനസംഖ്യയിൽ സ്വാഭാവികമല്ലാത്ത മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉയർന്ന തലത്തിലുള്ള പ്രത്യേക സമിതി രൂപീകരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഐ. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനും ന്യൂനപക്ഷങ്ങൾക്കിടയിലും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിലും ഭയം സൃഷ്ടിക്കാനുമുള്ള ബിജെപി സർക്കാരിന്റെ മറ്റൊരു അപകടകരമായ നീക്കമാണിതെന്ന് പാർട്ടി കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, എസ്ഐആർ എന്നിവയ്ക്ക് പിന്നിലുള്ള അതേ വിഭജന രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പായി ഈ നടപടിയെ വിലയിരുത്താം. ജനസംഖ്യാ ആശങ്കകളുടെ മറപിടിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ മൗലികമായ പൗരത്വ അവകാശങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ പൗരത്വം ഭരണഘടന ഉറപ്പു നൽകുന്നതാണ്. അത് മതത്തിന്റെയോ ഭാഷയുടെയോ ജാതിയുടെയോ രാഷ്ട്രീയ താല്പര്യങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിശ്ചയിക്കുന്നത്. ന്യൂനപക്ഷങ്ങളെയും പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗങ്ങളെയും പിന്നോക്കക്കാരെയും ഒരു ജനസംഖ്യാ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് പൂർണമായും ഭരണഘടനാ വിരുദ്ധമാണ്.

ഇത്തരം സമിതികൾ സാധാരണക്കാരായ ജനങ്ങളെയും മുസ്ലിങ്ങൾ, കുടിയേറ്റക്കാർ, ദളിതർ, ആദിവാസികൾ, പാവപ്പെട്ടവർ എന്നിവരെയും നിരീക്ഷിക്കാനും ഉപദ്രവിക്കാനും അവരുടെ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കാനും വോട്ടവകാശം നിഷേധിക്കാനുമുള്ള ആയുധങ്ങളായി മാറിയേക്കാമെന്നും സിപിഐ മുന്നറിയിപ്പ് നൽകി. ജനങ്ങളെ തരംതിരിക്കുന്ന ഇത്തരം എല്ലാ നീക്കങ്ങളും കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

29/05/2026

കേരള മുൻ മുഖ്യമന്ത്രിയും സിപിഐ(എം) നേതാവുമായ പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡ് തികഞ്ഞ രാഷ്ട്രീയ പ്രതികാരമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണ ഏജൻസികളെ എത്രത്തോളം ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നടപടിയെന്നും സിപിഐ കുറ്റപ്പെടുത്തി. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്താനും രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി വേട്ടയാടാനും രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിക്കാനുമാണ് കേന്ദ്ര സർക്കാർ ഇത്തരം ഏജൻസികളിലൂടെ ശ്രമിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ നയങ്ങളോട് വിയോജിക്കുന്ന രാഷ്ട്രീയ ശബ്ദങ്ങൾക്കെതിരെയും ഇഡി പോലുള്ള ഏജൻസികളെ നിരന്തരം ആയുധമാക്കുന്നത് രാജ്യത്തെ ജനാധിപത്യത്തിനും ഫെഡറലിസത്തിനും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം ഏകാധിപത്യ പ്രവണതകൾക്കെതിരെ രാജ്യത്തെ എല്ലാ ജനാധിപത്യ മതേതര ഫെഡറൽ ശക്തികളും ഒന്നിച്ച് അണിനിരക്കണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു

29/05/2026

പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക്‌ നേടിയ എഐഎസ്എഫ് പ്രവർത്തക ദേവമിത്രയെ വീട്ടിലെത്തി അനുമോദിച്ചു.
സി പി ഐ മുൻ ചിറ്റാരിപ്പറമ്പ ബ്രാഞ്ച് സെക്രട്ടറി പരേതനായ ടി പി സുരേഷ് ബാബുവിൻ്റെയും ചിറ്റാരിപറമ്പ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി എൻ കെ രമ്യയുടെയും മകളാണ്.

29/05/2026

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയനെതിരായ ഇഡി റെയ്ഡ് പ്രതിപക്ഷ പാർടികളെ ലക്ഷ്യമിട്ടും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനുമായി ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമായി ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. പിണറായി വിജയനെതിരെ “നടപടിയില്ലേ” എന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെ നടന്ന ഇഡി റെയ്ഡ് ബിജെപി-കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്.

അരവിന്ദ് കെജ്രിവാൾ

29/05/2026

മെയ് 29
സഖാവ് വി കെ രാജൻ ദിനം

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


N Aravindan Memorial, Kaimanam
Thiruvananthapuram
695040

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm