Panniyarkootty

Panniyarkootty

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Panniyarkootty, Public & Government Service, Lms Wills Hostel For Men, Lms Compound, Palayam, 695033, Thiruvananthapuram.

02/01/2024

നിങ്ങൾ ഇടുക്കി ജില്ലയിലേക്ക് പ്രത്യേകിച്ച് മൂന്നാർ സൈഡിലോട്ട് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ നേരെ മുന്നാറിനു വച്ചു പിടിക്കാതെ ഒരു ദിവസം കൂടെ എക്സ്ട്രാ സ്പെൻഡ്‌ ചെയ്യാൻ ഉണ്ടെകിൽ
തീർച്ചയായും കണ്ടിരിക്കേണ്ട മൂന്നാറിന് തൊട്ട് അടുത്ത് സ്ഥിതി ചെയ്യുന്ന കുറച്ചു സ്ഥലങ്ങളെപ്പറ്റിയാണ് താഴെ കൊടുക്കുന്നത്.

1 പൊന്മുടി ഡാം

മൂന്നാറിൽ നിന്നും ഏകദേശം 20-25 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. മൂന്നാർ പോകുന്ന വഴിക്ക് അടിമാലിയിൽ നിന്നും കല്ലാർകൂട്ടി,വെള്ളത്തൂവൽ
,പന്നിയാർകൂട്ടി എന്ന വഴിയിലൂടെ നിങ്ങൾക്ക് ഇവിടെ എത്തിച്ചേരാവുന്നതാണ്. അല്ലെങ്കിൽ മൂന്നാറിൽ നിന്നും ആനച്ചാൽ ഇറങ്ങി ആനച്ചാൽ കുഞ്ചിത്തണ്ണി തേക്കിൻകാനം പന്നിയാർക്കൂട്ടി വഴിയും എത്തിച്ചേരാവുന്നതാണ്. പന്നിയാർ ഡാംമും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും കാണേണ്ട കാഴ്ച തന്നെ ആണ്. .
2 പൊന്മുടി തൂക്കുപാലം

ഡാമിന് കുറച്ചു താഴെയായി പൊന്മുടി തൂക്കുപാലംവും നല്ലൊരു കാഴ്ച വിരുന്നൊരുക്കുന്നു.

3. നാടുകാണി പാറ പൊന്മുടി

ഡാമിന് അടുത്ത് തന്നെ ഉള്ള നാടുകാണി വ്യൂ പോയിന്റും നിങ്ങള്ക്ക് കാഴ്ചകളുടെ വസന്തം ഒരുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നല്ല ഒരു ബൈനോക്കുലർ കയ്യിൽ കരുതിയാൽ കൂടുതൽ മിഴിവുള്ള ദൂരകഴ്ചകളും ആസ്വദിക്കാൻ കഴിയും.

4 റിപ്പിൾ വാട്ടർഫാൾസ് ശ്രീനാരായണപുരം

റിപ്പിൾ വാട്ടർഫാൾസ് എന്ന പേര് അന്വർത്തമാക്കുന്ന നുരഞ്ഞൊഴുകുന്ന ഒരു അതിമനോഹരമായ പുഴയും അതിലുള്ള കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ പുഴയ്ക്ക് കുറുകെയുള്ള സിപ് ലൈനുകൾ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിലും സംശയമില്ല ...

5 കള്ളിമാലി വ്യൂ പോയിന്റ്.

പൊന്മുടി ഡാമിൽ നിന്നും ഏകദേശം 8-10 കിലോമീറ്റർ രാജാക്കടു റൂട്ടിൽ സഞ്ചാരിച്ചാൽ നിങ്ങള്ക്ക് കള്ളിമാലി എന്ന സ്ഥലത്തു എത്തിച്ചേരാം (അമ്പലപ്പടി എന്നും പേരുണ്ട് ) അവിടെ നിന്ന് റൈറ്റ് തിരിഞ്ഞു കള്ളിമാലി വ്യൂ പോയിന്റ് ഇൽ എത്താവുന്നതാണ്.

6 കുത്തുങ്കൽ വാട്ടർഫാൾസ്

ഓർക്കുക, ഇവിടെ വർഷകാലത്തു മാത്രമാണ് നല്ല വെള്ളച്ചാട്ടം കാണാൻ സാധിക്കുക. ഇപ്പോൾ വെള്ളമില്ലാത്ത അവസ്ഥയിൽ ആണ്. വെള്ളമുള്ള സമയത്തു ഇവിടം കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ( അപകട സാധ്യത കൂടുതൽ ആകയാൽ ആരും വെള്ളത്തിൽ ഇറങ്ങരുതെന്നു പ്രത്യേകം ഓർമിപ്പിക്കുന്നു )

ഇവിടെ നിന്നും ചതുരങ്കപാറ എന്ന സ്ഥലവും ആനയിരങ്ങൾ ഡാംമും കണ്ടു ഗ്യാപ് റോഡ് വഴി മുന്നാറിൽ എത്തിച്ചേരാം...

....

ശേഷം കാഴ്ചയിൽ♥️♥️

Munnar Adimali, India Idukki district Rajakkad

24/12/2023

ക്രിസ്തുമസ്‌നോട് അനുബന്ധിച്ചു തിരുവനന്തപുരം LMS കോമ്പൗണ്ടിൽ നിന്നുള്ള ലൈറ്റ് ഇല്ലുമിനേഷൻ കാഴ്ചകൾ.❤️❤️❤️

09/12/2023



Are you planning a trip to Idukki District, specifically to the vicinity of Munnar? If so, here's a must-visit destination located near Munnar. Sreenarayanapuram, situated approximately 20 kilometers from Munnar, is a picturesque spot. You can access Sreenarayanapuram via Adimali, Kallarkutty, Vellathooval, and Panniyarkootty. Alternatively, you can take the route from Munnar to Anachal, then to Anachal Kunjithanni, and finally to Sreenarayanapuram. This location boasts a stunning river with small waterfalls, perfect for a relaxing visit. The zip line crossing the river is an added adventure for thrill-seekers. Moreover, within a 10-kilometer radius, you can explore the picturesque Ponmudi Dam, hanging bridge, Kallimali view point, and Nadukani view point. We have uploaded videos of Ponmudi Dam and Kallimali view point on our page earlier.

03/12/2023

... rivervalley adventure, Sajeev Edinjakuzhiyil

27/11/2023

Ponmudi

24/11/2023

idukki

01/05/2023

beauty of ponmudi ❤❤

08/11/2021

ഒരു പഴയകാല ചിത്രം

Photos from Panniyarkootty's post 02/10/2020
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Lms Wills Hostel For Men, Lms Compound, Palayam, 695033
Thiruvananthapuram