22/06/2021
അരുവിക്കരക്ക് ഒരു നാഥൻ ഉണ്ടായിരിക്കുന്നു❤️
ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി സ: മുഹമ്മദ് റിയാസ് , അരുവിക്കര എം എൽ എ സ: ജി സ്റ്റീഫന്റെ അഭ്യർത്ഥന പ്രകാരം മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സന്ദർശ്ശിക്കാൻ എത്തിയപ്പോൾ
അരുവിക്കര വികസന കുതിപ്പിലേക്ക്
05/06/2021
എല്ലാ വർഷവും ജൂൺ മാസം 5-ാം തീയതി പരിസ്ഥിതി ദിനത്തിൽ പ്രകൃതിക്ക് കവചമൊരുക്കി വരും തലമുറയുടെ ആവാസവ്യവസ്ഥയും, കാലാവസ്ഥയെയും അങ്ങനെ തന്നെ നിലനിർത്താൻ വൃക്ഷത്തൈകൾ നട്ട് വരികയാണ് ഏഷ്യയിലെ ഏറ്റവും വലിയ പരിസ്ഥിതിയെ സംരക്ഷിക്കുന്ന സംഘടനയായ DYFI .................. വെള്ളനാട് സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനത്തിലെ നടീൽ ഉത്സവത്തിൽ പങ്കാളിയായി.DYFI മേഖലാ സെക്രട്ടറി സ:ഹരികൃഷ്ണൻ, പ്രസിഡൻറ് സ:ബിപിൻ, ഉറിയാക്കോട് വാർഡ് മെമ്പർ സ: മെർലിൻ SB, വ്യാപാരവ്യവസായി സമിതി ഏര്യാ സെക്രട്ടറി സ: ജെ കുമാരദാസ്, DYFI വെള്ളനാട് സൗത്ത് മേഖലാകമ്മിറ്റി അംഗം സ: എസ് രതീഷ് കുമാർ, മേഖലാകമ്മിറ്റി അംഗം സ: അച്ചുപ്രസാദ് എന്നിവർ പങ്കെടുത്തു.സ: കെ.അഭിലാഷ് നന്ദി രേഖപ്പെടുത്തി. പങ്കെടുത്ത മുഴുവൻ സഖാക്കളെയും ഹൃദയാഭിവാദ്യം ചെയ്യുന്നു.
30/05/2021
Dyfi പത്രോസ്‌മുക്കു യൂണിറ്റ് നടത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം അരുവിക്കര MLA സഖാവ് ജി.സ്റ്റീഫൻ ഉൽഘാടനം ചെയ്തു
26/05/2021
#വെള്ളനാട്ഗ്രാമപഞ്ചായത്ത് #കോൺഗ്രസ്ഭരണസമിതിയുടെ #അഴിമതി...
വെള്ളനാട് ക്ഷേത്രക്കുളം പാർശ്വഭിത്തി നിർമ്മാണം 2020-21.
അങ്ങനെ മൂന്നാം തവണയും അതു തന്നെ സംഭവിച്ചു... പാർശ്വഭിത്തി ഇടിഞ്ഞ് കുളത്തിലേക്ക് വീണു.. ആവശ്യമായ രീതിയിൽ കമ്പിയും, സിമൻ്റും ഇല്ലാതെ നിർമ്മാണം നടത്തിയ ഭിത്തി മഴയത്ത് തകർന്നുവീണു.. പഞ്ചായത്തിലെ ഏമാൻമാർക്ക് കൈക്കൂലി നൽകി ബാക്കി വന്ന തുക കൊണ്ട് കരാറുകാരൻ നിർമ്മാണം പൂർത്തിയാക്കി.അതിന് ഒരു വർഷത്തെ ആയുസ്സ് പോലും ഇല്ലാതെ വന്നത് #ദേവീകോപം എന്നല്ലാതെ എന്ത് പറയാൻ..
ആചാരം സംരക്ഷിക്കാൻ നടക്കുന്ന ടീംസ് ആണ്.. പക്ഷേ കൈയിലിരിപ്പ് അത്ര വെടിപ്പല്ല താനും.. ക്ഷേത്ര ഭരണ സമിതി അംഗവും, പഞ്ചായത്ത് അംഗവും ഒരാൾ തന്നെ ആകുമ്പോൾ രണ്ട് മെമ്പർ തസ്തിക മുഖേന കരാറുകാരനിൽ നിന്നും കമ്മീഷൻ വാങ്ങി എന്ന് നാട്ടുകാർ പറയുന്നതിൽ തെറ്റ് പറയാൻ കഴിയില്ല.(അതാണ് വാസ്തവം)
ഏറ്റവും ഒടുവിൽ 20 ലക്ഷത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി എന്ന് പറയപ്പെടുന്നു. കുളത്തിൻ്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ ബോധ്യപ്പെടും പകുതി കാശ് കമ്മീഷൻ ഇനത്തിൽ പോയി എന്നത്. ഏതൊക്കെ പോക്കറ്റിലേക്ക് പോയി എന്നത് മാത്രമാണ് ഇനി അറിയാൻ ഉള്ളത്. അത് താമസിയാതെ വെളിച്ചത്ത് വരും എന്ന് പ്രതീക്ഷിക്കാം.
ദൈവത്തിൻ്റെ പേരിൽ വിശ്വാസി സമൂഹത്തിനു വേണ്ടി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ എങ്കിലും ലേശം അത്മാർത്ഥത കാണിക്കാൻ എന്തേ കോൺഗ്രസ്സേ നിങ്ങൾ തയ്യാറാകുന്നില്ല..?
23/05/2021
ആക്രി പെറുക്കിയും, കല്ല് ചുമുന്നും അനവധി നിരവധി സമര പോരാട്ടങ്ങളിലൂടെ ജനങ്ങളുടെ ഇടയിലേക്ക് വേരുകളൂന്നിയ പ്രസ്ഥാനം.
കേരളത്തിന്റെ നിയമ നിർമ്മാണ സഭയിൽ നാളെ സത്യവാചകം ചൊല്ലി ഭരണ സാരഥ്യമേൽക്കാൻ ആ പ്രസ്ഥാനത്തിൽ നിന്ന് മാത്രമുള്ള പ്രതിനിധികൾ.
ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ ❤️
18/05/2021
ഇത് സഖാവ് വിജയദാസ്........... കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുതുമംഗലം വാർഡിൽ LDF സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ UDF സ്ഥാനാർത്ഥിയോട് 81 വോട്ടുകൾക്ക് പരാജയപ്പെട്ടു.തുടർന്നും വളരെ സജീവമായി നാട്ടിലെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകിയ വ്യക്തി. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതും, വിജയിക്കുന്നതും, പരാജയപ്പെടുന്നതും എല്ലാം സ്വാഭാവികമാണ്. എന്നാൽ പരാജയപ്പെട്ടതിന് ശേഷവും കൂടുതൽ ഊർജ്ജസ്വലനായി പൊതുപ്രവർത്തന രംഗത്ത് ഇടപെടുന്ന മാതൃകാ ഇടത്പക്ഷ പ്രവർത്തകൻ. കോവിഡ് മഹാവ്യാധിയായി പടരുമ്പോൾ നാടിനോടുള്ള ഉത്തരവാധിത്വം ആത്മാർത്ഥതയോടെ ഉജ്ജ്വലിക്കുകയാണയാൾ....... കോ വിഡ് പോസിറ്റീവായിരുന്ന വീടുകളിൽ അണുനശീകരണം നടത്തി സുരക്ഷിതമായി വാസയോഗ്യമാക്കി കൊടുക്കുന്ന തിരക്കിലാണ് DYFI മുൻ മേഖലാ കമ്മിറ്റി അംഗം കൂടിയായ സഖാവ്............ തോറ്റുപോകില്ല കേരളം.......... അതിജീവിച്ച കേരള ചരിത്രത്തിൽ തങ്കലിപികളാൽ വരും കാലങ്ങളിൽ ഇതുപോലുള്ള എണ്ണിയാലെടുങ്ങാത്ത സഖാക്കളുടെ പേരുകൾ എഴുതി ചേർക്കപ്പെടും...................